തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമായി നിൽക്കുന്നതിനിടെ തിരുവനന്തപുരത്ത് വാക്സിൻ കേന്ദ്രത്തിൽ നിയന്ത്രണമില്ലാതെ ജനക്കൂട്ടം. നഗരത്തിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പിലേക്കാണ് ജനം കൂട്ടമായി എത്തിയത്. പുലർച്ചെ മുതൽ ഇവിടേയ്ക്ക് നിയന്ത്രണമില്ലാതെ ആളെത്തിയെങ്കിലും പോലീസോ ആരോഗ്യപ്രവർത്തകരോ നിയന്ത്രിക്കാനുണ്ടായിരുന്നില്ല. ഒടുവിൽ സംഭവം വാർത്തയായതോടെ പോലീസ് ഇടപെട്ടു. വാക്സിനേഷൻ ക്യാമ്പിൽ എത്തിയവരിൽ അധികവും വയോജനങ്ങളായിരുന്നു. പലർക്കും രാവിലെ 10-11 സമയമാണ് വാക്സിൻ സ്വീകരിക്കാൻ ഓൾലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ചത്. എന്നാൽ യാതൊരു നിയന്ത്രണവും ഇല്ലാതെ ജനം എത്തിയതോടെ സ്റ്റേഡിയം പരിസരത്ത് വൻ ആൾക്കുട്ടമായി. രോഗ്യവ്യാപനം രൂക്ഷമാകുന്നതിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടംകൂടിയത് രോഗ്യവ്യാപനത്തിന് കാരണമായേക്കുമെന്ന ഭീതിയുണ്ട്. ഇതിനിടെ വാക്സിനായി മണിക്കൂറുകൾ ക്യൂ നിന്നവർ പ്രതിഷേധിച്ചു. ഇതോടെ പോലീസ് ക്യൂ നിയന്ത്രിക്കാൻ എത്തി. മണിക്കൂറുകൾ പൊരിവെയിലത്ത് നിന്ന രണ്ടുപേർ തളർന്നു വീഴുകയും ചെയ്തു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം…
Read MoreTag: covid19
ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയും പരിശോധിക്കും; ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: ചെറിയതോതിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെയും ഇനി മുതൽ പരിശോധിക്കും. കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ രോഗ ലക്ഷണങ്ങൾ കുറഞ്ഞവര്‍ പോലും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടാകുന്നതു പരിഗണിച്ചാണ് തീരുമാനം.ഇതുൾപ്പെടെ ആരോഗ്യവകുപ്പ് കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ 24 – 48 മണിക്കൂര്‍ കൂടുമ്പോള്‍ പരിശോധിക്കണം. ഇവര്‍ക്ക് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രോഗ തീവ്രതയനുസരിച്ച് നല്‍കേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും നിർദേശമുണ്ട്. സി കാറ്റഗറിയില്‍ വരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബിപിറാവിന്‍, ഐവര്‍മെക്സിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം. റെംഡിസിവര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഓക്സിജന്‍ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രം നല്കിയാല് മതി. പ്ലാസ്മ തെറാപ്പി ആവശ്യമെങ്കില്‍ രോഗം ബാധിച്ച് ഏഴ്…
Read Moreആൾക്കൂട്ട നിയന്ത്രണം തെറ്റിക്കരുത്,കൈയിലെ പണം പോകും; വിവാഹത്തിനും മരണത്തിനും പിഴ വരുന്നു
ചാത്തന്നൂർ: വിവാഹ ചടങ്ങുകൾ നടത്തുന്നവരും മരണം സംഭവിച്ച വീട്ടുകാരും കരുതിയിരിക്കുക. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ പിഴ ഈടാക്കാനാണ് ഉത്തരവ്. ഡിജിപി ലോക് നാഥ് ബഹ്റയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനുകളിലെത്തി. 3000 രൂപ മുതൽ 5000 വരെയാണ് പിഴ ഒടുക്കേണ്ടത്. ആൾക്കൂട്ട നിയന്ത്രണത്തിന്റെ പേരിലാണ് പിഴ ചുമത്തുന്നത്.വിവാഹ ചടങ്ങുകൾ മിക്കതും കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിനും വളരെ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. വിവാഹ ചടങ്ങിൽ 75 പേർ മാത്രമേ പങ്കെടുക്കാവൂ എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിർദ്ദേശം. ഇത് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പിഴ ചുമത്തുന്നത്. മരണം അപ്രതീക്ഷിത സംഭവമാണ്. അവിടെയും അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എത്തും. ഇതും നിശ്ചിത ആൾ ക്കൂട്ടത്തിൽ അധികരിച്ചു എന്നാരോപിച്ചായിരിക്കും പിഴ.കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഇപ്പോൾ തന്നെ നാട് പോലീസ് രാജായി മാറിയിരിക്കയാണ്. മനസില്ലാ മനസ്സോടെയാണെങ്കിലും പോലീസ് കണ്ണിൽ കാണുന്നവർക്കെല്ലാം 500…
