വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരുടെ മനസ്സറിയാനുള്ള രഹസ്യനീക്കവുമായി സിപിഎം. മണ്ഡലത്തിലെ ട്രെന്‍ഡ് മനസ്സിലാക്കാനായി രഹസ്യ സര്‍വെ നടത്തുന്നുവെന്നാണ് വിവരം. ജില്ലയ്ക്കും മണ്ഡലത്തിനും പുറത്തുള്ള പ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ബസുകള്‍,ബസ് സ്‌റ്റോപ്പുകള്‍, ചായക്കടകള്‍, തുടങ്ങി ജനങ്ങള്‍ ഒത്തുകൂടുന്ന പ്രദേശങ്ങളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ നിരീക്ഷിച്ച് ട്രെന്‍ഡ് വിലയിരുത്താനാണ് നീക്കം. സിപിഎം യുവജന-വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളും ഈ സ്‌ക്വാഡിലുണ്ട്. നിലവിലെ ട്രെന്‍ഡില്‍ വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്താണ ്പാര്‍ട്ടി നില്‍ക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥി വി.കെ പ്രശാന്തിനോടുള്ള ആളുകളുടെ മനോഭാവം പ്രത്യേകിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ സര്‍വെ. മാത്രമല്ല വി.കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുറുമുറുപ്പുള്ള ഒരു വിഭാഗം പാര്‍ട്ടിയ്്ക്കുള്ളില്‍ തന്നെയുണ്ട്. ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു വന്ന പ്രശാന്തിന് സീറ്റ് കൊടുത്തത് പലര്‍ക്കും അത്ര ദഹിച്ചിട്ടില്ല. ഇവര്‍ പ്രശാന്തിനെതിരേ പ്രവര്‍ത്തിച്ചേക്കുമെന്നും പാര്‍ട്ടിയ്ക്കു വിവരം ലഭിച്ചിരുന്നു. ഇത്തരക്കാരെ കണ്ടെത്തുന്നതിനു കൂടിയാണ് സര്‍വെ എന്നും സൂചനയുണ്ട്.
Read MoreTag: cpm
ജീവനൊടുക്കിയ പ്രവാസിയുടെ ഓഡിറ്റോറിയത്തിനു സമീപമുള്ള പുറമ്പോക്ക് കൈയ്യേറി സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ്; മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയത് സാജനും; പാര്‍ട്ടി ഓഫീസ് പെര്‍മിറ്റും ലൈസന്‍സും നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ…
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ സമീപം ജീവനൊടുക്കിയ സാജന്‍ മലയാളികള്‍ക്ക് വേദനയാവുകയാണ്. എന്നാല്‍ ഈ കെട്ടിടത്തിനു സമീപം തന്നെയുള്ള സിപിഎം ഓഫീസ് പുറമ്പോക്ക് ഭൂമി കൈയ്യേറിയുള്ളതാണെന്ന ആരോപണം ഇപ്പോള്‍ ശക്തമാവുകയാണ്. പാര്‍ട്ടി കെട്ടിടത്തിന് മേല്‍ക്കൂര നിര്‍മിക്കാന്‍ പണം നല്‍കിയതാവട്ടെ സാജനും. സിപിഎം. ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനാണ് ആന്തൂര്‍ നഗരസഭ യാതൊരു മാനദണ്ഡവും പാലിക്കാതെ പെര്‍മിറ്റും െലെസന്‍സും നല്‍കിയത്. ബക്കളം പഴയ ദേശീയപാതയോടു ചേര്‍ന്ന്, സാജന്റെ പാര്‍ത്ഥാ ഓഡിറ്റോറിയത്തിന് 50 മീറ്ററടുത്താണു പാര്‍ട്ടി ഓഫീസ്. ഒരാള്‍ സൗജന്യമായി നല്‍കിയ രണ്ടു സെന്റൊഴികെ, ബാക്കി പുറമ്പോക്ക് കൈയേറിയതാണെന്നാണു സൂചന. മൂന്നുനിലകളിലായി, കടമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിനാണു നഗരസഭ വേഗത്തില്‍ അനുമതി നല്‍കിയത്. കെട്ടിടനമ്പര്‍ ലഭിച്ചതോടെ താഴത്തെ നില വാടകയ്ക്കു നല്‍കി. സിപിഎം. ഓഫീസിനു സാജന്‍ സാമ്പത്തികസഹായം നല്‍കുമ്പോഴും തൊട്ടടുത്ത് അദ്ദേഹം നിര്‍മിച്ച കണ്‍വെന്‍ഷന്‍…
Read Moreശ്യാമളയുടെ ദ്രോഹത്തിനിരയായവര്‍ നിരവധി ! 10 ലക്ഷം മുതല്‍മുടക്കിയവരെ 40 ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണെന്ന് വനിതാ വ്യവസായി…
