പണം മുടക്കി കോവിഷീല്‍ഡ് വാക്സിനേഷന് എടുക്കുന്നവര്‍ക്കുള്ള ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായി ചുരുക്കാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന് ഇടവേള 84 ദിവസം മുതലായി നിശ്ചയിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ്, ഹൈക്കോടതിയുടെ ഉത്തരവ്. വാക്സിന് ഇടവേള എങ്ങനെ വേണം എന്നതില്‍ ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ…ഡോ. കെ. കെ പുരുഷോത്തമന്, ഡോ. ടിഎസ് അനീഷ്, ഡോ. പിഎസ് ജിനേഷ് എന്നിവരാണ് കുറിപ്പ് എഴുതിയത്. കുറിപ്പ് ഇങ്ങനെ… കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മില്‍ നാലാഴ്ച ഇടവേള മതിയോ? 2021 മാര്‍ച്ച് മാസത്തില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഉണ്ട്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി 17000 ലധികം പേര് പങ്കെടുത്ത ഒരു…
Read MoreTag: covishield
കോവിഷീല്‍ഡ് വാക്സിന് ജീവിത കാലം മുഴുവന്‍ പ്രതിരോധം നല്‍കും ? പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…
ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിന് ജീവിതകാലം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിനായി കയ്യുംമെയ്യും മറന്ന് പൊരുതുന്ന ലോകത്തിന് ആശ്വാസമാണ് പുതിയ റിപ്പോര്‍ട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ വാക്സീന് തന്നെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്നത്. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം വൈറസിന്റെ പുതിയ വകഭേദങ്ങളെയും ശക്തമായി ചെറുക്കാനും നശിപ്പിക്കാനും ഇതിന് കഴിയുമെന്ന് പഠനം പറയുന്നു. ഇത്തരം ശേഷിയുള്ള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ പരിശീലന ക്യാംപുകള്‍ സൃഷ്ടിക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്തായാലും സംഭവം സത്യമാകട്ടെ എന്നാഗ്രഹിക്കുകയാണ് ഏവരും.
Read More40 വയസിനു താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനക്ക വാക്സിന് നല്കാന് മടിച്ച് ബ്രിട്ടന് ! കോവിഷീല്‍ഡ് എടുക്കാന്‍ ഓടുന്ന ഇന്ത്യക്കാര്‍ ഇതൊന്ന് അറിയണം…
ഇന്ത്യയില്‍ നിലവില്‍ രണ്ട് കോവിഡ് വാക്സിനുകളാണ് നല്‍കുന്നത്, ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്സിനും(കോവിഷീല്‍ഡ്) ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും. ഇതില്‍ കോവിഷീല്‍ഡിന് ഫലപ്രാപ്തി വളരെ കൂടുതലാണെന്നൊരു വിശ്വാസം ഇന്ത്യന്‍ ജനതയില്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം വാക്സിനില്‍ ബ്രിട്ടീഷുകാര്‍ക്ക് വിശ്വാസം നഷ്ടമാവുകയാണെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആവശ്യത്തിന് ഫൈസര്‍ വാക്സിന്റെ സ്റ്റോക്ക് ഇല്ലാത്ത സാഹചര്യത്തില്‍ കൂടി 40 വയസ്സിനു താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്സിന് നല്കാന് ബ്രിട്ടീഷ് സര്‍ക്കാര്‍ മടിക്കുന്നതു കാണുമ്പോള്‍ പലയിടത്തു നിന്നും ഇത്തരം സംശയമുയരുന്നു. ഫൈസര്‍ വാക്സിന്റെ വിതരണം മന്ദഗതിയിലാവുകയും മൊഡേണയുടെ അളവ് പരിമിതപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായി എന്‍എച്ച്എസ് വാക്സിന് പദ്ധതി മന്ദഗതിയിലാക്കിയിരിക്കുകയാണ്. രക്തം കട്ടപിടിക്കല്‍ പോലുള്ള ചില ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അസ്ട്രസെനെക വാക്സിന് നല്‍കരുതെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍…
Read Moreഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച് പ്രതിരോധം നല്‍കുന്നത് ഈ രണ്ടു വാക്സിനുകള്‍ ! ഒറ്റ ഡോസില്‍ പോലും മികച്ച പ്രതിരോധം…
കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നത് ആസ്ട്രാസെനക്ക(കോവിഷീല്‍ഡ്),ഫൈസര്‍ വാക്സിനുകളെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നത്. ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 92 ശതമാനം ഫലപ്രദമായിരുന്നു. എന്നാല്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 96 ശതമാനമാണ്. ആസ്ട്രാസെനെക്ക, ഫൈസര്‍ വാക്സിനുകള്‍ ഒരു ഡോസ് വാക്സിന് മാത്രം സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുണ്ടെന്ന് പഠനം പറയുന്നു. ഒറ്റ ഡോസ് ആസ്ട്രാസെനെക വാക്സിന് 71 ശതമാനം പ്രതിരോധം നല്കുമ്പോള് ഫൈസറിന്റെ കാര്യത്തില്‍ ഇത് 94 ശതമാനമാണ്. കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ ആസ്ട്രാസെനെക്ക,ഫൈസര്‍ വാക്സിനുകള്‍ ഫലപ്രദമാനെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്…
Read Moreരണ്ടു ഡോസ് വാക്സിന് എടുത്ത ശേഷം മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നിനെയും ബാധിച്ചത് ഡെല്‍റ്റ വകഭേദം ! കോവിഷീല്‍ഡ് കൊണ്ട് ഗുണമില്ലയോ…
ബ്രിട്ടനില്‍ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച ശേഷവും മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നു പേരെയും ബാധിച്ചിരുന്നത് ഇന്ത്യയില്‍ നിന്നെത്തിയ ഡെല്‍റ്റ വകഭേദം എന്ന് തെളിഞ്ഞിരിക്കുകയാണ്. ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് നാലാഴ്ച്ചത്തെക്ക് കൂടി നീട്ടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഈ റിപ്പോര്‍ട്ട് പ്രകാരം രണ്ടു ഡോസുകളും എടുത്തിട്ടും കോവിഡ് മൂലം മരണമടഞ്ഞവരില്‍ 29 ശതമാനം പേരിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അടച്ചിട്ടയിടങ്ങളില്‍ കെന്റ് വകഭേദത്തേക്കാള്‍ 64 ശതമാനം അധികമാണ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനശേഷി. നിലവില്‍ ബ്രിട്ടനില്‍ ഏറ്റവും വ്യാപകമായുള്ളത് ഈ വകഭേദമാണ്. മൊത്തം രോഗികളീല്‍ 90 ശതമാനം പേരില്‍ വരെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപന തോതില്‍ വര്‍ദ്ധനയുണ്ടാകുന്നതിനൊപ്പം, ഈ റിപ്പോര്‍ട്ടുകൂടി വന്നതോടെ ബ്രിട്ടനില്‍ ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതേ…
Read Moreരണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച ശേഷവും കോവിഡ് ! എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചയ്ക്കു ശേഷം…
രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച ശേഷവും കോവിഡ് ബാധ. മുംബൈയിലെ സിയോണ്‍ ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയ്ക്കാണ് രോഗബാധ. വിദ്യാര്‍ഥി കഴിഞ്ഞാഴ്ചയായിരുന്നു വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് യുവാവിനെ സെവന് ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചശേഷവും പൂര്‍ണമായും പ്രതിരോധ ശേഷി കൈവരിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വാക്സിന് സ്വീകരിക്കുന്ന എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കില്ലെന്ന് സെവന് ഹില്‍സ് ആശുപത്രിയിലെ ഡോ. ബാല്‍കൃഷ്ണ അദ്സുല്‍ പറഞ്ഞു. വാക്സിന് സ്വീകരിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും രോഗപ്രതിരോധ ശേഷം ലഭിക്കാന്‍ 45 ദിവസം വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും, പേടിക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. വാക്സിനേഷനുശേഷം ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധശേഷി കൈവരിക്കുന്നതിന് മുമ്പുതന്നെ അവര്‍ രോഗബാധിതരായതിനാലാണിതെന്ന് സിയോണ്‍ ആശുപത്രിയിലെ…
Read More