സിപിഎം നേതാക്കളുടെ വീടുകള്‍ക്കു നേരെ കല്ലേറ് ! അന്വേഷിച്ചപ്പോള്‍ പിടിയിലായതും സിപിഎം പ്രവര്‍ത്തകര്‍;കഞ്ഞിക്കുഴിയില്‍ നടന്നത്…

കഞ്ഞിക്കുഴിയില്‍യില്‍ സിപിഎം നേതാക്കളുടെ വീടിനു കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായവരും സിപിഎം പ്രവര്‍ത്തകര്‍. സംഭവം രണ്ടുപക്ഷത്ത് നില്‍ക്കുന്ന സിപിഎം നേതാക്കളുടെ ശത്രുത വര്‍ധിപ്പിക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് എല്‍. സി. സെക്രട്ടറി സന്തോഷ്‌കുമാറിനെയും വീടുകള്‍ക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പൊലീസ് കുടുക്കിയത്. സിപിഎം. ഭരിക്കുന്ന പഞ്ചായത്തിലെ താത്കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ടുവര്‍ഷം മുന്‍പ് ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള വൈരാഗ്യത്താല്‍ നേതാവിന്റെ മേല്‍ കുറ്റം വരുന്നതിനാണ് വീടാക്രമിച്ചതെന്നാണ് വിവരം. ഒരുവര്‍ഷം മുന്‍പ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും പ്രവര്‍ത്തകര്‍ തന്നെയാണെന്ന് മനസ്സിലാക്കി സിപിഎം. നേതൃത്വം ഇവരെ താക്കീതും ചെയ്തിരുന്നു. ഈ കേസിലെ പ്രതികള്‍ തന്നെയാണ് ഇപ്പോള്‍ വീടാക്രമിച്ചതിനു പിടിയിലായിരിക്കുന്നത്.

Read More

മഞ്ഞ ചുവപ്പായപ്പോള്‍ പണികിട്ടിയത് ലോക്കല്‍ സെക്രട്ടറിയ്ക്ക് ! എസ്എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തിയ ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി…

എസ്എന്‍ഡിപി.യുടെ കൊടിമരത്തില്‍ സിപിഎമ്മിന്റെ പതാക ഉയര്‍ത്തിയ സംഭവം വിവാദമായതോടെ പണി കിട്ടിയത് ലോക്കല്‍ സെക്രട്ടറിക്ക്. കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ലോക്കല്‍ സെക്രട്ടറി എ ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷിക ദിനത്തിലായിരുന്നു വിവാദക്കൊടി ഉയര്‍ന്നത്. സംഭവത്തില്‍ ലോക്കല്‍സെക്രട്ടറി പരസ്യക്ഷമാപണം നടത്തി. പാര്‍ട്ടി നിര്‍ദേശപ്രകാരം പിന്നീട് ഇയാള്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ബിജുവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി ഏരിയാ കമ്മിറ്റി അറിയിച്ചു. ഹൈറേഞ്ച് എസ്എന്‍ഡിപി. യൂണിയനു കീഴിലെ പെരുവന്താനം 561-ാം നമ്പര്‍ ശാഖയുടെ പ്രാര്‍ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയര്‍ത്തിയത്. പെരുവന്താനം ലോക്കല്‍ സെക്രട്ടറി എ.ബിജുവാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കൊടി ഉയര്‍ത്തുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും സംഭവത്തില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ കൊടി മാറ്റുകയും പാര്‍ട്ടി നേതാക്കള്‍ എസ്.എന്‍.ഡി.പി. നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും…

Read More

ടി എന്‍ പ്രതാപന്‍ മിഠായി നല്‍കിയ 34 പേര്‍ പെട്ടു ! ഇനി ഇവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ എംപിയുടെ ഫലം നെഗറ്റീവ് ആകണം; ഇടതു സംഘടനാ നേതാവായ നഴ്‌സിംഗ് സൂപ്രണ്ടിനെ നൈസായി അങ്ങ് ഒഴിവാക്കി…

