നാ​ടും വീ​ടും ക​ണ്ടി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തോ​ളം; വിട്ടൊഴിയാതെ കോവിഡ്; നാട്ടിലെത്താനാവാതെ പ്രവാസികൾ

കോ​ട്ട​യം: കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം നാ​ട്ടി​ലെ​ത്താ​നാ​കാ​തെ പ്ര​വാ​സി​ക​ൾ. ഈ​സ്റ്റ​ർ, വി​ഷു ഉ​ൾ​പ്പെ​ടെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ഉ​റ്റ​വ​രെ നേ​രി​ൽ കാ​ണാ​നു​മാ​കാ​തെ അ​ന്യ​നാ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ ഏ​റെ​പ്പേ​രാ​ണ്. മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത് ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വോ​ടെ മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു​ള്ള അ​വ​ധി വ​ര​വ് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ ഇ​ക്കൊ​ല്ലം ട്രെ​യി​നു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ തി​ര​ക്കു കു​റ​വു​മാ​ണ്. വി​മാ​ന​യാ​ത്ര​യും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന ഭീ​തി​യാ​ണ്. നാ​ട്ടി​ലെ​ത്തി​യാ​ൽ ക്വാ​റന്‍റൈനും രോ​ഗ​വ്യാ​പ​ന ഭീ​തി​യും മൂ​ലം ഏ​റെ​പ്പേ​രും യാ​ത്ര ഒ​ഴി​വാ​ക്കി. ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ വ​ര​വും ഇ​ല്ലാ​താ​യി. അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ക​ഴി​യു​ന്ന ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ നാ​ടും വീ​ടും ക​ണ്ടി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി. യൂ​റോ​പ്പി​നു പു​റമേ ആ​ഫ്രി​ക്ക​യി​ലും തെ​ക്കേ അ​മേ​രി​ക്ക​യി​ലും കോ​വി​ഡ് വ​ർ​ധി​ച്ച​തോ​ടെ വി​മാ​ന സ​ർ​വീ​സ് കു​റ​ഞ്ഞു. ഇം​ഗ്ള​ണ്ട്, അ​യ​ർ​ല​ൻ​ഡ്, ജ​ർ​മ​നി, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ക​ർ​ക്ക​ശ​മാ​യ​തോ​ടെ ഇ​ക്കൊ​ല്ല​വും നാ​ട്ടി​ൽ വ​രാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്. കൂ​ടു​ത​ൽ തീ​വ്ര​മാ​യ കോ​വി​ഡ് വൈ​റ​സു​ക​ൾ വ​രു​ന്ന…

Read More

രാജ്യത്ത് ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധ;  മ​ര​ണ​സം​ഖ്യ​യി​ലും വ​ർ​ധ​ന

 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധ​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വ​ലി​യ വ​ര്‍‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 89,129 പേ​ർ​ക്ക് കൂ​ടി​യാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ന് ശേ​ഷം രാ​ജ്യ​ത്ത് ഉ​ണ്ടാ​യ കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണ് ഇ​ന്ന​ത്തേ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,23,92,260 ആ​യി. നി​ല​വി​ൽ 6,58,909 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 44,202 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യ​പ്പോ​ൾ 714 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 1,15,69,241 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7,30,54,295 ആ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ഡബ്ല്യു.എച്ച്.ഒയുടെ അന്വേഷണത്തില്‍ കോവിഡ് കേസില്‍ ‘കൂടുതല്‍ പ്രതികള്‍’ ! ഈനാംപേച്ചിയും പൂച്ചയും നീര്‍നായയും വവ്വാലിനൊപ്പം പ്രതിപ്പട്ടികയില്‍…

കോവിഡ്-19ന്റെ ഉത്ഭവം വവ്വാലില്‍ നിന്നാണെന്ന് പുതിയ റിപ്പാര്‍ട്ട്. ലോകാരോഗ്യ സംഘടനും(ഡബ്ല്യു.എച്ച്.ഒ)യും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വൈറസ് വവ്വാലില്‍ നിന്ന് മറ്റേതോ മൃഗം വഴി മനുഷ്യരിലെത്തിയതാകാമെന്നും ലാബില്‍ നിന്നു ചോരാന്‍ ഒരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയിലെ ലാബില്‍നിന്നു കൊറോണ െവെറസ് ചോര്‍ന്നതാകാമെന്ന നിഗമനങ്ങള്‍ പാടേ തള്ളുന്ന ഗവേഷകര്‍, അതൊഴികെ മറ്റു സാധ്യതകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു നിര്‍ദേശിക്കുന്നു. ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടാണു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) പുറത്തുവിട്ടത്. ഏതാനും ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയാറാണെന്നു കഴിഞ്ഞയാഴ്ച ഡബ്ല്യു.എച്ച്.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പഴി ഒഴിവാക്കാന്‍ ചൈന ഇടപെട്ടാണു റിപ്പോര്‍ട്ട് വൈകിക്കുന്നതെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഡബ്ല്യു.എച്ച്.ഒയിലെ ഒരു അംഗരാജ്യത്തിന്റെ പ്രതിനിധിയില്‍നിന്നാണ് എ.പിക്കു റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയത്. അന്തിമ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുമ്പോള്‍ കണ്ടെത്തലുകളില്‍ വ്യത്യാസമുണ്ടാകുമോയെന്നു വ്യക്തമല്ല.…