കണ്ണൂര്‍: പ്രവാസി സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ നിരവധി പേര്‍ രംഗത്ത്. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്‌സണ്‍ ഉപദേശിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത് പി.കെ.ശ്യാമള കാരണമാണെന്ന് ആരോപിക്കുന്നത്, സിപിഎം അനുഭാവി കൂടിയായ സംരംഭകയാണ് സോഹിത. പത്ത് ലക്ഷം മുതല്‍ മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരം ഫേസ്ബുക്കില്‍ കുറിച്ചു. പതിനഞ്ചോളം കുടുംബങ്ങളുടെ അന്നം മുട്ടിച്ചതും പി.കെ.ശ്യാമളയാണെന്നും ഇവര്‍ ആരോപിക്കുന്നു. തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു…
Read Moreഅത്യാവശ്യമായി എകെജി സെന്ററില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണം; കോടിയേരിയുടെ രണ്ട് മക്കളെയും വേറെ ചിലത് ചെയ്തിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു; കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവനയില്‍ ഞെട്ടി സിപിഎം
സിപിഎമ്മിന്റെ നേതാക്കള്‍ തുടര്‍ച്ചയായി പീഡന പരാതികളില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ എ.കെ.ജി സെന്ററില്‍ ഡി.എന്‍.എ ഡെസ്റ്റ് നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയെപ്പറ്റി ഒരു ന്യൂസ് ചനലില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പീഡന പരാതിയില്‍ തെറ്റ് ചെയ്തില്ല എന്ന് തെളിയിക്കാന്‍ ഒരു ഡി.എന്‍.എ ടെസ്റ്റ് നടത്തിയാല്‍ മതിയല്ലോ എന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. ഈ വിഷയത്തില്‍ നിന്ന് യു.ഡി.എഫ് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കെ നിയമസഭയില്‍ പലരെയും കുറിച്ചും മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ? കോടിയേരിയുടെ മകന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടെന്താണെന്നും ജ്യോതികുമാര്‍ ചോദിച്ചു. നവോത്ഥാന നായകന്‍മാരെവിടെ? സാംസ്‌ക്കാരിക നായകന്‍മാരെവിടെ? ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കം ഒളിച്ചോടുകയാണ്. ഇത് പോലൊരു സംഭവം ഏതെങ്കിലും യു.ഡി.എഫ്…
Read Moreഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ ! ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ശബരിമലയെന്ന് സമ്മതിച്ച് ഇടതുമുന്നണി; സഖാക്കളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ഇനി യുവതികള്‍ക്ക് മലകയറാനാവൂ…
നാലു വോട്ടിനു വേണ്ടി നവോത്ഥാനത്തില്‍ നിന്നും ശബരിമലയില്‍ യുവതികളെ കയറ്റുന്നതില്‍ നിന്നും പിന്മാറില്ലെന്നു പ്രഖ്യാപിച്ച ഇടതുമുന്നണിയ്ക്ക് ഒടുവില്‍ തീരുമാനം മാറ്റേണ്ടിവന്നിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ നാല് വോട്ടിനു പകരം 40 ലക്ഷം വോട്ട് കുറഞ്ഞതോടെയാണ് സിപിഎമ്മും സര്‍ക്കാരും അയഞ്ഞത്. ശബരിമല വിഷയം വിശ്വാസികളെ ഇടതുമുന്നണിയില്‍നിന്ന് അകറ്റിയെന്ന് എല്‍.ഡി.എഫ്. യോഗത്തില്‍ ഘടകകക്ഷികളുടെ വിമര്‍ശനവുമുണ്ടായി. ഇതോടെ വിശ്വാസികളെ തിരിച്ച് കൊണ്ടുവരുമെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതാകട്ടെ ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ശബരിമലയില്‍ ഇനിയൊരു യുവതിയേയും കയറ്റാന്‍ സിപിഎം കൂട്ടു നില്‍ക്കില്ലെന്ന വലിയ ആശ്വാസമാണ് ഇതിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്നത്. ശബരിമല വിഷയം കണ്ടില്ലെന്നു നടിച്ചിട്ട് കാര്യമില്ലെന്നാണ് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്. വനിതാ മതില്‍ കഴിഞ്ഞതിനു പിന്നാലെ രണ്ടു യുവതികള്‍ ശബരിമലയിലെത്തിയത് വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുറിവേറ്റ സംഭവമാണ്. ഇതില്‍ വീഴ്ചപറ്റിയെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. എല്‍.ജെ.ഡി., ഐ.എന്‍.എല്‍. കേരള കോണ്‍ഗ്രസ്…
