കോവിഡ് 19 കേരളത്തിലും വലിയ ആശങ്കകളാണ് വിതച്ചു കൊണ്ടിരിക്കുന്നത്. രോഗബാധ നിയന്ത്രിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും പെടാപ്പാട് പെടുകയാണ്. ഇതിന്റെ ഭാഗമായി പൊതുപരിപാടികളും വിവാഹ ആഘോഷങ്ങളുമെല്ലാം ഒഴിവാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ ഈ നിര്‍ദ്ദേശം കൈക്കൊണ്ട് വിവാഹം ലളിതമാക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തിലും വ്യത്യസ്ഥരാകുകയാണ് രാഹുലും ശ്രീലക്ഷ്മിയും. കൊറോണ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനായി മുഖാവരണം ധരിച്ചുള്ള സേവ് ദി ഡേറ്റ് പുറത്തിറക്കായാണ് ഇവര്‍ മറ്റുള്ളവരെ കടത്തിവെട്ടിയത്. മുഹമ്മ പഞ്ചായത്ത് പത്താം വാര്‍ഡ് മറ്റത്തില്‍ ശശിയുടെയും പ്രിയയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും വടക്കനാര്യാട് നേതാജി നിളാപറമ്പില്‍ രാജേന്ദ്രന്റെ മകന്‍ രാഹുലിന്റേയും വിവാഹം ഞായറാഴ്ചയാണ്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന് മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. വധൂഗൃഹത്തില്‍ വച്ച് ലളിതമായി വിവാഹം നടത്താനാണ് ഇവരുടെ പദ്ധതി. വിവാഹം ലളിതമാക്കുന്നതിനൊപ്പം ഈ സാഹചര്യത്തില്‍ കൊറോണ പ്രതിരോധ സന്ദേശം കൂടി നല്‍കാന്‍ രാഹുലും ശ്രീലക്ഷ്മിയും…
Read MoreTag: covid 19
വിമാനത്താവളത്തിലെ വിശദമായ പരിശോധന ഇഷ്ടപ്പെട്ടില്ല; വിമാനത്തില്‍ ഇരുന്ന് ചുമച്ച് യാത്രികരെ ഭയപ്പെടുത്തിയ ചൈനക്കാരിക്കിട്ട് രണ്ടെണ്ണം കൊടുത്ത് സഹയാത്രികന്‍
കോവിഡ് 19 ഭീതി വ്യാപിക്കുമ്പോള്‍ വിമാനത്താവളങ്ങളിലെല്ലാം കര്‍ശന പരിശോധനകളാണ് നടക്കുന്നത്. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് വളരെയധികം സമയം വിമാനത്താവളത്തില്‍ ചെലവിടേണ്ടി വരുന്നു. എന്നാല്‍ തങ്ങള്‍ക്ക് രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഇത്തരം പരിശോധനകളോട് നിസ്സഹകരണം കാട്ടുന്ന യാത്രക്കാരുമുണ്ട്. ഇത്തരത്തില്‍ ഒരു സ്ത്രീയുടെ പ്രതികരണം അവര്‍ക്ക് തന്നെ പണിയായിരിക്കുകയാണ്. ദീര്‍ഘ സമയം വരിയില്‍ കാത്ത് നില്‍ക്കേണ്ടി വന്നതിന്റെ ദേഷ്യം തീര്‍ക്കാനായി വിമാനത്തിലെ സീറ്റില്‍ എത്തിയ ശേഷം അവര്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടയില്‍ നിന്നും ചുമയ്ക്കുകയായിരുന്നു. വിവേകമില്ലാത്ത അവരുടെ പ്രവൃത്തി പെട്ടെന്നു തന്നെ സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. അവര്‍ ഒരു ചൈനക്കാരി കൂടിയാണെന്ന് മനസിലായതോടെ വിമാനജീവനക്കാര്‍ യാത്രക്കാരുടെ സഹായത്തോടെ ചുമച്ച സ്ത്രീയുടെ കഴുത്തില്‍ പൂട്ടിട്ട് ശാരീരികമായി കീഴ്പ്പെടുത്തി. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഷാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘമെത്തി വീണ്ടും പരിശോധനകള്‍ നടത്തി. തുടര്‍ന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. പരിശോധനകള്‍…
Read Moreകോവിഡിനെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു ! കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ കൂടുന്നു…
സംസ്ഥാനത്ത് കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുടുങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതു ജനങ്ങള്‍ക്ക് ഇടയില്‍ ഭീതി പരത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വ്യാജവാര്‍ത്തകള്‍ പ്രവചരിപ്പിച്ചതിന് നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് നേരത്തെ കോഴിക്കോട് കാക്കൂരില്‍ യുവാവിനെതിരേ കേസെടുത്തിരുന്നു.
