കോവിഡ് അതിരൂക്ഷമായ അമേരിക്കയിലെ മൃഗശാലയിലെ മൃഗശാലയിലെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുകയാണ്. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവയ്ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ആദ്യം മറ്റ് മൂന്ന് കടുവകള്‍ക്കും ആഫ്രിക്കന്‍ പുലികള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ ഇതുവരെ 48000ത്തോളം ആളുകളാണ് മരിച്ചത് രോഗബാധിതരുടെ എണ്ണം എട്ടരലക്ഷമായി.
Read MoreTag: covid 19
ലോക്ക്ഡൗണ്‍ മൂലം പെട്ടു ! മദ്യവില്‍പ്പന നിര്‍ത്തിയതോടെ അറ്റകൈയ്ക്ക് വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്തടിച്ച് യുവതിയും സഹോദരനും;രണ്ടു പേരും മരിച്ചു…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യത്തിനടിപ്പെട്ട ആളുകളെല്ലാം ഭ്രാന്തമായ അവസ്ഥയില്‍ കൂടിയാണ് കടന്നു പോകുന്നത്. ചിലരൊക്കെയാവട്ടെ ജീവനൊടുക്കുക പോലും ചെയ്തു. മദ്യം കിട്ടാക്കനിയായപ്പോള്‍ വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. ധാര്‍വാഡിലെ കല്‍ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. ഇവര്‍ സ്ഥിര മദ്യപാനികള്‍ എന്നായിരുന്നു വിവരം. ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യവില്‍പ്പന നിരോധിച്ചതോടെ ഇരുവരും കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. മദ്യം കിട്ടാതെ വന്നതോടെ വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു ബസവരാജ്. ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടര്‍ന്ന് സഹോദരങ്ങള്‍ വിഷാദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നു. സാനിറ്റൈസറില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവര്‍ വാറ്റുചാരായത്തില്‍ സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു.…
Read More44 ശതമാനം ആളുകള്‍ക്കും കോവിഡ് പകര്‍ന്നത് പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് ! ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം…
കോവിഡ് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമാണ് ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പരിശോധനയ്ക്കു വിധേയമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള ഒരു പഠനം പറയുന്നത് കോവിഡ് സ്ഥിരീകരിച്ച 44 ശതമാനം ആളുകള്‍ക്കും രോഗം പകര്‍ന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണെന്നാണ്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ മറ്റൊരാളിലേക്ക് അണുബാധ പകരാന്‍ തുടങ്ങിയതായും പഠനത്തില്‍ മനസ്സിലാക്കി. ഏപ്രില്‍ 15ന് നേച്ചര്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. രോഗലക്ഷണം ആരംഭിക്കുന്നതിനു മുന്‍പ് പകര്‍ച്ചവ്യാധി ഉയര്‍ന്നതായി മനസ്സിലാക്കി. രോഗബാധിതരായവരില്‍ 44 ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും പഠനത്തില്‍ പറയുന്നു. സിംഗപ്പൂര്‍, ടിയാന്‍ജിന്‍ എന്നിവിടങ്ങളില്‍ 48%, 62% പ്രിസിംപ്റ്റോമാറ്റിക് ട്രാന്‍സ്മിഷന്റെ ഉയര്‍ന്ന അനുപാതം കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് ഗ്വാങ്ഷോ മെഡിക്കല്‍ യൂണിവേഴ്സിറ്റി, ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം അഭിപ്രായപ്പെട്ടു. വിദേശത്തു നിന്നു…
