ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്ക് രോഗം സ്ഥിരീകരിച്ചു. 904 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,35,27,717 ആയി. മരണസംഖ്യ 1,70,179 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 12,01,009 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ 1,21,56,529 പേർ രോഗമുക്തിനേടി. രാജ്യത്ത് ഇതുവരെ 10,45,28,565 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ആശുപത്രികളിൽ രോഗികൾ നിറഞ്ഞാൽ ലോക്ക്ഡൗൺ വേണ്ടിവരുമെന്ന് കേജരിവാൾ ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ആശുപത്രികളിൽ രോഗികൾ നിറഞ്ഞാൽ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്നും കേജരിവാൾ അറിയിച്ചു. ലോക്ക്ഡൗണിനോട് സർക്കാരിന് യാതൊരു താൽപര്യവുമില്ല. എന്നാൽ കോവിഡ് വ്യാപിക്കുകയും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്താൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും കേജരിവാൾ വ്യക്തമാക്കി.
Read MoreTag: covid19
കാണികൾക്ക് കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കണം: ഇസിബി
ലണ്ടൻ: മൈതാനത്തേക്ക് മത്സരം കാണാനെത്തുന്നവർക്ക് കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ജൂൺ 21ന് ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനിരിക്കെയാണ് ആവശ്യം. നിലവില്‍ ഇംഗ്ലണ്ടില്‍ മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മേയ് 17 മുതല്‍ 25 ശതമാനം കാണികളെ അനുവദിക്കുവാനാണ് തീരുമാനം. പിന്നീട് അടുത്ത മാസം അവസാനത്തോടെ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെങ്കിലും സാമൂഹിക അകലം നിലനില്‍ക്കുമെന്നാണ് അറിയുന്നത്. കോവിഡ് വാക്സിനേഷന് കാര്‍ഡോ അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കാണിച്ചാൽ മാത്രം സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കുന്നതാണ് ഏവരുടെയും സുരക്ഷയ്ക്ക് ഏറ്റവും ഉത്തമെന്നാണ് ബോര്‍ഡ് പറയുന്നത്. പ്രീമിയര്‍ ലീഗ്, ദി ഫുട്ബോൾ അസോസിയേഷന്, ലോണ്‍ ടെന്നീസ് അസോസ്സിയേഷന്, വിംബിള്‍ഡണ്‍, റഗ്ബി ഫുട്ബോള്‍ യൂണിയന്, ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് തുടങ്ങി മറ്റു പല സ്പോര്‍ട്സ് അസോസിയേഷനുകളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.
Read Moreഇന്നെന്റെ മോളുടെ ബര്‍ത്ത്ഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത് ! ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും…
മകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാന്‍ കഴിയാത്തതിന്റെ നിരാശ പങ്കുവെച്ച് അനീഷ് ഉപാസന. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയുടെയും നടി അഞ്ജലി നായരുടെയും മകള്‍ ആവണിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. എന്നാല്‍ കൊറോണ വന്നതിന്റെ ക്ഷീണം കാരണം ഉറങ്ങിപ്പോയതിനാല്‍ മകളെ രാത്രിയില്‍ വിളിച്ച് ആശംസകള്‍ അറിയിക്കാന്‍ കഴിയാഞ്ഞതിന്റെ ദുഖമാണ് അനീഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അനീഷ് ഉപാസനയുടെ കുറിപ്പ്… എടാ..കോറോണേ..ഇന്നെന്റെ മോളുടെ ബര്‍ത്ത്ഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്… അവന്റെയൊരു റിസള്‍ട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ… ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.. അച്ഛന്റെ പൊന്നിന് പിറന്നാള്‍ ആശംസകള്‍… അച്ഛന്…
Read Moreകേരളത്തില്‍ വ്യാപിക്കുന്നത് ജനിതകമാറ്റം വന്ന വൈറസ് ? വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യത…
കേരളത്തില്‍ പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസ് ആണെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന തുടങ്ങി. ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങള്‍ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തുകയുണ്ടായി. ജനുവരിയില്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, കോട്ടയം എന്നീ ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും സംസ്ഥാനത്തെ ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു. പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചു. അടുത്ത ആഴ്ചയോടെയേ ഫലം ലഭിക്കൂ. മഹാരാഷ്ട്രയിലെ രണ്ടാം തരംഗത്തില്‍ പരിശോധിക്കുന്ന നാല്…
Read Moreകോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; രാജ്യത്ത് കോവിഡ് ബാധിതർ ഒന്നരക്കോടിയിലേക്ക്; 24 മണിക്കൂറിനിടെ 794 മരണങ്ങൾ കൂടി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,32,05,0926 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 794 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,68,436 ആയി. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10,46,631 ആണ്. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ഇന്നുമുതൽ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തും. രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ഏഴു വരെയാണ് ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ സ്കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. കോവിഡ്…
