രാജ്യം മാത്രമല്ല ലോകം മുഴുവന്‍ കോവിഡ്19 ഭീതിയില്‍ വിറങ്ങലിച്ചിരിക്കുമ്പോഴും തട്ടിപ്പ് നടത്തുന്ന ചിലരുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് തട്ടിപ്പു നടത്തിയ പട്ടാമ്പി സ്വദേശികളായ ദമ്പതികളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പുകള്‍. പട്ടാമ്പി സ്വദേശി എ. എം മുസ്തഫയും ചേലക്കോട് സ്വദേശി നസീമയുമാണ് വ്യാഴാഴ്ച പഴയന്നൂരില്‍ അറസ്റ്റിലായത്. മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് പഴയന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 50 കിലോ അരിയും 25 കിലോ പഞ്ചസാരയും 25 കിലോ ആട്ടയുമാണ് ഇവര്‍ തട്ടിയത്. സാധനം വാങ്ങിയതിന്റെ പണം ചോദിച്ചപ്പോള്‍ തങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നാണെന്നും ചാരിറ്റി പ്രവര്‍ത്തനത്തിനാണ് സാധനങ്ങള്‍ കൊണ്ടു പോകുന്നതെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. കൂടുതല്‍ കളിച്ചാല്‍ കട അടപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. പിന്നീട് കടയുടമയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ കുടുങ്ങിയത്. ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍ എന്ന ബോര്‍ഡ്…
Read MoreTag: covid 19
കൊറോണ വ്യാപനം തടയാന്‍ ചൂയിംഗം നിരോധിച്ച് ഹരിയാന സര്‍ക്കാര്‍ ! ച്യൂയിംഗം വില്ലനാവുന്നതിങ്ങനെ…
കോവിഡ് 19ന്റെ വ്യാപനം രാജ്യത്തെ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാന്‍ പുതുവഴി തേടിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. തുപ്പുന്നതിലൂടെ കൊറോണ വ്യാപനം തടയുക എന്നത് ലക്ഷ്യമിട്ട് ജൂണ്‍ 30 വരെ ച്യൂയിംഗം വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുകയാണ്. പാന്‍മസാല, ഗുട്ക എന്നിവയുടെ നിരോധനം കര്‍ശനമാക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ച്യൂയിംഗം അല്ലെങ്കില്‍ ബബിള്‍ഗം തുപ്പിയിടുന്നത് കൊവിഡ് 19 പകരാനുള്ള സാധ്യതയുണ്ടെന്ന് ഹരിയാന ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഹരിയാനയില്‍ 13,000 പേര്‍ കോവിഡ് നിരീക്ഷണത്തിലാണ്.വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനാണ് ച്യൂയിംഗം നിരോധനമടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഗുഡ്ക, പാന്‍മാസല എന്നിവക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണവ്യാപനം തടയുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാന്‍മസാലയുടെ വിപണനവും ഉത്പാദനവും നിരോധിച്ചിരുന്നു. കേരളത്തില്‍ ഗുഡ്കയും പാന്‍ മസാലയും വര്‍ഷങ്ങള്‍ക്കു മുമ്പു…
Read Moreകുറുമ്പ് ലേശം കൂടുന്നുണ്ട് ! കൊറോണക്കാലത്ത് ഡേറ്റാ ഉപയോക്താക്കള്‍ക്ക് പാലുംവെള്ളത്തില്‍ പാഷാണം കലക്കി നല്‍കി ജിയോ…
പരിധിയില്ലാതെ ഡേറ്റ നല്‍കിയാണ് റിലയന്‍സ് ജിയോ ഉപയോക്താക്കളെ കൈയ്യിലെടുത്തതും മറ്റ് ടെലികോം കമ്പനികള്‍ക്ക് പണി കൊടുത്തതും. ഇത്തവണ കൊറോണക്കാലത്ത് ആളുകള്‍ക്ക് ഉപകാരപ്രദമായി തങ്ങളുടെ ബൂസ്റ്റര്‍ ഡാറ്റ പാക്കേജ് സൗജന്യമായി ഇരട്ടിയാക്കിയാണ് ജിയോ കോവിഡ് ബാധിതരോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചത്. അതായത്, 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബിയും 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 12 ജിബി എന്നുമായിരുന്നു വാഗ്ദാനം. കൊറോണ പടരുന്നതിനു മുമ്പ് ഡേറ്റ പാതി മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇങ്ങനെ റീചാര്‍ജ് ചെയ്യുമ്പോള്‍ മുമ്പുണ്ടായിരുന്ന വൗച്ചറുകള്‍ പാടെ ഉപേക്ഷിച്ചിരിക്കുകയാണ് ജിയോ ഇപ്പോള്‍. ഈ സൗജന്യം നല്‍കുന്നതിനു മുന്‍പ് 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബി ഡേറ്റ കിട്ടിയിരുന്നു. അപ്പോള്‍ 50 രൂപയുടെ സൗജന്യവൗച്ചറുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താവിന് അവസരം ലഭിച്ചിരുന്നു. ഫലത്തില്‍ 51 രൂപയ്ക്ക് 6 ജിബി ലഭിച്ചിരുന്നു. ഇപ്പോള്‍ നല്‍കുന്നതും അതു തന്നെ. മുന്‍പുണ്ടായിരുന്ന…
Read Moreകോവിഡ് രോഗിയ്ക്ക് വധശിക്ഷ വിധിച്ച് സൗദി ! മനപൂര്‍വം രോഗം പടര്‍ത്താന്‍ ശ്രമിച്ച ഇയാളുടെ വധശിക്ഷ നടപ്പാക്കുക ചികിത്സയ്ക്കു ശേഷം; തുപ്പുന്നത് ജീവിതം തുലയ്ക്കുന്നത് ഇങ്ങനെ…
കോവിഡ് രോഗിയെ വധശിക്ഷയ്ക്കു വിധേയനാക്കാനുറച്ച് സൗദി ഭരണകൂടം. കഴിഞ്ഞ ദിവസമാണ് ഇതിനാധാരമായ സംഭവം നടന്നത്. ഹെയ്‌ലി പ്രവിശ്യയിലെ ഒരു ഷോപ്പിംഗ് മാളിലെത്തിയ ഒരു വ്യക്തി അവിടത്തെ ട്രോളികളിലും വാതിലുകളിലുമൊക്കെ തുപ്പുന്നു ഇത് ശ്രദ്ധയില്‍ പെട്ട മാള്‍ ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒരു വിദേശപൗരന്‍ എന്നല്ലാതെ ഏത് രാജ്യത്തെ പൗരനാണ് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ ഇരിക്കവേ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കൊറോണാ ബാധിതനാണെന്ന് വെളിപ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ബാല്‍ജുറാഷി നഗരത്തില്‍ താമസിക്കുന്ന ഇയാള്‍ എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന വിവരം ലഭ്യമല്ല. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്ക് രോഗബാധയുണ്ടോ എന്ന കാര്യം അയാള്‍ക്ക് അറിയാമായിരുന്നോ എന്നും വ്യക്തമല്ല. ഇയാള്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അന്ന് ആ മാള്‍ സന്ദര്‍ശിച്ച എല്ലാവരോടും കോവിഡ് 19 പരിശോധനക്ക് വിധേയരാകാന്‍ സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.…
Read Moreകോവിഡ് രോഗബാധ ആരോപിച്ച് വീട്ടുജോലിക്കാരിയായ വയോധികയെ പെരുവഴിയില്‍ ഇറക്കിവിട്ടു ! ഒടുവില്‍ വൃദ്ധയ്ക്ക് തുണയായത് പുതുക്കാട് പോലീസിന്റെ കാരുണ്യം
കോവിഡ് രോഗബാധ ആരോപിച്ച് പൊന്നാനിയില്‍ വീട്ടുജോലിയ്ക്കു നിന്ന വയോധികയെ വീട്ടുകാര്‍ പെരുവഴിയിലേക്ക് ഇറക്കിവിട്ടു. കിലോമീറ്ററുകളോളം നടന്ന് അവശയായ വയോധികയെ പുതുക്കാട് പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം സ്വദേശിയായ 60 കാരിക്കാണ് ഈ ദുരവസ്ഥ. ഏജന്‍സി മുഖേന പൊന്നാനിയിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍ . കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു വീട്ടുകാരുടെ ക്രൂരത. ബുധനാഴ്ച പുലര്‍ച്ചെ ഇവരെ തൃശൂരില്‍ ഇറക്കിവിടുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വലഞ്ഞ വയോധിക ആമ്പല്ലൂരില്‍ വഴിയോരത്ത് ഇരിക്കുന്നത് കണ്ട നാട്ടുകാരാണ് പുതുക്കാട് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് എസ്.എച്ച്.ഒ. എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വയോധികയ്ക്ക് ഭക്ഷണം വാങ്ങികൊടുത്തശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനക്ക് വിധേയമാക്കി. പനിയോ മറ്റ് രോഗലക്ഷണമോ ഒന്നും ഇല്ലെന്ന് കണ്ടെത്തിയതോടെ ഇവരെ പോലീസിന്റെ നിര്‍ദേശപ്രകാരം കിലയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ്…