Read Moreവെട്ടി വീഴ്ത്തിയ നസീറിന്റെ മേല്‍ ബൈക്ക് കയറ്റിയ ശേഷം തലങ്ങനെയും വിലങ്ങനെയും വെട്ടി ! സി.ഒ.ടി നസീറിനെതിരായ ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…
കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സിപിഎം വിമതന്‍ സി.ഒ.ടി. നസീറിനെതിരായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു സൂചിപ്പിക്കുന്ന തരത്തില്‍, വീണു കിടക്കുന്ന നസീറിന്റെ ദേഹത്ത് െബെക്ക് കയറ്റുന്നതും തുടരെ വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മേയ് 18-ന് രാത്രി തലശേരി കയ്യാത്ത് റോഡില്‍വച്ചാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. അക്രമികള്‍ ആയുധങ്ങളുമായി വഴിയില്‍ കാത്തു നില്‍ക്കുന്നതു മുതലുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ അക്രമികള്‍ മൂന്നുപേര്‍ ഒരു െബെക്കില്‍ കയറി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. അതേസമയം, എ.എന്‍. ഷംസീര്‍ എം.എല്‍.എക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നു നസീര്‍ വ്യക്തമാക്കി. തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി എം.എല്‍.എ. ഭീഷണിപ്പെടുത്തി. കേസ് മരവിപ്പിക്കാനുള്ള നീക്കത്തിനെതിരേ നിയമപോരാട്ടം ശക്തമാക്കുമെന്നും നസീര്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം തലശേരി…
Read Moreപിണറായി എന്ന വന്‍മരം വീഴുമോ ? സംസ്ഥാന സമിതിയോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് രൂക്ഷവിമര്‍ശനം; തിരുത്തല്‍വാദ ഗ്രൂപ്പിനു പിന്നില്‍ വിഎസ് അനുകൂലികളും ഒരു മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍…
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ തെറ്റായിരുന്നെന്നു കാട്ടി സിപിഎം സംസ്ഥാനസമിതി യോഗത്തില്‍ പിണറായിക്കു നേരെ രൂക്ഷമായ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ഇതു ബാധകമായില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് തള്ളി. സര്‍ക്കാര്‍ നിലപാടിനെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. ഇക്കാര്യം പിന്നീട് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി സമ്മതിച്ചു. സംസ്ഥാന ശബരിമല പ്രചാരണ വിഷയമാക്കാത്തതു ദോഷമായെന്നാണു വിമര്‍ശനം. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വോട്ടു തേടണമായിരുന്നു. അതിനു സാധിച്ചില്ല. വിശ്വാസികളുടെ നഷ്ടമായ വോട്ട് തിരിച്ചുപിടിക്കാന്‍ പ്രായോഗികമായ പദ്ധതികളണ്ടാകണമെന്നും അഭിപ്രായമുയര്‍ന്നു.രണ്ടു ദിവസമായി നടന്ന യോഗത്തിന്റെ ആദ്യദിനം തന്നെ സി.പി.എം. ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സമിതിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിണറായി വിജയനെതിരേ പാര്‍ട്ടിയില്‍ തിരുത്തല്‍വാദഗ്രൂപ്പ് രൂപപ്പെട്ടുവെന്നു വ്യക്തമാകുന്നതാണു യോഗമെന്നാണു വിവരം. വി.എസ്. അനുകൂലികളും ഒരു മന്ത്രിയും…
Read Moreആറു മാസത്തെ ഇടവേളയ്ക്കു ശേഷം ‘തമ്പുരാന്‍’ മടങ്ങി വരുന്നു ! പി കെ ശശിയുടെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി; പാലക്കാട്ട് രാജേഷിന്റെ തോല്‍വിയ്ക്കു പിന്നില്‍ കളിച്ചത് ശശിയോ ?
