ലോകത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രഭാവം കണ്ടു തുടങ്ങിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. മൂന്നാം തരംഗം പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. ‘ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു’ യുഎന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചു കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയതിനാല്‍ വടക്കേ…
Read MoreTag: covid
ഭക്ഷണവും വാക്‌സിനുമില്ലാതെ നട്ടം തിരിഞ്ഞ ക്യൂബ ! രാജ്യം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന്;ക്യൂബന്‍ മോഡല്‍ പരാജയമാകുന്നുവോ…
ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് ക്യൂബ സാക്ഷ്യം വഹിക്കുമ്പോള്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി ഹവാനയില്‍ ആളുകള്‍ ഇറങ്ങിയിരിക്കുന്നത്. സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജുമായി പ്രതിഷേധക്കാരെ നേരിടുന്ന പോലീസ് നിരവധി പേരെ അറസ്റ്റു ചെയ്തു. ഭക്ഷണം, വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യവും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലാത്തതുമാണ് പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു കാരണം. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ക്യൂബയില്‍ അതിവേഗത്തിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്.ഞായറാഴ്ച 6,923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47…
Read Moreഎന്നും ഒരു കപ്പ് കാപ്പി കുടിച്ചാല്‍ എല്ലാം ‘പെര്‍ഫെക്ട് ഓകെ’ ! ദിവസവും കാപ്പി കുടിക്കുന്നതു വഴി കോവിഡില്‍ നിന്ന് രക്ഷ നേടാമെന്ന് പഠനം…
ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവരില്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറവെന്ന് പഠനം. കാപ്പി കുടിക്കാത്ത ആളുകളേക്കാള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഇവരില്‍ 10 ശതമാനം കുറവായിരിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. മുതിര്‍ന്നവരില്‍ ന്യുമോണിയ റിസ്‌ക് കുറയ്ക്കാനും കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. കാപ്പിയുടെ രോഗപ്രതിരോധ സംരക്ഷണ ശേഷിയാണ് കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. നാല്‍പതിനായിരത്തോളം ആളുകളില്‍ പരീക്ഷണം നടത്തിയതിന് ശേഷമാണ് ഫലം പുറത്തുവിട്ടത്. കാപ്പിയുടെ അളവ്, എണ്ണ അടങ്ങിയ മത്സ്യം, ഇറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി പതിവായുള്ള ആഹാരക്രമവും കോവിഡും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞര്‍ വിലയിരുത്തി. മാംസാഹാരം കുറയ്ക്കുന്നതും കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്നതും കോവിഡ് സാധ്യത കുറയ്ക്കുമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാര രോഗ പ്രതിരോധ വ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുമെന്ന സങ്കല്‍പത്തെ പിന്തുണയ്ക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്നും അവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു വഴി കോവിഡിനതിരേ അധിക…
Read Moreകോവിഡ് വൈറസ് തലച്ചോറിനെയും പാന്‍ക്രിയാസിനെയും വരെ ബാധിക്കുന്നതായി കണ്ടെത്തല്‍ ! മൃതദേഹ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
