ഗോദാവരി: ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണു രോഗം ബാധിച്ചത്. ഇവരില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു ബോധരഹിതരാവുകയാണു ചെയ്യുന്നത്. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകിട്ടോടെ മരിച്ചത്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കരുതലെന്നോണം വീടുകള്‍ തോറും അധികൃതര്‍ സര്‍വേ നടത്തുകയാണ്. ജലമലിനീകരണമാണോ രോഗബാധയ്ക്കു കാരണമെന്ന് അറിയുന്നതിനായി പരിശോധനകള്‍ നടക്കുകയാണെന്ന് ഉപ മുഖ്യമന്ത്രി എ.കെ.കെ. ശ്രീനിവാസ് അറിയിച്ചു. നിഗൂഢമായ അസുഖത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന്‍ അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന്…
Read MoreTag: covid19
വിവാഹത്തിനു തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചു ! പിപിഇ കിറ്റണിഞ്ഞ് താലികെട്ട്; വീഡിയോ കാണാം…
വിവാഹത്തിനു തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ വരനും വധുവും പൂജാരിയും പിപിഇ കിറ്റ് ധരിച്ച് വിവാഹ ചടങ്ങുകള്‍ നടത്തി. രാജസ്ഥാനിലാണ് സംഭവം. വിവാഹ പൂജയും താലികെട്ടും ഉള്‍പ്പെടെയുള്ള ചടങ്ങുകളും വധുവരന്‍മാര്‍ നിര്‍വ്വഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ്. പിപിഇ കിറ്റിന് മുകളിലൂടെയാണ് വരന്‍ പരമ്പരാഗത തലപ്പാവ് ധരിച്ചത്. വധുവും ആടയാഭരങ്ങള്‍ക്ക് പുറമെയാണ് പിപിഇ കിറ്റ് ധരിച്ചത്. അതിഥികളില്‍ ചിലരും പിപിഇ കിറ്റണിഞ്ഞാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Read More‘ഫൈസര്‍ വാക്‌സിന്‍’ അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ ജനങ്ങളിലേക്ക് ! 95 ശതമാനം ഫലപ്രദമെന്ന് കമ്പനിയുടെ അവകാശവാദം;ലോകത്തിനു പ്രതീക്ഷ…
കൊറോണയില്‍ വലയുന്ന ലോകത്തിന് ആശ്വാസം പകര്‍ന്ന് ബ്രിട്ടനില്‍ നിന്നുള്ള വാര്‍ത്ത. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അംഗീകാരം. അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വാക്സിന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജര്‍മ്മന്‍ കമ്പനി ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ വിതരണത്തിന് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വാക്സിന് അംഗീകാരം നല്‍കി എന്ന റിപ്പോര്‍ട്ട്. മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ആഴചകള്‍ക്ക്് മുന്‍പാണ് അവസാനഘട്ട പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവരിലും ഇത് പ്രതീക്ഷ നല്‍കുന്ന ഫലമാണ് പ്രകടമാക്കിയതെന്ന് ഫൈസര്‍ അവകാശപ്പെട്ടു. മൂന്നാം ഘട്ടത്തില്‍ 43000 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഈ വര്‍ഷം തന്നെ അഞ്ചു കോടി വാക്‌സിന്‍…
Read Moreകോവിഡ് മുക്തര്‍ക്ക് ആശ്വസിക്കാം ! കോവിഡ് ഭേദമായവരുടെ ശ്വാസകോശം മൂന്നു മാസത്തിനുള്ളില്‍ പഴയനിലയിലാകുമെന്ന് കണ്ടെത്തല്‍;എന്നാല്‍ ചിലര്‍ക്ക് പ്രശ്‌നങ്ങള്‍ അത്ര പെട്ടെന്ന് അവസാനിക്കില്ല…
