ലോകത്തെ വിഴുങ്ങിയ കൊറോണ വൈറസില്‍ നിന്നും മുക്തി നേടുന്നതിനുള്ള പഠനങ്ങള്‍ ലോകമാകമാനം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനം ലോകത്തെയാകെ ഞെട്ടിക്കുകയാണ്. ശ്വാസോച്ഛാസത്തിന്റെ ഭാഗമായി മൂക്കിലൂടെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ, നാസാരന്ധ്രത്തിലെ മ്യുക്കസില്‍ കുറച്ച് സമയം ചെലവഴിച്ചശേഷം മനുഷ്യന്റെ തലച്ചോറില്‍ എത്തിച്ചേരാമെന്നാണ് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. മ്യുക്കോസല്‍ പാത്ത്‌വേയിലൂടെ കൊറോണ വൈറസിന് മനുഷ്യ തലച്ചോറിലെ ന്യുറോണുകളെ ബാധിക്കാം എന്നതിന് ആദ്യമായി ലഭിക്കുന്ന തെളിവുകൂടിയാണിത്. ഈ മഹാമാരിയുടെ ആരംഭകാലം മുതല്‍ക്കെ പലയിടങ്ങളില്‍നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വസ്തുതയുണ്ട്. അതായത്, സാര്‍സ്-കോവ്-2 എന്ന ശാസ്ത്രീയ നാമമുള്ള കൊറോണ വൈറസ് ശ്വാസസംബന്ധിയായ പ്രശ്‌നങ്ങള്‍ മാത്രമല്ല നാഢീവ്യവസ്ഥയേയും തകരാറിലാക്കുന്നുണ്ട് എന്ന വാര്‍ത്ത പല ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടുതല്‍ വിശദമായി പറഞ്ഞാല്‍, ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളില്‍ മൂന്നില്‍ ഒന്ന്, രുചി, ഗന്ധം എന്നിവ തിരിച്ചറിയാതിരിക്കുക, തലവേദന,…
Read MoreTag: covid
അടി സക്കെ ! കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടു പിടിച്ച വഴി കൊള്ളാം; മൂന്നു മാസത്തിനിടെ മൂന്നു വിവാഹം ചെയ്ത യുവതി പിടിയില്‍…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിരവധി ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ഇതേത്തുടര്‍ന്നുണ്ടായ ജീവിത പ്രതിസന്ധി മറികടക്കാന്‍ പലരും പല വഴിയും പയറ്റുകയാണ്. ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ യുവതി കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ ഏവരുടെയും കണ്ണു തള്ളിക്കുന്നത്. ഔറങ്കാബാദ് സ്വദേശി വിജയ് അമ്രൂട്ട് എന്ന 27കാരിയാണ് വിവാഹ തട്ടിപ്പില്‍ പോലീസ് പിടിയിലായത്. തട്ടിപ്പുകാരിയായ യുവതിയ്ക്കും ഭര്‍ത്താവിനും ലോക്്ഡൗണിനു പിന്നാലെ ജോലി നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബം നേരിട്ട കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിന് യുവതി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു വിവാഹത്തട്ടിപ്പ്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു യുവതിയുടെ നീക്കങ്ങള്‍. അതിനായി വിജയ ആദ്യം സമീപിച്ചത് ഒരു തട്ടിപ്പ് സംഘത്തെയാണ്. സംഘത്തിനൊപ്പം ചേര്‍ന്ന് യുവതി മൂന്നുമാസംകൊണ്ട് മൂന്ന് യുവാക്കളെ വിവാഹം ചെയ്തു. വിവാഹം കഴിയുന്നതും ഇവരില്‍ നിന്ന് വിലപ്പെട്ട വസ്തുക്കളുമായി കടന്നുകളയും. യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയതാണ് സംഘത്തിന് കെണിയായത്. എന്നാലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇങ്ങനെയൊരു…
Read Moreതുടര്‍ച്ചയായി ആവി പിടിച്ചാല്‍ കൊറോണ ചാകുമോ ? അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഡോക്ടര്‍; സത്യാവസ്ഥ ഇങ്ങനെ…
