കോവിഡ് കാലത്ത് പുറത്തു വരുന്നതില്‍ പലതും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. കോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ട അധ്യാപിക അറസ്റ്റില്‍. യുഎസിലെ ടെക്സസില്‍ അധ്യാപികയായ സാറാ ബീമി(41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 വയസ്സുളള മകനെയാണ് സാറാ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ടത്. ആദ്യം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുളളിലാണെന്ന് പറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്താന്‍ തയ്യാറായില്ല. കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുളളൂവെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പോലീസ് അറിയിച്ചു. ഭാഗ്യവശാല്‍ കുട്ടിക്ക്…
Read MoreTag: covid positive
രാജ്യത്തെ ആദ്യത്തെ കോവിഡ് രോഗിയായ തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും രോഗം ! ഇത്തവണ ലക്ഷണങ്ങളില്ല…
രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന പെണ്‍കുട്ടിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഡല്‍ഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്സിനെടുത്തിരുന്നില്ല. ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ പഠനത്തിലായിരുന്ന പെണ്‍കുട്ടി മടങ്ങിയെത്തിയത്.
Read Moreമോഹനന് വൈദ്യര് കുഴഞ്ഞു വീണു മരിച്ചു ! മരണാനന്തരം നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവ്…
നാട്ടു വൈദ്യ ചികിത്സയിലൂടെയും ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ നിലപാടുകളിലൂടെയും വാര്‍ത്തകളില്‍ വിവാദനായകനായി നിറഞ്ഞു നിന്ന മോഹനന് വൈദ്യര് എന്ന മോഹനന് നായരെ (65) കരമനയിലെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയായ മോഹനന് വൈദ്യര് 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം. രണ്ടു ദിവസം മുന്‍പാണ് കരമനയിലെ ബന്ധുവീട്ടില്‍ എത്തിയത്. രാവിലെ പനിയും ഛര്‍ദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോള്‍ ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ലത, മക്കള്‍: ബിന്ദു, രാജീവ്. മരുമകന്: പ്രശാന്ത്. മരണാനന്തരം നടത്തിയ പരിശോധനയില്‍ വൈദ്യര് കോവിഡ് രോഗബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോള്‍ വീട്ടില്‍ മോഹനന് നായരും മകനും ബന്ധുക്കളുമുണ്ടായിരുന്നു. മോഹനന് വൈദ്യര് ഇടയ്ക്കിടെ ഇവിടെയെത്തി വൈദ്യചികിത്സ നടത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും…
Read Moreഫലം പോസിറ്റീവെന്ന് അറിഞ്ഞാല്‍ ഉടന്‍ ഫോണ്‍ ഓഫാക്കും ! ബംഗളുരുവില്‍ ചികിത്സ തേടാതെ കറങ്ങിനടക്കുന്നത് മൂവായിരത്തിലധികം പേര്…
ബംഗളുരുവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ആളുകളുടെ അനാസ്ഥയും. ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ഫലമറിയുന്നവര്‍ ഫോണ്‍ ഓഫ് ആക്കുകയാണ്. ഇത്തരത്തില്‍ കോവിഡ് പോസിറ്റീവ് ആയ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരു നഗരത്തില്‍ ചികിത്സ തേടാതെ ഒളിച്ചു കഴിയുന്നത്. ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു കാരണമാകുകയാണെന്ന് റവന്യു മന്ത്രി ആര്.അശോക പറഞ്ഞു. ഹോം ക്വാറന്റീനില്‍ കഴിയേണ്ട ഇത്തരം ആളുകള്‍ രോഗം ഗുരുതരമാകുന്നതുവരെ ചികിത്സ തേടാതെ കഴിയും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാകും ആശുപത്രിയില്‍ എത്തുക. ഇതാണ് നിലവിലെ സ്ഥിതിയെന്നും ഇത്തരക്കാരാണ് കോവിഡ് സാഹചര്യങ്ങളെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരക്കാര്‍ ഇതിനു തയ്യാറാകാത്തത് വലിയ സാമൂഹിക വിപത്തിനാണ് വഴിവെക്കുന്നത്.
