രാജ്യം കോവിഡിനെ അതിജീവിക്കാന്‍ പൊരുതുകയാണ്. ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരുമെല്ലാം ഇതിന്റെ ഭാഗമായി അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ചില അണ്‍സങ് ഹീറോകളുമുണ്ട്. ഉത്തര്‍പ്രദേശ് സംഭാല്‍ ജില്ലയിലെ 65 കാരന് ബാബു ഭാരതി അത്തരത്തില്‍ ഒരാളാണ്. മാര്‍ച്ച് 23 ന് ശേഷം 42 ദിവസമായി വീട്ടില്‍ പോകാതെയും ഭാര്യയെയും മക്കളെയും കാണാതെ രോഗത്തിനെതിരേയുള്ള പോരാട്ടത്തില്‍ കാവല്‍ഭടനായി മാറിയിരിക്കുകയാണ് ബാബു ഭാരതി. രോഗത്തിന്റെ രൂക്ഷത പിടി മുറിക്കിയിരിക്കുമ്പോള്‍ രോഗബാധിത പ്രദേശങ്ങളിലൂടെയും ഹോട്സ്പോട്ടുകള്‍ വഴിയും നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ വീട്ടില്‍ പോകാന്‍ എവിടെ സമയം. ആംബുലന്‍സ് ഡ്രൈവറായ ബാബു ഭാര്യയേയും മക്കളെയും കണ്ടിട്ടും വീട്ടില്‍ പോയിട്ടും ഒന്നര മാസമായി. ആംബുലന്‍സില്‍ തന്നെയാണ് ഉറക്കം. എവിടേയ്ക്ക് പോകുന്നോ അവിടെ കുഴല്‍ക്കിണറുകള്‍ ഉണ്ടെങ്കില്‍ അവിടെ കുളിയും നനയും. ജോലിചെയ്യുന്ന ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് ഭക്ഷണം. കോവിഡിനെതിരേയുള്ള പോരാട്ടം വിജയിച്ച ശേഷം മാത്രമേ…
Read More