കോവിഡ് പരിശോധനയ്ക്ക് വരുന്ന കാല താമസം പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാല്‍ വെറും അഞ്ചുമിനിറ്റിനുള്ളില്‍ ഇനി കോവിഡ് പരിശോധനാഫലം ലഭിക്കുന്ന സാങ്കേതിക വിദ്യ വരാന്‍ പോകുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്ട് യുഎഇ കമ്പനികളുടെ സഹകരണത്തോടെ കനേഡിയന്‍ കമ്പനിയാണ് നിര്‍മിത ബുദ്ധി സംവിധാനം പരിചയപ്പെടുത്തിയത്. പരിശോധനഫലം അഞ്ചു മിനിറ്റിനകം അറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്രവം എടുത്ത് പ്രത്യേക കിറ്റില്‍വച്ചു പരിശോധിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ആപ്പില്‍ ഫലമറിയാം രണ്ടോ മൂന്നോ തുള്ളി സ്രവം പ്രത്യേക കസറ്റിലാക്കി മെഷീനില്‍ റീഡ് ചെയ്യുന്നു. ഈ റീഡറില്‍ 2 വരെ ആണ് കാണുന്നതെങ്കില്‍ ഫലം പോസിറ്റീവ് ആയിരിക്കും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കൂടുതല്‍ പേര്‍ക്കു കോവിഡ് പരിശോധന നടത്താനാകുമെന്ന് പ്യൂവര്‍ ഹെല്‍ത്ത് സീനിയര്‍ അക്കൗണ്ട് മാനേജര്‍ റംസി ഹുസൈന് പറഞ്ഞു.
Read More