ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്ന കൊറോണ ജാഗ്രതാ സന്ദേശം കുറച്ചു കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന അഭിപ്രായവുമായി നടന് ഷെയ്ന് നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്ക്കുമ്പോള് ഫോണ്‍കോളുകള്‍ വേഗത്തില്‍ ലഭിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ റെക്കോര്‍ഡ് ചെയ്തുവച്ച കോവിഡ് സന്ദേശം ഒരു ജീവന് രക്ഷിക്കാനുള്ള സമയം നഷ്ടപ്പെടുത്താമെന്ന് ഷെയ്ന് പറയുന്നു. ‘സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു.കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്ബോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന് രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഷെയ്ന് ഫേസ്ബുക്കില്‍ കുറിച്ചു. ആരാധകരും ഷെയ്ന്റെ അഭിപ്രായത്തോടു പൂര്‍ണമായും യോജിച്ചു. പ്രളയകാലത്ത് കോവിഡ് സന്ദേശങ്ങള്‍ ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സന്ദേശങ്ങള്‍.…
Read More