കോവിഡ് വൈറസിന്റെ പൂര്‍വികര്‍ വവ്വാലുകളില്‍ നിന്നാണെന്ന് പുതിയ കണ്ടെത്തല്‍. ചെറിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച ശേഷമാണ് ഇവ മനുഷ്യനിലെത്തിയതെന്നുമാണ് പുതിയ നിരീക്ഷണം. സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സര്‍വകലാശാലയിലെ വൈറസ് പഠനകേന്ദ്രം ഗവേഷകനായ ഓസ്കാര്‍ മക്ലീന്, യു.എസിലെ ടെമ്പിള്‍ സര്‍വകലാശാലയിലെ സെര്‍ജി പോണ്ട് എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പ്ലോസ് ബയോളജി ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യനിലെത്തുന്നതിനും മുമ്പേ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള ശേഷി വൈറസ് കൈവരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാര്‍സ് കോവ്-2 വൈറസിന്റെ ആയിരക്കണക്കിന് ജനിതകഘടനകള്‍ തുടര്‍ച്ചയായി പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. രോഗവ്യാപനത്തിന്റെ ആദ്യ 11 മാസങ്ങളില്‍ പരിണാമപരമായി പ്രാധാന്യമുള്ള ചെറിയ ജനിതകമാറ്റങ്ങളേ വൈറസിനുണ്ടായിട്ടുള്ളൂവെന്നും പഠനത്തില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, എല്ലാ വൈറസുകളിലെയും പോലെ പ്രോട്ടീനിലെ മാറ്റങ്ങളടക്കം ലക്ഷക്കണക്കിന് മാറ്റങ്ങള്‍ വൈറസിന്റെ ജീവശാസ്ത്രത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം, മനുഷ്യന് ആര്‍ജിക്കുന്ന രോഗപ്രതിരോധശേഷിയിലൂടെയും വാക്സിന് വിതരണത്തിലൂടെയും വൈറസിനെ തുരത്താനാവുമെന്നും…
Read MoreTag: covid19
കോവിഡ് രോഗബാധ വർധിക്കുന്നതിന്റെ കാരണം ജനങ്ങളുടെ അനാസ്ഥയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധൻ
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിലുള്ള ജനങ്ങളുടെ അനാസ്ഥയാണ് രോഗബാധ വീണ്ടും വർധിക്കുന്നതിന്റെ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധൻ. രാജ്യത്തെ 85 ശതമാനം കോവിഡ് കേസുകളും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണ് രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്ക്കാന് കാരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തിങ്കളാഴ്ച 26,291 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മരണനിരക്കിന്റെ 82.20 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു
Read Moreരാജ്യത്ത് കോവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 16,488 പേർക്ക് രോഗബാധ; ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,488 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,10,79,979 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,771 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 113 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1,56,938 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി ഏഴുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
Read Moreപിടിപെട്ടാല്‍ മരണം ഉറപ്പ് !അതിമാരകമായ കാലിഫോര്‍ണിയന്‍ വകഭേദം അമേരിക്കയില്‍ വ്യാപിക്കുന്നു ! മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് മരണസാധ്യത 11 ഇരട്ടി; ലോകം അതീവഭീതിയില്…
കൊറോണയുടെ ലണ്ടന്‍,കെന്റ്,ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ ലോകത്ത് വിതച്ചു കൊണ്ടിരിക്കുന്ന ഭീതി ഇതുവരെ അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്ന വാര്‍ത്തായാണ് അമേരിക്കയില്‍ നിന്ന് പുറത്തു വരുന്നത്. ഇന്നുവരെ കണ്ടെത്തിയ കൊറോണ വകഭേദങ്ങളില്‍ ഏറ്റവും ഭീകര വകഭേദമാണ് ഇപ്പോള്‍ അമേരിക്കയില്‍ വ്യാപിക്കുന്നത്.കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കന്‍-ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി സാധ്യതയുണ്ട് എന്നതാണ്. 2020…
Read Moreമൃഗശാലയില്‍ കോവിഡ് ബാധിച്ച് ‘വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ മരിച്ചു’!മരണകാരണം കണ്ടെത്തിയത് പോസ്റ്റ്മോര്‍ട്ടത്തില്‍…
കോവിഡ് ബാധിച്ച് കടുവക്കുഞ്ഞുങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ മൃഗശാലയില്‍ കഴിഞ്ഞ മാസം ചത്ത രണ്ട് വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നുവെന്നാണ് വിവരം.ലഹോറിലെ മൃഗശാലയില്‍ കഴിഞ്ഞ ജനുവരി 30-നാണ് 11 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ ചത്തത്. പാന്‍ലൂക്കോപീനിയ വൈറസ് ബാധ എന്നാണ് മൃഗശാല അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കോവിഡാണെന്ന് കണ്ടെത്തുകയായിരുന്നു. കടുവ കുഞ്ഞുങ്ങളുടെ ശ്വസകോശങ്ങള്‍ കടുത്ത അണുബാധയെത്തുടര്‍ന്ന് നശിച്ചിരുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന് മൃഗശാലയിലെ ജീവനക്കാരില്‍ കോവിഡ് പരിശോധന നടത്തി. കടുവക്കുഞ്ഞുങ്ങളെ പരിപാലിച്ച ഒരാള്‍ക്കടക്കം ആറുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അപൂര്‍വമായി മാത്രം കാണപ്പെടുന്നവയാണ് വെള്ളക്കടുവകള്‍. ലോകത്ത് 200ല്‍ താഴെ മാത്രമാണ് വെള്ളക്കടുവകളുടെ എണ്ണം.