Read More

അതിവേഗ വൈറസ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്നു ! പഞ്ചാബില്‍ പരിശോധന നടത്തിയ സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടീഷ് വകഭേദം…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമായതോടെ വീണ്ടും ഭീതിയുയരുകയാണ്. ഇതോടൊപ്പം ബ്രിട്ടനിലെ അതിവേഗ വൈറസ് രാജ്യത്ത് പിടിമുറുക്കുന്നതായാണ് വിവരം. പഞ്ചാബില്‍ ജനിതക ശ്രേണീകരണത്തിന് അയച്ച 401 സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തി. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 10 വരെ ജനിതക ശ്രേണീകരണത്തിന് വേണ്ടി അയച്ച സാമ്പിളുകളിലാണ് ഞെട്ടിക്കുന്ന ഫലം. പഞ്ചാബില്‍ പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതിനിടെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട്. വൈറസിന്റെ ബ്രിട്ടന്‍ വകഭേദമായ ബി.1.1.7 ആണ് ഈ സാമ്പിളുകളില്‍ കണ്ടെത്തിയതെന്ന് കോവിഡ് വിദഗ്ധ സമിതി തലവനായ ഡോ കെ കെ തല്‍വാര്‍ പറഞ്ഞു. യുകെ വൈറസിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഷീല്‍ഡ് വാക്സിന്‍ ഈ വൈറസിനെ ചെറുക്കാന്‍ പര്യാപ്തമാണെന്ന് തല്‍വാര്‍ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. പുതിയ സാഹചര്യത്തില്‍…

Read More

വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വന്നു പോയവര്‍ക്കുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ പകരും ! കോവിഡിന്റെ ന്യൂയോര്‍ക്ക് വകഭേദം അതിമാരകം; ഇനി എന്ത് എന്നറിയാതെ ലോകം…

കോവിഡ് ലോകത്തിന്റെ അന്തകനാവുമോ ? ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ടോ വാക്‌സിനേഷന്‍ കൊണ്ടോ ഈ മഹാമാരിയെ തോല്‍പ്പിക്കാനാവുമെന്ന് ഉറപ്പു പറയാനാകാത്ത അവസ്ഥയാണിപ്പോഴുള്ളത്. മനുഷ്യന്‍ ഇതുവരെ ആര്‍ജ്ജിച്ച അറിവുകള്‍ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ അപര്യാപ്തമാണെന്നാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. ന്യൂയോര്‍ക്കില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് അവരെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത്. രോഗം വന്നു ഭേദമായവരിലും വാക്‌സിന്‍ എടുത്തവരിലും പോലും അതിവേഗം അതിക്രമിച്ചുകയറാന്‍ കെല്‍പ്പുള്ളതാണിതെന്നാണ് വിവരം. ബി1. 526 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ ഇനം ന്യുയോര്‍ക്കിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ കൂടുതലായി വ്യാപിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തില്‍ കണ്ടെത്തിയതിനു സമാനമായ ജനിതകമാറ്റമാണ് ഈ ഇനത്തിലുമുള്ളത്. ഇതുകാരണം. രോഗം വന്ന് ഭേദമായവരിലും വൈറസിന് വീണ്ടും പ്രവേശിക്കാന്‍ സഹായിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ ഈയിടെയുണ്ടായ രോഗവ്യാപന വര്‍ദ്ധനവിന് കാരണം ഈ പുതിയ…

Read More

രാ​ജ്യം വീ​ണ്ടും ആ​ശ​ങ്ക​യി​ലേ​ക്ക്; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,951 പേ​ര്‍​ക്ക‌് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 212 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,16,46,081 ആ​യി. മ​ര​ണ​സം​ഖ്യ 1,59,967 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,180 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ 1,16,46,081 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 3,34,646 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച മാ​ത്രം 8,80,655 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. മാ​ര്‍​ച്ച് 21 വ​രെ 23,44,45,774 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് അ​റി​യി​ച്ചു. 4,50,65,998 പേ​ര്‍​ക്ക് ഇ​തി​നോ​ട​കം വാ​ക്‌​സി​ന്‍ ന​ല്‍​കി ക​ഴി​ഞ്ഞു.

