കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമില്ലെന്ന് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അയച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്. ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, ലോഡ്ജുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ചെറിയ രോഗലക്ഷണമുള്ളവരെയും പ്രവേശിപ്പിക്കാം. മറ്റു രോഗങ്ങള്‍ക്കു ചികിത്സിക്കുന്ന ആശുപത്രികളെ അവസാനമാര്‍ഗമെന്ന നിലയില്‍ മാത്രമേ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രഖ്യാപിക്കാവൂ. എന്നാല്‍, കോവിഡ് രോഗികള്‍ക്കു ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകാര്യാശുപത്രികള്‍ക്കും ബാധകമാണ്. രാജ്യത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ… കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെടാന്‍ കോവിഡ് പോസിറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമല്ല.രോഗം സംശയിക്കപ്പെടുന്നവരെ കോവിഡ് കെയര്‍ സെന്റര്‍…
Read MoreTag: covid protocol
ഗുരുതര അസുഖമില്ലാത്തവര്‍ക്ക് കോവിഡ് സെന്റര്‍ വിടാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട ! കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്…
രാജ്യത്തെ കോവിഡ് സെന്ററുകളിലെ കിടക്കകള്‍ നിറയുന്ന സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗരേഖയില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. നേരിയ രോഗലക്ഷണം ഉളളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രമാണ് ഡിസ്ചാര്‍ജ്. രോഗം ഗുരുതരമായവര്‍ക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാര്‍ജ് ആയവര്‍ മൊത്തം 17 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. ഗുരുതര രോഗികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. കിടക്കകള്‍ നിറയാതിരിക്കാന്‍ വേണ്ടിയുളള ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കും. കേരളത്തില്‍ തുടര്‍ച്ചയായി കാല്‍ ലക്ഷത്തിലേറെ…
Read More