വൈറസിനെക്കുറിച്ച് ചൈന പുറത്തു പറഞ്ഞത് ഏറെ വൈകി ! തന്റെ ഗവേഷണത്തെ അവഗണിച്ചില്ലായിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞ…

കോവിഡിനു കാരണമായ കൊറോണ വൈറസിനെപ്പറ്റി വളരെ മുമ്പേ തന്നെ അറിയാമായിരുന്നിട്ടും ചൈന പുറംലോകത്തിനു മുമ്പില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് ഏറെ വൈകിയെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞ. അമേരിക്കയില്‍ അഭയം തേടിയ ശാസ്ത്രജ്ഞയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വൈറോളജി ആന്‍ഡ് ഇമ്യൂണോളജിയില്‍ വൈദഗ്ധ്യം നേടിയ ലി മെങ് യാന്‍ ആണ് ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പകര്‍ച്ചവ്യാധികളില്‍ വൈദഗ്ധ്യമുള്ള റഫറന്‍സ് ലാബോറട്ടറിയായി ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ചൈനയെ പരിഗണിക്കുന്നതു കൂടി കണക്കിലെടുത്ത് 2020ന്റെ തുടക്കത്തില്‍ ലോകം മുഴുവന്‍ കോവിഡ് വൈറസ് വ്യാപിച്ചപ്പോള്‍ ഇതിനേക്കുറിച്ച് ലോകത്തോടു വെളിപ്പെടുത്താനും ചൈനയ്ക്കു ബാധ്യതയുണ്ടായിരുന്നുവെന്നു ലീ മെങ് അഭിമുഖത്തില്‍ പറഞ്ഞു. ഈ മേഖലയില്‍ ഏറ്റവും വൈദഗ്ധ്യം ഉള്ളവരെന്നു കരുതുന്ന തന്റെ സൂപ്പര്‍വൈസര്‍മാര്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട തന്റെ ഗവേഷണത്തെ അവഗണിച്ചുവെന്നും അല്ലാത്തപക്ഷം നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും ലീ…

Read More

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎമ്മില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് ! എടിഎമ്മില്‍ നിന്ന് രോഗം ബാധിച്ചയാളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയും രോഗ വ്യാപനം…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചത് എടിഎം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം കല്ലുവാതുക്കലിലെ എടിഎം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കല്ലുവാതുക്കല്‍ സ്വദേശിയായ ആശാവര്‍ക്കര്‍ക്കും മറ്റൊരാള്‍ക്കും കോവിഡ് പകര്‍ന്നത് എടിഎം വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എ.ടി.എമ്മില്‍ എത്തിയതാണ് ഇവര്‍ക്ക് രോഗം ബാധിക്കാന്‍ കാരണം. ആശാ വര്‍ക്കറെ കൂടാതെ രോഗം സ്ഥിരീകരിച്ച ആളില്‍ നിന്ന് അയാളുടെ ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപ്പെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.എന്നാല്‍ പിന്നീട് ഇത് അവസാനിച്ച മട്ടാണ്.

Read More

കോവിഡ് പിടിമുറുക്കിയതോടെ പിടികിട്ടാപ്പുള്ളികള്‍ ഒന്നിനു പിറകെ ഒന്നായി മാളത്തില്‍ നിന്നു പുറത്തു വരുന്നു ! ഒളിവില്‍ പോയ ക്രിമിനലുകള്‍ കീഴടങ്ങുന്നതിനെക്കുറിച്ച് നിയമവിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…

കോവിഡ് കേരളത്തില്‍ പിടിമുറുക്കിയതോടെ ഒളിവില്‍ പോയ പ്രതികളൊക്കെ ജീവഭയത്താല്‍ മാളത്തില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിത്തുടങ്ങി. മുമ്പ് പോലീസ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കണ്ടെത്താനാകാത്ത പ്രതികളാണ് ഇപ്പോള്‍ പോലീസിനു മുമ്പിലേക്ക് നേരിട്ടെത്തി കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. ഏറെ നാളായി ഒളിവിലായിരുന്ന അഭിമന്യു വധക്കേസിലെ മുഖ്യപ്രതി സഹല്‍ കീഴടങ്ങാനുള്ള കാരണവും കോവിഡ് തന്നെയാണെന്ന് പോലീസ് പറയുന്നു. രണ്ടുവര്‍ഷത്തോളം കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയിട്ടും സഹലിനെ കണ്ടെത്താനായിരുന്നില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം കര്‍ണാടകയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. അവിടെ ഒളിവില്‍ കഴിയുമ്പോള്‍ കോവിഡ് പരിശോധന നടത്താനാകില്ല. അതേസമയം, കേരളത്തിലെത്തി കോടതിയില്‍ ഹാജരായാല്‍ ചികിത്സ കിട്ടും. ഇതു മുന്‍കൂട്ടിക്കണ്ടാണ് സഹലിന്റെ നീക്കം. കോവിഡ് കാലമായതിനാല്‍ ജയിലിലേക്കു പോകേണ്ടി വരില്ലെന്ന സാധ്യതയാണ് ഇതില്‍ പ്രധാനം. സാധാരണഗതിയില്‍ അറസ്റ്റിലാകുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്നത് ജയിലിലേക്കാണ്. നേരിട്ട് കോടതിയില്‍ ഹാജരാകുന്ന പ്രതികള്‍ക്ക് അവിടെനിന്നു ജാമ്യം കിട്ടാന്‍ സാധ്യത…

