മാറ്റിക്കുത്തിയാല്‍ മാറ്റം കാണാമെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങി ! ടിപി മോഡലില്‍ വെട്ടിയും കുത്തിയും മരണാസന്നനാക്കി പാര്‍ട്ടിക്കാര്‍;സിപിഎം വിമതന്‍ സിഒടി നസീറിന്റെ നില അതീവ ഗുരുതരം…

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറില്‍ പാര്‍ട്ടി കണ്ടത് മറ്റൊരു ടിപി ചന്ദ്രശേഖരനെ. മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന ഭയം ഉണ്ടായതോടെ ടിപിയോടു ചെയ്തതിനു സമാനമായി നസീറിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയ്ക്കും വയറിനും കൈകാലുകള്‍ക്കും മാരകമായി പരിക്കേറ്റ നസീറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ബെക്കിലെത്തിയ സംഘം വെട്ടിയപ്പോള്‍ തടുക്കുമ്പോഴാണ് പരിക്കേറ്റത്. ശനിയാഴ്ച സന്ധ്യയോടെ തലശ്ശേരി പുതിയ സ്റ്റാന്റ് പരിസരത്തെ കായ്യത്ത് റോഡില്‍ വച്ചാണ് സംഭവം. സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോള്‍’ ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം…

Read More

എത്ര സഖാക്കളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പഞ്ഞിക്കിട്ടാലും അവരെ പിന്തുണയ്‌ക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകമാണ് ! ബിജെപി വിരുദ്ധ മുന്നണിയില്‍ ചേരാന്‍ സിപിഎമ്മിന് കടന്നു പോകേണ്ടത് വമ്പന്‍ പ്രതിസന്ധികളിലൂടെ…

 ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടി ഏതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. ഒരു കാലത്ത് ശക്തിദുര്‍ഘങ്ങളായിരുന്ന ബംഗാളും ത്രിപുരയിലും പോലും ഇത്തവണ ഒറ്റ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷയില്ല. ആകെ പ്രതീക്ഷയുള്ള കേരളത്തില്‍ നേട്ടം ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ കച്ചമുറുക്കുന്ന പ്രതിപക്ഷസഖ്യത്തില്‍ ചേരാന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുകയാണ്. ബിജെപി വിരുദ്ധ സഖ്യത്തെ പിന്തുണച്ചാല്‍ പശ്ചിമ ബംഗാളില്‍ തങ്ങളുടെ പരമ്പരാഗത ശത്രുവായ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെയും കേരളത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിന് പിന്തുണക്കേണ്ടി വരും. ഇത്തരത്തില്‍ മമതയെ പിന്തുണയ്ക്കുന്ന ഗതികേട് ഒഴിവാക്കുന്നതിനായി തൃണമൂലിനെ ഒഴിവാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍കൈയെടുക്കാനും സിപിഎം നിര്‍ബന്ധിതമായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് മമതയെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സിപിഎം ഗൗരവപരമായി ആലോചിച്ചു വരുന്നുവെന്നാണ് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളിലൊരാളുടെ വെളിപ്പെടുത്തല്‍. ബംഗാളിലെ നിര്‍ണായക…

Read More

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്‌കോയില്‍ നിന്ന് വീണ്ടും പിരിച്ചുവിട്ടു ! നടപടി ആര്‍എസ്എസ് മാസികയില്‍ ലേഖനമെഴുതിയതിനു പിന്നാലെ…

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്കോയില്‍ നിന്നും വീണ്ടും പിരിച്ചുവിട്ടു. സിഡ്‌കോയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ആശയെ ഇത് രണ്ടാം തവണയാണ് പിരിച്ചുവിടുന്നത്. ആശയുടെ മകന്‍ മിലന്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു ആശയെ ആദ്യമായി പിരിച്ചുവിട്ടത്. എന്നാല്‍ സംഭവം വിവാദമായതോടെ തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ആര്‍എസ്എസ് മാസികയില്‍ ലേഖനം എഴുതിതിന് പിന്നാലെയാണ് ആശയോട് ജോലിക്ക് വരേണ്ടതെന്നും സിഡ്കോയും വ്യവസായമന്ത്രിയുടെ ഓഫീസും അറിയിച്ചത്. വ്യവസായമന്ത്രിയെ നേരിട്ടും കണ്ടിട്ടും പിരിച്ചുവിടല്‍ പിന്‍വലിക്കാന്‍ തയാറായില്ലെന്നും എന്നാല്‍ തനിക്ക് രേഖാമൂലം കത്ത് നല്‍കിയില്ലെന്ന് ആശാ ലോറന്‍സ് പറഞ്ഞു.

