ഒമിക്രോണിന്റെ പുതിയ വകഭേദത്തിനെതിരേ കോവിഷീല്‍ഡ് വാക്സിന് അത്രകണ്ട് ഫലപ്രദമല്ലെന്ന് പഠനം. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലാത്തവര്‍ക്ക് ഒമിക്രോണിന്റെ ബിഎ 1 വകഭേദത്തിനെതിരെ കോവിഷീല്‍ഡ് കാര്യമായ പ്രതിരോധം നല്‍കുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ബൂസ്റ്റര്‍ ഡോസുകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതാണ് ഐസിഎംആറും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നു നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമിക്രോണിനെതിരെ കോവാക്സിനും താരതമ്യേന നേരിയ പ്രതിരോധമാണ് നല്‍കുന്നതെന്ന് ഇതേ പഠനത്തില്‍ മുന്‍പ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഷീല്‍ഡും ഒമിക്രോണിന്റെ പുതിയ വകഭേദത്തെ നേരിടുന്നതില്‍ അത്ര പോരെന്ന കണ്ടെത്തല്‍. കോവാക്സിനും കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് കഴിയുന്നത്ര നേരത്തേ ബൂസ്റ്റര്‍ ഡോസുകള്‍ കൂടി ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പഠന റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് നാലാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബൂസ്റ്റര്‍ ഡോസുകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പഠനഫലങ്ങള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയം. ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങള്‍ കൂടി ബെംഗളൂരുവില്‍ കണ്ടെത്തിയതായി…
Read MoreTag: covishield vaccine
അലര്‍ജിയുള്ളവര്‍ ‘കോവിഷീല്‍ഡ്’ വാക്സിന് സ്വീകരിക്കരുത് ! കുത്തിവയ്പ്പിനു മുമ്പ് ആരോഗ്യസ്ഥിതി വ്യക്തമായി അറിയിക്കണമെന്ന് കമ്പനി…
അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നത് ശ്രദ്ധിച്ചുവേണമെന്ന നിര്‍ദ്ദേശവുമായി നിര്‍മാതാക്കളിലൊരാളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സിനിലെ ഘടകപദാര്‍ഥങ്ങളോട് അലര്‍ജിയുള്ളവര്‍ കുത്തിവയ്പ്പ് എടുക്കരുതെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതുകൂടാതെ ആദ്യ ഡോസ് എടുത്തപ്പോള്‍ അലര്‍ജിയുണ്ടായവര്‍ രണ്ടാം ഡോസ് വാക്സിന് കുത്തിവയ്ക്കരുതെന്നും നിര്‍മാതാക്കള്‍ നിര്‍ദേശിച്ചു. കോവിഷീല്‍ഡ് വാക്സിനിലെ ഘടകപദാര്‍ഥങ്ങളുടെ പട്ടിക, സ്വീകര്‍ത്താക്കള്‍ക്കു വേണ്ടിയുള്ള വിവരങ്ങള്‍ എന്ന പേരില്‍ കമ്പനി പ്രസിദ്ധീകരിച്ചു. ഹിസ്റ്റിഡൈന്‍, ഹിസ്റ്റിഡൈന്‍ ഹൈഡ്രോക്ലോറൈഡ് മോണോ ഡൈഡ്രേറ്റ്, മഗ്നീഷ്യം ക്ലോറൈഡ് ഹെക്സ്ഹൈഡ്രേറ്റ്, പോളിസോര്‍ബനേറ്റ് 80, എഥനോള്‍, സക്രോസ്, സോഡിയം ക്ലോറൈഡ്, ഡിസോഡിയം എഡിറ്റേറ്റ് ഡിഹൈഡ്രേറ്റ്, വെള്ളംഎന്നിവയാണ് വാക്സിനില്‍ ഉള്ളത്. ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ, മറ്റേതെങ്കിലും വാക്സിനോ, കോവിഡിഷീല്‍ഡ് വാക്സിനിലെ ഏതെങ്കിലും ഘടകത്തിനോ അലര്‍ജി ഉണ്ടായിട്ടുണ്ടോയെന്ന വിവരം വാക്സിന് സ്വീകരിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വിവരവും വാക്സിന് എടുക്കുന്ന സമയം അറിയിക്കണമെന്നും കമ്പനി നിര്‍ദേശിക്കുന്നു. ഗര്‍ഭിണികള്‍, സമീപ ഭാവിയില്‍ ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍,…
Read More