ഈ കോവിഡ് കാലത്തും വ്യാജ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. ആവി പിടിച്ചാല്‍ വൈറസ് നശിക്കുമെന്നതാണ് പുതിയ പ്രചരണം. ഇങ്ങനെ ലോകത്തുള്ള എല്ലാവരും ആവി പിടിച്ചാല്‍ കോവിഡ് ഈ ലോകത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നാണ് പ്രചരണം. എന്നാല്‍ ഈ പ്രചരണം വ്യാജമാണെന്ന് പറയുകയാണ് ഡോ. ഷിംന അസീസ്. ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ‘ആവി വാരാചാരണം’ വഴി കൊറോണ വൈറസ് മൂക്കിനകത്ത് വെന്ത് മരിക്കും, ലോകം കൊറോണ മുക്തമാകും എന്ന പോസ്റ്റ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്ത് ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ… ഇവിടെ കമോണ്‍… ഇവിടെ ഒരു ഡോക്ടറും സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1 വരെ രണ്ട് നേരം ചൂടുള്ള നീരാവി മൂക്കില്‍ വലിച്ച് കയറ്റിയാല്‍ കൊവിഡ് രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല. വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ് തോന്നിയാല്‍ അതിന് ആശ്വാസം കിട്ടാനും മൂക്കിനകത്തെ…
Read Moreഇതു മൂന്നും ഇല്ലാതെ ഒരു കാരണവശാലും ജീവിതം മുമ്പോട്ടു പോകില്ല ! ഇതില്ലാതെ ജീവിക്കാന്‍ പറ്റുമെന്നു പറയുന്നവര്‍ പറയുന്നത് പച്ചക്കള്ളമെന്ന് ശ്വേതാമേനോന്‍…
ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് ശ്വേത മേനോന്‍. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് നേരെ ഉയരുന്ന അനാവശ്യ വിമര്‍ശനങ്ങളെ നടി കാര്യമാക്കാറുമില്ല. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സന്‍ മേനോനെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളും ഉണ്ട്. കോവിഡ് കാലത്തെ ഓണവിശേഷങ്ങള്‍ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്വേത മേനോന്‍ പങ്കുവെച്ചിരുന്നു. കോവിഡ് കാലത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ…” ആദ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാം നന്നായിരുന്നു. കുക്കിങും ബേക്കിങ്ങുമൊക്കെയായി സജീവമായിരുന്നു. മെയ് ആയപ്പോഴായിരുന്നു എനിക്കും ശ്രീക്കും ബോറടിച്ചത്. തൊട്ടാവാടിയായി മാറുകയായിരുന്നു ഞങ്ങളെല്ലാവരും. കരിയറില്‍ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു. ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓര്‍ത്ത് ഞാന്‍ തന്നെ ചിരിക്കാറുണ്ട്.…
Read Moreകോവിഡ് മുക്തനായ ആള്‍ക്ക് നാലു മാസത്തിനു ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചു ! ഇങ്ങനെ സംഭവിക്കുന്നത് ലോകത്ത് ആദ്യം; ആശങ്കയുയരുന്നു…
കോവിഡ് മുക്തനായ യുവാവിന് വീണ്ടും രോഗബാധയെന്ന് റിപ്പോര്‍ട്ട്. ഹോങ്കോങ്ങില്‍ നിന്നാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വന്‍സിങ്ങില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്‌ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി. എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഹോങ്കോങ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം രോഗബാധിതനായിരുന്നപ്പോള്‍ ഇയാള്‍ 14 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. യാതൊരു രോഗലക്ഷണവും ഇല്ലാതിരുന്ന ഇയാള്‍ സ്‌പെയിനില്‍ നിന്നു തിരികെ എത്തവേ വിമാനത്താവളത്തില്‍ സക്രീനിങ്ങിനിടെ…
Read Moreമുംബൈയിലെ ചേരികളിലെ 57 ശതമാനം ആളുകള്‍ക്കും കോവിഡ് പിടിപെട്ടു ? പുതിയ സര്‍വെയില്‍ കണ്ടെത്തിയ കാര്യം ഞെട്ടിക്കുന്നത്…
മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഏറ്റവുമധികം ആശങ്കപ്പെടുത്തിയ കാര്യം അവിടുത്തെ ചേരികളായിരുന്നു. ധാരാവി ഉള്‍പ്പെടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ വൈറസ് പടര്‍ന്നാല്‍ എന്താവും സ്ഥിതിയെന്ന് ആലോചിച്ച് ഏവരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിനെ ഫലപ്രദമായി ചെറുക്കുന്നതില്‍ ധാരാവി വിജയ മാതൃകയായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം മുംബൈയിലെ ചേരി നിവാസികളില്‍ 57 ശതമാനം ആളുകള്‍ക്കും മറ്റിടങ്ങളിലെ 16% പേര്‍ക്കും കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്നാണ്. സിറോ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. നഗരത്തിലെ ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. ഈ മാസത്തിന്റെ ആദ്യ രണ്ട് ആഴ്ചകളിലാണ് വിവിധയിടങ്ങളില്‍നിന്നുള്ളവരുടെ രക്തം ശേഖരിച്ച് പഠനം നടത്തിയത്. ശരീരത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോയെന്നാണു പരിശോധിക്കുന്നത്. വൈറസ് ബാധയുണ്ടായവരില്‍ മാത്രമേ ആന്റിബോഡി സാന്നിധ്യം ഉണ്ടാകുകയുള്ളു. ആകെ ജനസംഖ്യയില്‍ എത്രത്തോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്താനുള്ള നടപടിക്രമമാണ് സിറോ…
Read Moreകോവിഡ് കാലത്ത് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ പ്ലാനുണ്ട് ! ഹണിമൂണ്‍ എങ്ങോട്ടെന്ന ചോദ്യത്തിന് മിയ നല്‍കുന്ന ഉത്തരം ഇങ്ങനെ…
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും എത്തി. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ വരന്‍. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എങ്ങോട്ടായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അശ്വിന്‍. ‘മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും” എന്ന് അശ്വിന്റെ മറുപടി. മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്. കൂടി വന്നാല്‍ തൃശൂര്‍ വരെ എന്നൊക്കെ പറഞ്ഞിരുന്ന അമ്മയ്ക്ക് എറണാകുളത്തുള്ള ചെക്കനെ ഇഷ്ടമായി. ദേ നോക്ക് എന്ന് പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങി എന്നാണ് മിയ വ്യക്തമാക്കിയത്. വിവാഹം കഴിഞ്ഞാലും സിനിമയില്‍ തുടരുന്നതിനോടും അശ്വിന് വിരോധമില്ലെന്ന് മിയ പറയുന്നു.
Read Moreകോവിഡിന്റെ രണ്ടാം വരവില്‍ വിറച്ച് യൂറോപ്പ് ! രോഗമുക്തി നേടിയ സ്‌പെയിനിലും ഫ്രാന്‍സിലും രോഗം അതിവേഗം പടരുന്നു; അമേരിക്കയില്‍ സ്ഥിതി നിയന്ത്രണാതീതം…
ലോകത്തെ തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്കു തള്ളിയിടാന്‍ കോവിഡിന്റെ രണ്ടാം വരവ്. രോഗമുക്തി നേടിയ സ്‌പെയിനും ഫ്രാന്‍സും യുകെയും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതിലും കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. രോഗവ്യാപനം അതിരൂക്ഷമായ അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ദക്ഷിണാഫ്രിക്കയിലും മെക്‌സിക്കോയിലും സ്ഥിതി അതീവ ഗുരുതരമാണ്. ലോകം എന്ന് പഴയ സ്ഥിതിയിലേക്ക് പോകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സാഹചര്യം. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഹോങ്കോങ്, ബൊളിവിയ, സുഡാന്‍. എത്യോപ്യ തുങ്ങിയ രാജ്യങ്ങളിലും കോവിഡ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഡേറ്റകള്‍ സൂചിപ്പിക്കുന്നു. ബള്‍ഗേറിയ, ഉസ്ബസ്‌ക്കിസ്ഥാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഓരോ ദിവസവും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് കുറഞ്ഞത് ഏഴ് രാജ്യങ്ങളിലെങ്കിലും കോവിഡ്…