വാളയാര്‍ അതിര്‍ത്തിയില്‍ ടി എന്‍ പ്രതാപന്‍ എംപി പങ്കെടുത്ത ഗവ. മെഡിക്കല്‍ കോളേജ് നേഴ്‌സസ് ദിനാഘോഷത്തില്‍ സംബന്ധിച്ച നഴ്‌സുമാരും ജീവനക്കാരും ഹോം ക്വാറന്റൈനില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. പ്രതാപനുമായി അന്ന് സമ്പര്‍ക്കത്തില്‍പ്പെട്ട 34പേരില്‍ പത്തുപേരെ ഹോം ക്വാറന്റൈനില്‍ പോകുകാന്‍ നിര്‍ദേശിച്ചിരുന്നു. ന്യൂറോസര്‍ജന്‍ ഡോ. ലിജോ, നേഴ്‌സിങ് സൂപ്രണ്ടുമാരായ ലിസി വര്‍ഗീസ്, എം കെ ഹൈമവതി, ടി ബി രാധാമണി, ടി എല്‍ ഷൈമിനി, കെ കെ ഗ്രേസി, എം എസ് മല്ലിക, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നേഴ്‌സ് സിജി ജോസ്, സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ കെ എന്‍ നാരായണന്‍ എന്നിവരെയാണ് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ 14 ദിവസമോ, അല്ലെങ്കില്‍ പ്രതാപന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്നതുവരെയോ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. മറ്റ് 24പേര്‍ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ്‌പെടുക. ഇവര്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ച് ജോലിക്ക് ഹാജരാകണം. അതേസമയം,…

Read More

പരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ പരോള്‍കാലം കഴിഞ്ഞിട്ടും തിരികെയെത്തിയില്ല ! ഭര്‍ത്താവിനെ കാണാനാവില്ലെന്ന് പരാതിയുമായി ഭാര്യയും…

പരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ പരോള്‍ കാലം കഴിഞ്ഞിട്ടും ജയിലില്‍ തിരികെയെത്തിയില്ല. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. 2007-ല്‍ മൂര്യാട്ടുവെച്ച് ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന മൂര്യാട് സ്വദേശിയായ സി.പി.എം. പ്രവര്‍ത്തകന്‍ വിപിന്‍ അണ്ണേരി(34)യാണ് പരോള്‍ കാലം കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞത്. ഇയാളെ കാണാനില്ലെന്ന് ഭാര്യ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജനുവരി 30ന് പരോളിലിറങ്ങിയ വിപിന്‍ കാലാവധി കഴിഞ്ഞ് മാര്‍ച്ച് 16ന് വൈകുന്നേരം 5.30-ന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. 16ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നുപറഞ്ഞ് വിപിന്‍ വീട്ടില്‍നിന്നിറങ്ങിയതായി ഭാര്യ ശ്രുതിലയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, ഇയാള്‍ ജയിലിലെത്തിയില്ല. പരാതിയില്‍ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. വീട്ടില്‍നിന്നിറങ്ങിയശേഷം വിപിന്റെ ഫോണ്‍ സ്വിച്ചോഫായതായി പോലീസ് കണ്ടെത്തി. പരോള്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ വിപിനെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ട്…

Read More

അടി സക്കെ, അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍ ! പ്രളയത്തില്‍ എല്ലാം തകര്‍ന്നവര്‍ക്ക് നാലുലക്ഷം കിട്ടിയപ്പോള്‍ മഴ പരിസരത്തു കൂടി പോലും പോകാഞ്ഞ സിപിഎം നേതാവിന് 10 ലക്ഷവും…

പ്രളയത്തില്‍ സര്‍വസ്വവും തകര്‍ന്നവര്‍ക്ക് നാലുലക്ഷം രൂപ മാത്രം കിട്ടിയപ്പോള്‍ ഒരു പുല്‍ക്കൊടി പോലും നഷ്ടമാകാത്ത സിപിഎം നേതാവിന് പ്രളയസഹായമായി കിട്ടിയത് 10 ലക്ഷം രൂപ. സംഭവം വിവാദമായതോടെ തുക കളക്ടര്‍ തിരിച്ചുപിടിക്കുകയും കളക്ടറേറ്റിലെ ദുരിതാശ്വാസ സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുകയും ചെയ്തു. എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിന്റെ അക്കൗണ്ടിലാണ് പണം വന്നത്. സംഭവത്തില്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ സസ്‌പെന്റ് ചെയ്തു. അവസാന ഗഡു ജനുവരിയില്‍ വന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രളയ ദുരിതാശ്വാസത്തില്‍ ദുരിത ബാധിതര്‍ക്കുള്ള സഹായത്തിലെ പണമായിരുന്നു ഇത്. പ്രളയത്തിന്റെ യാതൊരു പ്രശ്‌നവും ഇല്ലാത്ത നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന അന്‍വറിന്റെ അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസം എന്ന ഇനത്തില്‍ ജില്ലാ ഭരണകൂടം പല ഗഡുക്കളായി ഇട്ടുകൊടുത്തത് പത്തര ലക്ഷം രൂപയായിരുന്നു. ഇതില്‍ അഞ്ചു…