Read Moreമുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം; രോഗലക്ഷണങ്ങളില്ലെന്ന് മെഡിക്കല്‍ബോര്‍ഡ്; ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയും തൃപ്തികരം
കോഴിക്കോട്: കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരം. പ്രത്യേക രോഗലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് പ്രകടമായില്ലെന്ന് മെഡിക്കല്‍ബോര്‍ഡ് അംഗങ്ങളായ പ്രിന്‍സിപ്പല്‍ ഡോ.എം.പി.ശശി, സൂപ്രണ്ട് എം.പി.ശ്രീജയന്‍ എന്നിവര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. മുഖ്യമന്ത്രിയെ പരിശോധിക്കുന്നതിനായി പത്ത് ഡോക്ടര്‍മാരുടെ സംഘമാണുള്ളത്. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവര്‍ക്ക് പുറമേ ആര്‍എംഒ കെ.രഞ്ജിനി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.മുബാറക്, മെഡിസിന് വിഭാഗം ഡോ. ജയേഷ് എന്നിവരുള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ നിരീക്ഷിച്ചു വരികയാണ്. മെഡിക്കല്‍കോളജിലെ പേവാര്‍ഡിലെ വിഐപി ഡീലക്സ് മുറിയിലാണ് മുഖ്യമന്ത്രിയുള്ളത്. മകള്‍ വീണയും ഭര്‍ത്താവ് പി.എ.മുഹമ്മദ് റിയാസും കോവിഡ് ചികിത്സയിലാണ്. ഭാര്യ കമല വിജയനും കോവിഡ് പോസിറ്റീവായ കൊച്ചുമകനും ആശുപത്രിയിലുണ്ട്. മുഖ്യമന്ത്രി കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ഒന്നാംഡോസ് എടുത്തതാണ് രോഗതീവ്രത കുറയാന്‍ ഇടയാക്കിയതെന്ന് സൂമൂഹ്യസുരക്ഷാ മിഷന് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ ഫേസ്ബുക്കില്‍ ലൈവില്‍ വ്യക്തമാക്കി. വാക്സിനെടുത്തിട്ടും മുഖ്യമന്ത്രിക്കും രോഗംബാധിച്ചുവെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. ഒന്നാംഡോസ് എടുത്താല്‍ മൂന്നു…
Read Moreജാഗ്രത കൈവെടിയരുത്..! രാജ്യത്ത് കോവിഡ് രോഗികൾ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു; മരണ സംഖ്യയും ഉയരുന്നു
ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 780 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,30,60,542 ആയി. മരണസംഖ്യ 1,67,642 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,79,608 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 61,899 പേര് രോഗമുക്തരായി. ഇതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,19,13,292 ആയ രാജ്യത്ത് ഇതുവരെ 9,43,34,262 പേര്‍ക്ക് വാക്സിനേഷന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreകാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധം; യാത്രക്കാരുടെ സംശയത്തിന് തീർപ്പ് കൽപിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാറിൽ തനിച്ച് സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കി ഡൽഹി ഹൈക്കോടതി. രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിനാൽ സുരക്ഷാ കവചം എന്ന നിലയ്ക്ക് മാസ്ക് നിർബന്ധമാക്കേണ്ടതുണ്ട്. സ്വകാര്യ വാഹനത്തെയും പൊതുസ്ഥലമായി കാണണം. വാക്സിൻ സ്വീകരിച്ചവർ പോലും മാസ്ക് ധരിക്കണമെന്നും കോടതി നിരീക്ഷിച്ചു. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന യാത്രക്കാരുടെ സംശയത്തിന് തീർപ്പ് കൽപ്പിച്ചാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
Read Moreസ്ഥിതി അതീവ ഗുരുതരം: രാജ്യത്ത് റിക്കാർഡ് പ്രതിദിന വർധനവ്; 24 മണിക്കൂറിനിടെ 1.15 ലക്ഷം കോവിഡ് കേസുകള്‍
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗബാധ അതീവ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റിക്കാർഡ് പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. 59,856 പേർ പുതിയതായി രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 630 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,66,177 ആയി. രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreനാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധം
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരിൽ 45 വയസ് മുതൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധകുത്തിവയ്പ് നിർബന്ധമാക്കി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. വാക്സിൻ സ്വീകരിച്ചവർ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച 96,982 കേസുകളും 442 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വകഭേദം വന്ന വൈറസ് വ്യാപനം രാജ്യത്ത് ശക്തമാണ്. രണ്ടാം തരംഗം ശക്തമാകാൻ കാരണം മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള ജനങ്ങളുടെ വിമുഖതയാണെന്ന് വിദഗ്ദ്ധർ പറയുന്നു.
Read More