അതിഥി തൊഴിലാളികളെ അവരവരുടെ സ്വന്തം നാട്ടിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍. എന്നാല്‍ ഈ ജാഗ്രതയും ഈ കരുതലുമൊന്നും ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളോടില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു. ഇതിനു വേണ്ടതെല്ലാം ചെയ്തത് തങ്ങളാണെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മടക്കയാത്രയില്‍ നിര്‍ണ്ണായകമായത് ഇതരസംസ്ഥാന തൊഴിലാളികളുടെ സംസ്ഥാന നിലപാടാണ്. അത് പരിഗണിച്ചായിരുന്നു എല്ലാ സ്ഥലത്തു നിന്നും നോണ്‍ സ്റ്റോപ് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചത്. എന്നാല്‍ അത്തരമൊരു ആവശ്യം തുടക്കത്തില്‍ കേരളം ഉന്നയിച്ചില്ല. സ്വന്തമായി വാഹന സൗകര്യം ഉള്ളവര്‍ മാത്രം മടങ്ങിയെത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു കേരളം. കഴിഞ്ഞ ദിവസം അത് മാറ്റി. തീവണ്ടികള്‍ അനുവദിക്കണമെന്ന കത്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നല്‍കി. ഇതില്‍ ഒരു തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍ കഷ്ടത്തിലാകും. ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കി മടങ്ങുന്ന…
Read MoreTag: covid 19
കേരളത്തിന് ആശ്വാസവും അഭിമാനവും ! ഇന്ന് കോവിഡ് പോസിറ്റീവ് കേസുകളില്ല; ചികിത്സയിലിരുന്ന 61 പേരുടെ ഫലം നെഗറ്റീവ്…
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. തിങ്കളാഴ്ച ആര്‍ക്കും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 61 പേരുടെ ഫലം നെഗറ്റീവായി. ഇത് ആദ്യമായാണ് ഇത്രയധികം പേരുടെ ഫലം നെഗറ്റീവാകുന്നത്. 499 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. ഇതില്‍ 61 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവര്‍ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34 ആയതായും മുഖ്യമന്ത്രി അറിയിച്ചു. 21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 81 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്. പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreസംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസില്ല; ഒരാള്‍ക്ക് രോഗമുക്തി;നിലവിലെ കണക്കുകള്‍ ഇങ്ങനെ…
സംസ്ഥാനത്ത് ഞായറാഴ്ച ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിള്‍ ഉള്‍പ്പെടെ) സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സന്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 2391 സാന്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാന്പിളുകള്‍ നെഗറ്റീവ് ആയി.…
Read Moreഎനിക്ക് നാട്ടിലോട്ടു പോകേണ്ട… തന്റെ വീസ ആറുമാസത്തേക്കു കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് നാടകകൃത്ത് ഹൈക്കോടതിയില്‍; കേരളം കൂടുതല്‍ സുരക്ഷിതമെന്ന് സായിപ്പ്…
ലോകം കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പേറിയിരിക്കുകയാണ് മറുനാട്ടില്‍ കഴിയുന്ന ആളുകളെല്ലാം. എന്നാല്‍ സ്വന്തം നാട്ടിലേക്ക് ഉടന്‍ മടങ്ങാന്‍ താല്‍പര്യമില്ലാത്ത ചിലരുമുണ്ട്. 74കാരനായ യുഎസ് പൗരന്‍ ടെറി ജോണ്‍ കണ്‍വേര്‍സ് അത്തരത്തിലൊരാളാണ്. തന്റെ വീസ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ കുറച്ചു നാള്‍ കൂടി തുടരാന്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം. തന്റെ വീസ കാലാവധി ആറുമാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് നാടക സംവിധായകനും രചയിതാവുമായ ഇയാള്‍ കോടതിയെ സമീപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ”അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ എനിക്ക് ഇന്ത്യയില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നു,” ചൊവ്വാഴ്ച വൈകുന്നേരം അനുകൂലമായ ഹൈക്കോടതി ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ടെറി ജോണ്‍ കണ്‍വേര്‍സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ”എന്റെ വിസ ആറുമാസത്തേക്ക് കാലാവധി നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യുഎസിലെ സ്ഥിതി ഇപ്പോള്‍ വളരെ മോശമായതിനാല്‍…
