എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ക്യാംപസില്‍ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ചു വിറ്റയാള്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണു കളമശേരി പോലീസിന്റെ പിടിയിലായത്. കൂടുതല്‍ കന്നുകാലികളെ പ്രതി ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നു പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി കന്റീനിനു സമീപം പശുവിനെ കച്ചവടക്കാര്‍ക്കു കൈമാറുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഇത്തരത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുന്നതായി ഏറെ പരാതികള്‍ മുന്‍പു പോലീസിനു ലഭിച്ചിരുന്നു. ക്യാംപസിനുള്ളില്‍ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്തു പാട്ടിലാക്കിയ ശേഷം കച്ചവടക്കാര്‍ക്കു വില്‍ക്കുന്നതായിരുന്നു പ്രതിയുടെ രീതി. തനിക്കു സാമ്പത്തിക പ്രയാസമുണ്ടെന്നും പെട്ടെന്നു പണം വേണ്ടതിനാലാണു കന്നുകാലികളെ വില്‍ക്കുന്നതെന്നുമാണ് കച്ചവടക്കാരോട് പറഞ്ഞിരുന്നത്. വളരെ കുറഞ്ഞ വിലയ്ക്കാണു കന്നുകാലികളെ വിറ്റിരുന്നതെന്നാണു വിവരം. പശുക്കള്‍ക്കു പുറമേ പോത്തുകളെയും എരുമകളെയുമെല്ലാം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നു കാണാതായതായി നേരത്തെ പരാതിയുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്നതോടെ ഈ കന്നുകാലികളെയും…
Read MoreTag: cow
ലോക റിക്കാര്‍ഡിട്ട് ‘ഗോസ്റ്റ്’ ! ഈ അദ്ഭുത പശുവിന്റെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടിപ്പോകും…
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ ഇടം നേടാന്‍ വ്യത്യസ്ഥമായ പല വേലകളും ഒപ്പിക്കുന്ന മനുഷ്യരുടെ വാര്‍ത്തകള്‍ നമ്മള് കാണാറുണ്ട്. ഇത്തരത്തില്‍ ലോക റിക്കാര്ഡിട്ടിട്ടുള്ള നിരവധി പക്ഷിമൃഗാധികളുമുണ്ട്. ഇപ്പോള്‍ ഗിന്നസില്‍ ഇടം നേടിയിരിക്കുന്നത് ഒരു പശുവാണ്. ‘ഗോസ്റ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പശുവിന് വെറും 60 സെക്കന്‍ഡില്‍ വ്യത്യസ്തങ്ങളായ പത്ത് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിഥികളെ സ്വീകരിക്കുന്നത് മുതല്‍ ചുംബനം നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ നെബ്രാസ്കയില്‍ നിന്നുള്ള മേഗന് റെയ്മാന് എന്ന സ്ത്രീയാണ് ഈ പശുവിന്റെ പരിശീലക. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അടുത്തിടെ യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഗോസ്റ്റ് എന്ന ലോക റെക്കോര്‍ഡ് ജേതാവായ പശുവിനെ ലോകം അറിഞ്ഞത്. മേഗന് റെയ്മാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഗോസ്റ്റ് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോയാണ് യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മിനിറ്റിനുള്ളില്‍ 10 നിര്ദ്ദേശങ്ങളോടാണ് ഈ പശു കൃത്യമായി…
Read More“നമ്മുടെ അമ്മ” തരുന്ന ചാണകം ആണവ വികിരണങ്ങളിൽനിന്ന് സംരക്ഷിക്കും; പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഗുജറാത്ത് കോടതി
അഹമ്മദാബാദ്: പശുക്കള്‍ക്ക് വംശനാശം സംഭവിച്ചാല്‍ പ്രപഞ്ചവും ഇല്ലാതാകും. പശുക്കള്‍ സന്തുഷ്ടരാ കുന്നിടത്ത് സമ്പത്തും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് ഗുജറാത്തിലെ താപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജി. പശുവിന്റെ ചാണകം വീടുകളെ ആണവ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജി. പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.കൂടാതെ, ഗോമൂത്രത്തിന് ഭേദമാക്കാനാകാത്ത പല രോഗങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. പശുവിനെ കശാപ്പുചെയ്യുന്നതില്‍ അതൃപ്തി പ്രകടി പ്പിച്ച ജഡ്ജി തന്റെ ഉത്തരവില്‍ പശു വെറുമൊരു മൃഗമല്ല “നമ്മുടെ അമ്മ’യാണെന്നും ചൂണ്ടിക്കാട്ടി. പശുക്കളുടെ പ്രാധാന്യംബോധ്യപ്പെടുത്താന് ചില സംസ്കൃത ശ്ലോകങ്ങളും ജഡ്ജി ഉദ്ധരിച്ചു.
