തടുക്കാന്‍ ധൈര്യമുള്ളവര്‍ വാടാ… കോപ്പാ അമേരിക്ക ജ്വരത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന പശുവാണ് താരം;വീഡിയോ വൈറലാകുന്നു…

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരായ ലയണല്‍ മെസിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമെല്ലാം മാറി നില്‍ക്കുന്ന ഒരു ഫുട്‌ബോള്‍ താരം ഇപ്പോള്‍ പിറവിയെടുത്തിരിക്കുകയാണ്. മറ്റെങ്ങുമല്ല നമ്മുടെ ഗോവയിലെ ചെളിപിടിച്ച ഒരു മൈതാനത്ത്. മറ്റാരുമല്ല, അതൊരു പശുവാണ്. ഈ പശുവിനോടൊപ്പം കളിക്കാന്‍ ചെന്നാല്‍ കളി പഠിക്കും. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒരു കൂട്ടം ആണ്‍കുട്ടികള്‍ മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നത് കാണാം. ഇതിനിടയിലേക്ക് കയറിവന്ന പശു ആ ഫുട്ബോളിന് മുകളില്‍ സര്‍വ്വാധിപത്യം സ്ഥാപിച്ച് നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നീട് കാണുന്നത് ആണ്‍കുട്ടികളില്‍ ഒരാള്‍ ആ ഫുട്ബോള്‍ കൈക്കലാക്കാന്‍ നോക്കുന്നതാണ്. പശുവിന്റെ പുറകിലൂടെ പോയി പന്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പശു തിരിഞ്ഞ് പന്തിനെ സംരക്ഷിക്കുകയും ആണ്‍കുട്ടിയെ എതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കളിക്കളത്തിലെ കളിക്കാരെ ആ പശു വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നത് കാണാം. ഒരു ഫുട്ബോള്‍ കളിക്കാരന്റെ…

Read More