Read Moreഎനിക്ക് രോഗമില്ല പിന്നെ ഞാനെന്തിന് അവിടെ കിടക്കണം… കൊറോണ വാര്‍ഡില്‍ നിന്നു ചാടിപ്പോയ വെച്ചൂച്ചിറക്കാരനെത്തേടി അലഞ്ഞ് പോലീസ്; ഒടുവില്‍ വീടു തേടിപ്പിടിച്ചെത്തിയപ്പോള്‍ കക്ഷി സുഖ ഉറക്കത്തില്‍; ഒടുവില്‍ സംഭവിച്ചത്…
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും ചാടിപ്പോയ വെച്ചൂച്ചിറക്കാരന്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ശരിക്കു വലച്ചു. ഇറ്റലിയില്‍ നിന്ന് വന്ന് ഒരു ആരോഗ്യകേന്ദ്രത്തിലും റിപ്പോര്‍ട്ട് ചെയ്യാതെ കറങ്ങി നടന്ന ഐത്തലക്കാരുടെ സമീപനം തന്നെയായിരുന്നു അവരുടെ കുടുംബ സുഹൃത്തായ വെച്ചൂച്ചിറക്കാരനും. തനിക്ക് രോഗമില്ലെന്ന് സ്വയം പ്രഖ്യാപിച്ച ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ കിടക്കാന്‍ കൂട്ടാക്കാതെ വീട്ടിലേക്ക് മുങ്ങുകയായിരുന്നു. തനിക്കു രോഗമില്ലെന്നും പിന്നെന്തിന് താന്‍ അവിടെ കിടക്കണമെന്നും ചോദിച്ചാണ് ഇയാള്‍ ചാടിപ്പോയതിനെ ന്യായീകരിക്കുന്നത്. രാത്രി ഏഴു മണിയോടെയാണ് ഇയാള്‍ ചാടിപ്പോയത്. പത്തരയ്ക്ക് അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിയ പോലീസിന്റെ കൈയ്യില്‍ ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ പേരും വെച്ചൂച്ചിറക്കാരന്‍ എന്ന വിവരവും മാത്രം. ഇതുവെച്ച് തപ്പിയെങ്കിലും ആളെ കണ്ടുകിട്ടിയില്ല. അതിന് ശേഷമാണ് ഡിഎംഓഫീസില്‍ നിന്ന് അഡ്രസും ഫോണ്‍ നമ്പരും കിട്ടിയത്. സൈബര്‍ സെല്‍ തപ്പിയപ്പോള്‍ ആള്‍ വെച്ചൂച്ചിറയിലെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്ന്…
Read Moreകടുത്ത പനിയുമായി ചികിത്സ തേടിയ ആള്‍ ഖത്തറിലേക്ക് തിരികെ മടങ്ങിയെന്ന് വിവരം ലഭിച്ചുവെന്ന് ഡോ. ഷിനു ശ്യാമളന്‍ ! വിമാനത്താവളത്തിലെ സംവിധാനത്തെക്കുറിച്ച് ചോദ്യമുയരുമ്പോള്‍…
ഇന്ത്യയുള്‍പ്പെടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 14 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഡോ.ഷിനു ശ്യാമളന്‍ പങ്കു വയ്ക്കുന്ന കുറിപ്പ് ഏവരെയും ഞെട്ടിക്കുകയാണ്. കടുത്ത പനിയുമായി ചികിത്സ തേടിയ ആള്‍ ഖത്തറിലേക്ക് മടങ്ങിപ്പോയെന്ന് വിവരം ലഭിച്ചതായാണ് ഡോക്ടര്‍ ഷിനു അറിയിക്കുന്നത്. നല്ല പനിയുള്ള ആളെ ഖത്തറിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ അനുവദിക്കുമോ എന്ന് ഡോക്ടര്‍ ചോദിക്കുന്നു. ജനുവരി അവസാനം നാട്ടില്‍ വന്ന ഇയാള്‍ കഴിഞ്ഞ ആഴ്ചകളില്‍ ഡല്‍ഹി-ആഗ്ര സന്ദര്‍ശിച്ചിരുന്നു. കടുത്ത പനിയുള്ള ആള്‍ ഇന്ന് നാട് വിട്ടു പോയെന്നാണ് അറിഞ്ഞത്. വിമാനത്താവളത്തില്‍ എന്താണ് പരിശോധിക്കുന്നതെന്നും ഡോക്ടര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം ഡോക്ടറെ കാണാന്‍ എത്തിയ ഇവര്‍ പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയിരുന്നുവെന്നാണ് ഷിനു ശ്യാമളന്‍ പറയുന്നത്. ഇതേക്കുറിച്ചു വിശദീകരിച്ചു ഇന്നലെ ഡോ. ഷിനു പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ഖത്തറിലേക്ക് പോയ കാര്യം…
Read Moreകോവിഡ് ബാധിച്ച കുടുംബം എസ്പി ഓഫീസിലുമെത്തി ! വീട്ടിലെത്തി അന്വേഷണം നടത്തിയ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ 14 പേര്‍ നിരീക്ഷണത്തില്‍…