Read Moreചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ പതിനായിരക്കണക്കിന് പിപിഇ കിറ്റുകള്‍ തനി ‘ചൈനീസ്’ ഐറ്റം ! ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത് ഒരു മില്യണ്‍ പിപിഇ കിറ്റുകള്‍ക്ക്; ചൈനയില്‍ നിന്നുള്ള മാസ്ക്കുകള്‍ ലോകരാജ്യങ്ങള്‍ തിരിച്ചയയ്ക്കുന്നു…
കോവിഡിനെ ലോകത്ത് അഴിച്ചു വിട്ടത് ചൈനയാണെന്ന് ഏവര്‍ക്കുമറിയാം. കോവിഡ് ലോകത്തെ കീഴടക്കുമ്പോള്‍ ചൈന തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പിലുള്ളതും. പിപിഇ കിറ്റുകള്‍ അടക്കം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് ചൈന. ഇന്ത്യയും ചൈനയില്‍ നിന്നും പിപിഇ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യം കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പിപിഇ കിറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് ഇറക്കുമതിയിലേക്ക് കടന്നത്. എന്നാല്‍, രാജ്യത്ത് പിപിഇ കിറ്റുകളുടെ ഉത്പാദനം കൂട്ടുകയും ചൈനയില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൈന നല്കിയ പിപിഇ കിറ്റുകള്‍ പലതും ഉപയോഗ യോഗ്യമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ലോകത്ത് പിപിഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ 170,000 പിപിഇ കിറ്റുകള്‍ ചൈന നല്‍കിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ഇത് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, അതില്‍…
Read Moreഈ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു മുമ്പില്‍ കൊറോണ പത്തിമടക്കി; കോവിഡ് 19 ജീവനെടുക്കാത്ത സംസ്ഥാനങ്ങള്‍ ഇവയാണ്…
ലോകം മുഴുവന്‍ ഉഴുതുമറിച്ചാണ് കൊറോണയുടെ സംഹാര താണ്ഡവം നടമാടുന്നത്. ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള ആദ്യ 20 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. മഹാരാഷ്ട്രയും തമിഴ്നാടും തെലങ്കാനയുമുള്‍പ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അതിഗുരുതര സ്ഥിതിയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ കോവിഡ് ഇതുവരെ നാശം വിതയ്്ക്കാത്ത ചില സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്. പ്രധാനമായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കോവിഡിനെതിരേ ചെറുത്തുനില്ക്കുന്നത്. നാഗാലാന്‍ഡില്‍ ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരും മരണപ്പെട്ടിട്ടില്ല. മുപ്പതു ലക്ഷത്തില്‍ താഴെ ജനസംഖ്യ ഉള്ള നാഗാലാന്‍ഡ് നിരവധി സഞ്ചാരികള്‍ എത്തുന്ന ഒരു സംസ്ഥാനം കൂടി ആണ്. മറ്റൊരു വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറാമും സുരക്ഷിതമാണ്. സഞ്ചാരികള്‍ ധാരാളമായി വരുന്നതും,11.2 ലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു സംസ്ഥാനം കൂടി ആണ് മിസോറാം. ഇത് വരേയും കേവലം ഒരാള്‍ക്കു മാത്രമാണ് കോവിഡ് റിപ്പോര്‍ട് ചെയ്തിട്ടുളളത്. മാത്രമല്ല മരണം ഒന്നും തന്നെ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.…
Read Moreകോവിഡ് ബാധയില്ലാത്ത മേഖലകളിലും റാപ്പിഡ് ടെസ്റ്റ് ! നിര്‍ണായക തീരുമാനവുമായി കേന്ദ്രം;ചൈനയില്‍ നിന്ന് 44 ലക്ഷം പരിശോധന കിറ്റുകള്‍ ഉടന്‍ തന്നെ ഇറക്കും…
