‘ഒ’ രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് സാധ്യത കുറവ് ! എ ബി,ബി രക്തഗ്രൂപ്പുകാരില്‍ രോഗ സാധ്യത കൂടുതല്‍; സിഎസ്‌ഐആറിന്റെ പഠന റിപ്പോര്‍ട്ട് ഇങ്ങനെ…

മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ഒ’ രക്തഗ്രൂപ്പുള്ളവരില്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഒ’ രക്ത ഗ്രൂപ്പുകാരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തില്‍ പറയുന്നുണ്ട്. സി.എസ്.ഐ.ആര്‍, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാംസം കഴിക്കുന്നവര്‍ക്ക് സസ്യഭുക്കുകളേക്കാള്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും ഇത് സൂചിപ്പിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യാസത്തിന് കാരണമെന്നാണ് പറയുന്നത്. ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ തടയാനും അണുബാധ തടയാനും കഴിയും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരില്‍ നിന്നുള്ള സാമ്പിളുകള്‍ 140-ഓളം…

Read More

ഐസിയു നോക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു ! രോഗം കൂടിയാല്‍ അവിടെ വെന്റിലേറ്ററും മറ്റും ഒഴിവില്ല; കണ്ണീരോടെ മകനൊപ്പം ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ്…

മലയാൡകളുടെ ഇഷ്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാണ് ഇരുവരും. ഇപ്പോള്‍ ബീന ആന്റണിക്ക് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് മനോജ് കുമാര്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചതെന്ന് മകനോടൊപ്പമുള്ള യൂട്യൂബ് വീഡിയോയില്‍ മനോജ് കണ്ണീരോടെ പറയുന്നു. പലപ്പോഴും സംസാരത്തിനിടെ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്ന മനോജിനെയാണ് വീഡിയോയില്‍ കാണുക. മകനും ഒപ്പം കരയുന്നുണ്ട്. മനോജിന്റെ വാക്കുകള്‍ ഇങ്ങനെ…”ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു ബീന. എന്നാല്‍ ശാരീരിക വിഷമതകള്‍ കൂടിയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. ചെസ്റ്റില്‍ അണുബാധയുണ്ടായി. പിറ്റേദിവസം അതു കൂടി. ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല. ആദ്യം ബീനയോട് ഒന്നും പറഞ്ഞില്ല. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു. അഞ്ച് ദിവസം കടന്നു പോയതെങ്ങനെയെന്നറിയില്ല. ഈശ്വരന്റെ മുന്നിലാണ് എല്ലാം കരഞ്ഞു പറഞ്ഞത്. മറ്റാരോടും…

Read More

കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു ! ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; രോഗവ്യാപനം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്…

കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം ഉണ്ടായതായി ഗവേഷകരുടെ കണ്ടെത്തല്‍. അതിനാല്‍ കോവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ മന്ത്രിതല യോഗം ചേര്‍ന്ന് രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. ഇന്ത്യന്‍ വകഭേദമായ B. 1. 617 വൈറസിന് മൂന്ന് ജനിതക മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ മരണസംഖ്യയും ഉയരുകയാണ്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറമേ തമിഴ്‌നാടും രോഗവ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More

കോവിഡ് ആളുകളെ മരണാസന്നരാക്കാന്‍ കാരണം ‘ബ്ലാക്ക് ഫംഗസ്’ ! മറഞ്ഞിരിക്കുന്ന വില്ലനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്…

