സിപിഎമ്മുകാര്‍ ക്രൂരമായ വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ. രമയോട് അടങ്ങാത്ത പകയുമായി സിപിഎം ഗുണ്ടകള്‍. ടിപിയുടെ പോരാട്ടം രമ ഏറ്റെടുത്തതാണ് സിപിഎമ്മിന്റെ വൈരാഗ്യത്തിനു കാരണം. ആശയപരമായി നേരിടാതെ അശ്ലീല പരാമര്‍ശങ്ങളുമായി രമയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിടുകയാണ് സഖാക്കള്‍. വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം അക്രമ സംഭവങ്ങള്‍ക്കെതിരെ നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്ക്കെതിരായുള്ള അശ്ലീല സൈബര്‍ ആക്രമണം രൂക്ഷമായത്. യു.ഡി.എഫ്, ആര്‍.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള രമയുടെ ചിത്രങ്ങള്‍ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നത്. വാലന്റെയിന്‍സ് ഡേയായായ കഴിഞ്ഞ 14ന് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കറങ്ങുന്ന ആര്‍.എം.പി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി…
Read More