കോവിഡ് ബാധയില്‍ നിന്നു മുക്തി നേടിയവരില്‍ ദീര്‍ഘകാലത്തേക്ക് ശാരീരികാസ്വസ്ഥതകള്‍ തുടരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം വിവരങ്ങള്‍ക്കിടെ ആശ്വാസം പകരുന്നൊരു പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കോവിഡ്-19 ശ്വാസകോശത്തിന് ഗുരുതര ആഘാതമുണ്ടാക്കും എന്നായിരുന്നു ആദ്യ സമയത്തെ റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ കോവിഡ് തീവ്രമായി ബാധിച്ച രോഗികളില്‍ നല്ലൊരു ശതമാനത്തിനും മൂന്നു മാസത്തിനുള്ളില്‍ ശ്വാസകോശം സുഖപ്പെട്ട് പഴയ നിലയിലാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നെതര്‍ലന്‍ഡ്സിലെ റാഡ്ബൗഡ് സര്‍വകലാശാല നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്. കോവിഡ് മൂലം ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, കോവിഡ് മൂലം ആശുപത്രിയിലെ നഴ്സിംഗ് വാര്‍ഡില്‍ അഡ്മിറ്റായവര്‍, കോവിഡ് ബാധിച്ച് വീട്ടിലിരുന്ന ശേഷം തുടര്‍ച്ചയായ ലക്ഷണങ്ങള്‍ മൂലം ഡോക്ടര്‍മാരാല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടവര്‍ എന്നിങ്ങനെ കോവിഡ് ബാധിച്ച 124 രോഗികളെ മൂന്നു സംഘങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. മൂന്നു മാസത്തിനു ശേഷം ഇവരുടെ ആരോഗ്യ നില സംബന്ധിച്ച പരിശോധനകള്‍ നടത്തി. സിടി…
Read Moreകോവിഡ് ഭേദമായി വീട്ടിലെത്തിയ വൃദ്ധന്‍ കണ്ടത് തന്റെ ശ്രാദ്ധച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ! അച്ഛന്റെ രോഗം ഭേദമായെന്ന് അറിയിപ്പ് ലഭിച്ചെത്തിയത് മരിച്ചയാളുടെ മകനും; രോഗികള്‍ മാറിപ്പോയ സംഭവം ഇങ്ങനെ…
കോവിഡ് രോഗികള്‍ പരസ്പരം മാറിപ്പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. കോവിഡ് മുക്തനായി ഷിബദാസ് ബാനര്‍ജി(75) വീട്ടിലെത്തിയപ്പോള്‍ കാണുന്നത് തന്റെ ശ്രാദ്ധച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍. ആദ്യം അമ്പരന്നെങ്കിലും പിന്നെ അത് പ്രതിഷേധമായി. കോവിഡ് രോഗികളെ മാറിപ്പോയ നോര്‍ത്ത് പര്‍ഗാനാസ് ബല്‍റാം ബസു ആശുപത്രിക്കെതിരേ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഈ മാസം നാലിനാണു ഷിബദാസ് ബാനര്‍ജിയെ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ ദിവസം തന്നെയാണു കോവിഡിനെ തുടര്‍ന്നു മോഹിനി മോഹന്‍ മുഖര്‍ജി(75)യും ചികിത്സ തേടിയത്. ഇരുവരുടെയും ആശുപത്രി രേഖകള്‍ പരസ്പരം മാറിപ്പോയതാണു പ്രശ്നമെന്നാണു കണ്ടെത്തല്‍. ഈ മാസം 13ന് മുഖര്‍ജി മരിക്കുകയായിരുന്നു. എന്നാല്‍, അറിയിപ്പ് പോയത് ബാനര്‍ജിയുടെ വീട്ടിലേക്കും. അദ്ദേഹത്തിന്റെ മകന്‍ സന്‍ജീബ് ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. അധികൃതരുടെ നിര്‍ദേശാനുസരണം മൃതദേഹം കാണാന്‍ ശ്രമിക്കാതെ ദഹിപ്പിക്കുകയും ചെയ്തു. ഇതിനിടെ ബാനര്‍ജിയുടെ അസുഖവും ഗുരുതരമായി. അദ്ദേഹത്തെ ഏഴാം തീയതി ബരാസത്തിലെ…
Read Moreകേരളത്തിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ബിബിസി ! കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1996 അല്ല 3,356 എന്ന് ബിബിസി; യഥാര്‍ഥ മരണക്കണക്കുകള്‍ മറച്ചുവെച്ചെന്ന് ലേഖനത്തില്‍ ആരോപണം…
കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം ശ്രദ്ധയാകര്‍ഷിക്കുമ്പോഴും ബിബിസിയില്‍ കേരളത്തെക്കുറിച്ചു വന്ന ലേഖനം ചര്‍ച്ചയാകുകയാണ്. യഥാര്‍ഥ കോവിഡ് കണക്കുകള്‍ കേരളം മറച്ചു വെച്ചെന്നാണ് ബിബിസിയില്‍ ലേഖനം. കേരളത്തിലെ കോവിഡ് മരണങ്ങളേക്കുറിച്ച് പഠനം നടത്തിയ സന്നദ്ധ സംഘടനയെ ഉദ്ധരിച്ചാണ് ലേഖനം. വ്യാഴാഴ്ച വരെ കേരളത്തിലെ യഥാര്‍ത്ഥ മരണ നിരക്ക് 3,356 ആകുമ്പോള്‍ ഔദ്യോഗിക കണക്കുകളില്‍ ഇത് 1,969 ആയിട്ടാണ് കാണിച്ചിരിക്കുന്നത്. കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി മുതലാണ് മാര്‍ച്ചിലായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ നടന്ന പഠനത്തില്‍ കേരളത്തിലെ ഏഴു പത്രങ്ങളുടെ എല്ലാ ജില്ലകളിലെയും എല്ലാ എഡീഷന്‍ പത്രങ്ങളിലും ഏഴു ചാനലുകള്‍ എല്ലാ ദിവസവും നല്‍കിയ റിപ്പോര്‍ട്ടുകളും പരിശോധന നടത്തി മരണം രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ജനറല്‍ മെഡിസിനിലെ ഫിസീഷ്യനായ ഡോ. അരുണ്‍ എന്‍ മാധവന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. ഔദ്യോഗിക…
Read Moreകോവിഡ് പരിശോധന ഇനി വീട്ടിലിരുന്നും ! മൂക്കില്‍ നിന്ന് സ്വന്തമായി സ്രവമെടുത്ത് സ്വയം പരിശോധിക്കാം ! അര മണിക്കൂറിനുള്ളില്‍ ഫലവും ലഭിക്കും…
ഇനി കോവിഡ് 19 ഉണ്ടോയെന്ന് വീട്ടിലിരുന്ന് പരിശോധിച്ചറിയാം. എന്നാല്‍ ആദ്യഘട്ടത്തില്‍ അമേരിക്കക്കാര്‍ക്ക് മാത്രമാണ് ഈ അവസരം. കൊറോണ വൈറസിനെ കണ്ടെത്താനുള്ള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. വൈറസ് ബാധയുണ്ടോ എന്ന് സ്വയം പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ ഫലമറിയാം എന്നതാണ് ഇതിന്റെ സവിശേഷത. 14 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്താന്‍ സാധിക്കുക. മൂക്കില്‍ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതില്‍ പരിശോധിക്കാം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ പരിശോധനാകിറ്റിന് അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ദ്ധര്‍ കോവിഡ് സാധ്യത കല്‍പിക്കുന്ന ആളുകള്‍ക്ക് സ്വയം ഈ പരിശോധനയ്ക്ക് വിധേയരാകാന്‍ സാധിക്കും. 14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പരിശോധിക്കണമെങ്കില്‍ സ്രവ സാംപിളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ശേഖരിക്കണം. ലൂസിറ ഹെല്‍ത്ത് എന്ന കമ്പനിയാണ് ഈ പരിശോധനാ കിറ്റിന്റെ…
Read Moreകോവിഡ് പോസിറ്റീവാണെങ്കിലും വോട്ടു ചെയ്യാം ! കോവിഡ് രോഗികള്‍ക്ക് നേരിട്ടെത്തി വോട്ടു ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍…
കോവിഡ് രോഗികള്‍ക്ക് നേരിട്ടെത്തി വോട്ടു ചെയ്യാന്‍ സാധിക്കുന്ന വിധം ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുന്‍പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്ക് (ക്വാറന്റൈന്‍) നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. നിലവിലുള്ള നിയമപ്രകാരം പോളിംഗ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ്. പോളിംഗിന്റെ അവസാനത്തെ ഒരു മണിക്കൂര്‍ (വൈകിട്ട് അഞ്ച് മുതല്‍ ആറു വരെ) സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും മാത്രം വോട്ട് ചെയ്യുന്നതിനായി മാറ്റിവയ്ക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നു. ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് രോഗബാധയുള്ളവര്‍ക്കും ക്വാറന്റൈന്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിനുള്ള അവസരമാണുള്ളത്. എന്നാല്‍, ഈ വിഭാഗത്തിലുള്ളവര്‍ തപാല്‍ വോട്ടിന്…