Read More

നിങ്ങള്‍ വൈകിയതു കൊണ്ട് നിങ്ങളുടെ വോട്ട് വേറൊരാള്‍ ചെയ്തു ! ഓടിപ്പിടിച്ച് വോട്ടു ചെയ്യാനെത്തിയപ്പോള്‍ വോട്ട് മറ്റാരോ ചെയ്‌തെന്നറിഞ്ഞ് മടങ്ങിപ്പോകേണ്ടി വന്നെന്ന് വീട്ടമ്മ…

കണ്ണൂര്‍: കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വന്‍ വിവാദത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പിലാത്തറ യുപി സ്‌കൂളില്‍ നിന്നും പുറത്തു വന്ന ദൃശ്യങ്ങളില്‍ വോട്ടു ചെയ്യാനാവാതെ മടങ്ങുന്ന ഒരു വനിതയെയും കാണാന്‍ സാധിക്കും. പിലാത്തറ സിഎം നഗറിലെ കെ.ജെ. ഷാലറ്റ് ആണ് ആ വോട്ടര്‍. തന്റെ ദുരനുഭവം ഷാലറ്റ് പറയുന്നു. ‘കണ്ണൂരില്‍ നിന്നു പിലാത്തറയിലേക്കു താമസം മാറിയതിനു ശേഷമുള്ള ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്. വോട്ടെടുപ്പ് ദിവസം വൈകിട്ട് 4.45 നാണ് ബൂത്തിലെത്തിയത്. അര മണിക്കൂറോളം വരിനിന്ന ശേഷം തിരിച്ചറിയല്‍ രേഖയും സ്ളിപ്പുമായി ബൂത്തില്‍ കയറി. ക്രമനമ്പര്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതായി കാണുന്നെന്ന് പോളിങ് ഓഫിസര്‍ പറഞ്ഞു. അല്‍പസമയം ഇരിക്കൂ പരിശോധിക്കട്ടെയെന്നും പറഞ്ഞു. അരമണിക്കൂറോളം ഞാന്‍ പോളിങ് ബൂത്തില്‍ ഇരുന്നു. വീണ്ടും ഉദ്യോഗസ്ഥരോട് എനിക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്റെ തിരിച്ചറിയല്‍ കാര്‍ഡും മഷിപുരട്ടാത്ത വിരലും കാണിച്ചു. എന്നാല്‍, എന്റെ…

Read More

ഇവിടെ പുതിയ അണകെട്ടുമെന്ന് പറയുമ്പോള്‍ തമിഴ്‌നാട്ടില്‍ പറയുന്നത് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് ! മുല്ലപ്പെരിയാര്‍ കാര്യത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്ന സിപിഎമ്മിന് വോട്ടുചെയ്യുന്നത് കേരളത്തിന് ഭീഷണിയാകുമെന്ന ഭീതിയില്‍ ജനങ്ങള്‍…

തമിഴ്‌നാട്ടില്‍ സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നോക്കി സിപിഎമ്മിനു കേരളത്തിലെ ജനങ്ങള്‍ വോട്ടു ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കും എന്നാണ് വ്യക്തമാകുന്നത്. തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായി മുല്ലപ്പെരിയാല്‍ മാറുമ്പോഴാണ് അവിടെ സിപിഎമ്മും വൈകാരിക വിഷയം വോട്ടുപിടിക്കാന്‍ ഉപയോഗിക്കുന്നത്. സുപ്രീംകോടതിയില്‍ കോടതികളില്‍ വര്‍ഷങ്ങളായി കേരളവും തമിഴ്നാടും നിയമപോരാട്ടം നടത്തുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയമുയര്‍ത്തിയത് തമിഴ്നാട് സിപിഎമ്മിന്റെ പ്രകടനപത്രികയിലാണ്. ഇത് ഫലത്തില്‍ കേരളത്തിലെ സിപിഎമ്മിനും പാര്‍ട്ടിക്കും തിരിച്ചടിയായി. ഇവിടെ സുരക്ഷയെ കരുതി പുതിയ ഡാം നിര്‍മ്മിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അതിനിടയിലാണ് തമിഴ്നാട് സിപിഎമ്മിന്റെ പ്രകടപത്രികയില്‍ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വോട്ട് നല്‍കി പാര്‍ലമെന്റിലേക്കയച്ചാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നാണ് പാര്‍ട്ടി വാഗ്ദാനം. തമിഴ്നാട്ടില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പാര്‍ട്ടി സംസ്ഥാന…

Read More

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആയിരത്തിലധികം ‘പോരാളി ഷാജി’മാരുമായി സിപിഎമ്മിന്റെ സൈബര്‍ ആര്‍മി; സംഘത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകരും സിനിമാക്കാരും…