രാജ്യത്ത് കോവിഡ് ബാധയില്ലാത്ത മേഖലകളിലും റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമൂഹ വ്യാപനത്തിന്റെ തോതറിയാന്‍ പരിശോധന വ്യാപിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി ചൈനയില്‍ നിന്ന് 44 ലക്ഷം പരിശോധാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് വേഗത്തിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍-സ്വകാര്യ മേഖകളിലായി 219 ലാബുകളാണ് രാജ്യത്തുള്ളത്. ഐസിഎംആറിന്റെ കണക്കനുസരിച്ച്. കഴിഞ്ഞ അഞ്ചു ദിവസം പ്രതിദിനം നടത്തിയ ശരാശരി പരിശോധന 15,747 ആണ്. രാജ്യത്തെ പകുതി ജില്ലകള്‍ മാത്രമാണ് കോവിഡ് ബാധിത പ്രദേശങ്ങളുടെ പട്ടികയിലുള്ളത്. വിദേശത്തുനിന്നെത്തിയവര്‍, കുടിയേറ്റ തൊഴിലാളികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന. ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ജില്ലകളില്‍ റാപ്പിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. ചൈനയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്ന 44 ലക്ഷം പരിശോധനാ കിറ്റുകള്‍ ഇനിയുമെത്തിയിട്ടില്ല. മുപ്പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിക്കും…
Read Moreനിരീക്ഷണത്തിലിരുന്ന ആള് വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ ചാരായം വാറ്റ് തുടങ്ങി ! ഇതൊന്നും അറിയാതെ അറസ്റ്റു ചെയ്ത എക്സൈസ് സംഘം വെട്ടിലുമായി…
കോവിഡ് 19 സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലിരുന്നയാള്‍ ചാരായവുമായി അറസ്റ്റില്‍. ഇയാളെ മറ്റൊരു പ്രതിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയതോടെ എക്സൈസ് അധികൃതര്‍ വെട്ടിലായി. പൂമാല സ്വദേശി രാജേഷിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടുകൂടി വീട്ടില്‍നിന്ന് 600 മില്ലി ലിറ്റര്‍ ചാരായവുമായി അറസ്റ്റ് ചെയ്തത്. ഇയാള്‍ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ വീട്ടില്‍ ഇരുന്ന ആളാണ്. ഇയാള്‍ക്ക് ആവശ്യമുള്ള ഭക്ഷണം വെള്ളിയാമറ്റം പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ നിന്നും ആണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയിരുന്നത്. എന്നാല്‍ വീട്ടില്‍ വെറുതെ ഇരിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ചാരായം വാറ്റ് തുടങ്ങിയെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം വീട്ടിലെത്തി തൊണ്ടി സഹിതം ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ നിരീക്ഷണത്തിലായിരുന്ന ആളെ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരേയും അറിയിക്കാതെ അറസ്റ്റ് ചെയ്തത് വിവാദമായി. തങ്ങളോട് ആലോചിക്കാതെയാണ് ഇയാളെ പിടികൂടി വീടിനുപുറത്ത് എത്തിച്ചതെന്ന് വെള്ളിയാമറ്റം പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് സംഭവത്തിന്റെ…
Read Moreകോവിഡ് ദേഭമായവര്‍ക്ക് വീണ്ടും രോഗം വരുമോ ? എന്താണ് പൂര്‍ണ രോഗ വിമുക്തി; രോഗം ഏറ്റവുമധികം നാശം വരുത്തിയ അമേരിക്കയുടെ വിലയിരുത്തലുകള്‍ ഇങ്ങനെ…
കോവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യമാണ് അമേരിക്ക. ഏകദേശം നാലരലക്ഷം ആളുകള്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 15000ത്തോളം ആളുകള്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. മരണ സംഖ്യ ഉയരുന്നുണ്ടെങ്കിലും രോഗ മുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍ ചില വിലയിരുത്തലുകള്‍ നടത്തുകയാണ്. കോവിഡ് രോഗാവസ്ഥയ്ക്ക് ആശ്വാസമുണ്ടാകുമ്പോള്‍ പൂര്‍ണ രോഗവിമുക്തി നേടിയെന്ന് കരുതി ശ്രദ്ധ കൈവിടുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഇവര്‍ പറയുന്നു. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ തന്നെ അതിനെ ചെറുക്കാനുള്ള ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചു തുടങ്ങും. ഇവ പെരുകുന്നത് തടയുന്നതോടെ ആശ്വാസം തോന്നും. നല്ല പ്രതിരോധ ശേഷിയുള്ളവരില്‍ ഇത് തുടരുകയും വൈറസ് പൂര്‍ണമായും നശിച്ചു പോവുകയും ചെയ്യും. വൈറസ് ബാധയുണ്ടായതിനു ശേഷം യാതൊരു ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളുമില്ലാതെ അതിജീവിച്ചാല്‍ മാത്രമേ അതിനെ പൂര്‍ണ രോഗവിമുക്തി എന്നു വിശേഷിപ്പിക്കാനാവൂ. വൈറസ് ബാധയുണ്ടാകുന്ന…
