ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രോഗം ബാധിച്ചത്. ഇതേസമയത്ത് 1,619 പേർ മരണമടഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് ആകെ 1,50,61,919 പേർക്കാണ് രോഗം ബാധിച്ചത്. 19,29,329 പേരാണ് നിലവിൽ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. 1,78,769 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 1,29,53,821 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും 12,38,52,566 ഇതുവരെ വാക്സിൻ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Read MoreTag: covid19
രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; 24 മണിക്കൂറിനിടെ 2,34,692 രോഗികൾ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,341 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,45,26,609 ആയി. മരണസംഖ്യ 1,75,649 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 16,79,740 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,26,71,220 ആയി. രാജ്യത്ത് ഇതുവരെ 11,99,37,641 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreകുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണം; കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർഥിച്ചു. ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കുംഭമേളയ്ക്ക് വലിയ ജനക്കൂട്ടമെത്തുന്ന സാഹചര്യമൊഴിവാക്കണമെന്ന് സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു. മേളവേദിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവിവാഹം, മരണം, ജന്മദിനം, ഗൃഹപ്രവേശം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം; കോവിഡ് പ്രതിരോധ മതിൽ തീർത്ത് കോട്ടയം
കോട്ടയം: കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ പൊതു പരിപാടികളും ആരാധനാലയങ്ങളിലെ ചടങ്ങുകളും നടത്തുവാൻ പാടുള്ളൂ. ഇതിനായി തഹസീൽദാരുടെയോ സ്റ്റേഷൻ ഹൗസ് ഓഫീസറുടെയോ മുൻകൂർ അനുമതി വാങ്ങണം. നിലവിലുള്ള നിർദേശങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്തുന്നതെന്ന് സംഘാടകർ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്ന പക്ഷം നടപടി സ്വീകരിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യണംവിവാഹം, മരണം, ജന്മദിനം, ഗൃഹപ്രവേശം തുടങ്ങിയവയോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടത്തുന്നതിനു മുൻപ് www. covid19jagratha.kerala.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇത്തരം ചടങ്ങുകളിൽ കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്. ചടങ്ങുകളിൽ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യണം. പൊതു പരിപാടികൾക്ക് പരമാവധി രണ്ടു മണിക്കൂർ സമയം മാത്രമാണ്…
Read Moreഹാളിലെ പരിപാടിക്ക് എഴുപത്തിയഞ്ച് പേർ മാത്രം, രാത്രി ബാറില്ല, തിയറ്ററുകളിൽ സെക്കൻഡ് ഷോയില്ല; കോവിഡ് നിയന്ത്രണങ്ങൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. നിയന്ത്രണങ്ങളും നിർദേശങ്ങളും ◙ഷോപ്പിംഗ് മാളുകളിലും മാർക്കറ്റിലും പ്രവേശനം ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവർക്കും വാക്സീൻ രണ്ട് ഡോസും എടുത്തവർക്കും ◙സിനിമാ തീയറ്ററുകളും ബാർ ഹോട്ടലുകളും രാത്രി ഒൻപതു മണി വരെ ◙വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകൾ ജില്ലാ ഭരണകൂടത്തെ മുൻ കൂട്ടി അറിയിക്കണം ◙കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരും ◙അടച്ചിട്ട ഹാളിനുള്ളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ച് ◙പുറത്തെ പരിപാടികളിൽ നൂറ്റിയന്പത് പേർക്ക് പങ്കെടുക്കാം ◙വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തും ◙ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കാർ കൂടാതെ ശ്രദ്ധിക്കണം ◙കളക്ടർമാർക്ക് പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാൻ അനുമതി ◙പോലിസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കും ◙സംസ്ഥാനത്തെ…
Read Moreകോവിഡ് നിയന്ത്രണങ്ങൾ: പരിശോധനകളും ക്വാറന്റൈനും കർശനമാക്കും; ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗമാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം ഇന്ന് ഉത്തരവ് പുറത്തിറങ്ങും. അതേസമയം ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദേശം മോട്ടോർ വാഹനവകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. ഹോട്ടലുകളും കടകളും രാത്രി ഒൻപതു വരെകടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം രാത്രി ഒൻപത് വരെ മാത്രമാക്കണമെന്നതാണ് പ്രധാന നിർദേശം. ഹോട്ടലുകളിൽ ഒരു സമയം അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. സദ്യ വേണ്ട; പാക്കറ്റ് ഫുഡ് ആകാംപൊതുചടങ്ങുകളുടെ സമയം രണ്ടു മണിക്കൂറായി കുറയ്ക്കണം. പൊതുപരിപാടികളിൽ 200 പേർക്ക് മാത്രമാകും പ്രവേശനം. അടച്ചിട്ട മുറികളിലാണെങ്കിൽ നൂറു പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിവാഹങ്ങൾ അടക്കമുള്ള പൊതുപരിപാടികളിൽ…