Read Moreകോവിഡ് പോസിറ്റീവായതിനു പിന്നാലെ കൈവിരലുകള്‍ കറുത്തു ! വയോധികയുടെ മൂന്നു വിരലുകള്‍ മുറിച്ചുമാറ്റി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
കോവിഡ് പോസിറ്റീവായതിനു പിന്നാലെ 86കാരിയുടെ മൂന്നു വിരലുകള്‍ മുറിച്ചുമാറ്റി. ഇറ്റലിയിലാണ് സംഭവം. രക്തക്കുഴലുകള്‍ക്ക് ഉണ്ടായ പ്രശ്നത്തെത്തുടര്‍ന്നാണ് 86കാരിയ്ക്ക് വിരലുകള്‍ നഷ്ടമായത്. യൂറോപ്യന്‍ ജേണല്‍ ഓഫ് വാസ്കുലാര്‍ ആന്‍ഡ് എന്റോവാസ്കുലാര്‍ സര്‍ജറി എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച ചിത്രങ്ങളും മറ്റ് വിവരങ്ങളും വന്നത്. രക്ത കുഴലുകള്‍ക്ക് തകാര് സംഭവിച്ചതോടെ ഇറ്റലിക്കാരിയായ 86കാരിയുടെ കയ്യിലെ വിരലുകളില്‍ മൂന്നെണ്ണം കറുത്ത നിറത്തില്‍ ആവുകയായിരുന്നു. കോവിഡിന് പിന്നാലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ച കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്തം കട്ടപിടിച്ച അവസ്ഥയിലേക്ക് മാറും എന്നതാണ് പ്രത്യേകത. ഇവിടെയും സംഭവിച്ചത് അതാണെന്നാണ് ഡോക്ടര്‍ പറയുന്നത്. വലതു കയ്യിലെ മൂന്നു വിരലുകളാണ് രക്തം കട്ടപിടിച്ചതിന് തുടര്‍ന്ന് കറുത്ത നിറത്തിലായത്. ഇതോടെയാണ് മുറിച്ചുകളയാന്‍ തീരുമാനിച്ചത്.
Read Moreശ്വാസം പിടിച്ചു വച്ചാല്‍ കൊറോണയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും ! പുതിയ പഠന റിപ്പോര്‍ട്ട്…
ശ്വാസം പിടിച്ചു വയ്ക്കുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മദ്രാസ് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ കണ്ടെത്തല്‍. പ്രതിമാസ ശാസ്ത്ര ജേണലായ ഫിസികിസ് ഓഫ് ഫ്ളൂയിഡില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്ക് വൈറസ് വഹിക്കുന്ന സ്രവ കണങ്ങളെ എത്തിക്കുന്ന പ്രക്രിയ ശ്വസന ആവൃത്തി കുറയുന്നത് അനുസരിച്ച് വര്‍ധിക്കുന്നു എന്നതാണ് പഠനത്തിലെ കണ്ടെത്തല്‍. അതായത്, ശ്വാസം പിടിച്ചു വയ്ക്കുന്നതിലൂടെ ശ്വാസകോശത്തിനുള്ളില്‍ വൈറസിന് നിലനില്‍ക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. പതിവു ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള അറിവു മാത്രമുള്ള നമ്മുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് കോവിഡ് സൃഷ്ടിച്ചത്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്കു വൈറസ് എങ്ങനെയാണ് കടന്നു ചെല്ലുന്നതെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞതായും പഠനത്തിനു നേതൃത്വം നല്കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ശ്വാസം പിടിച്ചു നിര്‍ത്തുമ്പോള്‍ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന സാഹചര്യം വര്‍ധിക്കുമെന്നാണ്…
Read Moreകോവിഡിന്റെ ‘കെന്റ് ‘ വേര്‍ഷന്‍ അതിമാരകം ! മരണശതമാനം ലോകത്തെ ഭയപ്പെടുത്തുന്നത്;ലോകം എങ്ങോട്ട്…
ജനിതകമാറ്റം വന്ന കോവിഡിന്റെ ലണ്ടന്‍ വകഭേദം ലോകത്ത് ഭീതിവിതയ്ക്കുമ്പോള്‍ മനുഷ്യമനസ്സുകളുടെ ആധിയേറ്റി മറ്റൊരു വകഭേദം കൂടി ബ്രിട്ടനില്‍ കണ്ടെത്തി. ‘കെന്റ്’ വകഭേദമാണ് ഇപ്പോള്‍ ലോകത്തിന്റെ ആശങ്കയേറ്റുന്നത്.