Read More

ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നു കയറിയിട്ടുണ്ട് ! രൂക്ഷ വിമര്‍ശനവുമായി എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി

ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നുകയറിയിട്ടുണ്ടെന്ന് തുറന്നടിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി. ബിസിനസ് രാഷ്ട്രീയമാണ് സിപിഎമ്മില്‍. എറണാകുളം പിറവത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തിനെതിരേ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു വിമര്‍ശനം. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് സിപിഐ പിറവത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ സിപിഎമ്മിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനെത്തി. അക്രമികളെ സിപിഎം സംരക്ഷിക്കുന്നെന്ന വിമര്‍ശനമായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തിന്റെ കാതല്‍. കേരളത്തിനു പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാലുകുത്താനാകാത്ത സ്ഥിതിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. അത്തരം സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതി ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. പിറവം നഗരസഭ കൗണ്‍സിലര്‍ മുകേഷ് തങ്കപ്പന്‍ ഉള്‍പ്പെടെയുളളവര്‍ക്കു നേരെയുണ്ടായ അക്രമണമാണ് എറണാകുളത്ത് വീണ്ടും സിപിഎം-സിപിഐ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുന്നത്.

Read More

വീട്ടിലേക്കുള്ള വഴിയില്‍ പാര്‍ട്ടിയുടെ കൊടി നാട്ടിയതിനെ ചോദ്യം ചെയ്തു ! വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎമ്മുകാര്‍…

പാര്‍ട്ടിക്കാര്‍ വീട്ടിലേക്കുള്ള വഴിയില്‍ കൊടി നാട്ടിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയ്ക്കും മകനും സിപിഎമ്മുകാരുടെ വക ക്രൂരമര്‍ദ്ദനം. അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കാസര്‍കോട് ബിംബുങ്കാലിലെ ബനാര്‍ദ്ദനന്റെ വീട്ടിലേക്കുള്ള വഴിയരികിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാസര്‍കോട് ബിംബുങ്കാലാല്‍ നിന്നും ബന്തടുക്കയിലേക്ക് പോകുന്ന പ്രധാന റോഡിനോട് ചേര്‍ന്നാണ് ജനാര്‍ദ്ദനന്റെ വീട് സ്ഥിതിചെയ്യുന്നത്. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം അടുത്തിടെ ജനാര്‍ദ്ദനന്റെ കുടുംബം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് അന്യായമായി സിപിഎം കൊടിനാട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടിട്ടും സിപിഎം കൊടിമരം മാറ്റാന്‍ തയ്യാറായില്ലെന്നും എന്നാല്‍ വീട്ടുകാര്‍ നേരിട്ട് കൊടിമരം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വീടിന് എതിര്‍ വശത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ ഓടിയെത്തി ജനാര്‍ദ്ദനന്റെ ഭാര്യ ചിത്രവതിയേയും മകനേയും ആക്രമിക്കുകയാണെന്നുമാണ് പരാതി. എന്നാല്‍ വീടിന്റെ സമീപത്തായി…

Read More

പോലീസിനെ ‘ശരിയാക്കാന്‍’ ഊരാളുങ്കല്‍ സൊസൈറ്റി ! കേരളാ പോലീസിന്റെ ഡേറ്റാബേസിലെ മുഴുവന്‍ വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയ്ക്കു കൈമാറി; കൂടെ 35 ലക്ഷവും; ഉത്തരവ് തിരികൊളുത്തുന്നത് വന്‍വിവാദത്തിന്…

