കാള ചാണകമിടുന്നതു നോക്കി കാളയുടെ അടുത്ത് കാത്തിരിക്കുകയാണ് ഒരു കുടുംബം. ആദ്യം കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും സംഭവത്തിന്റെ നിജസ്ഥിതി അറിയുമ്പോള്‍ ആ കുടുംബത്തോടു സഹതാപമാണ് തോന്നുക. പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം കാള 40 ഗ്രാം സ്വര്‍ണം വിഴുങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഹരിയാനയിലെ സിര്‍സയിലാണ് സംഭവം. കലനവാലി സ്വദേശിയായ ജനക് രാജിനാണ് കേള്‍ക്കുമ്പോള്‍ ആരും ചിരിച്ചുപോകുന്ന അനുഭവം പറയാനുള്ളത്. ഒക്ടോബര്‍ 19നാണ് സംഭവം. പച്ചക്കറി മുറിക്കുന്നതിനിടെ ജനക് രാജിന്റെ ഭാര്യയും മരുമകളും അവരുടെ സ്വര്‍ണാഭരണങ്ങള്‍ പച്ചക്കറി മുറിക്കുകയായിരുന്ന പാത്രത്തില്‍ അഴിച്ചുവെച്ചു. ബാക്കി വന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ പാത്രത്തിനടുത്ത് കൂട്ടിവെക്കുകയും ചെയ്തു. എന്നാല്‍ പാത്രത്തില്‍ നിന്ന് സ്വര്‍ണം എടുക്കാന്‍ മറന്നു. ഇതിനു പിന്നാലെ പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം സ്വര്‍ണവും മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തില്‍ പച്ചക്കറി തിന്നാന്‍ എത്തിയ കാള സ്വര്‍ണവും അകത്താക്കി. സ്വര്‍ണം കാള വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെന്ന് ജനക് രാജ്…
Read MoreTag: COW DUNG
പശു വിഴുങ്ങിയ അഞ്ചു പവന്റെ മാല അഞ്ചു വര്‍ഷത്തിനു ശേഷം ചാണകത്തില്‍ നിന്ന് തിരികെക്കിട്ടി ! മാലയുടെ ഉടമയെ ചാണകം വാങ്ങിയ അധ്യാപക ദമ്പതികള്‍ കണ്ടെത്തിയതിങ്ങനെ…
ചടയമംഗലം: ഇതിനെയൊക്കെ അദ്ഭുതമെന്നോ ഭാഗ്യമെന്നോ മാത്രമേ വിശേഷിപ്പിക്കാനാവൂ. ദുരൂഹസാഹചര്യത്തില്‍ കാണാതായ അഞ്ച് പവന്റെ താലിമാല രണ്ടു വര്‍ഷത്തിനു ശേഷം ലഭിച്ചതു ചാണകത്തില്‍ നിന്ന്. തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസിന്റെ ഭാര്യയുടെ മാലയാണ് രണ്ടു വര്‍ഷം മുമ്പ് കാണാതെ പോയത്. അദ്ധ്യാപക ദമ്പതികളായ വയ്യാനം ഫജാന് മന്‍സിലില്‍ ഷൂജ ഉള് മുക്കിനും ഷാഹിനയ്ക്കുമാണു കൃഷി ആവശ്യത്തിനു വാങ്ങിയ ചാണകത്തില്‍ നിന്നു മാല ലഭിച്ചത്. വീടുകളില്‍ നിന്നു ചാണകം ശേഖരിച്ചു വില്പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരനാണ് ആറു മാസം മുന്‍പ് ഇവര്‍ക്കു ചാണകം നല്‍കിയത്. കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ അഞ്ചിനു ചാണകത്തിനിടയില്‍ നിന്നു താലിയും മാലയും ലഭിച്ചു. താലിയില്‍ ഇല്യാസ് എന്ന് എഴുതിയിരുന്നു. മാലയുടെ ഉടമയെത്തേടി ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്കി. കഴിഞ്ഞ ദിവസം തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസ് ഫോണില്‍ ഷൂജയുമായി ബന്ധപ്പെട്ടു. ഇങ്ങനെയാണ് രണ്ടു വര്‍ഷത്തെ…
Read More‘ചാണകം’ കൊണ്ട് പൊറുതിമുട്ടി പാതാളനാട്ടുകാര്; കുമിഞ്ഞു കൂടുന്ന ചാണകം എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍; ഒരു രാജ്യത്ത് ചാണകം ആഭ്യന്തര പ്രശ്നമാകുന്നതിങ്ങനെ…
പാലുല്‍പ്പാദനത്തില്‍ ലോകത്തെ മുന്‍നിരരാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്. ചെറിയ രാജ്യമായിരുന്നിട്ടു കൂടി പാലിന്റെയും പാലുത്പന്നങ്ങളുടെയും കയറ്റുമതിയില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് ഓറഞ്ചിന്റെ നാട്ടുകാര്‍ക്കുള്ളത്. അതേസമയം ഈ നേട്ടങ്ങള്‍ ഒരു വശത്തു പെരുകുമ്പോള്‍ തന്നെ ഇതേ മേഖല മൂലം വലിയൊരു പാരിസ്ഥിതിക പ്രതിസന്ധി കൂടി നേരിടുകയാണ് നെതര്‍ലന്‍ഡ്. 18 ലക്ഷം പശുക്കളാണ് നെതര്‍ലന്‍ഡില്‍ ഉള്ളത്. ചാണകം ഇന്ധനമായോ മറ്റേതെങ്കിലും രീതിയിലോ വീണ്ടും ഉപയോഗിക്കാന്‍ രാജ്യം ശ്രമിക്കാത്തതാണ് പ്രശ്നങ്ങള്‍ക്കു വഴിവച്ചിരിക്കുന്നത്. ഫാമുകളില്‍ ചാണകം കുമിഞ്ഞു കൂടിയതോടെ ഇത് അനധികൃതമായി പുറന്തള്ളുകയാണ് കര്‍ഷകര്‍. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്നു സ്ഥിതിചെയ്യുന്ന നെതര്‍ലന്‍ഡില്‍ ഇതോടെ ഫോസ്ഫറസ് മൂലം ഭൂഗര്‍ഭ ജലമലിനീകരണം വ്യാപകമാവുകയും അമോണിയ വര്‍ധിച്ചതിലൂടെ വായുമലിനീകരണം ഉയരുകയും ചെയ്യുകയാണ്. ഫോസ്ഫറസിന്റെയും അമോണിയയുടെയും നിയന്ത്രണത്തിനായി യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് ലംഘിക്കപ്പെട്ടു കഴിഞ്ഞു. പ്രശ്നം ഗുരുതരമാകുമെന്നു വ്യക്തമായതോടെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ചില നിര്‍ദ്ദേശങ്ങള്‍ നെതര്‍ലന്‍ഡിനു…
Read More