Read Moreപിടിവിട്ട് റിക്കാർഡുകൾ ഭേദിച്ച് കോവിഡ് കുതിപ്പ് തുടരുന്നു ; ഒറ്റ ദിവസം മൂന്നേകാൽ ലക്ഷം രോഗികൾ, 2,263 മരണം; സംസ്കാരച്ചടങ്ങുകൾക്ക് കടുത്ത പ്രയാസങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ റിക്കാർഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മൂന്നേകാൽ ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. 3,32,730 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പുതുതായി 2,263 മരണങ്ങളും സ്ഥിരീകരിച്ചു. ഇതുവരെ 1,86,928 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.രാജ്യതലസ്ഥാനത്താണ് കോവിഡ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. 306 പേർ ഇന്നലെ മാത്രം മരിച്ചു. അതിരൂക്ഷമായ ഓക്സിജൻ ക്ഷാമവും ഡൽഹിയി ലുണ്ട്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 67,013 പുതിയ കേസുകളും 568 മരണവും സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 34,379 പുതിയ രോഗിക ളുണ്ടായി. മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്. ആശു പത്രിക്കിടക്കൾ ഒഴിവില്ലാത്തതിനാൽ പലയിടങ്ങളിലും രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്. സംസ്കാരച്ചടങ്ങുകൾക്കുള്ള കടുത്ത പ്രയാസങ്ങളും തുടരുന്നു.
Read Moreരോഗ ബാധിതരില്‍ പ്രാണവായു കുറയുന്നു; വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെയുള്ളവർ; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കൊല്ലം: മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്.ജീവിതശൈലി രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ഉള്ളവര്‍ യാത്രകള്‍ പരാമവധി ഒഴിവാക്കണം. വിദഗ്ധ ചികിത്സാസേവനത്തിനായി ഇ-സഞ്ജീവനി സേവനം തേടുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് തുടര്‍ചികിത്സകള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുകയും വേണം.60 വയസിന് മുകളില്‍ പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്. സാമൂഹിക ശരിദൂരം എന്നത് ഒരു ജീവിത ശൈലിയായി വളര്‍ത്തുകയും വേണം. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. അതീവ ജാഗ്രതയാണ് ഈ സന്ദര്‍ഭത്തില്‍ ആവശ്യമെന്നും എല്ലാ തലങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ…
Read Moreമരണത്തെ തൊട്ടു മുന്നില്‍ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഉണ്ടാവുന്ന നിസംഗത പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ! കോവിഡ് അനുഭവം പങ്കുവെച്ച് ഡിംപിള്‍ ഗിരീഷ്…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം കടുത്ത ആശങ്കയിലാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിലെ വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ഈ അവസരത്തില്‍ കോവിഡ് ബാധിച്ച അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിംപിള്‍ ഗിരീഷ്. നമ്മള് വിചാരിക്കുന്നതിലും അപകടകാരിയാണ് കോവിഡ് എന്ന് ഡിപിംള്‍ പറയുന്നു. ഇനിയൊരു തവണ കൂടി കോവിഡ് വന്നാല്‍ അതിനെ അതിജീവിക്കാന്‍ തനിക്കാവുമെന്ന് തോന്നുന്നില്ലെന്നും ഡിപിള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡിംപിള്‍ ഗിരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, ഈ ഫോട്ടോയില്‍ കാണുന്നത് ഞാനാണ്,ആറു മാസം മുന്നത്തേയും ഇപ്പോഴത്തെയും ഞാന്‍…. എന്തിനാണ് ഇങ്ങനൊരു ഫോട്ടോ ഇപ്പോള്‍ പോസ്റ്റ് ചെയ്തതെന്ന് പലരും ആലോചിക്കുന്നുണ്ടാവും… കോവിഡിന്റെ രണ്ടാം തരംഗത്തെ പേടിക്കരുതെന്നല്ല പേടിക്കണം എന്ന് ഓര്‍മ്മപ്പെടുത്താന്‍ തന്നെയാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത് … ഒരു കോവിഡിന്റെ ഭീകരതയത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയില്‍ അനുഭവിച്ചതാണ് ഞാന്‍… ഓക്സിജന്‍…
Read Moreസംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യൂ; വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ രാത്രി ഒമ്പത് മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും കർഫ്യൂ ഏർപ്പെടുത്തുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സ്വകാര്യ ട്യൂഷന് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്. മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. സിനിമ തീയേറ്ററുകള്‍ രാത്രി ഏഴ് വരെ മാത്രമേ തുറക്കാനാകൂ.
