സ്വകാര്യലാബുകളുടെ എതിര്‍പ്പുകളെ മറികടന്ന് സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചതോടെ പുതിയ അടവെടുത്ത് ലാബുകള്‍. പല സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതിയാണ് ഇപ്പോള്‍ ഒരു വിഭാഗം ലാബുകള്‍ പരീക്ഷിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ പൂളിങ് രീതി പ്രായോഗികമല്ലെന്നും കൃത്യത ഉണ്ടാകില്ലന്നും വിലയിരുത്തലുണ്ട്. ഓരോ സാമ്പിളുകള്‍ക്കും പ്രത്യക പരിശോധന കിറ്റുകള്‍ വേണ്ട എന്നുള്ളതാണ് പൂളിങ് കൊണ്ട് ലാബുകള്‍ക്കുള്ള മെച്ചം. ഉദാഹരണത്തിന് മുപ്പത് സാമ്പിളുകളുണ്ടെങ്കില്‍ അത് ആറെണ്ണം വീതമുള്ള അഞ്ച് ഗ്രൂപ്പുകളാക്കി പരിശോധിക്കും. ഏതെങ്കിലും ഗ്രൂപ്പിലെ സാമ്പിളുകളിലൊന്ന് പോസിറ്റീവായാല്‍ അതിലെ ഒരോന്നും പ്രത്യേകം പരിശോധിച്ച് യഥാര്‍ത്ഥ പോസിറ്റീവ് കണ്ടെത്തും. ഇനി നെഗറ്റീവാണെങ്കില്‍ ആ ഗ്രൂപ്പിലെ എല്ലാം നെഗറ്റീവാകും. എന്നാല്‍ ടിപിആര്‍ നിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ മാത്രമേ ഇത് പ്രായോഗികമാകൂ. നിലവില്‍ പലയിടത്തും നൂറു പേരില്‍ ശരാശരി മുപ്പത് ആളുകളിലും രോഗമുള്ള സ്ഥിതിയാണ്. പൂളിങിനായി എടുത്ത സ്രവത്തിന്റെ…
Read MoreTag: covid test
തോമസുകുട്ടി വിട്ടോടാ…കോവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് യാത്രികരുടെ കൂട്ടയോട്ടം; വീഡിയോ വൈറലാകുന്നു…
രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില്‍ കോവിഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കൂട്ടയോട്ടം നടത്തുന്ന യാത്രികരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഹാറിലെ ബുക്സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വന്‍സജ്ജീകരണങ്ങളാണ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ ഇത് വകവയ്ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകള്‍ അടക്കം മാറ്റിയാണ് പുറത്തേക്ക് ഓടിയത്. കോവിഡിന്റെ രണ്ടാം തരംഗം വന്‍പ്രതിസന്ധിയാണ് ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ തന്നെ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. എന്നാല്‍ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ പുറത്തേക്ക് ഓടുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാരെയും പോലീസുകാരെയും നോക്കുകുത്തികളാക്കിയാണ് ജനക്കൂട്ടം പരിശോധനയില്‍ നിന്നു രക്ഷപ്പെടുന്നത്.
Read Moreഎന്ത് പ്രഹസനമാണ് പ്രീതി ! കോവിഡ് ടെസ്റ്റ് വീഡിയോ പുറത്തു വിട്ട് പ്രീതി സിന്റ ! ‘കോവിഡ് ടെസ്റ്റ് ഇങ്ങനെ അല്ലേയല്ല’ എന്ന് ആരാധകര്‍;വീഡിയോ കാണാം…
നടി പ്രീതി സിന്റ പങ്കുവെച്ച കോവിഡ് ടെസ്റ്റ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ദുബായിലാണ് പ്രീതി. ഐപിഎല്ലുമായി സംബന്ധിക്കുന്ന എല്ലാവരും കടുത്ത ജാഗ്രതയോടെയാണ് ദുബായില്‍ തുടരുന്നത്. 3-4 ദിവസങ്ങള്‍ക്കിടെ കൃത്യമായി കൊവിഡ് ടെസ്റ്റ് നടത്തും. നേരത്തേ നിശ്ചയിച്ച പ്രകാരം വളരെ ചുരുക്കം പേരുമായി മാത്രമായിരിക്കും സമ്പര്‍ക്കം. ഭക്ഷണം പോലും പുറത്തുനിന്ന് വരുത്തുന്ന സാഹചര്യമില്ല. ‘ബയോ ബബിള്‍’ എന്നാണ് ഈ രീതിയെ വിശേഷിപ്പിക്കുന്നത്. ഒരു സംഘം ആളുകള്‍ മാത്രം പരസ്പരം ബന്ധപ്പെടുന്നു. ഒരു കാരണവശാലും പുറത്തുനിന്ന് ഒരാള്‍ക്ക് ഇതിനകത്തേക്ക് പ്രവേശനം ലഭിക്കില്ല.തന്റെ ഇരുപതാമത് കൊവിഡ് ടെസ്റ്റാണിതെന്നാണ് വീഡിയോയില്‍ പ്രീതി പറയുന്നത്. ഇതോടെ താനൊരു ‘കൊവിഡ് ടെസ്റ്റ് റാണി’യായി മാറിയെന്നും പ്രീതി തമാശരൂപത്തില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ പ്രീതിയുടെ മൂക്കില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തക സാമ്പിളെടുക്കുന്ന രീതിയെ പലരും വിമര്‍ശിക്കുകയാണ്. ശരിയായ രീതിയിലല്ല സാമ്പിളെടുക്കുന്നതെന്നും, ഇങ്ങനെയല്ല…
Read Moreകോവിഡ് ടെസ്റ്റ് നടത്താന്‍ സമ്മതമല്ലെന്ന് ബോളിവുഡ് നടി രേഖ ! അണുനശീകരണം നടത്താന്‍ വന്ന അധികൃതരെ വീട്ടിനകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല; താരത്തിന്റെ വിചിത്ര വാദങ്ങള്‍ ഇങ്ങനെ…
രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മുംബൈ. നിരവധി സിനിമ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചെന്നിരിക്കേ കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ച് നടി രേഖയുടെ പിടിവാശി. രേഖയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്. തനിക്ക് കോവിഡ് പോസിറ്റീവായവരുമായി ബന്ധമില്ലാത്തതിനാല്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് രേഖ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കോര്പ്പറേഷന് അധികൃതരെ വീട്ടില്‍ കയറ്റാനും അണുനശീകരണം നടത്താനും താരം സമ്മതിക്കുന്നില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രേഖയുടെ വീട്ടിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രേഖയുടെ ബംഗ്ലാവ് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് സീല്‍ ചെയ്തിരുന്നു. അധികൃതര്‍ രേഖയോട് ഹോം ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അണുനശീകരണം നടത്താന്‍ താരത്തിന്റെ വീട്ടിലെത്തിയ അധികൃതരെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ രേഖ സമ്മതിച്ചില്ല. അധികൃതര്‍ക്ക്…
Read More