തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് കേരളം ഇന്ന് കേന്ദ്രത്തെ അറിയിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യമന്ത്രി അറിയിക്കുക. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇന്നലെ ഇന്ന് 115 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,749 ആയി. മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും. ആശുപത്രികളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്ക് ധരിക്കണം. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്ക് ധരിക്കണം. ജില്ലാ അടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനും നിർദേശമുണ്ട്. രോഗലക്ഷണങ്ങൾ…
Read MoreTag: covid
വീണ്ടും കോവിഡ് വ്യാപനം ! ഏറ്റവും പുതിയ വകഭേദം ‘ഏരിസ്’ വ്യാപകമാവുന്നു ; ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’എന്നാണ് പുതിയ വകഭേദത്തെ വിളിക്കുന്നത്. ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഇജി 5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. ജൂലൈ രണ്ടാം വാരത്തില്‍ യുകെയിലെ സീക്വന്‍സുകളില്‍ 11.8 ശതമാനത്തിലും ഏരിസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വെബ്സൈറ്റില്‍ പറയുന്നത്. അമേരിക്കയിലും കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളില്‍ കഴിഞ്ഞ…
Read Moreഇപ്പോള്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന XBB.1.16 എന്ന ഒമിക്രോണ്‍ വകഭേദം അതീവ അപകടകരം ! ആന്തരികാവയവങ്ങള്‍ തകര്‍ക്കും…
ഇപ്പോള്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്നത് ഒമിക്രോണിന്റെ വകഭേദമായ XBB.1.16 എന്ന് കണ്ടെത്തല്‍. ശ്വാസകോശങ്ങളിലും രക്തക്കുഴലുകളിലും വരെ നേരിട്ട് ബാധിക്കുന്ന ഇത് അന്ത്യന്തം അപകടകരമായ വകഭേദമാണ്. കോവിഡ് വന്നിട്ടുള്ളവരും മറ്റ് രോഗങ്ങള്‍ ബാധിച്ചവരും പൂര്‍ണ്ണമായും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ പുതിയ വകഭേദം നിരവധി ജീവന് നഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശവും, രക്തക്കുഴലുകളും ആന്തരീകാവയങ്ങള്‍ ഓരോന്നായും കവര്‍ന്നതിന് ശേഷം മാത്രമേ രോഗത്തിന്റെ തീവ്രത അറിയാന്‍ കഴിയുകയൂള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത. ഭയപ്പെടാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അടുത്തിടെയായുള്ള വര്‍ധന വീണ്ടും രോഗവ്യാപന സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിച്ചു കഴിഞ്ഞു. കൂടാതെ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുകയാണ്.. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരേ മാനദണ്ഡം പാലിച്ചു സ്ഥിരമായി നടത്തി വരുന്ന കോവിഡ് പരിശോധനയുടെ…
Read Moreസംസ്ഥാനം വീണ്ടും കോവിഡ് ഭീതിയില്‍ ! പ്രായമായവരും കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശം…
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു, വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ 172 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്താണെന്നും മന്ത്രി പറഞ്ഞു. 111 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
Read Moreരാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു ! കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം…
രാജ്യത്ത്് കോവിഡ് കേസുകല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. അണുബാധ തടയാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് 2,082 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ മാര്‍ച്ച് 15ന് 3,264 കേസുകളായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷന് എന്നിവ കര്‍ശനമാക്കണെമെന്നും കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്ന് കേന്ദ്രം പറഞ്ഞു.
Read Moreചൈന വീണ്ടും അടച്ചു പൂട്ടലിലേക്ക് ? രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നു;പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്.