ഇനി പോലീസിനെ ഊരാളുങ്കല്‍ സൊസൈറ്റി ശരിയാക്കും.സംസ്ഥാന പോലീസിന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള നീക്കം വന്‍വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. വഴിവിട്ട നീക്കത്തിലൂടെ അനുമതി നല്‍കുന്നതിനെ രണ്ട് വിദഗ്ധ സമിതികള്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്തത്. ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തലും തള്ളുകയായിരുന്നു. സോഫ്റ്റ്‌വെയറിനായി ഊരാളുങ്കല്‍ നല്‍കിയത് നാല് കോടിയുടെ പദ്ധതിയാണ്. ആദ്യപടിയായി കേന്ദ്രഫണ്ടില്‍ നിന്ന് 35 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഊരാളുങ്കലിന് ഒരു തുകയും നല്‍കിയിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. പോലീസിന്റെ പാസ്‌പോര്‍ട്ട് പരിശോധന പോലെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സൊസൈറ്റി വികസിപ്പിച്ച ആപ്പിന് വേണ്ടി പൊലീസ് ഡേറ്റാബേസ് ഉപയോഗിക്കാന്‍ നല്‍കുന്ന അനുമതി സംസ്ഥാനത്തെ മുഴൂവന്‍ പൊലീസ് വിവരങ്ങളും സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ പക്കലെത്തുമെന്നാണ് വിമര്‍ശനം. പാസ്‌പോര്‍ട്ട് പരിശോധന പോലെയുള്ള പൊലീസിന്റെ…

Read More

വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത് ! മന്ത്രി എ. കെ ബാലന്റെ വാദങ്ങള്‍ പൊളിയുന്നു…

വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി എ കെ ബാലന്‍ ഉള്‍പ്പെടെയുളളവര്‍. പ്രതികളെ രക്ഷപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധകോണുകളില്‍ നിന്നും ഉയരുകയാണ്. പ്രതികള്‍ രക്ഷപെടാന്‍ അനുവദിക്കരുതെന്ന് പൊതുസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ്. കോടതിയില്‍ പ്രതികളെക്കുറിച്ച് കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞതാണെന്നു പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണത്തിലാണോ പ്രോസിക്യൂഷനിലാണോ വീഴ്ചയെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരണം വന്നെങ്കിലും പ്രതികളുടെ രാഷ്ട്രീയബന്ധം ചര്‍ച്ചയാകുകയാണ്. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനം നടത്തുന്ന പ്രതിയായ എം മധുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവ് നിതിന്‍ കണിച്ചേരിയോടൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. എന്നാലിത് തിരഞ്ഞെടുപ്പ് കാലത്തേതാണെന്നും മറ്റ് യാതൊരു ബന്ധവുമില്ലെന്നുമാണ് നിതിന്‍ കണിച്ചേരി പറയുന്നത്.…

Read More

വാളയാറിലെ ഇളയകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നു സംശയം ! കൊലപാതകമാവാമെന്ന് പറഞ്ഞപ്പോള്‍ പോലീസ് ഗൗനിച്ചതേയില്ലെന്നു കുട്ടിയുടെ പിതാവ്; മൂന്നരമീറ്റര്‍ ഉയരത്തില്‍ ഇരിക്കുന്ന ഉത്തരത്തില്‍ എങ്ങനെ…?

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായതായി സൂചന. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. എട്ടു വയസ്സുകാരിയായ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് താന്‍ പല തവണ പോലീസിനോട് അവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ കേട്ട ഭാവം നടിച്ചില്ലെന്ന് പിതാവ് ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞു. മകളെ കൊന്ന ശേഷം കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായും പിതാവ് പ്രതികരിച്ചു. കേസില്‍ സാക്ഷിമൊഴി വായിച്ചു കേള്‍പ്പിക്കാന്‍ തയ്യാറായില്ലെന്ന് കുട്ടികളുടെ മാതാവ് ആരോപിച്ചതിന് പിന്നാലെയാണ് പിതാവും വന്നത്. എട്ടു വയസ്സ് മാത്രമുള്ള കുട്ടി എങ്ങിനെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും മകളെ കൊന്നുകെട്ടിത്തൂക്കി എന്നാണ് സംശയിക്കുന്നതെന്നും പോലീസിനോട് പറഞ്ഞപ്പോള്‍ അവര്‍ ആത്മഹത്യയാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. അക്കാര്യം പല തവണ പോലീസ് നിര്‍ബ്ബന്ധപൂര്‍വ്വം പറയുകയും ചെയ്തു. കുട്ടികളും മാതാപിതാക്കളും താമസിച്ചിരുന്നത് ഓടിട്ട വലിപ്പമില്ലാത്ത ചെറിയ വീട്ടിലായിരുന്നു. ഇവിടെ ഉത്തരം മുതല്‍…

Read More