പാലക്കാട്: പാര്‍ട്ടിക്കാര്‍ക്കിടയില്‍ ‘ഷൊര്‍ണൂരിന്റെ തമ്പുരാന്‍’ എന്നറിയപ്പെടുന്ന പി കെ ശശി മടങ്ങിവരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയെത്തുടര്‍ന്നാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയിലേക്ക് ശശി മടങ്ങിയെത്തുന്നത്. എന്നാല്‍ പി കെ ശശി ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഇനി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ പി കെ ശശിയാണെന്ന ആരോപണത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്. നവംബര്‍ 26നാണ് ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ…
Read Moreനന്ദി വേണം നന്ദി ! ഇടതിനു കിട്ടിയ അഞ്ചില്‍ നാല് സീറ്റിലും രാഹുല്‍ ഗാന്ധിയുടെ കൂടെ വിയര്‍പ്പുണ്ട് ; ഇതൊക്കെ മറന്നാണ് ഇവര് അര്‍മാദിക്കുന്നതെന്ന് വി ടി ബല്‍റാം…
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയില്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തിന് ചുട്ടമറുപടിയുമായി വി.ടി ബല്‍റാം എംഎല്‍എ. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ആകെ കിട്ടിയ അഞ്ച് സീറ്റുകളില്‍ നാലിലും രാഹുല്‍ ഗാന്ധിയുടെ കൂടി വിയര്‍പ്പുണ്ടായിരുന്നുവെന്ന കാര്യം മറക്കരുതെന്നാണ് ബല്‍റാം പറയുന്നത്. അത് മറന്നുകൊണ്ടാണ് സൈബര്‍ സഖാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ അര്‍മാദിക്കുന്നതെന്ന് ബല്‍റാം പറയുന്നു. പലരുടേയും വിടുവായത്തങ്ങള്‍ക്ക് 23ന് ശേഷം മറുപടി നല്‍കാമെന്ന് കരുതി മാറ്റിവച്ചിരുന്ന എനിക്ക് പോലും ഇപ്പോള്‍ അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് അവരുടെ തോല്‍വിയെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: കേരളത്തിലെ സിപിഎമ്മിന്റെ പരാജയത്തില്‍ യുഡിഎഫുകാര്‍ സന്തോഷിക്കുന്നത് സ്വാഭാവികമാണ്. കാരണം, ബിജെപി കാര്യമായ ശക്തിയല്ലാത്ത കേരളത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ വേണ്ടിത്തന്നെയാണ് യുഡിഎഫിന്റെ 20 സ്ഥാനാര്‍ത്ഥികളും മത്സരിച്ചത്. മോദി സര്‍ക്കാരിനെതിരെ എന്നത് പോലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും ശക്തമായ എതിര്‍പ്പാണ്…
Read Moreനവോത്ഥാനം തിരിഞ്ഞു കൊത്തി ! സി.ദിവാകരന് കിട്ടിയത് ബെന്നറ്റ് ഏബ്രഹാമിന് കിട്ടിയതിനേക്കാള്‍ കുറഞ്ഞ വോട്ടു ശതമാനം; പിണറായി സര്‍ക്കാരിന് ശോകമൂകമായ മൂന്നാം വാര്‍ഷികം…
നവോത്ഥാനം തിരിച്ചടിച്ചെന്ന വിലയിരുത്തലില്‍ പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം വാര്‍ഷികം. ആഘോഷിക്കേണ്ട സമയമായിട്ടും മരണവീട് പോലെയാണ് ഇടതുമുന്നണിയുടെ അവസ്ഥ. 2014 ല്‍ ബെന്നറ്റ് ഏബ്രഹാം നേടിയതിലും അല്‍പം കൂടുതല്‍ വോട്ട് പിന്‍ഗാമി സി. ദിവാകരന്‍ നേടിയെങ്കിലും ഇടത് വോട്ടുവിഹിതം ഭരണസിരാകേന്ദ്രത്തില്‍ അതിലും താഴ്ന്നു: 25.6% മാത്രം. (2014 ല്‍ 28.5%) സിപിഐ നേതൃയോഗം നടന്ന എം.എന്‍ സ്മാരകത്തിലേക്കു തിരിഞ്ഞുനോക്കാന്‍ ദിവാകരന്‍ മെനക്കെടാഞ്ഞതു വെറുതെയല്ല. ഇടതുവോട്ടിലെ ഈ ചോര്‍ച്ചയാണ് ഭരണ- പാര്‍ട്ടി നേതൃത്വങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. ഇടതുമുന്നണിക്കു കേരളത്തില്‍ 45% ജനങ്ങളുടെ പിന്തുണയുണ്ടെന്നു സിപിഎം അവകാശപ്പെടാറുണ്ടെങ്കില്‍ ഇക്കുറി കിട്ടിയത് അതിലും 10% താഴ്ന്നു. 2006 ല്‍ 98 സീറ്റുമായി ഇടതുമുന്നണി 48.58% വോട്ടു നേടിയപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി ലക്ഷ്യം മുന്നോട്ടുവച്ചു: 50% വോട്ട്. ആ ലക്ഷ്യം ഇപ്പോള്‍ ഏതാണ്ട് 15% പിന്നിലായി. നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 3…
Read More