ചൈനയില്‍ വീണ്ടും കോവിഡ് അതിരൂക്ഷമാവുന്നു. രോഗബാധ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. നവംബര്‍ ആറു മുതലാണ് ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ പല പ്രവിശ്യകളിലും ലോക്ഡൗണ്‍ സമാനമായ സാഹചര്യമാണ്. കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനുമാണു നിര്‍ദേശം. തലസ്ഥാന നഗരമായ ബെയ്ജിംഗില്‍ മാത്രം ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിലൊതുങ്ങാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നഗരം വിട്ടുപോയാല്‍ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം. ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച സീറോ കോവിഡ് പോളിസിയെത്തുടര്ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഈ മാസമാദ്യം ചൈന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യാന്തര…
Read Moreവിദേശത്ത് നിന്നു മടങ്ങിയെത്തിയ യുവാവിന് കൊവിഡും മങ്കിപോക്സും ഒപ്പം എയിഡ്സും ! മൂന്ന് മാരക വൈറസുകള്‍ ഒരാളില്‍ ലോകത്ത് തന്നെ ആദ്യം…
ലോകത്ത് കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിവായിട്ടില്ല. അതേ സമയം മങ്കിപോക്സ് വ്യാപകമാവുന്നുമുണ്ട്. ചുരുക്കം ചിലരില്‍ ഒരേ സമയം കോവിഡും മങ്കിപോക്സും സ്ഥീരികരിച്ചിട്ടുണ്ട്. എന്നാല്‍ ഇറ്റലിയിലുള്ള 36കാരന് ഒരേ സമയം മങ്കിപോക്സ്, കൊവിഡ് 19, എച്ച്.ഐ.വി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ജേണല്‍ ഒഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. രോഗിക്ക് പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, ഞരമ്പിന്റെ ഭാഗത്ത് വീക്കം എന്നിവ ഉണ്ടായിരുന്നു. സ്പെയിനിലെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി മൂന്ന് ദിവസത്തിന് ശേഷം യുവാവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും കുരുക്കള്‍ രൂപപ്പെടാന്‍ തുടങ്ങി. രോഗം മൂര്‍ഛിച്ചതോടെ യുവാവിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ഇയാളെ പകര്‍ച്ചവ്യാധി വിഭാഗത്തിലേക്ക് അധികൃതര്‍ റഫര്‍ ചെയ്തു. പരിശോധനാ…
Read Moreകൊറോണ അങ്ങനെയൊന്നും ലോകത്തു നിന്ന് പോകില്ല ! ഭാവി വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് മുന്നറിയിപ്പ്…
ലോകം കൊറോണ ഭീതിയില്‍ നിന്നും പതിയെ മുക്തരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസരത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കല്‍ ലീഡ് ഡോ. മരിയ വാന്‍ കെര്‍ഖോവ്. കൊറോണ വൈറസിന്റെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് ഡോ. മരിയ പറയുന്നു. പരിശോധനകളും നിരീക്ഷണവും ജനിതക സീക്വന്‍സിംഗും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററില്‍ കുറിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒമിക്രോണ്‍ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോള്‍ പ്രബല കോവിഡ് വകഭേദമാണ്. 2020 ല്‍ കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ…
Read Moreസംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു ! രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു…
നാലാം തരംഗ സൂചനകള്‍ നല്കി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കേസുകള്‍ 2000 കടന്നു. ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്. അഞ്ചുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരെണ്ണം നിലവില്‍ എറണാകുളത്താണ്. 2193 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ 589ഉം എറണാകുളം ജില്ലയിലാണ്. തുടര്‍ച്ചയായി രണ്ടാംദിനവും ജില്ലയില്‍ കോവിഡ് കേസുകള്‍ അഞ്ഞൂറ് കടന്നിരിക്കുകയാണ്. എറണാകുളത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 2500 പിന്നിട്ടു. ജനങ്ങള്‍ കോവിഡ് ഭീഷണിയെപ്പറ്റി മറന്നമട്ടില്‍ പെരുമാറുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ആരോഗ്യവിഭാഗം ആശങ്കപ്പെടുന്നു. മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ സംവിധാനം ഉപയോഗിക്കുന്നതില്‍ പലരും അലംഭാവം കാട്ടുന്നുണ്ടെന്നും ഇത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ രാജ്യത്തെ കോവിഡ് കേസുകളുടെ കണക്കുകളിലും ക്രമാതീതമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം…
Read Moreരാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ! ഡല്‍ഹിയില്‍ കേസുകള്‍ മൂന്നു മടങ്ങായി വര്‍ധിച്ചു; മൂന്നു സ്കൂളുകള്‍ അടച്ചു…
രാജ്യത്ത് കോവിഡിന്റെ നാലാംതരംഗത്തിന്റെ സൂചന നല്കി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്കൂളുകള്‍ അടച്ചു. നോയിഡയിലെ സ്കൂളിലാണ് അധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര് വീട്ടില്‍ നിരീക്ഷണത്തിലാണ്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡല്‍ഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു. ഡല്‍ഹിയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്ഇ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ജൂണില്‍ നാലാംതരംഗം വരുമെന്നാണ്…
Read More