Read Moreകാതു കുത്തിയവന്‍ പോകുന്നതിനു മുമ്പ് കടുക്കനിട്ടവന്‍ വന്നു ! എലിയുടെ ഉമിനീരിലൂടെ വരെ രോഗം ബാധിക്കും; ചൈനയിലെ പുതിയ അവതാരം ഹാന്‍ഡാ വൈറസ് കൊടുംഭീകരനെന്ന് സൂചന…
കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ ഒരാഴ്ച ഏറെക്കുറെ സമാധാനപരമായിരുന്നു. വൈറസ് രോഗബാധിതരുടെ എണ്ണവും മരണവും നാമമാത്രമായതിനാല്‍ ചൈനയിലെ ജനജീവിതം പഴയ രീതിയിലേക്ക് മാറുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയില്‍ വന്ന വാര്‍ത്ത എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു. ബസിനുള്ളില്‍ വച്ച് മരിച്ച ഒരാളുടെ ശരീരം പരിശോധിച്ചപ്പോഴാണ് പുതിയ ഭീകരന്റെ കടന്നുവരവ് ചൈന മനസ്സിലാക്കിയത്. അയാളുടെ ശരീരത്തില്‍ കണ്ടെത്തിയ ഹാന്‍ഡാ വൈറസ് കൊറോണയേക്കാള്‍ മാരകമാണെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. രോഗബാധയുള്ളയാള്‍ക്ക് മരണം സംഭവിച്ച സമയത്ത് ബസിലുണ്ടായിരുന്ന 32 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് പുതിയ വൈറസ് അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 950-ലെ അമേരിക്കന്‍- കൊറിയന്‍ യുദ്ധക്കാലത്ത് ഹാന്‍ഡ നദിയുടെ പരിസരങ്ങളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് എന്നാണ് സ്വീഡിഷ് ശാസ്ത്രജ്ഞയായ സുമയ്യ ഷേയ്ക്ക് ട്വീറ്റ് ചെയ്തത്. സാധാരണയായി എലികള്‍ക്കുള്ളിലെ ശരീര സ്രവം ഉള്ളില്‍…
Read Moreകേരളത്തില്‍ ലോക്ക് ഡൗണ്‍ ! ഏഴു ജില്ലകള്‍ അടച്ചിടും; അനുവദിക്കുക അവശ്യ സര്‍വീസുകള്‍ മാത്രം…
കോവിഡ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഏഴ് ജില്ലകള്‍ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ സര്‍വ്വീസുകള്‍ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്രവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. കേരളത്തിലെ ഏഴു ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ എഴുപത്തിയഞ്ച് ജില്ലകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വൈറസ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം ലോക്ക്്ഡൗണ്‍ നിര്‍ദ്ദേശിച്ചതോടെ കര്‍ശന നടപടികളിലേക്ക് തന്നെ കടക്കുമെന്നാണ് വിവരം.…
Read Moreരാജ്യത്തെ ട്രെയിന്‍ ഗതാഗതം നിശ്ചലമാകും ! മാര്‍ച്ച് 31വരെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേയുടെ തീരുമാനം…
ന്യൂഡല്‍ഹി: കൊറോണ വൈറസ് (കോവിഡ്-19) ബാധയെ തുടര്‍ന്ന് മരണം ആറായതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വെ തീരുമാനിച്ചു. സബര്‍ബന്‍ ട്രെയിനുകള്‍, കോല്‍ക്കത്ത മെട്രോ എന്നിവ ഇന്ന് രാത്രി വരെ ഓടും. അതേസമയം, നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വീസ് പൂര്‍ത്തിയാക്കും. ഞായറാഴ്ച രാവിലെ ചേര്‍ന്ന റെയില്‍വെ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. യാത്ര ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തലാക്കുന്നത്. എന്നാല്‍ ചരക്ക് തീവണ്ടികള്‍ മുടക്കമില്ലാതെ ഓടും. മാര്‍ച്ച് 13, 16 തീയതികളില്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത 12 യാത്രക്കാര്‍ക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മാര്‍ച്ച് 31 വരെ സംസ്ഥാനത്തേക്ക് ട്രെയിന്‍ സര്‍വീസ് പാടില്ലെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. യാത്രക്കാരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ഒഴിപ്പിക്കും. സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് നീട്ടേണ്ടതുണ്ടോയെന്ന്…