കോവിഡ് വൈറസ് തലച്ചോറിനെയും പാന്‍ക്രിയാസിനെയും വരെ ഗുരുതരമായി ബാധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കുടല്‍, കരള്‍, ശ്വാസകോശം എന്നിവയെ മാത്രമല്ല, വൃക്ക, തൈറോയ്ഡ്, പാന്‍ക്രിയാസ്, എല്ലുകള്‍, തലച്ചോര്‍ എന്നീ ഭാഗങ്ങളിലും വൈറസിന്റെ കടന്നുകയറ്റമുണ്ടാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്താദ്യമായി കോവിഡ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഭോപ്പാല്‍ എയിംസിലെ ഫൊറന്‍സിക് വിഭാഗം കോവിഡ് ബാധിച്ച് മരിച്ച 21 പേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പകുതിയോളം മൃതദേഹങ്ങളുടെ തലച്ചോറില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ നാലംഗസംഘത്തിലെ മലയാളി ഡോ. ജെ എസ് ശ്രാവണ്‍ പറഞ്ഞു. ബ്ലഡ് ബ്രെയിന്‍ ബാരിയറും കടന്ന് തലച്ചോറില്‍ എത്താമെങ്കില്‍ കോവിഡ് വൈറസിന് ശരീരത്തില്‍ എവിടെവേണമെങ്കിലും പ്രവേശിക്കാനാകും. പാന്‍ക്രിയാസിനെ കോവിഡ് ബാധിക്കുമെന്നത് ആശങ്കാജനകമാണ്. കോവിഡ് മുക്തരില്‍ പിന്നീട് പ്രമേഹം പിടിപെടാന്‍ ഇത് സാധ്യത വര്‍ധിപ്പിക്കുന്നതായി ശ്രാവണ്‍ പറഞ്ഞു. ഡോ. ശ്രാവണിനു പുറമേ ഫൊറന്‍സിക്…
Read Moreഇതുവരെ കോവിഡ് വരാത്തവര്‍ സൂക്ഷിക്കണം ! പുതിയ പഠനത്തില്‍ പറയുന്നതിങ്ങനെ…
കോവിഡിനെ അതിജീവിച്ചവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കുറവെന്ന് പഠനം. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കോവിഡ് വന്നുപോയ ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനം പറയുന്നത്. ഒമ്പതു മാസം നീണ്ടു നിന്ന പഠനത്തില്‍ 1081 പേരാണ് പങ്കെടുത്തത്. ഇതില്‍ 13 പേര്‍ മാത്രമാണ് വീണ്ടും കോവിഡ് പോസിറ്റീവായത്. അതായത് കോവിഡ് മുക്തരില്‍ വീണ്ടും രോഗം വരാന്‍ 1.2 ശതമാനം മാത്രമാണ് സാധ്യതയെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതേസമയം 13 പേരിലും നേരിയ തോതില്‍ മാത്രമാണ് രണ്ടാം പ്രാവശ്യം വൈറസ് ബാധ ഉണ്ടായതെന്നും പഠനം വിശദീകരിച്ചു. അതുകൊണ്ടുതന്നെ കോവിഡ് ഇനിയും ബാധിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വാക്സിന്‍ ഉറപ്പാക്കുന്നതുവഴി ആര്‍ജിത പ്രതിരോധശേഷിയിലേക്ക് വളരെപെട്ടെന്ന് എത്താമെന്ന് പഠനം പറയുന്നു. കോവിഡ് വീണ്ടും വരാനുള്ള സാധ്യത അപൂര്‍വ്വമായതിനാല്‍ തന്നെ വാക്സിനേഷന്‍ പ്രക്രിയയിലെ അവസാനവിഭാഗമായി രോഗം വന്നവരെ കണക്കാക്കിയാല്‍ മതിയെന്നാണ് പഠനത്തിന്…
Read Moreഅവാസ്‌കുലര്‍ നെക്രോസിസ് ! ബ്ലാക് ഫംഗസിനു ശേഷം കോവിഡ് മുക്തരെ തേടി മറ്റൊരു രോഗം കൂടി; അതീവ മാരകമായ ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് ഭേദമായിട്ടും കോവിഡാനന്തര രോഗങ്ങളാണ് പലരുടെയും ജീവനെടുക്കുന്നത്. മാരക കോവിഡാനന്തര രോഗമായ ബ്ലാക് ഫംഗസ് നിരവധി ജീവനുകളാണെടുത്തത്. ഇപ്പോഴിതാ മറ്റൊരു ഗുരുതര കോവിഡാനന്തര രോഗം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗമാണ് മുംബൈയില്‍ കണ്ടെത്തിയത്. മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും മാസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. മരണസാധ്യത കൂടുതലാണ് എന്നതാണ് ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയക്കാന്‍ മുഖ്യകാരണം. ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ഇപ്പുറം മറ്റൊരു ഗുരുതരരോഗം കോവിഡ് വന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവാസ്‌കുലര്‍ നെക്രോസിസ് എന്ന അസ്ഥികോശങ്ങള്‍ നശിക്കുന്ന രോഗാവസ്ഥയാണ് മൂന്ന് രോഗികളില്‍ കണ്ടെത്തിയത്. ബ്ലാക്ക് ഫംഗസ് പോലെ സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വരാന്‍് സാധ്യത…
Read Moreഡെല്‍റ്റാ വകഭേദം അതിവേഗം ബഹുദൂരം ! വാക്‌സിനേഷന്‍ കൊണ്ടു മാത്രം കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന; പ്രതിരോധശേഷിയുള്ളവര്‍ക്കും വാക്‌സിനെടുത്തവര്‍ക്കും വരാം…