Read Moreഡല്‍ഹി അതീവ ഗുരുതരാവസ്ഥയില്‍ ! ഒരാഴ്ച ലോക്ഡൗണ്‍;എല്ലാവരോടും കൈകൂപ്പി അഭ്യര്‍ഥിച്ച് കെജ്രിവാള്…
ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായി തുടരുന്നു. രാജ്യതലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 മുതല്‍ 26ന് രാവിലെ ആറുവരെയാണ് ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞു. പൊട്ടിത്തെറിയുടെ വക്കിലാണ്.ലോക്ഡൗണ്‍ ദിനങ്ങളില്‍ ആശുപത്രി സംവിധാനങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളും മറ്റാരും തന്നെ ഡല്‍ഹി വിടരുത്. പ്രഖ്യാപിച്ചത് ചെറിയ ലോക്ഡൗണാണ്്, നീട്ടാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി കൈകൂപ്പി മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ദിവസേന റെക്കോഡ് ഭേദിക്കുകയാണ്. ഇന്നലെ മാത്രം 2,73,810 പേര്‍ക്കാണ്.
Read Moreകോവിഡ് വ്യാപനം ശക്തം: രാത്രികാല കർഫ്യൂ, പ്രാദേശിക – വാരാന്ത്യ ലോക്ഡൗണുകളിലേക്ക് സംസ്ഥാനം? കൂടുതൽ നിയന്ത്രണം വരുന്നു
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഒരുക്കം തുടങ്ങി. സംസ്ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ ആശുപത്രികളിൽ ഐസിയു ബെഡുകൾ ഉൾപ്പെടെയുള്ളവയ്ക്കു ക്ഷാമം ഉണ്ടാകും. സ്വകാര്യ ആശുപത്രികളിൽ അടക്കം കൂടുതൽ ഐസി ബെഡുകൾ തയാറാക്കും. കഴിഞ്ഞ ദിവസം നടത്തിയ കൂട്ട പരിശോധനയുടെ കൂടുതൽ ഫലം ഇനിയും ലഭിക്കാനുണ്ട്. ഇതു ലഭിക്കുന്നതോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുമെന്നു കരുതപ്പെടുന്നു. ഇതോടെയാണ് നിയന്ത്രണം കടുപ്പിക്കുക. കർഫ്യൂ വന്നേക്കുംകോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ സംസ്ഥാനത്തു രാത്രികാല കർഫ്യൂ, പ്രാദേശിക ലോക്ഡൗൺ, വാരാന്ത്യ ലോക്ഡൗൺ എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നു. രണ്ടാഴ്ചത്തേക്കു കടുത്ത നിയന്ത്രണം വേണമെന്നു പോലീസും ശിപാർശ നൽകും. കർശന പരിശോധനഇന്നുമുതൽ നിരത്തുകളിലും സംസ്ഥാന അതിർത്തികളിലും പോലീസിന്റെ കർശനമായ പരിശോധന ഉണ്ടാകും.…
Read Moreഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധം
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.വാക്സിന് എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍തന്നെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയുകയും ചെയ്യേണ്ടതാണ്. പരിശോധനാഫലം പോസിറ്റീവ് ആകുന്നവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. പരിശോധനാഫലം നെഗറ്റീവാകുന്നവര്‍ മാസ്ക് ധരിക്കുക, ആളകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശിവേദന, ക്ഷീണവും മണവും അനുഭവപ്പെടാതിരിക്കുക, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക്…
Read More