കോടതി ഉത്തരവിന് പുല്ലുവിലകല്‍പ്പിച്ച് ശാന്തന്‍പാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം നടന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ ഇന്ന് 12 മണിക്ക് കോടതിയില്‍ ഹാജരാവാന്‍ അഭിഭാഷകന് നിര്‍ദേശം നല്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സിപിഎം ന്യായീകരണമായി പറഞ്ഞത്. അമിക്കസ് ക്യൂറിയും കേസില്‍ ഇടപെട്ട മറ്റ് അഭിഭാഷകരും ബുധനാഴ്ച രാവിലെ ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിഷയം ഉച്ചയ്ക്ക് 12 മണിയോടെ പ്രത്യേകമായി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. ശാന്തന്‍പാറയിലെ നിര്‍മാണം തടഞ്ഞുകൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പറോ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം പലയിടങ്ങളില്‍നിന്നായി തൊഴിലാളികളെ എത്തിച്ച് ചൊവ്വാഴ്ച രാത്രിതന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ടൈലിടലടക്കമുള്ള…
Read MoreTag: court order
വിവാഹം നടത്തിയത് കള്ളം പറഞ്ഞ്;ജോര്‍ജിന്റെ അമ്മയും സഹോദരങ്ങളും ഷീലയെ വഞ്ചിക്കാന്‍ കൂട്ടുനിന്നു; ചാവക്കാട്കാരിയായ നഴ്സിന് കോടതി രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിച്ചത് ഇക്കാരണത്താല്‍
ചാവക്കാട്: കേരളത്തിലെ ഗാര്‍ഹിക പീഡനക്കേസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ചാവക്കാട് സ്വദേശിയായ നഴ്സിന് കോടതി വിധിച്ചത്. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ഭര്‍ത്താവ് നല്‍കേണ്ടത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത നഴ്സ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് അനുകൂല വിധിയുണ്ടായത്. ഗാര്‍ഹിക പീഡനത്തിന് പുറമേ തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. ചാവക്കാട് വെങ്കിടങ്ങ് പാടൂര്‍ പുത്തല്ലത്ത് സുപാലിതന്റെ മകള്‍ ഷീലയും പ്രായപൂര്‍ത്തിയാകാത്ത മകളും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാവക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധി പുറപ്പെടുവിച്ചത്. കോട്ടയം, കുറുവിലങ്ങാട് കല്ലകത്ത് ജോര്‍ജ് 1995-ല്‍ ആണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോര്‍ജ്ജ് ഇക്കാര്യം മറച്ചുവച്ചാണ് ഷീലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. ആദ്യം വിയന്നയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ജോര്‍ജ്…
Read Moreകണ്‍സ്യൂമര്‍ കോടതി വിധിയ്ക്ക് പുല്ലുവില; മലബാര്‍ ഡെന്റല്‍ കോളജിലെ പ്രൊഫസര്‍ക്ക് നഷ്ടമായ 48,500 രൂപ തിരികെ നല്കാന് കൂട്ടാക്കാതെ ഫെഡറല്‍ ബാങ്ക്; ഡോ.ഷബീറിന് നീതി നിഷേധിച്ചതിങ്ങനെ…
മലപ്പുറം: എടിഎം തട്ടിപ്പുകളിലൂടെ അനവധി മലയാളികള്‍ക്കാണ് അടുത്ത കാലത്ത് പണം നഷ്ടമായത്. റൊമാനിയ, ബള്‍ഗേറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പൗരന്മാരെ കേരളാ പോലീസ് പൊക്കുകയും ചെയ്തു. എന്നാല്‍ പണം നഷ്ടമായവര്‍ക്ക് യഥാസമയം പണം തിരികെ നല്കുന്നതില് ബാങ്കുകള്‍ വീഴ്ച്ച വരുത്തുകയാണെന്നതാണ് വാസ്തവം. പണവും വിവരങ്ങളും സംരക്ഷിക്കേണ്ടത് ബാങ്കുകളുടെ ഉത്തവാദിത്തമാണെന്നിരിക്കെ പണം നഷ്ടപ്പെട്ടാല്‍ തിരികെ നല്കാന് പലപ്പോഴും ബാങ്കുകള്‍ തയ്യാറാകില്ല, തയ്യാറാകുന്ന ബാങ്കുകള്‍ വളരെ ചുരുക്കവുമാണ്. മലപ്പുറം തിരൂര്‍ കെജി പടി സ്വദേശി ഡോ. ഷബീര്‍ അഹമ്മദിനും പറയാനുള്ളത് ഇത്തരം ഒരു കഥയാണ്. ഇവിടെ വില്ലന്‍ ഫെഡറല്‍ ബാങ്കാണ്. എ.ടി.എമ്മില്‍ നിന്ന് നഷ്ടപ്പെട്ട തുക ലഭിക്കാനായി കോടതി വിധി സമ്പാദിച്ചിട്ടും ഫെഡറല്‍ ബാങ്ക് ധിക്കാരപരമായ സമീപനം തുടരുകയാണ്. നീതിക്കായി കഴിഞ്ഞ ഒന്നര വര്‍ഷമായി പോരാടുന്ന ഡോക്ടര്‍ ഒടുവില്‍ അനുകൂല വിധി സമ്പാദിച്ചിട്ടും പണം നല്കാന് ബാങ്ക് തയ്യാറാകുന്നില്ലയെന്നതാണ് കൗതുകം.…
Read More