Read Moreഐസ്‌ക്രീം പ്രേമികളെ കോവിഡ് പ്രേമിക്കുമോ ? ഐസ്‌ക്രീമിലൂടെ കോവിഡ് അതിവേഗം ബാധിക്കുമെന്ന പ്രചാരണത്തിനു പിന്നിലുള്ള വസ്തുത ഇങ്ങനെ…
ഐസ്‌ക്രീം തിന്നുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നും ഐസ്‌ക്രീം പ്രിയരില്‍ കോവിഡ് അതിവേഗം വ്യാപിക്കുമെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍, അത്തരം പ്രചാരണങ്ങളെയെല്ലാം ലോകാരോഗ്യ സംഘടന തള്ളി. ഐസ്‌ക്രീമും മറ്റ് തണുപ്പുള്ള പദാര്‍ത്ഥങ്ങളും കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രീയമായി യാതൊരു തെളിവും ഇല്ലാത്ത കാര്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസേതു ആപ് വഴിയുള്ള വിവരങ്ങള്‍ മാത്രം പാലിക്കണമെന്നാണ് കേന്ദ്ര നിലപാട്. ആരോഗ്യസേതു ആപ്പിലൂടെ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ തടയുന്നത് അടക്കം ലക്ഷ്യമിട്ടാണ് ആരോഗ്യ സേതു ആപ്പിന് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ് ഉപയോഗിക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്.…
Read Moreപ്രതീക്ഷയേകി പ്ലാസ്മ തെറാപ്പി ! രാജ്യത്ത് പ്ലാസ്മ തെറാപ്പി ചെയ്തയാള്‍ കോവിഡില്‍ നിന്നും മുക്തനായി; ആശ്വാസം നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ…
രാജ്യത്തിനു പ്രതീക്ഷയേകി പ്ലാസ്മ തെറാപ്പി ഫലം. രാജ്യത്താദ്യമായി പ്ലാസ്മ തെറാപ്പിക്കു വിധേയനാക്കിയ കോവിഡ് ബാധിതന്‍ രോഗമുക്തി നേടിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡല്‍ഹിയിലെ സാകേത് മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 49 കാരനാണു സുഖം പ്രാപിച്ചത്. ഈ മാസം നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ പനിയും ശ്വാസതടസ്സവും കാരണം ഗുരുതരാവസ്ഥയിലായിരുന്നു. ഏഴു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണു പ്ലാസ്മ തെറാപ്പിക്കു വിധേയനാക്കിയത്. കോവിഡ് 19 ബാധിച്ചു സുഖം പ്രാപിച്ചയാളുടെ രക്തത്തില്‍നിന്ന് ആന്റിബോഡി വേര്‍തിരിച്ചെടുത്ത് ഇയാളില്‍ കുത്തിവയ്ക്കുകയായിരുന്നു. മൂന്ന് ആഴ്ച മുന്‍പു കോവിഡ് രോഗമുക്തി നേടിയ വീട്ടമ്മയാണു പ്ലാസ്മ ദാനം ചെയ്തത്. കോവിഡ് പ്രതിരോധത്തില്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്മ തെറപ്പി ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ചികിത്സാരംഗത്തെ പുതിയ അവസരമാണിതെന്നും മാക്‌സ് ഹെല്‍ത്ത്‌കെയര്‍ എംഡി ഡോ. സന്ദീപ് ബുദ്ധിരാജ് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണു ചികിത്സ…
Read Moreസംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്: കോട്ടയത്ത് ആറ്, ഇടുക്കിയില്‍ നാല്; കോട്ടയത്തെ ചുമട്ടു തൊഴിലാളിയില്‍ നിന്ന് രോഗം പടര്‍ന്നത് രണ്ടു പേര്‍ക്ക്; ഇടുക്കിയില്‍ രണ്ടു കൗമാരക്കാര്‍ക്കും രോഗബാധ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കും ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര്‍ തമിഴ്‌നാട്ടില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. മറ്റൊരാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചു വരികയാണ്. ബാക്കിയുള്ള ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ രോഗമുക്തി നേടി. 481 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 ആശുപത്രികളിലും കഴിയുന്നു. 104 പേരെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാന്പിളുകളില്‍ പരിശോധനാ ഫലം നെഗറ്റീവാണ്.…
Read Moreമുലപ്പാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും ! മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കോവിഡില്‍ നിന്നും മുക്തയായി; രക്ഷയായത് മുലപ്പാലെന്ന് നിഗമനം…
