കോവിഡ് രോഗവ്യാപനത്തില്‍ ഇന്ത്യയില്‍ സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ കാര്യങ്ങള്‍ ഈ രീതിയ്ക്ക് തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന അടിയന്തിര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇന്ത്യ ഘട്ടംഘട്ടമായി ഇളവുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ഥിതി സ്ഫോടനാത്മകമാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്ര വര്‍ധന ഉണ്ടായതെന്നും മൈക്കല്‍ റയാന് വ്യക്തമാക്കി. പകര്‍ച്ചവ്യാധിയുടെ സഞ്ചാരം ക്രമാനുഗതമായി കുറയുന്ന തരത്തിലല്ല, മറിച്ച് വര്‍ധിക്കുകയാണ്. ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ ആഘാതമാണ് ഉണ്ടാക്കുന്നത്. നഗരങ്ങളിലുണ്ടാകുന്ന തരത്തിലുള്ള പ്രശ്നങ്ങളല്ല, ഗ്രാമീണ ഇന്ത്യയില്‍ ഉണ്ടാക്കുന്നതെന്നും റയാന് പറയുന്നു. ഇന്ത്യയ്ക്ക് പുറമേ, ദക്ഷിണേഷ്യയില്‍ പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങി ജനസാന്ദ്രത ഏറിയ രാജ്യങ്ങളിലും കോവിഡ് സ്ഥിതി സ്ഫോടനാത്മകമല്ല. എന്നാല്‍ ഇവിടങ്ങളിലൊന്നും…
Read More