ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഓക്സ്ഫഡ് സര്‍വകലാശാലയുടെ വാക്സിന് പരീക്ഷണത്തില്‍ പാളിച്ചയെന്ന് വിവരം. ഓക്സ്ഫഡും ആസ്ട്ര സെനേക്ക എന്ന മരുന്ന് നിര്‍മാതാക്കളും സംയുക്തമായി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണത്തിന് വിധേയമായ ഒരു വ്യക്തിയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മരുന്ന് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വാക്സിനേഷന് വിധേയമായ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.എന്ത് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമല്ലെങ്കിലും, പ്രസ്തുത വ്യക്തി പെട്ടെന്നു തന്നെ സുഖം പ്രാപിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ പകുതിയില്‍ വെച്ച് നിര്‍ത്തേണ്ടിവരുന്നത് അത്ര അസാധാരണമല്ലെങ്കിലും ലോകം അളവറ്റ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു പരീക്ഷണത്തില്‍ പാളിച്ച സംഭവിച്ചത് ലോക ജനതയെത്തന്നെ നിരാശരാക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത വാക്സിന് പരീക്ഷണങ്ങള്‍ നടക്കുമ്പോഴും, ലോകാരോഗ്യ സംഘടന വരെ വളരെ പ്രതീക്ഷയര്‍പ്പിച്ച ഒന്നായിരുന്നു ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണന്‍. അസ്ട്രാ സെനേകാ വാക്സിന്റേയും മറ്റ്…
Read MoreTag: covid vaccine
എന്റെ മകളും പരീക്ഷണത്തില്‍ പങ്കാളിയായി ! കോവിഡ് പ്രതിരോധ വാക്സിന് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ രാജ്യമായി മാറി റഷ്യ; സംശയം പ്രകടിപ്പിച്ച് ആരോഗ്യവിദഗ്ധര്‍…
കോവിഡ് മൂലം പ്രതിസന്ധിയിലായ ലോകം കാത്തിരുന്ന വാര്‍ത്ത റഷ്യയില്‍നിന്ന്. കോവിഡിനെതിരെ സ്ഥായിയായ രോഗപ്രതിരോധശേഷി നല്കുന്ന ലോകത്തെ ആദ്യത്തെ വാക്സിന് വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ചൊവ്വാഴ്ച രാവിലെയാണ് ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെയുള്ള വാക്സിന് റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത വിവരം പുടിന് പ്രഖ്യാപിക്കുന്നത്. മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതിനിടെ പുടിന് പ്രഖ്യാപിച്ചു. തന്റെ പെണ്മക്കളില് ഒരാളില്‍ ഇതിനോടകം പരീക്ഷിച്ചെന്നും പുടിന് പറഞ്ഞു. കോവിഡ് പ്രതിരോധവാക്സിന്‍ ബുധനാഴ്ച രജിസ്റ്റര്‍ചെയ്യുമെന്നാണ് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാക്സിന്റെ നിര്‍മാണം റഷ്യ അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വാക്സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നല്‍കിയിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ ലക്ഷക്കണക്കിന് ഡോസുകള്‍ പുറത്തിറക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യയുടെ…
Read Moreഓക്സ്ഫഡ് കോവിഡ് വാക്സിന്റെ അവസാനഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടത്താന്‍ അനുമതി; പരീക്ഷിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലാഴ്ച ഇടവിട്ട് രണ്ടു ഡോസ് നല്‍കും;വിവരങ്ങള്‍ ഇങ്ങനെ…
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി ലഭിച്ചു. കോവിഡ് 19 വിഷയ വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ വിലയിരുത്തിയ ശേഷം ഞായറാഴ്ച രാത്രിയോടെയാണ് ഡിസിജിഐ ഡോ. വി.ജി. സൊമാനി ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കിയത്. മൂന്നാംഘട്ട ട്രയല്‍ നടത്തുന്നതിനു മുമ്പ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് സുരക്ഷാ ഡേറ്റ കൈമാറണമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. മരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് നാലാഴ്ച ഇടവിട്ട് രണ്ട് ഡോസ് വാക്സിനാണ് നല്‍കുന്നത്. അതായത് ആദ്യ ഡോസ് നല്കി 28 ദിവസത്തിനു ശേഷമാണ് അടുത്ത ഡോസ് നല്‍കുന്നത്. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ സുരക്ഷയും പ്രതിരോധ ശക്തിയും വിലയിരുത്തും. ഓക്സ്ഫഡ് സര്‍വകലാശാല നടത്തിയ വാക്സിന്റെ…