Read Moreഹര് ഘര്‍ തിരംഗ റാലിയിലേക്ക് പശു ഓടിക്കയറി ! പശുവിന്റെ ആക്രമണത്തില്‍ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്ക് പരിക്ക്; വീഡിയോ…
ബിജെപിയുടെ ഹര് ഘര്‍ തിരംഗ റാലിക്കിടയിലേക്ക് പശു ഓടിക്കയറി മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക്. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തെരുവിലൂടെ നടന്ന പശു അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിതിന്‍ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.അടുത്ത 20 ദിവസം വിശ്രമിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ തന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു.
Read Moreപശുക്കള്‍ക്ക് ഇളവ് ആവശ്യമില്ലെന്ന പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നു ! നിലപാട് പറയാന്‍ ആര്‍ജവം കാണിക്കണമെന്ന് നിഖില വിമല്‍…
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോള്‍ പശുക്കള്‍ക്ക് മാത്രമായി എന്തിന് ഇളവ് നല്‍കണമെന്ന് നടി നിഖില വിമല്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ ധാരാളം പേര് നടിയെ അനുകൂലിച്ചപ്പോള്‍ ചിലര്‍ വിമര്ശങ്ങളുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തുറന്നു പറയുകയാണ് നടി. എന്തെങ്കിലും ഒരു കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമല്ല അത്. അങ്ങനെയൊരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. എല്ലാവര്ക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയാന്‍ ആര്‍ജവം കാണിക്കണമെന്നും നടി ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലര്‍ അതു വേണ്ടായിരുന്നുവെന്നും ചിലര്‍ നന്നായെന്നും പറഞ്ഞു. നിഖില അഭിനയിച്ച് ഹിറ്റായ ഏറ്റവും പുതിയ മലയാള ചിത്രം ജോ ആന്‍ഡ് ജോയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. തന്റെ പ്രസ്താവനയെ…
Read Moreമുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്തു ! യുപിയില്‍ 15കാരന് ശിക്ഷയായി വിധിച്ചത് ഗോശാല വൃത്തിയാക്കല്‍…
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച 15 വയസ്സുകാരന് കൗതുകകരമായ ശിക്ഷ വിധിച്ച് ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡ്. 15 ദിവസം ഗോശാലയില്‍ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനുമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷയായി ഉത്തരവിട്ടിരിക്കുന്നത്. ഇതുകൂടാതെ 10,000 രൂപ പിഴയടക്കാനും ബോര്‍ഡ് ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രസിഡന്റ് അഞ്ജല്‍ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാര്‍ ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്ന പരിഗണനയും വെച്ചാണ് ചെറിയ ശിക്ഷ നല്‍കിയതെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അറിയിച്ചു. കുട്ടിക്കെതിരെ ഐപിസി സെക്ഷന്‍ 505 ഐടി ആക്ട് സെക്ഷന്‍…
Read Moreകോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല ! ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന് സിസ്റ്റമില്ലായിരുന്നുവെന്ന് നടി നിഖില വിമല്‍…
സമകാലീന ഇന്ത്യയില്‍ ഏറ്റവും ചൂടുപിടിച്ച വിഷയങ്ങളിലൊന്നായ ബീഫ് രാഷ്ട്രീയത്തില്‍ നിലപാടു പറഞ്ഞ് പറഞ്ഞ് നടി നിഖില വിമല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പശുവുമായി ബന്ധപ്പെട്ട് തന്റെ രാഷ്ട്രീയം നടി വ്യക്തമാക്കിയത്. ചെസ് കളിയില്‍ ജയിക്കാന്‍ എന്ത് ചെയ്യണം ? എന്ന കുസൃതി ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന ഉത്തരം കേട്ടാണ് നിഖില തന്റെ നിലപാട് പറഞ്ഞത്. പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന് ആരാണ് പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. മൃഗങ്ങളെ സംരക്ഷിക്കുന്നെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്. പശുവിന് മാത്രം പ്രത്യേകമായി ഒരു പരിഗണനയില്ല. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നതല്ലേ എന്ന് നടി ചോദിക്കുന്നു.…