Read More14ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്നു കൊതിക്കുന്നവര്‍ ശ്രദ്ധിക്കുക ! ഇനി വരാന്‍ പോകുന്നത് ഒരു പക്ഷെ അപ്രഖ്യാപിത അടിയന്തരവസ്ഥയായിരിക്കും; മിക്കവാറും ആഴ്ചകളോളം വീട്ടിലിരിക്കേണ്ടി വരും…
മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ തീരാന്‍ തീരാന്‍ ഇനി നാലഞ്ചു ദിവസം മാത്രം ശേഷിക്കുമ്പോള്‍ പലരുടെയും വിചാരം ഏപ്രില്‍ 14നു ശേഷം പഴയതു പോലെ ഇറങ്ങി നടക്കാമെന്നാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകള്‍ ധ്വനിപ്പിക്കുന്നത് ലോക്ക് ഡൗണ്‍ നീട്ടുമെന്നു തന്നെയാണ്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായുംജില്ലാ മജിസ്ട്രേറ്റുമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് എടുത്തുമാറ്റുന്നതിനോട് അവരെല്ലാവരും എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ നീക്കുന്നത് സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നാണ് കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന പൊതുവികാരം. ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കുമെന്നാണ് മോദി നല്കുന്ന സൂചന. ഒരു പക്ഷെ ഒരു ദേശീയ അടിയന്തരാവസ്ഥയായിരിക്കും വരാന്‍ പോകുന്നത്. എന്നാല്‍ രോഗത്തെ വരുതിയിലാക്കിയ കേരളത്തിന് പ്രത്യേക ഇളവുകള്‍ കിട്ടുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കാനുള്ള…
Read Moreഅങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ! ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച് കറങ്ങി നടന്നു ! ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ വാശിയില്‍ നഴ്സിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ വെട്ടിനിരത്തി
കോവിഡ് നിരീക്ഷണത്തിലുള്ള സമീപവാസികള്‍ ക്വാറന്റൈന് ലംഘിച്ച് കറങ്ങി നടന്ന വിവരം അധികൃതരെ അറിയിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിയ്ക്കു നേരെ ആക്രമണം. ചേര്‍ത്തല താലുക്ക് ആശുപത്രി ഹെഡ് നഴ്സ് നഗരസഭ പത്താം വാര്‍ഡില്‍ അനുഗ്രഹയില്‍ എസ്.ഒ. ശ്രീജയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. വീട്ടുവളപ്പിലെ വൃക്ഷങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. ഇതേതുടര്‍ന്ന് ശ്രീജ ചേര്‍ത്തല പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി. മംഗലാപുരത്ത് പഠിക്കുന്ന മകളുമായി സമീപവാസി മാര്‍ച്ച് 15 നാണ് എത്തിയത്. എന്നാല്‍ ഇവര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാതെ കുടുംബസമേതം പുറത്ത് പതിവായി കറങ്ങി നടക്കുകയായിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 19ന് ഇവരോട് ആരോഗ്യ വകുപ്പ് നിര്‍ബന്ധമായും ക്വാറന്റൈനിലാകണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇവര്‍ ഇതവഗണിച്ച് കറക്കം തുടരുകയായിരുന്നു. ഇവര്‍ ക്വാറന്റൈന് ലംഘിച്ച വിവരം ശ്രീജ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
Read More