കോവിഡ്-19 സ്ഥിരീകരിച്ച മൂന്നുപേരുമായി അടുത്തിടപഴകിയെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍. മൂന്നു പോലീസുകാരും ഇതില്‍ ഉള്‍പ്പെടുന്നു. മകന്റെ ഇറ്റലിയിലെ പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റുമായി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി കുടുംബം പത്തനംതിട്ട എസ്പി ഓഫിസിലെത്തി അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഇവരുടെ റാന്നിയിലെ വീട്ടിലെത്തി അന്വേഷണവും നടത്തിയിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ മൂന്നുപേരാണ് നിരീക്ഷണത്തിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ഇവരെ കോട്ടയത്തുള്ള ബന്ധുക്കളാണ് വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടു റാന്നിയിലെ വീട്ടിലെത്തിച്ചത്. ഈ കുടുംബവും നിരീക്ഷണത്തിലാണ്. ഇവര്‍ പുനലൂരില്‍ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തുവെന്നുള്ള സൂചനകളുമുള്ളതിനാല്‍ ഇതും ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ദോഹയില്‍നിന്ന് ക്യൂആര്‍ 514 വിമാനത്തിലാണ് ഫെബ്രുവരി 29ന് കുടുംബം കൊച്ചിയിലെത്തി. വിമാനത്താവളത്തില്‍നിന്ന് ടാക്‌സിയിലാണ് ഇവര്‍ നാട്ടിലേക്കു പോയത്. അന്ന് ടാക്‌സി ഓടിച്ചിരുന്ന ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 29ന് നാട്ടിലെത്തിയ കുടുംബം മാര്‍ച്ച് ആറുവരെയുള്ള കാലയളവില്‍…
Read Moreകേരളത്തില്‍ വീണ്ടും കോവിഡ് ബാധ ! പത്തനംതിട്ടയില്‍ അഞ്ചു പേര്‍ നിരീക്ഷണത്തില്‍; രോഗം സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും ബന്ധുക്കള്‍ക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍നിന്ന് എത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിലുള്ളവരാണ് ഇവരെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതര്‍. കഴിഞ്ഞ മാസം 29നാണ് ഇറ്റലിയില്‍നിന്ന് മൂന്നു പേര്‍ ഇവിടേക്ക് എത്തിയത്. ഇവരുടെ ബന്ധുക്കളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. അഞ്ചുപേരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇറ്റലിയില്‍നിന്ന് എത്തിയവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യം സഹകരിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികള്‍ തുടങ്ങി. രോഗികളുമായി ഇടപെട്ടിട്ടുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു. കൊവിഡ് 19 രോഗബാധ അതീവ ഗൗരവമായി കണ്ട് സമൂഹത്തിന്റെ…
Read Moreപ്രവചനങ്ങള്‍ സത്യമാവുന്നു ! ലോകം കോവിഡിന്റെ പിടിയിലമരുന്നുവോ ? അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം കോവിഡ് മരണം; എന്തു ചെയ്യണമെന്നറിയാതെ ലോക രാജ്യങ്ങള്‍
മുന്‍ പ്രവചനങ്ങളെ ശരിവച്ച് കോവിഡ്-19 വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നു. വാഷിംഗ്ടണ്‍ കിങ് കൗണ്ടിയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ അമേരിക്കയും ഭീതിയിലാണ്. രാജ്യത്ത് 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞുവരുമ്പോള്‍ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളില്‍ മരണം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും കോവിഡ്-19 ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചപ്പോള്‍ ഏഴു ലക്ഷത്തോളം പേരുള്ള സിയാറ്റിലെ ഏറ്റവും ജനസംഖ്യയുള്ള കിങ്കൗണ്ടിയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഏറെ ആശങ്കാജനകമാണ്. അമേരിക്കയില്‍ മരിച്ചയാള്‍ക്ക് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസില്‍ നിലവില്‍ 60 ഓളം പേര്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ജപ്പാന്‍നില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന…
Read More