കോവിഡിനെ ഫലപ്രദമായി നിയന്ത്രിച്ചതിലൂടെ ലോകത്തിന്റെ അഭിനന്ദനം പിടിച്ചു പറ്റുമ്പോഴും പുറത്തു വരുന്ന വിവരങ്ങള്‍ രാജ്യത്തിനൊന്നാകെ ആശങ്കയാകുകയാണ്. മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദമാണ് ഈ ആശങ്കയേറ്റുന്നത്. ഈ വകഭേദം കൂടുതല്‍ അപകടകാരിയാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആര്‍ജിത പ്രതിരോധ ശേഷി എന്നത് ഒരു ‘മിത്ത്’ ആണ്. കോവിഡില്‍നിന്ന് മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമായിരിക്കും. പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് പ്രതിരോധ ശേഷി നേടിയ ആളില്‍ വീണ്ടും രോഗബാധയുണ്ടാക്കാന്‍ സാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള വാക്സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമായേക്കാം. എന്നാല്‍ അവയുടെ കാര്യക്ഷമത കുറവാകാനാണ് സാധ്യത. അതായത്, വാക്സിന് സ്വീകരിച്ചവര്‍ക്ക്…
Read MoreTag: covid mutant
പുതിയ കൊറോണ വൈറസ് രാജ്യത്ത് കൂടുതല്‍ പേരില്‍ കണ്ടെത്തി ! പുതിയ വൈറസ് ബാധിച്ച എല്ലാവരും സിംഗിള്‍ റൂം ഐസൊലേഷനില്‍;കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു…
ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.എന്‍സിഡിസി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും എന്‍ഐജിബി കൊല്‍ക്കത്ത, എന്‍ഐവി പൂന, ഐജിഐബി ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിതരായി കണ്ടെത്തിയ എല്ലാവരെയും സിംഗിള്‍ റൂം ഐസൊലേഷനിലാക്കി. ഇവരുമായി സന്പര്ക്കത്തിലേര്പ്പെട്ടവരെയെല്ലാം ക്വാറന്റൈനിലുമാക്കി. പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്നവരെയും അവരുമായി സന്പര്ക്കത്തിലായിരുന്നവരെയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ പറയുന്നു. നവംബര്‍ 25നും ഡിസംബര്‍ 23നും…
Read Moreഇന്ത്യയില്‍ മാത്രം വകഭേദങ്ങള്‍ 19 എണ്ണം ! ആന്റിബോഡികളെ പ്രതിരോധിക്കാന്‍ നിരന്തരം ഘടന മാറി കൊറോണ;പുതിയ പഠനവിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപാന്തരം പ്രാപിക്കുന്നുവെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ തന്നെ ഇതിനകം വൈറസിന്റെ 19 വകഭേദങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 133 രാജ്യങ്ങളില്‍നിന്നുള്ള 2,40,000 വൈറസ് ജിനോം പരിശോധിച്ചതില്‍ 86 എണ്ണത്തില്‍ വകഭേദങ്ങള്‍ കണ്ടെത്തിയതായി സിഎസ്ഐര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ്, കര്‍ണൂല്‍ മെഡിക്കല്‍ കോളജ്, എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവ ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയ 86 വകഭേദങ്ങളില്‍ പത്തൊന്‍പതും ഇന്ത്യയിലാണ്. വൈറസിനെതിരെ വാക്സിന് ഫലപ്രദമാവുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ വകഭേദങ്ങള്‍. വൈറസിനെ നേരിടാന്‍ പര്യാപ്തമായ ആന്റിബോഡികള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയാണ് വാക്സിനേഷനിലൂടെ ചെയ്യുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം കൂടുതല്‍ ജാഗ്രത ആവശ്യമുണ്ടെന്ന് സിഎസ്ഐര്‍ -ഐജിഐബി പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളായ വിനോദ് സ്കറിയ പറഞ്ഞു. വാക്സിന് ഫലപ്രദമാവില്ലെന്നല്ല, അതിന്റെ ശേഷി കുറയ്ക്കുമെന്നതാണ്…
Read More