സ്വതന്ത്രമായ ജീവിതമാണ് ഓരോ ജീവിയും ആഗ്രഹിക്കുന്നത്. മനുഷ്യന്‍ അടക്കി വളര്‍ത്തുമ്പോഴും കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുജീവികളുടെ ഉള്ളിന്റെയുള്ളില്‍ സ്വതന്ത്രരാവാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ട്. കന്നുകാലികളെ അടക്കി ഭരിക്കുന്ന മനുഷ്യനെ വെല്ലുവിളിച്ച് കാട്ടു പോത്തുകള്‍ക്കൊപ്പം ജീവിക്കാന്‍ പോയ പശുവിനെക്കുറിച്ചാണ്. പോളണ്ടിലെ ബിയോവോലീസ് ദേശീയ പാര്‍ക്കിലാണ് യൂറോപ്പിലെ കാട്ടു പോത്തുകളായ ബൈസണുകള്‍ക്കൊപ്പം ഒരു പശു കഴിഞ്ഞ ഒന്‍പതു മാസമായി ജീവിക്കുന്നത്. ബൈസണുകളുടെ കൂട്ടത്തിലൊരാളായി അവരുടെ കൂടെ ജീവിക്കുന്ന നിലയില്‍ ലിമൗസിന്‍ ഇനത്തില്‍ പെട്ട തവിട്ടു നിറമുള്ള പശുവിനെയാണ് കിഴക്കന്‍ പോളണ്ടില്‍ കണ്ടെത്തിയത്. ബൈസണുകളെ നിരീക്ഷിക്കുന്ന റാഫേല്‍ എന്ന ഗവേഷകനാണ് ഈ അസാധാരണ കാഴ്ച ആദ്യമായി കാണുന്നത്. ഇദ്ദേഹം ഈ പശുവിന്റെ ചിത്രമെടുക്കുകയും ചെയ്തു. ബൈസണ്‍ കൂട്ടത്തോട് ഇണങ്ങി ചേര്‍ന്നാണ് പശു കഴിയുന്നതെന്നും ഇവയോടൊപ്പം തന്നെ ഭക്ഷണം തേടുകയും മറ്റും ചെയ്യുന്നുണ്ടെന്നും റാഫേല്‍ പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പശു ബൈസണുകളോടൊപ്പം കൂടിയതാകാമെന്നാണ് റാഫേല്‍ ആദ്യം…
Read MoreTag: cow
പശുക്കള്‍ക്ക് വീണ്ടും ശുക്രദശ! ഗോമൂത്രത്തിനും ഗോ ഉത്പ്പന്നങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുമായി ഗുജറാത്ത് സര്‍ക്കാര്‍; ആസൂത്രണം ചെയ്യുന്നത് മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തി
മനുഷ്യര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സമയം ചെലവഴിക്കുന്നത് പശു സംരക്ഷണവും പരിപാലനവും കഴിഞ്ഞ ശേഷമേയുള്ളുവെന്ന് ബിജെ.പി അധികാരത്തിലുള്ള പല സംസ്ഥാനങ്ങളും നിരവധി തവണ ിതിനോടകം തെളിയിച്ച് കഴിഞ്ഞ കാര്യമാണ്. ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഗുജറാത്തിന്റെ കാര്യവും. ഗോവധത്തിന് കര്‍ശന ശിക്ഷ ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെ പശുക്കളുമായി ബന്ധപ്പെട്ട പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കും കുറിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. പശുവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഗുജറാത്തിലെ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. പാല്‍, നെയ്യ്, ചാണകം, ഗോമൂത്രം, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ പശു വളര്‍ത്തലിലൂടെ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നവര്‍ക്കാണ് സഹായം ലഭ്യമാവുക. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും വിപണിയിലെത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പശു ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണന സാധ്യതയാണുള്ളതെന്നും ഇതുവരെ പശുക്കളില്‍നിന്നുള്ള…
Read Moreപശുക്കള്‍ക്ക് വീണ്ടും നല്ലകാലം! പശുക്കളെ ഇടിക്കാതിരിക്കാന്‍ വാഹനങ്ങളില്‍ സെന്‍സറുകള്‍; ഗുജറാത്തിലെ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ചറിയാം
മനുഷ്യരെ സേവിക്കാനാണോ മൃഗങ്ങളെ സേവിക്കാനാണോ രാജ്യത്ത് അധികാരികളെ നിയമിച്ചിരിക്കുന്നതെന്ന് സംശയം തോന്നുന്ന രീതിയിലുള്ള ഭരണമാണ് ഇപ്പോള്‍ രാജ്യത്ത് പലയിടങ്ങളിലും നടന്നുവരുന്നത്. ഇപ്പോഴിതാ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നു. റോഡിലൂടെയും മറ്റും നടന്നുപോവുന്ന പശുക്കള്‍ക്ക് സുരക്ഷയൊരുക്കുന്ന ഉപകരണമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. വാഹനങ്ങള്‍ക്കെതിരെ വരുന്ന പശുക്കളെ ഇടിയ്ക്കാതിരിക്കാന്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാനായി ചെലവു കുറഞ്ഞ ഒബ്സ്റ്റക്കിള്‍ ഡിറ്റക്ടറുകളും അലര്‍ട്ട് സിസ്റ്റവുമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടുപിടുത്തത്തിന് 80% കൃത്യത ഉണ്ടെന്നാണ് സെന്‍സര്‍ കണ്ടെത്തിയവരുടെ അവകാശവാദം. ശബ്ദം വഴിയും ഡിസ്പ്ലേ ഉപയോഗിച്ചും മുന്നറിയിപ്പ് നല്‍കി ബ്രേക്ക് നല്കാന്‍ സെന്‍സറിന് കഴിയും. ഗുജറാത്ത് സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരാണ് ചിലവ് കുറഞ്ഞ ഈ സെന്‍സര്‍ കണ്ടെത്തിയത്. ഹൈവേകളിലുംമറ്റും രാത്രിയില്‍ വാഹനം പറപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഇത് പ്രയോജനപ്പെടുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. മറ്റു മൃഗങ്ങളേയും സെന്‍സറിന് തിരിച്ചറിയാനാവും. തീരെ ചിലവുകുറവാണ് ഈ സെന്‍സര്‍…
Read More