Read Moreനിങ്ങള്‍ വിചാരിക്കുന്ന ആളല്ല ഇപ്പോഴത്തെ കോവിഡ് ! ലോകത്ത് ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത് ജനിതകമാറ്റം വന്ന വൈറസ്; വ്യാപനശേഷി കൂടിയ പുതിയ വൈറസിനെക്കുറിച്ചറിയാം…
കോവിഡ് ലോകമാകെ ഭീതിവിതച്ച് മുന്നേറുമ്പോള്‍ വാക്‌സിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. എന്നാല്‍ വാക്‌സിന്‍ ഗവേഷണത്തിന് ഏറ്റവും വലിയ വിഘാതമാകുന്നത് വൈറസിന്റെ ജനിതകമാറ്റമാണ്. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസല്ല ഇപ്പോള്‍ ലോകത്ത് വ്യാപിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.മ്യുട്ടേഷന്‍ അഥവാ പ്രകീര്‍ണാന്തരം സംഭവിച്ച പുതിയ രൂപമാണ് ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അതിവേഗം പറക്കുന്നത്. ടെക്‌സാസിലെ ഹൂസ്റ്റണില്‍ ഒരു ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. 5,000 കോവിഡ് രോഗികളെ പരിശോധിച്ചതില്‍ അതില്‍ 99.9 ശതമാനം പേരിലും കാണാന്‍ കഴിഞ്ഞത് മ്യുട്ടേഷന്‍ സംഭവിച്ച ഡി 614 ജി എന്ന ഇനത്തില്‍ പെട്ട സാര്‍സ്-കോവ് 2 വൈറസായിരുന്നു. ആദിമ രൂപത്തേക്കാള്‍ വ്യാപന ശേഷി കൂടുതലുള്ളതാണ് പ്രകീര്‍ണ്ണാന്തരം സംഭവിച്ച രൂപത്തിനുള്ളതെന്ന അനുമാനം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യൂറോപ്പില്‍ ആദ്യമായി ഈ ഇനത്തില്‍പ്പെട്ട വൈറസ് കാണപ്പെട്ടത്. ലോക്ക്ഡൗണിന് ശേഷം ഭാഗികമായെങ്കിലും…
Read Moreനടുവേദനയെ നിസ്സാരമായി കരുതരുത് ! നട്ടെല്ലിന്റെ ക്ഷതം കോവിഡ് രോഗികളിലെ മരണസാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം…
നട്ടെല്ലില്‍ ഒടിവോ ചതവോ ഉള്ള കോവിഡ് രോഗികളില്‍ മരണ സാധ്യത ഇരട്ടിയെന്ന് പുതിയ പഠനം.എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഓസ്റ്റിയോപൊറോസിസ് കാരണമാണ് വെര്‍ട്ടെബ്രല്‍ ഒടിവുകള്‍ ഉണ്ടാകുന്നത്. അത്തരം ഒടിവുകള്‍ കടുത്ത വേദനയ്ക്കും വൈകല്യത്തിനും ഇടയാക്കും. കോവിഡ് -19 രോഗികളിലും ഇവ വ്യാപകമാണ്. ഇത് രോഗ ഫലങ്ങളെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. 114 കോവിഡ് -19 രോഗികളുടെ എക്‌സ്-റേകള്‍ ഗവേഷകര്‍ പഠിക്കുകയും 35 ശതമാനം പേരില്‍ തോറാസിക് വെര്‍ട്ടെബ്രല്‍ ഒടിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ രോഗികള്‍ പ്രായമായവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും കൂടുതലായി ബാധിച്ചവരുമായിരുന്നു. ഒടിവുകളില്ലാത്തവരെ അപേക്ഷിച്ച് അവര്‍ക്ക് വെന്റിലേറ്ററുകള്‍ ആവശ്യമുണ്ടെന്നും മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു. കഠിനമായ ഒടിവുകള്‍ ഉള്ള രോഗികളില്‍ മരണനിരക്ക് കൂടുതലായിരുന്നു. ലളിതമായ തോറാസിക് എക്‌സ്-റേ വഴി ഈ ഒടിവുകള്‍…
Read More