ഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോട് ചെയ്യുന്ന കടുത്ത ക്രൂരതയാണെന്ന് വിധിച്ച മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെ മനസ്സിനെ വേദനിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഭാര്യയുടെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയാണുണ്ടായത്. ജസ്റ്റിസുമാരായ വി.എം. വേലുമണി, എസ്. സൗന്ദര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഈറോഡിലെ ഒരു മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി ജോലിചെയ്യുന്ന സി. ശിവകുമാര്‍ എന്ന ആളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവാഹമോചന ആവശ്യം നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ താന്‍ കഴുത്തില്‍നിന്ന് താലി നീക്കിയിരുന്നതായി ഭാര്യ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, അത്യാവശ്യഘട്ടത്തില്‍ താലിയോടൊപ്പം ധരിച്ചിരുന്ന മാല മാത്രമാണ് അഴിച്ചുമാറ്റിയതെന്നും താലി ധരിച്ചിരുന്നെന്നും അവര്‍ വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യ താലി ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നും…
Read MoreTag: court
താന്‍ ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാവില്ലെന്ന് യുവാവ് ! കാരണമായി പറയുന്നത് ജാതകം ചേരില്ലെന്ന്; അവസാനം ഇയാളോട് കോടതി പറഞ്ഞത്…
ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ യുവാവിനെതിരായ പീഡനക്കേസ് റദ്ദാക്കാനാവില്ലെന്ന് ബോബെ ഹൈക്കോടതി. ജാതകം ചേരില്ലെന്ന് പറഞ്ഞാണ് മുംബൈ സ്വദേശിയായ അവിഷേക് മിത്ര വിവാഹത്തില്‍ നിന്നു പിന്മാറിയത്. ജാതകപ്പൊരുത്തം വിവാഹം ചെയ്യാതിരിക്കാനുള്ള ഒഴിവുകഴിവ് ആക്കരുതെന്നും കോടതി പറഞ്ഞു. സഹപ്രവര്‍ത്തകയെ പ്രണയിക്കുകയും വിവാഹം ചെയ്യാമെന്നു പറഞ്ഞു ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അവിഷേക് , യുവതി ഗര്‍ഭിണിയായതോടെ പിന്മാറിയെന്നാണ് പരാതി. ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ കൗണ്‍സിലിംഗില്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീടു ജാതകത്തിന്റെ പേരില്‍ പിന്മാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Read Moreരാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്; യോഗ്യതയുണ്ടെങ്കില്‍ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴിനു ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് കൊല്ലം സ്വദേശിനി കോടതിയെ സമീപിച്ചത്. രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്ന് കോടതി നിർദേശിച്ചു.
Read More‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു… പടി കയറാന്‍ വയ്യാത്ത വൃദ്ധയുടെ മുമ്പില്‍ ഫയലുമായി എത്തി ജഡ്ജി;തീര്‍പ്പായത് രണ്ടു വര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസ്…
‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..’ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പും രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ്. തെലങ്കാനയിലെ ഭൂപാല്‍പ്പള്ളി ജില്ലാ കോടതിയില്‍ നടന്ന ഒരു സംഭവമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് ആധാരം. കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് അവരുമായി ബന്ധപ്പെട്ട ഫയലുകളുമായി ജഡ്ജി ഇറങ്ങി വരികയും ആ പടിക്കെട്ടില്‍ ഇരുന്ന് അവര്‍ക്ക് നീതി നല്‍കുകയും ചെയ്തു. മുടങ്ങിയപ്പോയ പെന്ഷന് ലഭിക്കുന്നതിനായി വൃദ്ധ നടത്തിയ രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ജഡ്ജിയുടെ സന്മനസിനെത്തുടര്‍ന്ന് അന്ത്യമായത്. പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് കോടതിയുടെ പടിക്കെട്ട് കയറാനാവാതെ അവിടെ ഇരിക്കുകയായിരുന്നു വൃദ്ധ. കോടതിയിലെ ക്ലര്‍ക്ക് പറഞ്ഞാണ് ജഡ്ജായ അബ്ദുള്‍ ഹസീം വിവരമറിഞ്ഞത്. തുടര്‍ന്ന് അങ്ങോട്ട് പോകാമെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് ജഡ്ജി കോടതിക്ക് മുന്നിലെ പടിക്കെട്ടിലെത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശ്നങ്ങള്‍…
Read More