Read Moreരാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു; പഞ്ചനക്ഷത്ര ഹോട്ടലുകൾ ഏറ്റെടുക്കും
മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,68,912 പുതിയ രോഗികളായി. 904 മരണം നടന്നു. തുടർച്ചയായ ദിവസങ്ങളിൽ വീണ്ടും ഒന്നരലക്ഷം കടന്നിരിക്കുകയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തായി. രാജ്യത്ത് ഒറ്റദിവസം രോഗികൾ 1.6 ലക്ഷം കടക്കുന്നതും ആദ്യം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, കേരളം എന്നിവിടങ്ങളിലെല്ലാം കോവിഡിന്റെ രണ്ടാം തരംഗം ഭീതി പരത്തുകയാണ്. മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപനം ഉടൻ24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ മാത്രം 63,294 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം 9,989 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 349 മരണങ്ങൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള മരണസംഖ്യ 57,987 ആയി ഉയർന്നു. നിലവിൽ മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 34,07,245…
Read Moreചൈനീസ് വാക്സിന് അസല്‍ ‘ചൈനീസ് ഐറ്റം’ ! തങ്ങളുടെ വാക്സിന് ‘കാര്യമായ’ ഫലപ്രാപ്തിയില്ലെന്ന് തുറന്നു പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥന്…
ലോകമെമ്പാടും കോവീഡ് വാക്സിന് പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഉയര്‍ന്ന ഫലപ്രാപ്തിയുള്ള വാക്സിനായുള്ള ഗവേഷണത്തിലാണ് ശാസ്ത്രജ്ഞരെല്ലാം. പല രാജ്യങ്ങളുടെയും വാക്സിനുകള്‍ ലോകമെമ്പാടും സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയുടെ വാക്സിന് അധികം ആവശ്യക്കാരില്ലെന്നതാണ് വസ്തുത. വാക്സിന് ഗുണനിലവാരക്കുറവാണ് പലരും ചൈനീസ് വാക്സിന് തിരസ്ക്കരിക്കാനുള്ള കാരണമായി പറയുന്നത്. ഇപ്പോഴിതാ ചൈനീസ് വാക്സീന് ‘ഉയര്‍ന്ന’ ഫലക്ഷമതയില്ലെന്നു ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ തലവന്‍ ജോര്‍ജ് ഗാവോ (ഗാവോ ഫു) തുറന്നു പറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നുതന്നെ ഇത്തരമൊരു തുറന്നുപറച്ചില്‍ വന്നത് ചൈനയ്ക്ക് തിരിച്ചടിയായി. ചൈനീസ് സര്‍ക്കാര്‍ ഇതുവരെ മറ്റു രാജ്യങ്ങളിലേക്കായി ലക്ഷക്കണക്കിന് ഡോസ് വാക്സീനുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ഇന്തോനേഷ്യ, പാക്കിസ്ഥാന്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ചൈനീസ് വാക്സിന് ജനങ്ങളില്‍ എടുത്തു തുടങ്ങിയിരുന്നു. ഇതൊക്കെയായാലും വാക്സിനിന്റെ ഫലക്ഷമത എത്രയെന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഡേറ്റ ചൈനീസ് മരുന്നു കമ്പനികള്‍ ഇതുവരെ പുറത്തുവിടാത്തതിനെ പലരും ചോദ്യം…
Read Moreകോവിഡ് രണ്ടാംതരംഗം; കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ചീഫ് സെക്രട്ടറി യോഗം വിളിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് ആലോചിക്കാൻ ചീഫ് സെക്രട്ടറി കോർകമ്മിറ്റി യോഗം വിളിച്ചു. കേരളത്തില്‍ ഇന്നലെ 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കൂട്ടം ചേരലുകൾ ഒഴിവാക്കാൻ ഉള്ള നടപടികൾ വന്നേക്കും.ഷോപ്പുകൾ, മാളുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം കൊണ്ടു വരാനും മറ്റു സംസ്ഥാനങ്ങളിലേതുപോലെ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും ആലോചനയുണ്ട്. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാൻ ആരോഗ്യവകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചില ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കോവിഡ് വ്യാപന തീവ്രത കുറയ്ക്കാൻ ക്രഷിങ് ദി കർവ് എന്ന പേരിൽ മാസ് വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ…
Read Moreസംസ്ഥാനത്ത് കോവിഡ് വ്യാപനം; സ്കൂൾ തുറക്കൽ വൈകിയേക്കും;വീണ്ടും ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷവും സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ വൈകിയേക്കുമെന്നു സൂചന. ഈ അധ്യയന വർഷം നടത്തിയപോലെ ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്ന കാര്യമാണ് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. എന്നാൽ, ഔദ്യോഗിക തലത്തിൽ തീരുമാനം കൈക്കൊള്ളുക പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷമാകും. നിലവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. പൊതു തെരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
Read More