മുലപ്പാല്‍ കോവിഡിനെ ചെറുക്കാന്‍ പര്യാപ്തമെന്ന് സൂചന. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ഉത്തര്‍പ്രദേശിലെ അമ്മയും കുഞ്ഞുമാണ് ഈ നിഗമനത്തിന് ആധാരം. ഏപ്രില്‍ 12-നാണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുപ്പതുകാരിയായ അമ്മ യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. കുഞ്ഞിന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം അമ്മയെ വൈറസ് ബാധിച്ചിരുന്നുമില്ല. സ്വാഭാവികമായും കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതിരിക്കാനായി ഡോക്ടര്‍മാരുടെ ശ്രമം മുഴുവനും. കുട്ടിയെ ഉടന്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നു മാസം മാത്രം പ്രായമുള്ളതിനാല്‍ അമ്മയെയും ആവശ്യമായ മുന്‍കരുതല്‍ നടപടികളോടെ ഒപ്പം നിര്‍ത്തി. ‘ഡോക്ടര്‍മാര്‍ നേരിട്ട പ്രധാന വെല്ലുവിളി കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതെ നോക്കുക എന്നുള്ളതായിരുന്നു. കുഞ്ഞിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.…
Read Moreഇന്ത്യയില്‍ മെയ് പകുതിയ്ക്കു ശേഷം കോവിഡ് കേസുകള്‍ ഉണ്ടാകില്ല ! പുതിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നത്…
രാജ്യത്ത് മെയ് പകുതിയ്ക്കു ശേഷം പുതിയ കോവിഡ് കേസുകള്‍ ഉണ്ടാകില്ലെന്ന് പഠനം. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാന്‍ ലോക്ക് ഡൗണിന് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം രോഗം രോഗം ഇരട്ടിയാകുന്ന സമയം വര്‍ധിക്കുകയും കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം 10 ദിവസമായെന്നും പഠനത്തില്‍ പറയുന്നു. നീതി ആയോഗ് അംഗവും മെഡിക്കല്‍ മാനേജ്മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് പഠനം അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടുത്ത മാസം പകുതിയോടെ പുതിയ കൊറോണ കേസുകള്‍ ഇല്ലാതാകുമെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ ഉണ്ടാകുന്നത് അവസാനിക്കുമെന്നാണ് പഠനം പറയുന്നത്. മെയ് മൂന്നു മുതല്‍, ഒരു ദിവസം ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് എത്തും. ഒറ്റദിവസം 1500 കേസുകള്‍ക്ക് മുകളില്‍വരെ എത്താം.…
Read Moreകോവിഡ് രോഗികളെ തിരിച്ചറിയുന്ന പുതിയ രോഗലക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നു ! കുട്ടികള്‍ക്കിടയില്‍ രോഗബാധയുടെ പുതിയ ലക്ഷണം ഇങ്ങനെ…
കോവിഡ്-19 രോഗബാധിതരെ തിരിച്ചറിയുന്നതിനുള്ള രോഗലക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് യൂറോപ്പും അമേരിക്കയും. ഈ പ്രദേശങ്ങളിലെ ത്വക്ക് വിദഗ്ധര്‍ പുതിയ ലക്ഷണങ്ങളെക്കുറിച്ചുള്ള പഠനത്തിലുമാണ്. ഇറ്റലിയിലെ ചില ത്വക്രോഗവിദഗ്ദ്ധര്‍ കോവിഡ് -19 രോഗികളുടെ കാല്‍വിരലുകളിലും കാലുകളിലും വീക്കം കണ്ടെത്തി, പ്രത്യേകിച്ചും കൊറോണ വൈറസ് ബാധിച്ച കുട്ടികളിലും ചെറുപ്പക്കാരിലും. കോവിഡ് -19 ബാധിച്ചവരുടെ അവയവത്തിന്റെ നിറം മാറുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ അവസ്ഥ ഫ്രോസ്റ്റ്‌ബൈറ്റ് (ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം) അല്ലെങ്കില്‍ പെര്‍ണിയോ പോലെയാണ്, ഇത് ധ്രുവ, ഉപധ്രുവ പ്രദേശങ്ങളില്‍ കഠിനമായ ശൈത്യകാലത്ത് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ഇവിടെ കാല്‍വിരലുകളിലെ രക്തക്കുഴലുകള്‍ക്ക് വീക്കം കൂടുകയും കാല്‍വിരലുകള്‍ക്ക് ഗുരുതരമായ രോഗാവസ്ഥയുണ്ടാകുകയും ചെയ്യും. ഇറ്റലിയില്‍ കോവിഡ് സാന്ദ്രത ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ അവസ്ഥയ്ക്ക് ‘കോവിഡ് ടോസ്’ (‘കോവിഡ് കാല്‍വിരലുകള്‍’) എന്ന വിളിപ്പേരുമുണ്ട് ഇപ്പോള്‍. ബോസ്റ്റണ്‍ പോലെ യുഎസില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി…
Read More