Read Moreഅഞ്ചു രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറും മകനും കോവിഡ് ബാധിച്ചു മരിച്ചു; കരുണാമയനായ ഡോക്ടറുടെ വിയോഗത്തില്‍ ദുഃഖമടക്കാനാകാതെ നാട്ടുകാര്‍…
ഡോ.ഡി ദേവദാസിന്റെയും മകന്റെയും വിയോഗത്തില്‍ വിങ്ങിപ്പൊട്ടി തിരുവനൈകോയില്‍ ഗ്രാമം. കോവിഡ് ബാധിച്ചാണ് ഡോക്ടറും മകനും മരണപ്പെട്ടത്. വെറും അഞ്ചുരൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറെ ദൈവതുല്യനായായിരുന്നു നാട്ടുകാര്‍ കണ്ടിരുന്നത്. 86കാരനായ ദേവദാസ് വ്യാഴാഴ്ചയും 56കാരനായ മകന്‍ അശോക് കുമാര്‍ വെള്ളിയാഴ്ചയുമാണ് മരിച്ചത്. തിരുവനൈകോയിലില്‍ പതിറ്റാണ്ടുകളായി ക്ലിനിക് നടത്തിവരികയായിരുന്നു ഡോക്ടര്‍ ദേവദാസ്. മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായിട്ടാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തിരുവനൈകോയിലില്‍ പാവപ്പെട്ടവരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ക്ലിനിക് ആരംഭിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് അദ്ദേഹം തുണയായിരുന്നു. ക്ലിനിക്കിന്റെ ആരംഭത്തില്‍ രണ്ടു രൂപയായിരുന്നു ദേവദാസിന്റെ ഫീസ്. 40 വര്‍ഷത്തോളമായി ഇവിടെ പാവപ്പെട്ടവരെ ചികിത്സിച്ചുവരുന്നതായും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ദേവദാസിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഡോ.പരമശിവന്‍ പറഞ്ഞു. അദ്ദേഹം ഒരു നല്ല ഡോക്ടര്‍ മാത്രമായിരുന്നില്ല,…
Read Moreചൈനയില്‍ കോവിഡിന്റെ രണ്ടാം വരവ് ? ഷിന്‍ജിയാങ് പ്രവിശ്യയില്‍ പരിശോധന സൗജന്യം; ഉറവിടമറിയാത്ത കേസുകളുടെ എണ്ണം കൂടുന്നു…
ചൈനയില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന. രോഗം വീണ്ടും വ്യാപിച്ചേക്കുമെന്ന ഭയത്തെത്തുടര്‍ന്ന് ഷിന്‍ജിയാങ് പ്രവശ്യയില്‍ കോവിഡ് പരിശോധ സൗജന്യമാക്കി. പ്രവിശ്യയില്‍ മാളുകളും ഹോട്ടലുകളും അടച്ചു. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രാദേശിക സമ്പര്‍ക്കത്തെ തുടര്‍ന്ന് ഉറുംഖി നഗരത്തില്‍ 13 കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രണ്ട് ഘട്ടമായി പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. നഗരത്തില്‍ 30 കേസുകളും 41 ലക്ഷണങ്ങളില്ലാത്ത രോഗവാഹകരുമുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരുമായും സംശയിക്കപ്പെടുന്നവരുമായും സമ്പര്‍ക്കത്തിലുള്ളവരെയാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കുക. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ മറ്റ് പാര്‍പ്പിട സമുച്ചയങ്ങളിലെ താമസക്കാര്‍, സര്‍ക്കാര്‍, സിവില്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവര്‍ക്കും പരിശോധന നടത്തും. ഇതിനിടയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പുതിയ കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 എണ്ണവും പ്രാദേശിക സമ്പര്‍ക്കം മൂലം ഉണ്ടായതാണ്. മൂന്നെണ്ണം മാത്രമാണ് പുറത്ത് നിന്ന് വന്നത്. കഴിഞ്ഞ 24…
Read More