കോവിഡിന്റെ മറ്റ് വേര്‍ഷനേക്കാളും കെന്റ് വക ഭേദം മരണ ദൂതരാണെന്നതിന് ശാസ്ത്രജ്ഞന്മാര് 50 ശതമാനം ഉറപ്പാണ് പറയുന്നത്. ഇന്നലെയാണ് അതിമാരകമായ കെന്റ് വക ഭേദം രൂപം കൊണ്ടതിനെ കുറിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്നത്. സാധാരണ കോവിഡ് വൈറസിനെ അപേക്ഷിച്ച് കെന്റ് വക ഭേദം പിടിപെട്ടാല്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നനും റിപ്പോര്‍ട്ട് പുറത്ത് വിട്ട സേജിന്റെ സബ്കമ്മറ്റിയായ ന്യൂ ആന്‍ഡ് എമര്‍ജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്സ് അഡ് വൈസറി ഗ്രൂപ്പ് (നെവ് ടാഗ്) വ്യക്തമാക്കി. പുതിയ വകഭേദത്തെപ്പറ്റി വിവരം പുറത്തുവന്നയുടന്‍ മന്ത്രിമാര്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചത് ഭയപ്പെടുത്തുന്നു. ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ടോറികള്‍ ആവശ്യപ്പെടുന്നതിനിടയിലുണ്ടായ കോവിഡിന്റെ പുതിയ ട്വിസ്റ്റ് രാജ്യത്തെ മൂന്നാമത്തെ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്…
Read Moreകോവിഡ് ഭേദമായവരില്‍ പലരും അഞ്ചു മാസത്തിനുള്ളില്‍ വീണ്ടും രോഗബാധിതരാകുന്നു; രണ്ടാമത് രോഗം ബാധിക്കുന്നവരില്‍ എട്ടില്‍ ഒരാള്‍ മരണത്തിനു കീഴടങ്ങുന്നു; കോവിഡ് അറിഞ്ഞതിലും വലിയ ഭീകര വൈറസ്…
കോവിഡ് വന്നുപോയവരില്‍ എല്ലാക്കാലത്തേക്കും ആന്റിബോഡി ഉണ്ടാകുമെന്ന പ്രത്യാശ അവസാനിക്കുന്നു. കോവിഡ് വന്നു പോയവരും വാക്സിന് എടുത്തവരുമെല്ലാം വീണ്ടും രോഗബാധിതരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. രോഗം ഭേദമായതിനു ശേഷം അഞ്ചുമാസത്തിനുള്ളില്‍ പലര്‍ക്കും രോഗം വീണ്ടും വരുന്നതായാണ് വിവരം. ഇതു കൂടാതെ രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്കും രോഗം വീണ്ടും വരുന്നുണ്ട് എന്നതാണ് സത്യം. അതിനാല്‍ തന്നെ വാക്സിനിലും അമിത പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല കോവിഡ് മുക്തരായവരില്‍ പലര്‍ക്കും അഞ്ചുമാസത്തിനുള്ളില്‍ മാരകരോഗങ്ങള്‍ ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ അത് മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Read Moreകാഴ്ച കുറഞ്ഞു ! ഇനിയെന്താണ് സംഭവിക്കുവാന്‍ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല ! ഞാന്‍ തകര്‍ന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു; കോവിഡ് ദുരിതം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍
ചിലര്‍ കോവിഡിനെ നിസ്സാരമായിക്കാണുന്നുണ്ടെങ്കിലും ഈ രോഗം വന്നു പോയ പലരുടെയും വാക്കുകള്‍ ഇത് അത്ര നിസ്സാരമായിക്കാണാനാവുന്ന രോഗമല്ലെന്ന് വ്യക്തമാക്കുന്നതാണ്. കോവിഡ് രോഗം സാധാരണ പനിപോലെ കരുതാവുന്ന ഒന്നല്ലെന്ന് വ്യക്തമാക്കുന്നതാണ് നടി സാനിയ ഇയ്യപ്പന്റെ വാക്കുകള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് സാനിയ രോഗത്തിന്റെ ഭീകരത വെളിവാക്കിയത്. താന്‍ പല തവണ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നുവെന്നും അതിനാല്‍ പിന്നീട് നടത്തുമ്പോഴും അത് തന്നെയായിരിക്കും ഫലം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും സാനിയ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്ത തന്നെ തകര്‍ത്തു കളഞ്ഞെന്നും സാനിയ വ്യക്തമാക്കി. സാനിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… 2020 മുതല്‍ കോവിഡ് 19 നെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഞങ്ങള്‍ കേള്‍ക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികള്‍ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവര്‍ക്കും…
Read More