Read More

രാജ്യത്ത് ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്നതായി ആശങ്ക ! വകഭേദങ്ങള്‍ ബാധിച്ച 400 കേസുകളില്‍ 158 എണ്ണവും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍…

ജനിതകമാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് ശക്തിപ്പെടുന്നതായി ആശങ്ക. ബ്രിട്ടന്‍,ബ്രസീല്‍,ദക്ഷിണാഫ്രിക്കന്‍ വകഭേദം രാജ്യത്ത് 400 പേരില്‍ കണ്ടെത്തി. ഇതില്‍ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തവയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് നാലിലെ കണക്കനുസരിച്ച് അതിവേഗ വൈറസ് ബാധിച്ച 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയ ആറുയാത്രക്കാരിലാണ് ആദ്യമായി പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടികൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി. അതേസമയം, പുതിയ വൈറസ് വകഭേദം വീണ്ടും ബാധിച്ച കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തലുകളെ ഉദ്ധരിച്ചാണ് അശ്വനി ചൗബ സഭയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി…

Read More

വാക്‌സിന്‍ വിറ്റഴിക്കാന്‍ കുരുട്ടുബുദ്ധിയുമായി ചൈന കളത്തില്‍ ! ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രം ചൈനയിലേക്ക് ‘എന്‍ട്രി’

ലോകരാജ്യങ്ങള്‍ക്കു മേല്‍ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി ചൈന. ഇപ്പോഴും ലോകരാജ്യങ്ങള്‍ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന ചൈനീസ് വാക്‌സിന്‍ കുത്തിവച്ചാല്‍ മാത്രമേ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് ചൈനയിലേക്ക് വീസ അനുവദിക്കൂ എന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്. ജോലിക്കും പഠനത്തിനുമായി ചൈനയിലേക്കു പോകുന്ന മറ്റു രാജ്യക്കാര്‍ ഇനി ചൈനീസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ വാക്‌സീനുകളൊന്നും ചൈന അംഗീകരിക്കുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിദേശികള്‍ക്ക് ചൈന വീസ അനുവദിക്കുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കോവിഡ് നിയന്ത്രണ വിധേയമാണ്. വീസ നടപടികള്‍ വേഗത്തിലാക്കുമെന്നും ചൈനീസ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്കു മാത്രമായിരിക്കും ചൈനയിലേക്കു പ്രവേശനമെന്നും ചൈനീസ് എംബസികള്‍ ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ എന്നിവയടക്കം 20 ഓളം രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് വാക്‌സിന്‍ ലഭ്യമല്ലെന്നുള്ളതാണ് ഇന്ത്യക്കാരെ കുഴയ്ക്കുന്നത്. ചൈനീസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇന്ത്യന്‍…

Read More

രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​ച്ചേ​ക്കും; നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ർ​ത്ത​ണമെന്ന് പ്ര​ധാ​ന​മ​ന്ത്രി

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഉ​യ​ർ​ന്നു​വ​രു​ന്ന കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​മ​ഹാ​മാ​രി​യെ ഇ​പ്പോ​ൾ പി​ടി​ച്ചു​കെ​ട്ടി​യി​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ പി​ടി​ച്ചു​നി​ർ​ത്ത​ണം. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ആ​ർ​ജി​ച്ച ആ​ത്മ​വി​ശ്വാ​സം അ​മി​ത ആ​ത്മ​വി​ശ്വാ​സ​മാ​യി മാ​റ​രു​ത്. ന​മ്മ​ൾ നേ​ടി​യ വി​ജ​യം അ​ശ്ര​ദ്ധ​യ്ക്ക് കാ​ര​ണ​മാ​ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​തെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വീ​ഡി​യോ കോ​ൺ‌​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ബം​ഗാ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്തി​ല്ല. മ​മ​ത​യും യോ​ഗി ആ​ദി​ത്യ​നാ​ഥും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യ​തി​നാ​ലാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.

Read More

രാജ്യത്ത് വീണ്ടുമൊരു ലോക്ഡൗണ്‍ വരുമോ ? മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാംതരംഗത്തിന് തുടക്കമായെന്ന് ആരോഗ്യമന്ത്രാലയം; കാര്യങ്ങള്‍ പിടിവിട്ടു പോയേക്കാം എന്ന് സൂചന…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനു തുടക്കമായെന്ന് സൂചന. കോവിഡ് നിയന്ത്രണ വിധേയമായെന്ന് ആശ്വസിച്ചിരിക്കെയാണ് മാര്‍ച്ച് മാസത്തോടെ രോഗബാധ വീണ്ടും രൂക്ഷമായത്. ദിനംപ്രതി കാല്‍ലക്ഷത്തോളം പേര്‍ രോഗികളാകുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഏറ്റവും രൂക്ഷമായ സ്ഥിതിയാകും നേരിടേണ്ടി വരികയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗര- ഗ്രാമ മേഖലകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നില്ല. ഇത് വന്‍തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കും. സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍, ക്വാറന്റീന്‍, കോവിഡ് വാക്സിനേഷന്‍ തുടങ്ങിയ നടപടികള്‍ കര്‍ശനമായി നടപ്പാക്കണം. രോഗവ്യാപന സാധ്യത കര്‍ശനമായി തടഞ്ഞില്ലെങ്കില്‍…

Read More