രാ​ജ്യ​ത്ത് കോ​വി​ഡി​ൽ ഇ​ന്നും ആ​ശ്വാ​സ​ക​ണ​ക്ക്; രോ​ഗി​ക​ൾ 91,702 മ​ര​ണം 3,403

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്നും കു​റ​വ്. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 91,702 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.എ​ന്നാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3,403 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ട്. രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,21,671 ആ​ണ്. 1,34,580 ല​ക്ഷം പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തു​വ​രെ 3,63,079 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ 24,60,85,649 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Read More

പേടിപ്പിക്കുന്ന കണക്കുകൾ കുറയുന്നു; രാ​ജ്യ​ത്ത് 1.86 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 44 ദി​വ​സ​ത്തി​നി​ട​യി​ലെ കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്ക്; കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1,86,364 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 44 ദി​വ​സ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. 3,660 പേ​രാ​ണ് മ​രി​ച്ച​ത്. 20,70,508 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. രാ​ജ്യ​ത്ത് ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 23,43,152 ആ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 2,59,459 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 2,75,55,457 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,18,895 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ക​ര്‍​ണാ​ട​ക​യി​ലാ​ണ് ഇ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ളു​ള്ള​ത്- 4.02 ല​ക്ഷം പേ​ര്‍. ത​മി​ഴ്‌​നാ​ടാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. 3.13 ല​ക്ഷം പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 3.03 ല​ക്ഷം പേ​രും കേ​ര​ള​ത്തി​ല്‍ 2.42 ല​ക്ഷം പേ​രും രോ​ഗ​ബാ​ധി​ത​രാ​ണ്. ആ​ന്ധ്ര​യി​ൽ 1.86 ല​ക്ഷം പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ.

Read More

വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇരട്ട സഹോദരന്‍ മരിച്ചു ! രണ്ടാഴ്ച മുമ്പ് അമ്മയെയും രണ്ടു ദിവസം മുമ്പ് അച്ഛനെയും കോവിഡ് കൊണ്ടുപോയതോടെ ആരോരുമില്ലാതായി; 10 വയസുകാരന്‍ അലന്‍ കേരളത്തിന്റെ വേദനയാകുമ്പോള്‍…

രണ്ടാഴ്ചയ്ക്കിടെ അച്ഛന്റെയും അമ്മയുടെയും ജീവന്‍ കോവിഡ് എടുത്തപ്പോള്‍ ആ ചെറിയ വീട്ടില്‍ അലന്‍ എന്ന പത്തുവയസുകാരന്‍ തനിച്ചായി. മണലൂര്‍ അയ്യപ്പന്‍കാവ് ചുള്ളിപ്പറമ്പില്‍ സുഭാഷും ഭാര്യ ജിജിയും കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളര്‍ത്തിയ പൊന്നോമന ഈ ലോകത്ത് തനിച്ചായത്. കോവിഡ് ബാധിതനായ സുഭാഷ് രണ്ട് ദിവസം മുമ്പാണ് മരിച്ചത്. അതിന് രണ്ടാഴ്ച മുമ്പ് അമ്മ ജിജിയും കോവിഡ് ബാധിച്ച് മരിച്ചു. ഇരട്ട സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അസുഖം മൂലം മരിച്ചിരുന്നു. അലന് കോവിഡ് ബാധിച്ചെങ്കിലും ഭേദമായി. ഉറ്റവരെ എല്ലാം കോവിഡ് കവര്‍ന്നതോടെ അലന്‍ തനിച്ചാകുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് അലന്റെ അച്ഛന്‍ സുഭാഷിന് മണലൂര്‍ സഹകരണ ബാങ്കിന്റെ മൂന്നാം ശാഖയില്‍ സ്ഥിരനിയമനം കിട്ടിയത്. ആ ശമ്പളത്തിന്റെ പിന്‍ബലത്തിലാണ് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു ചെറിയ വീട് കെട്ടിപ്പൊക്കിയത്. അങ്ങനെ ജീവിതം സന്തോഷത്തിന്റെ…

Read More

വേ​ണ്ട​ത്ര സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പാ​ലി​ക്കാതെ​ അനധികൃത കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി

  ചെ​ങ്ങ​ന്നൂ​ർ: അ​ന​ധി​കൃ​ത കോവി​ഡ് ചി​കി​ത്സ ന​ട​ത്തി​യ വെ​ണ്മ​ണി പ​ഞ്ചാ​യ​ത്തി​ലെ പു​ന്ത​ല ക​ക്ക​ട എം ​എം എ​സ് എ​സ് ആ​ശു​പ​ത്രി ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ (ആ​രോ​ഗ്യം) ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് താ​ല്കാ​ലി​ക​മാ​യി അ​ട​ച്ചു പൂ​ട്ടി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ വേ​ണ്ട​ത്ര സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ പാ​ലി​ക്കാ​തെ​യാ​ണ് ഈ ​ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കി​ട​ത്തി ചി​കി​ത്സ ന​ൽ​കി​യി​രു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ ബി ​ജെ പി ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും വാ​ർ​ഡ് മെ​മ്പ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തേ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീസ​റും ഹെ​ൽ​ത്ത് ഇ​ൻ​സ്പെക​ട​റും അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ല് രോ​ഗി​ക​ളെ​യും ഒ​രു ആ​ശു​പ​ത്രി ജി​വ​ന​ക്കാ​ര​നെയും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ൻ്റ് സെ​ന്‍റ​റി​ലേ​ക്കും മാ​റ്റി. തു​ട​ർ​ന്ന് സം​ഭ​വം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഡിഎംഒ​യ്ക്കും ക​ള​ക്ട​ർ​ക്കും കൈ​മാ​റി.…

Read More

‘രാ​ഷ്ട്രീയം മാ​റ്റി​വ​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം’, ഒ​രു മാ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ വേ​ണം, ആ​ശു​പ​ത്രി​ക​ൾ കൂ​ട്ട​ണം: ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥകണ്ട് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോ. ​ഫൗ​ച്ചി തുറന്നു പറയുന്നു

  ന്യൂ​ഡ​ൽ​ഹി: സാ​യു​ധ സൈ​ന്യ​ത്തി​ന്‍റെ​യ​ട​ക്കം സ​ഹാ​യ​ത്തോ​ടെ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ച്ചും വ​ന്പ​ൻ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തി​യും മാ​ത്ര​മേ ഇ​ന്ത്യ​യി​ലെ അ​തി​ഗു​രു​ത​ര​മാ​യ കോ​വി​ഡ് വ്യാ​പ​ന​ത്തെ ത​ട​യാ​നാ​വൂ എ​ന്ന് അ​മേ​രി​ക്ക​ൻ ആ​രോ​ഗ്യ വി​ദ​ഗ്ധ​നാ​യ ഡോ. ​ആ​ന്‍റ​ണി ഫൗ​ച്ചി. രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു മാ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് അ​തി​ന്‍റെ എ​ല്ലാ വി​ഭ​വ​ശേ​ഷി​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഡോ. ​ഫൗ​ച്ചി രം​ഗ​ത്തു​വ​രു​ന്ന​ത്. ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ൾ​ക്കു പു​റ​മേ ആ​രോ​ഗ്യ വി​ദ​ഗ്ധ​രെ​യും ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ലോ​ക​രാ​ജ്യ​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു. സി​എ​ൻ​എ​ൻ- ന്യൂ​സ് 18നോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.നേ​ര​ത്തേ അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യ​തി​നു സ​മാ​ന​മാ​യ രോ​ഗ​വ്യാ​പ​ന​മാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ചു​രു​ങ്ങി​യ​ത് നാ​ലാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണം. സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും ആ​രോ​ഗ്യ​നി​ല​യും താ​ര​ത​മ്യം ചെ​യ്താ​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നു ത​ന്നെ​യാ​ണ്. പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​ഞ്ഞു​തു​ട​ങ്ങു​ന്പോ​ൾ വ്യാ​പ​ക​മാ​യ വാ​ക്സി​നേ​ഷ​ൻ…

Read More

കോവിഡിന് മുന്നിൽ രാജ്യം തലകുത്തുന്നു..! പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ മൂ​ന്ന​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ; മ​ര​ണ​സം​ഖ്യ രണ്ടര ലക്ഷത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ മൂ​ന്ന​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,57,229 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,02,82,833 ആ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 3,449 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,22,408 പേ​രാ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 34,47,133 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,20,289 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,66,13,292 ആ​യി ഉ​യ​ർ​ന്നു.