Read Moreപൂജയ്ക്കിടെ വളരെ വിലപിടിച്ച സ്വര്‍ണാഭരണം വിഴുങ്ങി പശു ! ഒടുവില്‍ മാല പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ…
പൂജ നടക്കുന്നതിനിടെ പശു സ്വര്‍ണ മാല വിഴുങ്ങിയതിനെത്തുടര്‍ന്ന് മാല വീണ്ടെടുത്തത് പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കര്‍ണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സിയിലാണ് അപൂര്‍വ സംഭവം. ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശുവിനെയാണ് സ്വര്‍ണം വിഴുങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയത്. ദീപാവലി ദിവസം നടത്തിയ ഗോ പൂജയ്ക്കിടെയാണ് പശു സ്വര്‍ണം വിഴുങ്ങിയത്. പൂജയുടെ ഭാഗമായി പശുവിനെ സ്വര്‍ണം അണിയിച്ചിരുന്നു. പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാലയ്ക്കൊപ്പം 80,000 രൂപയുടെ സ്വര്‍ണമാലയും പശുവിന്റെ കഴുത്തില്‍ ഇട്ടുകൊടുത്തു. പൂജയ്ക്കു ശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്ക്കൊപ്പം സ്വര്‍ണമാലയും കാണാതായി. വീട് മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയര്‍ന്നത്. സ്വര്‍ണമാലയ്ക്ക് വേണ്ടി ഒരു മാസത്തോളം ഇവര്‍ പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്ന് ശ്രീകാന്ത് ഹെഗ്ഡേ പറഞ്ഞു. പശു സ്വര്‍ണം വിഴുങ്ങിയെന്ന സംശയവുമായി കുടുംബം മൃഗ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മെറ്റല്‍…
Read Moreഭര്‍ത്താവിന്റെ പുനര്ജന്മം എന്ന വിശ്വാസത്താല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ ! സംഭവം ഇങ്ങനെ…
വിവാഹം ഒരു സ്വഭാവിക കാര്യമാണെങ്കിലും ചില വിവാഹങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തിന്മേല് പശുവിനെ വിവാഹം ചെയ്ത് സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാലാണ് പശുവിനെ വിവാഹം ചെയ്തത് എന്ന് അവര്‍ പറയുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത് ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തുവിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ‘പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന് എന്ത് ചെയ്താലും … എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്’ എന്ന് സ്ത്രീ പറയുന്നു. ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തു. കംബോഡിയയിലെ…
Read Moreപാതിരാത്രിയില്‍ പശുവിനെ രക്ഷിച്ച് പഞ്ചാബ് മുഖ്യമന്ത്രി ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്…
അര്‍ധരാത്രിയില്‍ ഓടയില്‍ വീണ പശുവിനെ രക്ഷിക്കുന്നതിനു നേതൃത്വം നല്കി കൈയ്യടി ഏറ്റുവാങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗ് ചന്നി. ഈ വീഡിയോ വളരെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഞായറാഴ്ചയായിരുന്നു ഇങ്ങനെയൊരും സംഭവം നടന്നത്. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയെ ആയിരുന്നു പശു ഓടയില്‍ വീണത് കണ്ടത്. ഇതേത്തുടര്‍ന്ന് വണ്ടി നിര്‍ത്തി വഴിയിലിറങ്ങിയ ചന്നി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയായിരുന്നു. അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് 17 മിനിറ്റ് ദൈര്‍ഘ്യമുളള ഈ വീഡിയോ ട്വീറ്റ് ചെയ്തത്.
Read More