മൂന്നാറില്‍ ജീവനൊടുക്കിയ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാന്നാര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ കോവിഡ് പരിശോധനകള്‍ക്കായി മാറ്റിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന ഇവര്‍ രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടിയിരുന്നു. എന്നാല്‍ അന്ന് ദേവികയുടെ വീട്ടുകാര്‍ കുറത്തിയാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിന് പോക്സോ പ്രകാരം ജിതിനെതിരെ കേസ് എടുക്കുകയും ദേവികയെ ബാലികാ സദനത്തില്‍ വിടുകയും ചെയ്തിരുന്നു. ജയിലില്‍ നിന്ന് എത്തിയ ശേഷം ദേവികയ്ക്ക് പ്രായപൂര്‍ത്തിയാകുംവരെ ജിതിന് കാത്തിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ വിവാഹിതരായ ഇവര്‍ ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ദേവിക എറണാകുളത്തെ ഒരു മാളില്‍ ജോലി ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗണില്‍ ഇത് ഇല്ലാതായി. പെയിന്റിംഗ് തൊഴിലാളിയായ ജിതിന് ലോക്ക്ഡൗണിനു ശേഷം സ്ഥിരമായി ജോലിയുണ്ടായിരുന്നില്ല. ഇന്നലെ ജോലിക്ക് ചെല്ലാതിരുന്നതിനെ തുടര്‍ന്ന് കരാറുകാരന് അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും…
Read MoreTag: covid positive
നിരീക്ഷണ കേന്ദ്രത്തില്‍ ഇരുന്ന് മദ്യപിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ! കയറില്‍ തൂക്കി കുപ്പി നല്കിയവരും കുടുങ്ങി; സംഭവം അടൂരില്‍…
ക്വാറന്റൈനില്‍ കഴിയവെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍നിന്ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യക്കുപ്പികള്‍ എത്തിച്ചുനല്‍കിയ രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ക്വാറന്റൈനില്‍ കഴിഞ്ഞ ആള്‍ക്ക് മദ്യം നല്‍കിയത് കിളിവയല്‍, കുളക്കട സ്വദേശികളാണെന്ന് പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ക്വാറന്റൈനിലുള്ള ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മദ്യക്കുപ്പികള്‍ എത്തിച്ചവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അടൂര്‍ എസ്ഐ അറിയിക്കുകയായിരുന്നു. മദ്യം കൈമാറാന്‍ ഉപയോഗിച്ച കയറിലോ കവറിലോ കോവിഡ് രോഗി സ്പര്‍ശിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് എത്തിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് നിരീക്ഷണ കേന്ദ്രത്തില്‍ യുവാവ് മദ്യപിച്ച് ബഹളംവയ്ക്കുകയും മണിക്കൂറുകളോളം ഒരു മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ജനപ്രതിനിധികളും പൊലീസും ചേര്‍ന്ന് ഇയാളെ അനുനയിപ്പിച്ച്…
Read Moreകോവിഡ് ബാധിതയായപ്പോള്‍ അവര്‍ എന്നെ കണ്ടത് കുറ്റവാളിയെപ്പോലെ ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി
കോവിഡ് രോഗബാധയെക്കുറിച്ചുള്ള ഭയാശങ്കകള്‍ എങ്ങും ഗ്രസിച്ചിരിക്കുകയാണ്. രോഗം ബാധിച്ചവരെ കുറ്റവാളികളെപ്പോലെ കാണുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. സമാനമായ അനുഭവം പങ്കുവയ്ക്കുകയാണ് പ്രശസ്ത സീരിയല്‍ താരം നവ്യ സ്വാമി. തനിക്ക് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചപ്പോള്‍ ആളുകള്‍ തന്നെ ഒരു കുറ്റവാളിയെപ്പോലെ കണ്ടുവെന്നാണ് നവ്യ പറയുന്നത്. നാലു ദിവസം മുന്‍പാണ് നവ്യക്ക് തലവേദനയും ശരീര വേദനയും അടക്കമുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഷൂട്ടിംഗിനായി സീരിയല്‍ സെറ്റിലുള്ള സമയത്തായിരുന്നു നവ്യക്ക് കോവിഡ് പരിശോധനാ ഫലം ലഭിച്ചത്. ”ഞാന്‍ എന്റെ ഡോക്ടറെ വിളിച്ചു, പരിശോധന നടത്താന്‍ അദ്ദേഹം എന്നെ ഉപദേശിച്ചു, ഞാന്‍ ദിവസേന നിരവധി ആളുകളുമായി ഇടപഴകുന്നു എന്നതിനാല്‍. ചൊവ്വാഴ്ച വൈകുന്നേരം എനിക്ക് പോസിറ്റീവ് ഫലം ലഭിച്ചതായി അറിയിപ്പ് കിട്ടി. ആ സമയത്ത് ഞാന്‍ സെറ്റിലുണ്ടായിരുന്നു. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ നിലവിളിച്ചു, ‘…