Read More

കോവിഡ് കാലത്ത് ഓട്ടോ ആംബുലന്‍സ് ആക്കി ! ഓക്‌സിജനും മരുന്നുമായി തന്നാല്‍ കഴിയുന്ന സഹായവുമായി ഒരു ഓട്ടോ ഡ്രൈവര്‍…

രാജ്യത്ത് കോവിഡ് മാരകമാവുമ്പോള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മുമ്പോട്ടു വരുന്ന ആളുകളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. അത്തരത്തിലൊരാളാണ് ഭോപ്പാലില്‍ നിന്നുള്ള ഓട്ടോ ഡ്രൈവറായ ജാവേദ് ഖാന്‍. കൊവിഡ് രോഗികള്‍ക്ക് അദ്ദേഹം തന്റെ ഓട്ടോയില്‍ സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്നു. തന്റെ വാഹനം ആംബുലന്‍സാക്കി മാറ്റിയിരിക്കയാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ജാവേദ് കുറഞ്ഞത് 10 പേരെയെങ്കിലും ഇതുപോലെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ കൊവിഡ് തരംഗത്തെ തുടര്‍ന്ന് ആളുകള്‍ ബുദ്ധിമുട്ടുന്നത് കണ്ട് സങ്കടപ്പെട്ട ജാവേദ് ഒരു പൗരനെന്ന നിലയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും വീട്ടില്‍ വെറുതെ ഇരിക്കാനാവില്ലെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന്, കുടുംബത്തിന്റെ സമ്മതപ്രകാരം അദ്ദേഹം തന്റെ ഓട്ടോറിക്ഷയെ ഒരു മൊബൈല്‍ ആംബുലന്‍സാക്കി മാറ്റി. അതുകൂടാതെ രോഗികള്‍ക്ക് അത്യാവശ്യമായ ഓക്‌സിജന്‍, സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവയും അദ്ദേഹം അതില്‍…

Read More

പിടിച്ചു കെട്ടാനാവുന്നില്ല, രാജ്യം വീണ്ടും ലോക്ഡൗണിലേക്കോ? നാല് ലക്ഷം കടന്ന് കോവിഡ് രോഗികൾ; 24 മ​ണി​ക്കൂ​റി​നി​ടെ 3523 മ​ര​ണ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൈ​വി​ട്ട് കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല് ല​ക്ഷം ക​ട​ന്നു. ഇ​ത് ആ​ദ്യ​മാ​യാ​ണ് നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.പു​തി​യ​താ​യി 4,01,993 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്താ​കെ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 19,164,969 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 3523 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ജീ​വ​ന്‍ ക​വ​ര്‍​ന്ന​വ​രു​ടെ ആ​കെ എ​ണ്ണം 2,11,853 ആ​യി.1,56,84,406 പേ​ര്‍ ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യി​ല്‍ നി​ന്നും മു​ക്ത​രാ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 32,68,710 പേ​രാ​ണ് കോ​വി​ഡ് രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.    

Read More

കോവിഡിന്റെ മൂന്നാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര ! ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിലയിരുത്തല്‍…

കോവിഡ് രാജ്യത്ത് തന്നെ ഏറ്റവും ദുരന്തം വിതച്ച സ്ഥലമായ മഹാരാഷ്ട്രയില്‍ ജനങ്ങളുടെ ഭീതി കൂട്ടി മൂന്നാം തരംഗ ഭീഷണി. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്നാ ണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ നല്‍കുന്ന സൂചന. രാജ്യത്ത് അലയടിച്ച കോവിഡിന്റെ ആദ്യതരംഗത്തിലും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തരംഗത്തിലും ഏറ്റവുമധികം ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. വിദഗ്ധരുടെ മുന്നറിയിപ്പിനെ അധികരിച്ചാണ് ടൊപെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പ്രതിദിനദിനരോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിന് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. മൂന്നാം തരംഗത്തെ നേരിടാന്‍ ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി…

Read More

ഒരാളില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം വരാം ! ഐസിഎംആറിന്റെ പുതിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…

രാജ്യത്ത് കോവിഡ് അതിതീവ്രമായി പടര്‍ന്നു പിടിക്കുക്കയാണ്. ഈ അവസരത്തില്‍ കര്‍ശനമായ മുന്നറിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) രംഗത്ത്. കൃത്യമായി സാമൂഹിക അകലം പാലിക്കുകയാണ് രോഗത്തെ തടയാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയില്‍നിന്ന് 30 ദിവസത്തിനകം ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം വരാമെന്നും ഐസിഎംആറിന്റെ കണ്ടെത്തല്‍. സാമൂഹിക അകലം പാലിക്കുന്നതില്‍ ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും അപകട സാധ്യത വളരെ കൂടുതലായിരിക്കും. 50 ശതമാനം വീഴ്ച്ച സംഭവിച്ചാല്‍ 15 പേര്‍ക്ക് വരെ രോഗബാധ ഉണ്ടാകാം. 75 ശതമാനം പാലിക്കാനായാല്‍ വെറും 2.5 പേര്‍ക്കേ സാധ്യതയുള്ളൂ. ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങള്‍ ഇടവേളക്കു ശേഷം കര്‍ശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ…

Read More