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച്് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മരണസംഖ്യ വര്‍ധിക്കുന്നതിന് മ്യൂകോര്‍മൈക്കോസിസ് എന്ന ഗുരുതര ഫംഗസ് രോഗം ഇടയാക്കുമെന്നത് ആശങ്ക കൂട്ടുന്നതായി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് മ്യൂകോര്‍മൈക്കോസിസ് ജീവന് ഭീഷണി സൃഷ്ടിക്കുന്നത്. രക്തക്കുഴലുകള്‍ക്ക് ഉള്ളിലോ സമീപഭാഗങ്ങളിലോ ഫംഗസ് ബാധിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. രോഗബാധയുടെ എല്ലാ സന്ദര്‍ഭങ്ങളിലും അനുബന്ധകലകളുടെ നാശത്തിലേക്ക് നയിക്കുന്നതിനാല്‍ രോഗി ഗുരുതരാവസ്ഥയിലാവുകയും ജീവന്‍ നഷ്ടമാകുകയും ചെയ്യും. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍…

Read More

എനിക്കറിയാന്മേല…സാറേ ഇവരൊക്കെ എവിടുന്ന് വന്നെന്ന് ! കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നടത്തിയ വിവാഹത്തിന്റെ വേദിയില്‍ നിന്ന് വരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്ത് പോലീസ്…

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വിവാഹവേദിയില്‍ നിന്ന് വരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്ത് പോലീസ്. പഞ്ചാബിലെ ജലന്ധറില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍ നിന്നാണ് വരനെയും പിതാവിനെയും പോലീസ് പിടികൂടിയത്. കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കര്‍ഫ്യു നിര്‍ദേശങ്ങളും ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വിവാഹചടങ്ങിന് മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ജലന്ധറിലെ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പലരും ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് വിവാഹവേദിയില്‍നിന്ന് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, വിവാഹത്തിന് ഇത്രയധികം പേര്‍ വരുമെന്ന് താനറിഞ്ഞില്ലെന്നും എവിടെനിന്നാണ് ഇവരെല്ലാം വന്നതെന്ന് തനിക്കറിയില്ലെന്നുമാണ് വരന്‍ പോലീസിനോട് പറഞ്ഞത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.വാരാന്ത്യ കര്‍ഫ്യുവിന് പുറമെ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂവും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹചടങ്ങിലടക്കം 20 പേരില്‍…

Read More

സ്വന്തം ആരോഗ്യം പോലും മറന്ന് കോവിഡ് രോഗികളെ പരിചരിച്ച് ഗര്‍ഭിണിയായ നഴ്‌സ് ! ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയ…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഈ അവസരത്തില്‍ രാപകലില്ലാതെ സ്വന്തം ആരോഗ്യം പോലും പ്രവര്‍ത്തിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരുമെല്ലാം. തന്റെ ആരോഗ്യ അവസ്ഥ പോലും മറന്ന് പൊരിവെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ഗര്‍ഭിണിയായ പോലീസുകാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സമാനമായ മറ്റൊരു സംഭവമാണ് ഗുജറാത്തില്‍ നിന്ന് പുറത്ത് വരുന്നത്. ഗുജറാത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന നാല് മാസം ഗര്‍ഭിണിയായ ഒരു നഴ്‌സിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാന്‍സി ആയ്‌സ മിസ്ത്രി എന്ന നഴ്സിന്റെ ചിത്രങ്ങളാണ് എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചത്. സൂറത്തിലെ കോവിഡ് കെയര്‍ സെന്ററിലെ രോഗികളെയാണ് നാന്‍സി പരിചരിക്കുന്നത്. ” നഴ്സ് എന്ന നിലയിലുള്ള എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാര്‍ഥനയായാണ് ഞാന്‍ കരുതുന്നത്” നാന്‍സി പറയുന്നു. വിശ്രമിക്കേണ്ട സാഹചര്യത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തി കോവിഡ് രോഗികളെ…

Read More

കോവിഡ് ബാധിതനായ ‘കുട്ടിക്കള്ളന്‍’ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു ! പതിനേഴുകാരനായി വലവിരിച്ച് പോലീസ്;തൊടുപുഴയില്‍ നടന്ന സംഭവം ഇങ്ങനെ…

