കോവിഡ് രോഗിയെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോള്‍ കക്ഷി അവിടില്ല. പിന്നെ തപ്പിയിറങ്ങിയപ്പോള്‍ കണ്ടത് പൊതുനിരത്തിലും. ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോഗിയെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. വയനാട് പനമരത്തിലാണ് സംഭവമുണ്ടായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുകയായിരുന്നു. കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് പോസിറ്റീവായവര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് താഴെമുണ്ട സ്വദേശിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. പോലീസിന്റെ ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മറുപടിയാണു ബന്ധുക്കളില്‍ നിന്നു ലഭിച്ചതും. തുടര്‍ന്ന് രോഗിയെ ഫോണില്‍ വിളിച്ചപ്പോള്‍ കോവിഡ് പരിശോധനയ്ക്കു പുറത്തുപോയിരിക്കുകയാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ പോലീസ് നടത്തിയ തിരച്ചിലിലാണു പൊതുനിരത്തില്‍ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതു കണ്ടെത്തിയത്. ലോക്ഡൗണ്‍ ലംഘിച്ചതിനടക്കം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരേ പൊലീസ് കേസ് എടുത്തു.
Read MoreTag: covid patient
ഐസിയുവില്‍ ബെഡ് കിട്ടിയില്ല ! കോവിഡ് രോഗിയായ യുവതിയ്ക്ക് പാട്ടുവെച്ചു കൊടുത്ത് ഡോക്ടര്‍; വീഡിയോ വൈറലാകുന്നു…
കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ഇവര്‍ കോവിഡിനെതിരായ പോരാട്ടം നയിക്കുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ്യവ്യാപനം ദേശീയ തലത്തിലും പ്രതിസന്ധിയാവുകയാണ്. അതേസമയം ഈ പ്രതിസന്ധിക്കിടയിലും രോഗികള്‍ക്ക് മനോധൈര്യം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടേതായ രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് പി പി ഇ കിറ്റുകള്‍ ധരിച്ച് നൃത്തച്ചുവടുകള്‍ വച്ചും പാട്ട് പാടിയും രോഗികള്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടുകഴിഞ്ഞു. ഈ ശ്രേണിയില്‍ പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡോ. മോണിക്ക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഹൃദയങ്ങള്‍ കീഴടക്കിയത്. കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഒരു രോഗി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും ആ…
Read Moreഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് സന്ദേശമെത്തി ! പരിഭ്രാന്തിയില്‍ കാല്‍ തലകീഴായി മറിഞ്ഞു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍…
ഡ്രൈവ് ചെയ്യുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ നാല്‍പ്പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതതൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്‍പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയ്യാറായില്ല. ഒന്നരമണിക്കൂറാണ് യുവതിക്ക് നടുറോഡില്‍ നില്‍ക്കേണ്ടിവന്നത്. അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന നാല്‍പതുകാരിക്ക് ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടന്‍ പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. കാറില്‍ നിന്നു സ്വയം പുറത്തിറങ്ങിയെങ്കിലും, കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും, കോവിഡ് രോഗിയെ ആശുപത്രിയിലാക്കാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു ആംബുലന്‍സ്…
Read More