Read Moreറഷ്യ കോവിഡ് വാക്സിന് കണ്ടുപിടിച്ചുവെന്ന് അഭ്യൂഹം ! ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമെന്ന് വിവരം; മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി…
ലോകമെമ്പാടും കോവിഡ് വാക്സിന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇക്കാര്യത്തില്‍ റഷ്യ വിജയം കൈവരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിലവില്‍ ഗവേഷണത്തിലിരിക്കുന്ന വാക്സിനുകളില്‍ ഒന്നിന്റെ ക്ലിനിക്കല്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഒക്ടോബറോടെ രാജ്യമെമ്പാടും വാക്സിനേഷന് നടപ്പാക്കാനൊരുങ്ങുകയാണെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്കോ വ്യക്തമാക്കി. മോസ്കോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഗാമലെയ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായത്. വാക്സിന് ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വാക്സിനേഷന് ആരംഭിക്കുമെന്ന് റഷ്യയുടെ ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക ഡോക്ടര്‍മാര്‍ക്കും അധ്യാപകര്ക്കുമായിരിക്കുമെന്നാണ് വിവരം. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്സിന് ഓഗസ്റ്റില്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തില്‍ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജന്‍ ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള വാക്സിന്റെ ഗവേഷണമാണ് റഷ്യയില്‍ നടക്കുന്നത്. അതേസമയം ഇത്രയേറെ വേഗത്തില്‍…
Read Moreവിജയം കണ്ട വാക്സിന് മനുഷ്യരിലെ പരീക്ഷണത്തിനു തയ്യാറാണെന്ന് അറിയിച്ച് ശാസ്ത്രജ്ഞ ! കോവിഡ് ബാധിച്ച കുരങ്ങന്മാരില് നൂറുശതമാനം വിജയം…
കോവിഡിനെതിരേയുള്ള വാക്സിന് കണ്ടുപിടിക്കുന്നതിനിന്റെ ഭാഗമായ പരീക്ഷണം വിജയമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്. വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക് കുരങ്ങുകളിലാണ് പ്രതീക്ഷയ്ക്കു വകയുള്ള ഫലം കണ്ടെത്തിയിരിക്കുന്നത്. റൂസസ് മക്കാക് കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയകരമായതു മനുഷ്യനിലും ഈ വാക്സിന് ഗുണകരമാകുമെന്നതിന്റെ സൂചനയാണെന്ന് NIH വ്യക്തമാക്കി. എന്നാല്‍ ഇത് മനുഷ്യനില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടേ ഉള്ളൂ എന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വക്താക്കള്‍ അറിയിച്ചു. SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാരിലാണ് ഈ വാക്സിന് പരീക്ഷിച്ചത്. വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഈ കുരങ്ങന്മാരുടെ ശ്വാസകോശത്തില്‍ നിന്നും വൈറസ് അപ്രത്യക്ഷമായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡും സംയുക്തമായി അമേരിക്കയില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്. SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാര്ക്കും ഈ വാക്സിന് പരീക്ഷിച്ചതിനുശേഷം ന്യൂമോണിയ ഉണ്ടായില്ലെന്നും മനുഷ്യന്റേതു പോലെയുള്ള ഇമ്യൂണ്‍ സിസ്റ്റം ആണ് റൂസസ് മക്കാക്…
Read More