കൊവാക്‌സിന്‍ ഡെല്‍റ്റാ വകഭേദത്തെയും പ്രതിരോധിക്കുമെന്ന് ഭാരത് ബയോടെക് ! ഉയര്‍ന്ന ഫലപ്രാപ്തിയും; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഭാരത് ബയോടെക് ഐസിഎംആറിന്റെ സഹകരണത്തോടെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ കോവിഡിനെ ചെറുക്കുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമെന്ന് മൂന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍. കൊറോണ വൈറസിനെതിരേ വാക്‌സിന്റെ ഫലപ്രാപ്തി കൃത്യമായി പറഞ്ഞാല്‍ 77.8 ശതമാനമാണ്. ഇതുമാത്രമല്ല ഡെല്‍റ്റാ വകഭേദത്തെയും വാക്‌സിന്‍ ചെറുക്കുമെന്നാണ് ഭാരത് ബയോടെക് പറയുന്നത്. ഡെല്‍റ്റാ വകഭേദത്തിനെതിരേ 65.2 ശതമാനം ഫലപ്രാപ്തിയാണ് കമ്പനിയുടെ വാഗ്ദാനം. സാധാരണ ലക്ഷണങ്ങള്‍ക്കാണ് 77.8 ശതമാനം ഫലപ്രാപ്തി. എന്നാല്‍ ഗുരുതര ലക്ഷണങ്ങള്‍ക്കെതിരേ 93.4 ശതമാനമാണ് കോവാക്‌സിന് കമ്പനി അവകാശപ്പെടുന്ന ഫലപ്രാപ്തി. പാര്‍ശഫലം 0.5 ശതമാനത്തില്‍ താഴെയേയുള്ളൂവെന്നും പറയുന്നു. 2020 നവംബര്‍ 16നും 2021 ജനുവരി ഏഴിനുമിടയില്‍ 25,798 പേരിലാണ് കോവാക്‌സിന്‍ പരീക്ഷണം നടത്തിയത്.

Read More

കോവാക്‌സിന്‍ പ്രതീക്ഷിച്ചതിലും ഫലപ്രദം ! ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 30 കോടി ആളുകളില്‍ ആദ്യഘട്ടത്തില്‍ പരീക്ഷിക്കും; വിവരങ്ങള്‍ ഇങ്ങനെ…

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സീനായ കോവാക്‌സിന്‍ 2021 ഫെബ്രുവരിയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വിതരണ നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യ വാക്‌സീന്‍ ആകാനാണു കോവാക്‌സിന്റെ ശ്രമം. ഏതെല്ലാം ആളുകള്‍ക്കാണു വാക്‌സീന്‍ ആദ്യം നല്‍കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചത്. പണം ഈടാക്കാതെ സൗജന്യമായി വാക്‌സീന്‍ നല്‍കാനാണു നിലവില്‍ പദ്ധതി. സംസ്ഥാനങ്ങളോട് അടിയന്തരമായി വാക്സീന്‍ നല്‍കേണ്ടവരുടെ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ നേരത്തേ പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണു വാക്‌സീന്‍ നല്‍കുക. ഉപഭോക്താക്കളെ ആധാര്‍ കാര്‍ഡ് വഴി ട്രാക്ക് ചെയ്യുമെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കും. ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെ…

Read More

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുതിയ ഘട്ടത്തിലേക്ക് ! ‘കൊവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു; ആശ്വാസമാകുന്ന വിവരങ്ങള്‍ ഇങ്ങനെ…

ലോകമാകെ വിഴുങ്ങിയ കോവിഡിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങളെല്ലാം. മഹാമാരിയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ഊര്‍ജ്ജിതമായ ശ്രമങ്ങളാണ് ലോകത്തിന്റെ എല്ലാ കോണുകളിലും നടക്കുന്നത്. ലോകമെമ്പാടുമായി നൂറുകണക്കിന് ലാബുകളാണ് വാക്‌സിനായുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കോവിഡ് പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ടിഎം(COVAXIN) മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഈ അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശീയ കോവിഡ് -19 വാക്‌സിന്‍ എന്ന പ്രത്യേകതയും കോവാക്‌സിനുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിനിലെ പ്രീ-ക്ലിനിക്കല്‍ പഠനങ്ങളില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പ്രകടിപ്പിച്ച ശേഷമാണ് കമ്പനിക്ക് അനുമതി ലഭിച്ചതെന്ന് ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ഇതിന്റെ ആദ്യ ഘട്ടം ജൂലൈയില്‍ തന്നെ ആരംഭിക്കും. ഇറ്റലി,…

Read More