ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയിലെ പ്രശ്നബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ് നൂഹിലേക്ക് എത്തുന്നതിന് മുന്‍പാണ് തടഞ്ഞത്. മേഖലയില്‍ നിരോധാനജ്ഞ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. നിരോധാനാജ്ഞ നിലനില്‍ക്കാത്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘത്തിന് അനുമതി നല്കി. തുടര്‍ന്ന് അക്രമസംഭവം വ്യാപിച്ച മറ്റൊരു മേഖലയായ ബാര്ഷാപൂരിലെത്തി നേതാക്കള്‍ ജനങ്ങളുമായി ആശയവിനിമയം നടത്തി. എംപിമാരായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഐ നേതാവ് ദരിയാവ്സിങ് കശ്യപ് എന്നിവരുടെ സംഘമാണ് നൂഹ് സന്ദര്‍ശിക്കാന്‍ എത്തിയത്. ‘സന്ദര്‍ശന വിവരം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഒരു പ്രശ്നത്തിനും വര്‍ഗീയത പരിഹാരമല്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വിഘടന ശക്തികള്‍ ഇരുവശത്തുമുണ്ട്. അതിനാലാണ് സാഹചര്യം മനസ്സിലാക്കാന്‍ അങ്ങോട്ടേക്ക് പോകുന്നത്’ പി സന്തോഷ് കുമാര്‍ പറഞ്ഞു. നേരത്തെ, മണിപ്പൂരിലെ കലാപബാധിത മേഖലകളിലും സിപിഐ സംഘം…
Read MoreTag: cpi
നെല്ലിന്റെ പേരില്‍ ഭരണമുന്നണിയില്‍ പോര് ! സിപിഐയുടെ വകുപ്പിനെതിരേ സമരവുമായി സിപിഎമ്മിന്റെ കര്‍ഷകസംഘടന
തോമസ് വര്ഗീസ്തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും നൽകാത്തതിനെതിരേ സമരവുമായി ഭരണമുന്നണിയിലെതന്നെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ കര്‍ഷകസംഘടന രംഗത്ത്. സിപിഐ ഭരിക്കുന്ന സിവില്‍ സപ്ലൈസ് വകുപ്പ് സപ്ലൈകോ മുഖാന്തിരം സംഭരിച്ച നെല്ലിന്റെ പണം അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കര്‍ഷകസംഘത്തിന്റെ പ്രത്യക്ഷ സമരം. ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നില്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. ഭരണമുന്നണിയിലെ ധനകാര്യ മന്ത്രിയും സിവില്‍ സപ്ലൈസ് മന്ത്രിയും കൂടി ആലോചിച്ചാല്‍ പരിഹാരം കാണാവുന്ന പ്രശ്നമാണ് നെല്ലിന്റെ വില നല്‍കുന്നത് സംബന്ധിച്ചുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വൈകുകയാണ്. നാലു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ വന്നതോടെ നെല്‍ കര്‍ഷകര്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ശക്തമായ പ്രതിഷേധവുമായി…
Read Moreപ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യ ! പ്രതികളായിരുന്ന സിപിഐ, എഐവൈഎഫ് നേതാക്കളെ വെറുതെവിട്ട് കോടതി
പുനലൂരിലെ പ്രവാസി വ്യവസായി സുഗതന് ആത്മഹത്യ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് കോടതി. പ്രതികളായിരുന്ന സിപിഐ, എഐവൈഎഫ് നേതാക്കളെയാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. 2018 ഫെബ്രുവരി 23നാണ് സുഗതന് ആത്മഹത്യ ചെയ്തത്. സിപിഐ ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ്, ഇളമ്പല്‍ വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അജികുമാര്‍, പാര്‍ട്ടി മെമ്പര്‍ ബിനീഷ് എന്നിവരെയാണ് വെറുതെവിട്ടത്. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. പ്രവാസിയായിരുന്ന സുഗതന് നാട്ടിലെത്തിയ ശേഷം വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനായി കൊല്ലം വിളക്കുടി പഞ്ചായത്തില്‍ സ്ഥലം വാടകയ്ക്കെടുത്ത് ഷെഡ് കെട്ടി. എന്നാല്‍ ഇത് വയല്‍ നികത്തിയ ഭൂമിയാണെന്ന് കാണിച്ച് എഐവൈഎഫ് കൊടികുത്തുകയായിരുന്നു. ഇതിന് പിന്നാലെ 2018 ഫെബ്രുവരി 23ന് സുഗതന് ഷെഡില്‍…
Read Moreആഗോള ഭീകരസംഘടനകളുടെ പട്ടികയില്‍ സിപിഐ ! തെറ്റ് മനസ്സിലാക്കിക്കൊടുത്തതിന് ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് IEP ഗ്ലോബല്‍ പീസ് ഇന്‍ഡെക്സ്
സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ്(ഐ.ഇ.പി) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022ലെ ആഗോള ഭീകരപ്പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. ഐ.ഇ.പി തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ഐ.ഇ.പി വ്യക്തമാക്കി. പട്ടിക വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തെറ്റ് പറ്റിയതായി ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്ത രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് ഐഇപി ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്. അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നു. അല്‍ഖ്വയ്ദയും ലഷ്കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്. അതേസമയം, റിപ്പോര്‍ട്ട് തള്ളി സി.പി.ഐ നേതൃത്വം രംഗത്തെത്തി.…
Read Moreനേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി; മന്ത്രി മുഹമ്മദ് പങ്കെടുക്കുന്ന പരിപാടിക്ക് വരാനാണ് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി; വരാത്തവർക്ക് പിഴയും…
തിരുവനന്തപുരം: നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടംബശ്രീ അംഗങ്ങൾക്ക് സിപിഐ വാർഡ് മെമ്പറുടെ ഭീഷണി. ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പറായ എ.എസ്. ഷീജയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണിമുഴക്കിയത്.മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്നായിരുന്നു ഭീഷണി. ‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’’-…
Read More14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചു ! സിപിഐ നേതാവിനെതിരേ കേസ്…
പാറശാലയില്‍ സിപിഐ നേതാവിനെതിരേ പീഡനപരാതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സിപിഐ പ്രാദേശിക നേതാവായ ഷൈനുവിനെതിരേയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പാറശാല പോലീസ് കേസ് എടുത്തു. പാറശാല ഉദിയിന്‍കുളങ്ങര സ്വദേശിയാണ് ഇദ്ദേഹം. 14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഒളിവില്‍ പോയതിനാല്‍ ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാള്‍ മുന്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് പ്രതി.
Read Moreകേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടിയത് വലിയ പ്രയോജനം ചെയ്തില്ല ! ജോസ് കെ മാണിയ്ക്കെതിരേ വിമര്‍ശനവുമായി സിപിഐ
കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത് വലിയം ഗുണം ചെയ്തില്ലെന്ന് സിപിഐ. കേരള കോണ്‍ഗ്രസ് ബന്ധം കോട്ടയത്തു മാത്രമാണ് ഗുണം ചെയ്തതെന്നാണ് സി.പി.ഐ കോട്ടയം ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എന്നാല്‍ കോട്ടയം ജില്ലയില്‍ ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ലവാക്കുമുണ്ട്. 13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ അഞ്ചുസീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്നതിന്റെ സൂചനയാണ്. പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പാലായിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി.പി.എം. പ്രദേശിക നേതൃത്വം കേരളകോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. സി.പി.ഐ.യെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍…
Read Moreമുന്നണി വിപുലീകരണം ലക്ഷ്യമിട്ട് സിപിഐയെ പൊക്കാന്‍ കോണ്‍ഗ്രസ് ! സിപിഎമ്മിലെ അസംതൃപ്തരെയും ഒപ്പം കൂട്ടും…
കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കുമെന്ന കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ കോഴിക്കോട് പ്രഖ്യാപനം സിപിഐയെ ലക്ഷ്യമിട്ട്. യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരുന്നതിനൊപ്പം ഇടതുപക്ഷത്തുനിന്ന് സിപിഐയെയും സിപിഎമ്മിലെ അസംതൃപ്തരെയും മുന്നണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വിപുലീകരണമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരേ സിപിഐയില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. പല വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐക്ക് അഭിപ്രായവ്യത്യാസമുണ്ട്. മുന്നണി എന്ന നിലയ്ക്ക് അവര്‍ എല്ലാം സഹിച്ച് കീഴടങ്ങുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രിക്കെതിരായി കഴിഞ്ഞ ദിവസം സമാപിച്ച സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിക്കെതിരായി വിമര്‍ശനം ഉയരാനാണ് സാധ്യത. കെ.കെ. രമയ്ക്കെതിരേ സിപിഎം നേതാവ് എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഐയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും…
Read Moreചെരിഞ്ഞ കൊമ്പനെന്തിനാ ഷാജിയേട്ടാ നെറ്റിപ്പട്ടം ! കോണ്‍ഗ്രസിലേക്ക് പോകുന്നതിനു മുമ്പ് സിപിഐ ഓഫീസില്‍ എത്തി എസി അഴിച്ചെടുത്ത് കനയ്യകുമാര്‍…
ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവും ബിഹാറില്‍ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യകുമാര്‍ ചൊവ്വാഴ്ചയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ മുമ്പോട്ടു നയിക്കാനാവൂ എന്നു പറഞ്ഞാണ് കനയ്യ കോണ്‍ഗ്രസില്‍ എത്തിയത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയില്‍ ഘടിപ്പിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ കനയ്യ കുമാര്‍ അഴിച്ചുകോണ്ടുപോയെന്ന് കഴിഞ്ഞ ദിവസം സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കനയ്യ സ്വന്തം ചെലവില്‍ വെച്ച എസിയാണെന്നും അത് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയ പാണ്ഡെ കനയ്യ കോണ്‍ഗ്രസില്‍ ചേരില്ലെന്നാണ് താനിപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പാണ്ഡെയുടെ വിശ്വാസങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി കനയ്യ പാര്‍ട്ടി വിടുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് എത്തിയത്.…
Read Moreവേണേ, ചീഫ് വിപ്പ് സ്ഥാനം തന്നേക്കാം; മന്ത്രിസ്ഥാനം കുറച്ചുള്ള വിട്ടുവീഴ്ചയ്ക്ക് സിപിഐ തയ്യാറാവില്ലെന്ന് സൂചന
തിരുവനന്തപുരം: മന്ത്രിസഭയിൽ നാലുസ്ഥാനത്തിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സിപിഐ നേതൃതലത്തിൽ ധാരണയെന്ന് സൂചന. സിപിഎമ്മുമായി നടത്തുന്ന ഉഭയകകക്ഷി ചർച്ചയിൽ ഈ നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുകയെന്നാണ് വിവരം. സിപിഎം മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിൽ ചീഫ് വിപ്പ് സ്ഥാനം സിപിഐ. വിട്ടുനൽകും. നാല് മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ്വിപ്പ് എന്നീ സ്ഥാനങ്ങളാണ് ഒന്നാം പിണറായി സർക്കാരിൽ സി.പി.ഐ.ക്കുണ്ടായിരുന്നത്. മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ച വ്യാഴാഴ്ച തുടങ്ങും. സിപിഐയുമായി ധാരണയുണ്ടാക്കിയ ശേഷമായിരിക്കുമിത്. ഈ ചർച്ചയിലെ ധാരണയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പരിശോധിക്കുക. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറുമായിരുന്നു തുടക്കത്തിൽ സിപിഎമ്മിനുണ്ടായിരുന്നത്. സിപിഐ.ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും. ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ പകരം എം.എം.മണി മന്ത്രിയായി. മണിയെ നിലനിർത്തികൊണ്ട് ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സിപിഎം. മന്ത്രിമാരുടെ എണ്ണം 13 ആയത്. ഇതിന് പകരം സിപിഐയ്ക്ക്…
Read More