Read Moreനെഗറ്റീവാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു ! പിറ്റേ ദിവസം യുവാവ് മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്…
കോവിഡ് നെഗറ്റീവാണെന്നു പറഞ്ഞ് അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച യുവാവ് തൊട്ടടുത്ത ദിവസം മരിച്ചു. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി രതീഷി(38)നാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ 22-ാം തീയതിയാണ് രതീഷിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ന്യുമോണിയ വര്‍ധിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതോടെ 23ന് രാത്രി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 25ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇതെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. ഈ സമയവും രതീഷിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസവും പ്രയാസങ്ങളും അനുഭവപ്പെട്ടതോടെ രതീഷിനെ 26ന് മഞ്ചേരി മെഡിക്കല്‍ കോളേജ്…
Read Moreകോവിഡ് സ്ഥിരീകരിച്ച അതിഥി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാം ! സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു…
കോവിഡ് ബാധിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിപ്പിക്കാമെന്ന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. കോവിഡ് ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ ലോകത്താകെ നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന് വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് പോസിറ്റീവായവരെ ജോലിയ്ക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നും ലക്ഷണമില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നു മറ്റുള്ളവര്‍ക്ക് വൈറസ് പകരാതിരിക്കാന്‍ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും ഏഴു ദിവസം കൂടി ക്വാറന്റീനില്‍ കഴിയണമെന്നുമാണ് സര്‍ക്കാരിന്റെ പൊതു ഉത്തരവ്. ഇതിന് ഘടകവിരുദ്ധമാകുകയാണ് ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന…
Read Moreഅര്ജുന് കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ് ! മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ നിര്‍ത്തി വച്ചു…
ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാമുകന് അര്ജുന് കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് മലൈകയ്ക്ക് കോവിഡ് പോസിറ്റീവായതെന്ന കാര്യം കൗതുകമുളവാക്കുന്നതാണ്. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച വിവരം അര്ജുന് കപൂര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. പിന്നാലെ മലൈക അറോറയ്ക്ക് സ്ഥിരീകരിച്ച വിവരം സഹോദരിയും നടിയുമായ അമൃത അറോറയാണ് അറിയിച്ചത്. തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണെന്നും അര്ജുന് കപൂര്‍ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യ കാര്യങ്ങള്‍ അറിയിക്കാം, അസാധാരണമായ, കേട്ടുകേള്‍വിയില്ലാത്ത കാലമാണിത്. ഈ വൈറസിനെ മനുഷൃത്വം മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.. ഒരുപാട് സ്നേഹം അര്ജുന് കുറിച്ചു. കോവിഡ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തിവച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റിയാലിറ്റി…
Read Moreനടി നിക്കി ഗല്‍റാണിക്ക് കോവിഡ് ! തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം പുറത്തു വിട്ട നടി പറയുന്നതിങ്ങനെ…
നടി നിക്കി ഗല്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിക്കി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്നും നടി കുറിക്കുന്നു. ‘കഴിഞ്ഞ ആഴ്ച്ച എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ എന്നി ചെറിയ രോഗലക്ഷണങ്ങളായിരുന്നു. ഇപ്പോള്‍ രോഗം ഭേദപ്പെട്ടു വരുന്നു. എന്നെ പരിചരിച്ച ഡോക്ടര്‍ക്കും ബന്ധുക്കള്‍ക്കും നിര്‍ദേശങ്ങള്‍ തന്നു പിന്തുണച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു.’ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ക്വാറന്റൈന് നിര്‍ദേശങ്ങള്‍ താന്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. ഏവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ വൃത്തിയാക്കി വെയ്ക്കുകയും ചെയ്യണം വീടുകളില്‍ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകള്‍ അനുസരിച്ചേ മതിയാകൂ എന്നും നടി വ്യക്തമാക്കി.
Read Moreകോവിഡില്‍ നിന്നും മുക്തരായ 10 പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു ! പഞ്ചാബില്‍ ഉയരുന്നത് വലിയ ആശങ്ക
കോവിഡില്‍ ഭേദമായി ആശുപത്രി വിട്ട ആളുകള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നു. പഞ്ചാബിലെ മൊഹാലിയില്‍ പത്തു പേരുടെ പരിശോധനാഫലമാണ് ഇത്തരത്തില്‍ വീണ്ടും പോസിറ്റീവായത്. ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ ഇവര്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. എല്ലാ രോഗികളും മൊഹാലിയിലെ ദേരാ ബസ്സി പട്ടണത്തില്‍ നിന്നുള്ളവരാണ്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ജൂണ്‍ മാസത്തിലാണ് ഇവരെ ഗ്യാന്‍ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത് പഞ്ചാബില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കോവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഒരാഴ്ചത്തെ ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശം നല്‍കാറുണ്ടെന്ന് മൊഹാലിയിലെ സിവില്‍ സര്‍ജനായ ഡോ. മഞ്ജിത് സിങ് പറഞ്ഞു. ഈ കാലയളവില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാലും ഇവരെ രോഗികളായി പരിഗണിക്കാറില്ലെന്നും ഡോ. മഞ്ജിത് പറഞ്ഞു. ജോലിക്ക് തിരികെ പ്രവേശിക്കാനായി ഇവര്‍ സ്വയം പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെങ്കിലും പരിശോധനഫലം മുഖവിലയ്ക്കടുക്കാറില്ലെന്നും ഡോക്ടര്‍…
Read Moreഅമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ ഐശ്യര്യയ്ക്കും ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ! ജയബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവ്…
ബിഗ്ബി അമിതാഭ് ബച്ചനും മകന് അഭിഷേകിനും പിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്യര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവ് ആയി. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ആദ്യ പരിശോധനയില്‍ ഐശ്യര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.
Read More