രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്കെടുത്താല്‍ അതില്‍ ഏകദേശം 70 ശതമാനം ആളുകളും മലയാളികളാണെന്നതാണ് വാസ്തവം. കോവിഡ് മരണനിരക്ക് കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പകുതിയിലധികം കോവിഡ് മരണങ്ങളും കേരളത്തിലാണെന്നതാണ് വാസ്തവം. ഇതിനിടെ മറ്റൊരു വിവരം കൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90% പേര് ഒരു ഡോസ് വാക്സീന് പോലും എടുക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയത്. അതായത് വേണ്ടവര്‍ക്ക് വാക്സിന് കിട്ടുന്നില്ലെന്ന വസ്തുത ഇതിലുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ വേദികളായി കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ മാറുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയശേഷം, ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരില്‍ വാക്സീന് എടുത്തിരുന്നത് 905 പേര് (9.84%) മാത്രമാണ്. വാക്സീന് എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള…
Read MoreTag: covid death
ആന്റിബോഡി ഉണ്ട് എന്ന് ആശ്വസിക്കേണ്ട ! കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ പലരുടെയും മരണകാരണം ആന്റിബോഡിയെന്ന് പഠനം;റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
കോവിഡ് മുക്തരില്‍ ആന്റിബോഡി രൂപപ്പെടുന്നതിനാല്‍ പിന്നീട് ഭയക്കേണ്ട ആവശ്യമില്ലെന്ന ധാരണകളെ പൊളിച്ചെഴുതുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയോ മരിക്കുകയോ ചെയ്യുന്നവരില്‍ അഞ്ചിലൊന്ന് ആളുകളിലും ഇതിനു കാരണമായി തീരുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കെതിരെ ആന്റിബോഡികള്‍ തന്നെ തിരിയുന്നതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം ആന്റിബോഡികളെ ഓട്ടോ ആന്റിബോഡികള്‍ എന്നാണ് വിളിക്കുന്നത്. ആരോഗ്യമുള്ള, കോവിഡ് ബാധിക്കാത്ത ഒരു വ്യക്തിയുടെ ശരീരത്തില്‍ ഇത് ചെറിയ തോതില്‍ കാണും. പ്രായം കൂടുതോറും ഇതിന്റെ സാന്നിധ്യം വര്‍ധിക്കും. ഇതാണ് പ്രായമേറിയവരുടെ ഇടയില്‍ കോവിഡ് ഗുരുതരമാകാന്‍ കാരണമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സയന്‍സ് ഇമ്യൂണോളജി എന്ന ജേര്‍ണലിലാണ് പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് ഗുരുതരമായ രോഗികളില്‍ പത്തുശതമാനം പേരില്‍ ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ആക്രമിക്കുന്ന സ്ഥിതിവിശേഷത്തിനും കാരണമിതാണ്. 38 രാജ്യങ്ങളിലായി കോവിഡ് ഗുരുതരമായ 3595…
Read More