കോവിഡ് രോഗത്തെക്കുറിച്ച് തീര്‍പ്പു കല്പ്പിക്കാറിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ട് ആരോഗ്യ രംഗത്തെ വിദഗ്ധര്‍. കോവിഡ്19 രോഗബാധിതരുടെ പരിശോധനാ ഫലം നെഗറ്റീവായാലും ശരീരത്തില്‍ വൈറസ് ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് വലിയ ആശങ്ക ഉണര്‍ത്തുന്നതിനിടെയാണ് മുന്നറിയിപ്പുമായി അമേരിക്കന്‍ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. പരിശോധനയില്‍ കോവിഡ് ബാധയില്ലെന്നു കണ്ടെത്തിയവരിലും വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ നല്കുന്ന മുന്നറിയിപ്പ്. രോഗപ്പകര്‍ച്ച നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എടുത്തുകളയാന്‍ പല രാജ്യങ്ങളും ആലോചിക്കുന്നുണ്ട്. ഇതിനിടെ പുറത്തു വന്ന ഈ വിവരങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക സമ്മാനിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്രവ സാമ്പിളുകള്‍ പരിശോധിച്ചാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിസിആര്‍ (പോളിമെറൈസ് ചെയിന്‍ റിയാക്ഷന്) ടെസ്റ്റാണ് രോഗ പരിശോധനയ്ക്ക് നിലവില്‍ ഉപയോഗിക്കുന്ന രീതി. എന്നാല്‍ പരിശോധനയുടെ ഫലത്തെ സ്വാധീനിക്കുന്ന…
Read More