Read More

ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയില്‍ കോംഗോ നിവാസികള്‍ ! കോവിഡിനു പിന്നാലെ ആഫ്രിക്കയുടെ ഉറക്കം കെടുത്താന്‍ കൊടുംഭീകരന്‍ ‘എബോള’യും; കോംഗോയില്‍ രോഗം സ്ഥിരീകരിച്ച ഏഴു പേരില്‍ നാലുപേരും മരിച്ചു…

ലോകമെങ്ങും കോവിഡ് ഭീതിവിതയ്ക്കുമ്പോള്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയാണ് ഇപ്പോള്‍ മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടേത്. കോംഗോയിലെ ഇക്വാചുര്‍ പ്രവിശ്യയിലെ വംഗതയില്‍ കൊടുംഭീകരന്‍ എബോള പടരുകയാണ്. ഇതിനോടകം എബോള ബാധിച്ച ഏഴു പേരില്‍ നാലുപേരും മരണമടഞ്ഞു. ലോകരാജ്യങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വരാനിരിക്കുന്ന ഇത്തരം വിപത്തുകളെക്കുറിച്ച് ബോധം വേണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥനോം ഗെബ്രെയേസസ് പറഞ്ഞു. കോവിഡിനു പുറമെയുള്ള ആരോഗ്യവിഷയങ്ങള്‍ നിരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന തുടരുമെന്നും അദ്ദേഹം പറഞ്ഞു. 1976ലാണ് ആദ്യമായി എബോള പൊട്ടിപ്പുറപ്പെട്ടത്. ദശാബ്ദങ്ങള്‍ കൊണ്ട് നിരവധി ആളുകളുടെ ജീവനപഹരിച്ച ഈ രോഗത്തെ ലോകം കണ്ടതില്‍ വച്ചേറ്റവും മാരകമായ രോഗങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഇത് 11-ാം തവണയാണ് കോംഗോയില്‍ എബോള ബാധിക്കുന്നത്. 2018 ഓഗസ്റ്റില്‍ ഉണ്ടായ വൈറസ് ബാധയില്‍ ഇതുവരെ 2,243 പേര്‍ മരിച്ചു. ഇതുവരെ അത് അവസാനിച്ചതായി…

Read More

1990കളില്‍ ഉണ്ടായ പ്രതിസന്ധിയെ പോണ്‍ മേഖല അതിജീവിച്ച മാര്‍ഗം കോവിഡ് കാലത്ത് മാതൃകയാക്കാമോ ? അന്ന് മുതല്‍ പോണ്‍ മേഖലയില്‍ വന്ന മാറ്റം ഇങ്ങനെ…

കൊറോണ വൈറസ് ലോകമാസകലമുള്ള തൊഴില്‍ മേഖലകളെയെല്ലാം സ്തംഭിപ്പിച്ചിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഭരണപ്രതിനിധികള്‍ എന്നിങ്ങനെയുള്ളവര്‍ മാത്രമാണ് ഇതിന് അപവാദം. ലോകമാസകലമുള്ള സിനിമ-സീരിയല്‍ മേഖലയെയും കോവിഡ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കോടികള്‍ മുടക്കിയുള്ള പല സിനിമകളും മുടങ്ങിക്കിടക്കുകയാണ്. വന്‍ ബജറ്റില്‍ പൂര്‍ത്തിയാക്കിയ സിനിമകളാവട്ടെ റിലീസ് ചെയ്യാനാവാത്ത അവസ്ഥയിലും. മുതല്‍ മുടക്കുന്നവര്‍ മാത്രമല്ല, ഈ മേഖലയില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍, ടെക്്നീഷ്യന്മാര്‍, ആര്‍ട്ടിസ്റ്റുകള്‍ എല്ലാം പ്രതിസന്ധിയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ പല സിനിമാ-സീരിയല്‍ പ്രവര്‍ത്തനങ്ങളും വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകളിലെ സൂചന. മാസ്‌ക് ധരിച്ചു കൊണ്ടും സാമൂഹികാകലം പാലിച്ചു കൊണ്ടും എന്തായാലും സിനിമയുള്‍പ്പെടെയുള്ളവയുടെ ചിത്രീകരണം ഏതായാലും സാധ്യമല്ല. ഇത്തരത്തില്‍ സിനിമാ- സീരിയല്‍- സീരീസ്- ടെലിവിഷന്‍ ജോലികള്‍ പുനരാരംഭിക്കുന്നതിന്റെ വിവിധ സാധ്യതകളെ പരിശോധിക്കുന്നതിനിടെയാണ് ശ്രദ്ധേയമായ ചില വസ്തുതകള്‍ നിരത്തിക്കൊണ്ട് യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ പോണ്‍ വ്യവസായ മേഖലയുടെ പ്രതിനിധികളെത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത്…