Read Moreഏപ്രില്‍ പകുതിയോടെ വൈറസ് ബാധിതരുടെ എണ്ണം പത്തിരട്ടിയാകും ! വൈറസ് ഇനി കനത്ത നാശം വിതയ്ക്കാന്‍ സാധ്യത കൂടിയ ജനസാന്ദ്രതയും ചേരികളുമുള്ള ഇന്ത്യയില്‍; പുതിയ പഠനം ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നത്…
ലോകത്തെ ദുരിതത്തിലാഴ്ത്തി മുന്നേറുന്ന കോവിഡ് ഇനി ഏറ്റവും നാശം വിതയ്ക്കാന്‍ സാധ്യത ഇന്ത്യയിലെന്ന് പഠന റിപ്പോര്‍ട്ട്. ആഴ്ചതോറും ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം കുടുന്ന സാഹചര്യത്തില്‍ ഏപ്രില്‍ പകുതിയോടെ വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം പത്തിരട്ടി കൂടുമെന്നാണ് വിലയിരുത്തല്‍. ചൈനയിലേതിലും കൂടുതല്‍ ജനസാന്ദ്രതയും ചേരിപ്രദേശങ്ങളിലെ രോഗസാധ്യതയുമാണ് ആപല്‍ക്കരമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയിലെ വിദഗ്ദ്ധരാണ് ഈ സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 148 പേര്‍ എന്നതാണെങ്കില്‍ ഇന്ത്യയില്‍ ഇത് 420 പേരാണ്. അകലം പാലിക്കുന്നത് രോഗവ്യാപനം തടയുമെങ്കിലും. നഗരങ്ങളിലെ ദരിദ്രരിലും ഗ്രാമീണരിലും ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നതാണ് ചോദ്യം. ചേരിപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അനേകം ഇടങ്ങളിലേക്ക് രോഗം പടരുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമാകും. രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അത്ര ഭീതി നിലവില്‍ ഇന്ത്യയിലില്ല.…
Read Moreഇറ്റലിയില്‍ നിലനില്‍ക്കുന്നത് അതീവ ഭീതികരമായ അവസ്ഥ; പത്രത്തില്‍ ചരമപ്പേജുകളുടെ എണ്ണം 10 ആയി; 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 368 പേര്‍…
കോവിഡ് ബാധ ഇറ്റലിയെ പിടിച്ചു കുലുക്കുകയാണ്. ലൊംബാര്‍ഡി മേഖലയിലെ ലേക്കോ ഡി ബിര്‍ഗാനോ എന്ന പത്രത്തിനാണു ചരമപ്പേജുകളുടെ എണ്ണം ഒന്നില്‍നിന്ന് 10 ആയി ഉയര്‍ത്തേണ്ടിവന്നത്. ഫെബ്രുവരി ഒന്‍പതു വരെ ഒരു ചരമപ്പേജ് മാത്രമുണ്ടായിരുന്ന പത്രത്തില്‍ മാര്‍ച്ച് 13ലെത്തിയപ്പോള്‍ ചരമപ്പേജുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തേണ്ടി വന്നു. ബര്‍ഗമോയില്‍ മരണനിരക്ക് കൂടിയതോടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറികളില്‍ ഇടമില്ലാതായി. തുടര്‍ന്നു പള്ളികളില്‍ പ്രത്യേകം സംവിധാനമുണ്ടാക്കി മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങി. രോഗികളുടെ എണ്ണം കൂടിയതോടെ വിവിധ ആശുപത്രികളില്‍ ആരോഗ്യനില തീരെ മോശമായവര്‍ക്കും 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും അത്യാഹിത വിഭാഗത്തില്‍ പ്രവേശനം നിഷേധിച്ചു തുടങ്ങി. യുദ്ധകാലത്തേതിനു സമാനമായ അവസ്ഥയാണ് ആശുപത്രികളിലെന്നാണു ഡോക്ടര്‍മാരുടെ നിലപാട്. .ഉള്‍പ്പടെ ഇറ്റലിയില്‍ കോവിഡ് 19 ബാധിതരായവരുടെ എണ്ണം 21,157 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മരണനിരക്കും വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 175 പേരുടെ മരണംകൂടി കഴിഞ്ഞദിവസം സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,441ല്‍ എത്തിയതായി…
Read More