കോവിഡിന്റെ ഡെല്‍റ്റാ വകഭേദ(B16172)ത്തെ ചെറുക്കാന്‍ വാക്‌സിനേഷന്‍ കൊണ്ടു മാത്രം കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ഈ വകഭേദം അതിവേഗം പടരുകയാണ്. ഇതില്‍ നിന്നു രക്ഷനേടാന്‍ വാക്സിനേഷന്‍ അപര്യാപ്തമാണെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നത്. ‘രണ്ട് ഡോസ് വാക്സീന്‍ എടുത്തതു കൊണ്ട് ആളുകള്‍ സുരക്ഷിതര്‍ ആണെന്നു കരുതേണ്ട. തുടര്‍ന്നും തങ്ങളെത്തന്നെ അവര്‍ സംരക്ഷിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി മാസ്‌ക് ഉപയോഗിക്കണം, വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ കഴിയണം, കൈകള്‍ വൃത്തിയോടെ വയ്ക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഇതെല്ലാം എല്ലാവരും തുടര്‍ന്നു പോണം. വാക്സീന്‍ എടുത്തയാളാണെങ്കില്‍ പോലും ഇതെല്ലാം പിന്തുടരേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചു സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തില്‍’. ലോകാരോഗ്യ സംഘടനയുടെ ഔഷധ, ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയാഞ്ജല സിമാവോ പറഞ്ഞു. ഡെല്‍റ്റ വകഭേദം ഇതിനോടകം 92 രാജ്യങ്ങളില്‍ വ്യാപിച്ചതായി…
Read Moreഅമിത വണ്ണമുള്ളവരില്‍ കോവിഡ് മൂന്നിരട്ടി ഗുരുതരമാകും ! പുതിയ വിവരങ്ങള്‍ ഇങ്ങനെ…
അമിത വണ്ണമുള്ളവരില്‍ കോവിഡ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷന്‍ ഡയറക്ടര്‍ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇത്തരക്കാരുടെ ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകുകയും അതു മൂലം ശ്വാസതടസ്സം അനുഭവപ്പെടാനുമുള്ള സാധ്യതയുണ്ട്. രോഗപ്രതിരോധശേഷിയും ഇത്തരക്കാരില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയപോലുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്. അതോടെ കോവിഡ് വൈറസ് ബാധ ഗുരുതരമാകും. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ ആശുപത്രിവാസവും തുടര്‍ചികിത്സകളും വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Read Moreഎച്ച്‌ഐവി പോസിറ്റീവായ 36കാരിയില്‍ കൊറോണ വസിച്ചത് 216 ദിവസം ! ഇതിനിടയില്‍ ജനിതക വ്യതിയാനം സംഭവിച്ചത് 30 തവണ; ഞെട്ടലോടെ ലോകം…
ദക്ഷിണാഫ്രിക്കയില്‍ എച്ച്‌ഐവി ബാധിതയായ 36കാരിയുടെ ശരീരത്ത് കൊവിഡ് വൈറസ് നിലനിന്നത് 216 ദിവസമെന്ന് റിപ്പോര്‍ട്ട്. എച്ച്ഐവി രോഗബാധയുടെ അഡ്വാന്‍സ് സ്റ്റേജില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വച്ച് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായും കണ്ടെത്തി. 30 തവണയിലേറെയാണ് വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചത് എന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് നടത്തിയത്. മെഡിക്കല്‍ ജേണലായ മെഡ് ആര്‍എക്സ്ഐവിയിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2006ലാണ് യുവതിക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്രമേണ രോഗപ്രതിരോധശേഷി കുറയാന്‍ തുടങ്ങി. 2020 സെപ്റ്റംബറിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശരീരത്തില്‍ 216 ദിവസമാണ് കോവിഡ് വൈറസ് കഴിഞ്ഞത്. അതിനിടെ 30ലേറെ തവണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജനിതമാറ്റം ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ ബി.1.351ന്റെ ഭാഗമായ എന്‍ 510വൈയും ബ്രിട്ടനില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തിന്റെ ഭാഗമായ…
Read Moreവായുവിലൂടെ അതിവേഗം പടരുന്ന പുതിയ വകഭേദം കണ്ടെത്തി ! പുതിയ വകഭേദം അതീവ മാരകം…
വായുവിലൂടെ അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.വിയറ്റ്നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. വാക്‌സിനേഷനിലൂടെ മികച്ച പ്രതിരോധമാണ് വിയറ്റ്‌നാം നടത്തി വരുന്നത്.പുതിയ വൈറസ് മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അത്യന്ത്യം അപകടകാരിയാണെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്‌നല്‍കുന്നുണ്ട്. 6,856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്‌നാമില്‍ കോവിഡ് ബാധിച്ചത്. 47 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read More