Read More

മലേറിയയുടെ മരുന്ന് ഉപയോഗിച്ച് ചികിത്സ വേണ്ട ! സ്വയം ചികിത്സ അരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍…

കൊറോണ രോഗ ചികിത്സയ്ക്കായി ആളുകള്‍ മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ മുന്നറിയിപ്പ്. മലേറിയ രോഗ നിവാരണത്തിനുപയോഗിക്കുന്ന ക്ലോറോക്വിന്‍ കോവിഡിന് ഫലപ്രദമാണെന്ന തോതില്‍ വ്യാപക പ്രചാരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. അതിനാല്‍ തന്നെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് വന്‍തോതില്‍ മരുന്ന് വിറ്റഴിയുകയും ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായ നടപടി കൈക്കൊള്ളുന്നത്. ഈ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ കൊറോണ രോഗികള്‍ക്കു നല്‍കുന്നുണ്ടെങ്കിലും എല്ലാവരും അത് ഉപയോഗിക്കാന്‍ പാടില്ല. പരീക്ഷണത്തിനു വിധേയമാക്കുന്ന രോഗികളെ പ്രത്യകം നിരീക്ഷിക്കുന്നുമുണ്ട്. ഈ മരുന്ന് എല്ലാവര്‍ക്കും ഉള്ളതല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിലെ സാംക്രമിക രോഗം വിഭാഗം വിദഗ്ദര്‍ പറയുന്നു. ഈ മരുന്നിന്റെ കയറ്റുമതിയും നിരോധിച്ചു. ഇതടക്കമുള്ള മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിര്‍ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.

Read More

ചൈനയില്‍ നിന്നും എത്തിയ കണ്ടെയ്‌നറിലെ പൂച്ച ചെന്നൈ തുറമുഖത്ത് ! കോവിഡ് പേടിയില്‍ ചൈനയിലേക്ക് തിരിച്ചയയ്ക്കാന്‍ അധികൃതരും സംരക്ഷിക്കാന്‍ മൃഗസ്‌നേഹികളും; ഇനിയെന്തെന്ന് അറിയാതെ പൂച്ചയും

ലോകം കൊറോണ ഭീതിയിലമര്‍ന്നിരിക്കുമ്പോള്‍ എന്തിനെയും ഏതിനെയും സംശയത്തോടെ വീക്ഷിക്കുകയാണ് ആളുകള്‍. പല രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ച് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, കൊറോണ പടര്‍ന്നതോടെ നാടു കടത്തല്‍ ഭീഷണി നേരിടുകയാണ് ഒരു പൂച്ച. ചെന്നൈയിലാണ് കോവിഡ് 19 സംശയിച്ച് പൂച്ചയെ നാടുകടത്താനൊരുങ്ങുന്നത്. 20 ദിവസം മുമ്പ് ചൈനയില്‍ നിന്നെത്തിയ ഒരു കണ്ടെയ്നറിലാണ് പൂച്ച ചെന്നൈ തുറമുഖത്തെത്തിയത്. കൊറോണ ഭീതിയെ തുടര്‍ന്നാണ് ഇതിനെ ചൈനയിലേക്ക് മടക്കി അയക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പൂച്ചയെ നാടു കടത്താനുള്ള ശ്രമത്തിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളെ ആര്‍ത്തിയോടെ കൊന്നു തിന്നുന്ന ചൈനയിലേക്ക് പൂച്ചയെ നാടുകടത്താനാകില്ലെന്നും അതിനെ സ്വതന്ത്രമാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പൂച്ചകളില്‍ നിന്ന് കൊറോണ പകരും എന്നത് ഇതുവരെ ശാസ്ത്രീയമായ തെളിയിക്കപ്പെട്ടിട്ടില്ല എന്നും പെറ്റ അധികൃതര്‍ പറയുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യതയില്ലെന്ന് നിരവധി…

Read More