മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് കോവിഡ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുമ്പോള്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന അതിജീവന സന്ദേശം പങ്കുവയ്ക്കുന്ന കവിതയുടെ നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമാകുന്നു. അലീന ബിനുവാണ് കവിതയ്ക്ക് ചുവടു വയ്ക്കുന്നത്. രോഗത്തെ പേടിയോടെയല്ല വിവേകത്തോടെയും ജാഗ്രതയോടെയുമാണ് സമീപിക്കേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്ന കവിതയും നൃത്താവിഷ്‌കാരവും യുട്യൂബില്‍ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. അതിജീവനത്തിന്‍ കഥപറയാം എന്ന പേരില്‍ രണ്ട് മിനിറ്റിലധികം ദൈര്‍ഘത്തില്‍ ഒരുക്കിയിട്ടുള്ള നൃത്താവിഷ്‌ക്കാരത്തില്‍ മഹാമാരിക്കാലത്ത് സദാസമയവും കര്‍മനിരതരായിരിക്കുന്ന ആതുരസേവകര്‍ക്കും നീതിപാലകര്‍ക്കും ആദരമര്‍പ്പിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിനിയായ അലീന സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ ഉള്‍പ്പെടെ നിരവധി വേദികള്‍ അലീന കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. രചന മഹേഷ് മണക്കയം, ആലാപനം ആദിത്യ ജയന്‍. നൃത്തസംവിധാനം കവിത സതീഷ്‌കുമാര്‍. ഛായാഗ്രഹണം ഇ.എം. റോബിന്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.
Read More