കോവിഡ് അതിരൂക്ഷമായ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി എംഎല്‍എ ഷോയിബ് ഇക്ബാല്‍. കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ എത്തിയ ആളാണ് ഇക്ബാല്‍. ഡല്‍ഹിയിലെ ഈ അവസ്ഥ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും താന്‍ അസ്വസ്ഥനാണെന്നും തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ഇക്ബാല്‍ ട്വിറ്റ് ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ജനങ്ങള്‍ക്ക് ഒരു സഹായവും നല്കാന് കെജരിവാളിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവും എംപിയുമായ രാകേഷ് സിന്‍ഹയും ആവശ്യപ്പെട്ടു. കെജരിവാള്‍ സര്‍ക്കാരില്‍ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കെജരിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ അനിശ്ചിതാവസ്ഥയിലാക്കിയെന്നും സുരക്ഷിതമല്ലാത്ത നിലയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഡല്‍ഹിയുടെ ഭരണം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More