സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും അതിന്റെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും വ്യക്തമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പറഞ്ഞു. കോവിഡ് മൂലം മരിച്ച ഓരോരുത്തരുടെയും മരണാനന്തര കര്‍മ്മങ്ങള്‍ അവരവരുടെ മതാചാരപ്രകാരം നടക്കുമെന്നും അതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read MoreTag: covid patients
ഭക്ഷണപ്പൊതികള്‍ക്കൊപ്പം പാന്മസാലകളും മദ്യക്കുപ്പികളും ! കോവിഡ് കേന്ദ്രത്തില്‍ അഴിഞ്ഞാടി രോഗികള്‍; ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരേ വിളിച്ചത് നല്ല പുളിച്ചതെറി; ഒപ്പം എല്ലാവര്ക്കും കോവിഡ് പടര്‍ത്തുമെന്ന ഭീഷണിയും…
കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം ലഹരിവസ്തുക്കളും കടത്താനുള്ള ശ്രമം പിടികൂടി. ലഹരി കിട്ടാതായതോടെ പലരും അക്രമാസക്തരാവുകയും ചെയ്തു. കൊല്ലം ആദിശനല്ലൂര്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലാണ് ലഹരി കിട്ടാതായതോടെ രോഗികള്‍ അഴിഞ്ഞാടിയത്. പുറത്തു നിന്നും എത്തിക്കുന്ന ഭക്ഷണപ്പൊതികളില്‍ ഒളിച്ച് ലഹരി കടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിക്കുകയായിരുന്നു. പഴത്തിനുള്ളില്‍ പാന്‍പരാഗ് അടക്കമുള്ള ലഹരിവസ്തുക്കള്‍ നിറച്ചും ഭക്ഷണപ്പൊതികള്‍ക്കൊപ്പം മദ്യക്കുപ്പികള്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണപ്പൊതികള്‍ പരിശോധിച്ചതോടെ മദ്യവും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നും അറിയിച്ചു. ഇതോടെയാണ് ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ ചിലര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങി ബഹളംവെച്ചത്. കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ രോഗികള്‍ ആരോഗ്യപ്രവര്‍ത്തകരെ പച്ചത്തെറി വിളിക്കുകയായിരുന്നു. എല്ലാവര്ക്കും കോവിഡ് പടര്‍ത്തുമെന്നും ഭീഷണിപ്പെടുത്തി. രോഗികളുടെ ഭീഷണിയും തെറിവിളിയും മണിക്കൂറുകളോളം നീണ്ടുനിന്നെന്നാണ് വിവരം. സംഭവം വിവാദമായതോടെ ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നത്…
Read Moreപാകിസ്ഥാന് കോവിഡ് രോഗികളെ ജമ്മു കാശ്മീരിലേക്ക് കയറ്റി അയയ്ക്കുന്നു ! ഞെട്ടിക്കുന്ന വിവരം പങ്കുവച്ച് പോലീസ് ഓഫീസര്‍; പാകിസ്ഥാന്റെ ഗൂഢതന്ത്രം കാശ്മീരിനെ മരണത്തിന്റെ താഴ്വരയാക്കുമോ…
കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ കോവിഡ് പടര്‍ത്താന്‍ കോവിഡ് രോഗബാധിതരെ ജമ്മു കാശ്മീരിലേക്ക് കയറ്റി വിടാന്‍ പാകിസ്ഥാന് ശ്രമിക്കുന്നുണ്ടെന്ന് വിവരം. ജമ്മു കാശ്മീര്‍ പോലീസ് മേധാവിയാണ് ഇക്കാര്യം പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടര്‍ബാല്‍ ജില്ലയിലെ കോവിഡ് -19 ക്വാറന്റ്റീന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് ജമ്മു കാശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് ഇക്കാര്യം ഉന്നയിച്ചത്. കോവിഡ് -19 രോഗികളെ കാശ്മീര്‍ താഴ്വരയിലേക്ക് അയയ്ക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നുവെന്നത് ഒരു വസ്തുതയാണെന്നും ദില്‍ബാഗ് സിംഗ് പറഞ്ഞു. ”ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇതുവരെ പാകിസ്ഥാന് തീവ്രവാദികളെ കാശ്മീരിലേക്ക് അയച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ കൊറോണ വൈറസ് രോഗികളെ അയക്കുകയാണ്. ഇത് കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുന്നു. ഇത് നമ്മള് ജാഗ്രത പാലിക്കേണ്ട വിഷയമാണ്, മാത്രമല്ല ഇത് വളരെ ആശങ്കപ്പെടുത്തുന്നതുമാണ്,” ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇന്ത്യയിലേക്ക്…
Read More