കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയ യുവാക്കളില്‍ മരണനിരക്ക് 6.5 ശതമാനം എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. രോഗം മാറിയശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത സംബന്ധിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്.) ആണ് പഠനം നടത്തിയത്. കോവിഡാനന്തരരോഗങ്ങളില് പ്രധാനമായും യുവാക്കളുടെ മരണനിരക്ക് അറിയുന്നതിനുവേണ്ടിയാണ് പഠനം നടത്തിയത്. കോവിഡുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ഡിസ്ചാര്‍ജ് ആയ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ആറര ശതമാനം മരണത്തിലേക്ക് വഴുതിവീണുവെന്നാണു റിപ്പോര്‍ട്ടിലുള്ളത്. കോവിഡ് മാറിയതിനുശേഷം നാലു മുതല്‍ എട്ടാഴ്ചവരെയുള്ള കാലയളവില്‍ 17.1 ശതമാനം പേരില്‍ കോവിഡാനന്തര രോഗങ്ങള്‍ വ്യാപകമാണ്. ഇവരിലും മറ്റനുബന്ധ രോഗങ്ങള്‍ ഉള്ളവരിലും മരണനിരക്ക് കൂടുതലാണെന്നും കണ്ടെത്തി. 14,419 പേരിലാണ് ഐ.സി.എം.ആര്. പഠനം നടത്തിയത്. കോവിഡിനെ തുടക്കത്തില്‍ അതിജീവിച്ച ഇവരില്‍ 942 പേര്(ആറര ശതമാനം) ഒരുവര്‍ഷത്തിനുള്ളില്‍ വിവിധ കാരണങ്ങളാല്‍ മരണത്തിനു കീഴടങ്ങി. ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്കു വിധേയമായശേഷം…
Read MoreTag: covid survivors
കോവിഡ് നട്ടെല്ലിന്റെ ഡിസ്ക് തകര്‍ക്കും ! കോവിഡ് മുക്തരില്‍ കാണുന്ന പുതിയ ഫംഗസ് സൃഷ്ടിക്കുന്നത് വന്‍ ആശങ്ക…
കോവിഡ് മുക്തരായാല്‍ പോലും ആശ്വസിക്കാന്‍ വകയില്ലാത്ത സാഹചര്യമാണിപ്പോഴുള്ളത്. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് കോവിഡ് മുക്തരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ന്യുമോണിയയും ബ്ലാക്ക്് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസുമാണ് ഇതില്‍ ഏറ്റവും ഭീതിപ്പെടുത്തിയിരുന്നത്. എന്നാല്‍ മറ്റൊരു ഫംഗസ് രോഗം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നട്ടെല്ലിന്റെ ഡിസ്കിനെ തകരാറിലാക്കുന്ന ഫംഗസ് ബാധയാണിത്. പൂനെയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ കോവിഡ് മുക്തരായ നാല് പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് മുക്തനായി ഒരു മാസം കഴിഞ്ഞിട്ടും നേരിയ പനിയും കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയ 66കാരനിലാണ് ആദ്യം ഈ അവസ്ഥ പകണ്ടെത്തിയത്. നടുവേദനയ്ക്ക് നിരവധി മരുന്ന് കഴിച്ചിട്ടും മാറാതെ വന്നതോടെയാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. എം.ആര്.ഐ സ്കാന്‍ റിപ്പോര്‍ട്ട് പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ എല്ലുകളില്‍ ഗുരുതരമായി അണുബാധയുള്ളതായി കണ്ടെത്തുന്നത്. നട്ടെല്ലിന്റെ ഡിസ്കിനെ തകര്‍ക്കുന്ന spondylodiscitis എന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബയോപ്സിയിലും മറ്റ് പരിശോധനകളിലുമാണ് ഇത് ഒരുതരം…
Read Moreകോവിഡ് മുക്തരില്‍ വൃക്കരോഗ സാധ്യത കൂടുതലെന്ന് പുതിയ പഠനം ! 17 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
കോവിഡ് വന്നവരില്‍ വൃക്ക രോഗങ്ങള്‍ അധികരിക്കാന്‍ സാധ്യതയെന്ന് പുതിയ പഠനം. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. വൃക്കകള്‍ക്ക് നാശവും ക്രോണിക് എന്‍ഡ്സ്റ്റേജ് വൃക്കരോഗവും കോവിഡ് രോഗികളില്‍ പലരെയും കാത്തിരിക്കുന്നതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വന്ന രോഗികള്‍ക്കാണ് വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനുള്ള സാധ്യത അധികം. എന്നാല്‍ തീവ്രമല്ലാത്ത ലക്ഷണങ്ങളോടു കൂടി കോവിഡ് വന്നവര്‍ക്കും ആശുപത്രി വാസം വേണ്ടി വരാത്തവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല. കോവിഡ് വരാത്തവരെ അപേക്ഷിച്ച് തീവ്രതയില്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവര്‍ക്ക് ക്രോണിക് കിഡ്നി രോഗം വരാനുള്ള സാധ്യത 15 ശതമാനം അധികമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 17 ലക്ഷത്തോളം പേരുടെ ഡേറ്റയാണ് പഠനത്തിന് വേണ്ടി 2020 മാര്‍ച്ച് 1നും 2021 മാര്‍ച്ച് 15നും ഇടയില്‍ ഗവേഷകര്‍…
Read Moreകോവിഡ് മുക്തരില്‍ ഭീതി പടര്‍ത്തി ‘ബെല്‍സ് പാള്‍സി’ ! നിരവധി ആളുകളില്‍ പുതിയ രോഗം പടരുന്നുവെന്ന് കണ്ടെത്തല്‍…
കോവിഡ് മുക്തരായ പലരും നിരവധി സങ്കീര്‍ണമായ ശാരീരിക അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ഓര്‍മക്കുറവ്, മസ്തിഷ്കവീക്കം, മ്യൂക്കോര്‍മൈകോസിസ് തുടങ്ങിയ നാഡീ രോഗങ്ങള്‍ നിരവധി കോവിഡ് മുക്തരില്‍ ഇതിനോടകം റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതുതായി എത്തുകയാണ് മുഖത്തിന് താത്ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം. ഇത് ബാധിച്ച് കോവിഡ് രോഗമുക്തരില്‍ പലരും ചികിത്സ തേടിയെത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് അണുബാധയെ തുടര്‍ന്ന് മുഖത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ബെല്‍സ് പാള്‍സിയിലേക്ക് നയിക്കുന്നത്. മുഖത്തെ പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഞരമ്പുകളാണ്. അണുബാധയെ തുടര്‍ന്ന് ഈ ഞരമ്പുകള്‍ മുഖത്തെ പേശികളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നത് നിര്‍ത്തും. ഇത് മുഖത്തെ പേശികളുടെ തളര്‍ച്ചയ്ക്കും മുഖം കോടലിനും കാരണമാകും. മുഖത്തിന്റെ ഏത് വശം വേണമെങ്കിലും ഇത്തരത്തില്‍ ബാധിക്കപ്പെടാം. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് വന്നവരില്‍ പോലും രോഗമുക്തിക്ക് ശേഷം ബെല്‍സ് പാള്‍സി കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോവിഡ്…
Read More