Read Moreകോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭയചകിതയായി പൊതുസ്ഥലത്ത് അലറി വിളിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി; വീഡിയോ കാണാം…
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് പൊതുസ്ഥലത്ത് അലറി വിളിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി. ബെയ്ജിംഗിലാണ് സംഭവം. ഒരു ഷോപ്പിംഗ് കോംപ്ലക്സില്‍ നില്‍ക്കുമ്പോഴാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിയിച്ചു കൊണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ കോള്‍ വരുന്നത്. ഇതോടെയാണ് യുവതി ഉച്ചത്തില്‍ നിലവിളിച്ചത്. യുവതിയ്ക്ക് ഫോണ്‍ വരുന്നതും തുടര്‍ന്ന് അവര്‍ ഉച്ചത്തില്‍ അലറിവിളിക്കുന്നതും ഇതു കേട്ട് സമീപത്തുണ്ടായവര്‍ ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. ഓടുന്നവര്‍ യുവതിയുടെ അടുത്തുകൂടി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. യുവതി ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കുന്ന മറ്റൊരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ആംബുലന്‍സ് എത്തിയാണ് യുവതിയെ കൊണ്ടുപോയത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍.
Read Moreപ്രശസ്ത പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ് സ്ഥിരീകരിച്ചു; ഇക്കാര്യം അറിയിച്ചത് മെഹര്‍ തന്നെ…
പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ് സ്ഥിരീകരിച്ചു. മെഹര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, പാക്കിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മരണസംഖ്യ 2000 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. 97 പേരാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. മുന്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളിലൂടെയാണ് മെഹര്‍ തരാര്‍ ഇന്ത്യക്കാര്‍ക്ക് പരിചിതയായത്. ഇരുവരും വിവാഹിതരാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
Read Moreരോഗമുക്തി നേടിയ ആള് വീണ്ടും കോവിഡ് പോസിറ്റീവായി ! കര്‍ണാടക വീണ്ടും ആശങ്ക;പുതിയ സംഭവങ്ങള്‍ ഇങ്ങനെ…
കര്‍ണാടക വീണ്ടും കോവിഡ് ഭീതിയില്‍. രോഗമുക്തനായി ആശുപത്രി വിട്ടയാളെ വീണ്ടും കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെളഗാവി റായ്ബാഗില്‍ ഗോവ സ്വദേശിക്കാണു (50) വീണ്ടും രോഗം പിടിപ്പെട്ടത്. രോഗവ്യാപനം കൂടിയതും കര്‍ണാടകയെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരില്നിന്നുള്ള 55 വയസ്സുകാരി ഉള്‍പ്പെടെ കര്‍ണാടകയില്‍ 14 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 862 ആയി. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കര്‍ണാടകയില്‍ എത്തിച്ച് സംസ്കരിക്കുന്നതു സര്‍ക്കാര്‍ നിരോധിച്ചു. പുണെയില്‍ മരിച്ചയാളെ മണ്ഡ്യയിലെത്തിച്ചു നടത്തിയ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്.
Read More