കോവിഡ് ബാധിതനും മോഷണകേസ് പ്രതിയുമായ കൗമാരക്കാരന്‍ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നാണ് പതിനേഴുകാരനായ കുട്ടിക്കള്ളന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ചയാണ് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പോലീസ് കാവലുണ്ടായിരുന്നില്ല. കൗമാരക്കാരനു വേണ്ടി ആശുപത്രിയുടെ പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച പ്രതി പട്രോളിംഗ് സംഘത്തിന്റെ മുന്നില്‍ വന്നുപെടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

Read More

വാക്‌സിനോട് ‘വാടാ മോനേ’… എന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ വകഭേദം ! ബ്രിട്ടനില്‍ കോവിഡ് വ്യാപനം കൂടൂതല്‍ രൂക്ഷമാകുന്നു…

കൊറോണ ലോകത്തുനിന്ന് ഒഴിഞ്ഞു പോകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാക്‌സിനുമൊക്കെ കൊറോണയെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്. വാക്‌സിനെതിരെ ഭാഗിക പ്രതിരോധം കൈവരിച്ച ദക്ഷിണാഫ്രിക്കന്‍ വകഭേസം ലണ്ടനിലെ ചിലയിടങ്ങളില്‍ അതിവേഗം പടരുകയാണെന്നാണ് പുതിയ വാര്‍ത്ത. വാന്‍ഡ്‌സ്വര്‍ത്ത് ആന്‍ഡ് ലാംബെത്ത് പ്രദേശത്ത് 70 ഓളം പേരെയാണ് ഈ ഇനം കൊറോണ ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ആറരലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന തെക്കന്‍ ബറോകളിലെല്ലാം കൂടി 44 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ മറ്റ് 30 പേരില്‍ കൂടി ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ താമസിക്കുകയോ, ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഇതുവഴി യാത്ര ചെയ്യുകയോ ചെയ്ത 11 വയസ്സിനു മുകളിലുള്ള സകലരും പിസിആര്‍ ടെസ്റ്റിന് വിധേയരാകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പരിശോധനകള്‍ക്ക് പുറമേയാണിത്.…

Read More

വാക്‌സിനേഷന്‍ വലിയ ഗുണം ചെയ്യില്ല ! ജൂലൈയില്‍ മൂന്നാം തരംഗം ഉറപ്പ്; കോവിഡിനെ പിടിച്ചു കെട്ടാനാവില്ലേ എന്ന ചോദ്യം പരസ്പരം ചോദിച്ച് ലോക ജനത…

ജൂലൈ മാസത്തില്‍ ബ്രിട്ടനില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന് മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നതോടെയാണിതെന്ന് ശാസ്‌ത്രോപദേശക സമിതിയംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ജനുവരിയില്‍ കണ്ടതുപോലെ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍ 21 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അകലം പാലിക്കല്‍ എന്ന നിയമവും ഇല്ലാതെയാവുകയാണ്. എന്നാല്‍, ഈ മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ അത് നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. സര്‍ക്കാര്‍, മുന്‍പ് നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശരേഖകളില്‍ നിന്നും മാറി ശാസ്‌ത്രോപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചാല്‍ കടുത്ത ആരോപണമായിരിക്കും ഉയരുക. ജനങ്ങള്‍ കൂട്ടമായെത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുകയും പബ്ബുകള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ രോഗവ്യാപനം ഉണ്ടാകുമെന്നുറപ്പാണ്. ജൂണ്‍ 21 ന് സകല നിയന്ത്രണങ്ങളും എടുത്തുകളയുന്നതോടെ മൂന്നാം തരംഗം ശക്തി പ്രാപിക്കാന്‍ തുടങ്ങും. ഇതാണ് ശാസ്‌ത്രോപദേശക സമിതി…

Read More

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് !

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണെന്നും സച്ചിന്‍ അറിയിച്ചു. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുകയും ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുകയും ചെയ്തിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താന്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതായും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു. താരം വീട്ടില്‍ തന്നെ ക്വാറന്റൈനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More