പാര്‍ട്ടിയ്ക്ക് പിരിവ് നല്‍കാത്തതിന് തിരുവല്ലയില്‍ സിപിഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. മന്നംകരചിറ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ശ്രീ മുരുകന് ഹോട്ടലിന് നേര്‍ക്കാണ് ആക്രമണം. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ദമ്പതികളും നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകനും ഉഷയുമാണ് ഹോട്ടല്‍ നടത്തുന്നത്. 500 രൂപ പാര്‍ട്ടി പരിവ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ആക്രമണമെന്നും പരാതിയിലുണ്ട്. തിരുവല്ല പോലീസിലാണ് ദമ്പതികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. പോലീസിന് നല്കിയ പരാതി നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ചതായും ദമ്പതികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പാര്‍ട്ടി പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പിന്നാലെയാണ് കട തല്ലിത്തകര്‍ത്തത്. തങ്ങളെ മര്‍ദ്ദിച്ചതായും അസഭ്യം പറഞ്ഞതായും ദമ്പതികള്‍ പറയുന്നു. ഹോട്ടലിലെ പാത്രങ്ങളും ഗ്യാസ് സിലിണ്ടറുമടക്കം പ്രവര്‍ത്തര്‍ എടുത്തു പുറത്തിട്ടതായും പരാതിയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്…
Read More