ജ​നു​വ​രി പ​കു​തി​യോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​ര്‍​ന്നേ​ക്കും ! പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ജ​നു​വ​രി പ​കു​തി​യോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ടു​ത്ത 40 ദി​വ​സം നി​ര്‍​ണാ​യ​ക​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മു​ന്‍ ട്രെ​ന്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്റെ ക​ണ​ക്കു​കൂ​ട്ട​ല്‍. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ വി​ദേ​ശ​ത്ത് നി​ന്ന് രാ​ജ്യ​ത്ത് എ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ 39 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഒ​മൈ​ക്രോ​ണ്‍ ഉ​പ​വ​ക​ഭേ​ദം ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ വി​ദേ​ശ​ത്ത് നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് 6000 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ സ​ന്ദ​ര്‍​ശി​ക്കും.

Read More

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കളം മാറും ! കോവിഡ് വ്യാപനം വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍; കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാന്‍ സാഹചര്യമൊരുക്കും…

തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. കോവിഡിന്റെ രണ്ടാം വരവ് എത് സമയത്തുമുണ്ടാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടക്കം എല്ലാവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്ന് കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. കോവിഡ് കാല മുന്‍കരുതലുകളെപ്പറ്റി വിവിധതലങ്ങളില്‍ ബോധവത്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പു രംഗത്ത് ഇതൊന്നും പാലിക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തകര്‍ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടുകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുക, കൈ കൊടുക്കുകയും പ്രായമായവരെയും മറ്റും സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യാതിരിക്കുക കുട്ടികളെ എടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണമെന്നും നിര്‍ദ്ദേശമുണ്ട്. കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാനുള്ള അവസരമൊരുക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും.

Read More