തിരുവനന്തപുരം: കാലം മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാതലായ മാറ്റം വന്നിരിക്കുകയാണ്.നേരിട്ടുള്ള പ്രചരണത്തിലുപരി രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനാണ് എന്നതാണ് വാസ്തവം. സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുമ്പോള്‍ തന്നെ സൈബര്‍ ലോകത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടം ആരംഭിക്കും. സൈബര്‍ ലോകത്ത് മേല്‍ക്കൈ നേടാനുള്ള തത്രപ്പാടിലാണ് ഇത്തവണയും പാര്‍ട്ടികളെല്ലാം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പടുകൂറ്റന്‍ സൈബര്‍ ആര്‍മിയ്ക്കാണ് സിപിഎം രൂപം നല്‍കിയിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരും ഐ.ടി. വിദഗ്ധരും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകളെ ചേര്‍ത്താണ് സിപിഎം സൈബര്‍ ആര്‍മി സജ്ജമാക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ ‘ഹൈടെക് മീഡിയാ സെല്‍’ ന് കീഴിലാണ് സൈബര്‍ ആര്‍മിയുടെ പ്രവര്‍ത്തനം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസന്റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ് സെല്‍ ലക്ഷ്യമിടുന്നത്.എല്‍.ഡി.എഫിനെതിരേ ഉയരുന്ന അപവാദങ്ങളെ പ്രതിരോധിക്കുക. ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടുക. ജനങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന…

Read More

സിപിഎമ്മിന് ഇത് പീഡനകാലം ! ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും സിപിഎം ലൈംഗികാരോപണക്കുടുക്കില്‍; നേതാവും ഭാര്യയും തമ്മിലുള്ള അവിഹിതം നേരിട്ടു കാണേണ്ട ഗതികേടുണ്ടായെന്ന് ഭര്‍ത്താവ്…

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം വീണ്ടും ലൈംഗികാരോപണക്കുടുക്കില്‍. ചെര്‍പ്പുളശ്ശേരി പീഡനം ഡെമോക്ലിസിന്റെ വാള്‍ പോലെ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ് ആലപ്പുഴയിലും പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണ വിധേയനായ ആലപ്പുഴയിലെ ജില്ലാക്കമ്മിറ്റി അംഗത്തിനെതിരേ യുവതിയുടെ ഭര്‍ത്താവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ജില്ലാക്കമ്മറ്റിയംഗവും ഭാര്യയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കാണേണ്ടി വന്നിട്ടുള്ളതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ആരോപണം ജില്ലാക്കമ്മറ്റിയംഗം നിഷേധിച്ചു. കുടുംബവഴക്കില്‍ ഇടപെട്ടതിന്റെ പ്രതികാരം ഭര്‍ത്താവ് തീര്‍ത്തതാണെന്നാണ് ആരോപണ വിധേയന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന കമ്മറ്റിയും പറഞ്ഞു. എന്നാല്‍ ദീര്‍ഘകാലമായി തുടര്‍ന്ന് വന്നിരുന്ന കാര്യം നേതാക്കള്‍ ഒതുക്കുകയായിരുന്നെന്നാണ് ആരോപണം. ഈ മാസം 17 നാണ് യുവാവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കഴിഞ്ഞ ദിവസമാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും വിവാദം ഉയര്‍ന്നിരിക്കുന്നത് സിപിഎമ്മിനെ കടുത്ത…

Read More

പറയരുതെന്നു ഞങ്ങള്‍ കരുതിയ കാര്യങ്ങള്‍ ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്; അത് പറയിപ്പിച്ചാല്‍ പലര്‍ക്കും ഇതുവഴി തലവഴി മുണ്ടിട്ടു നടക്കേണ്ടി വരും; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍…

മുസ്ലിം ലീഗ്-എസ്ഡിപിഐ ചര്‍ച്ചയെ അപഹസിച്ച സിപിഎമ്മിനെതിരേ പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം. രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നസറുദ്ദീന്‍ വിമര്‍ശിച്ചു. തങ്ങളുടെ മാന്യത ആരും ദൗര്‍ബല്യമായി കണക്കാക്കരുതെന്നും പറയരുതെന്ന് കരുതിയ കാര്യങ്ങള്‍ പറയില്ല. അതാരും പറിയിപ്പിക്കരുത്. പറയാന്‍ തുടങ്ങിയാല്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ സ്വകാര്യഹോട്ടലില്‍ എസ്ഡിപിഐയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇരു പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞെങ്കിലും ചര്‍ച്ച നടന്നിരുന്നു എന്നാണ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ഇതോടെയാണ് പുതിയ വാഗ്വാദത്തിനുള്ള കളമൊരുങ്ങിയത്. നസറുദ്ദീന്‍ എളമരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”താല്‍ക്കാലിക…

Read More

സിബിഐയെ ഞങ്ങള്‍ക്ക് കാണണ്ട വെറുത്തുപോയി…സിബിഐ എന്നു കേള്‍ക്കുമ്പോള്‍ സിപിഎം നേതാക്കളുടെ മുട്ട് കൂട്ടിയിടിക്കുന്നത് എന്തുകൊണ്ട്; കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന അന്വേഷണരീതിയോ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്…

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുമ്പോള്‍ വീണ്ടും സിപിഎമ്മിനു ഭയം. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന സി.ബി.ഐ. അന്വേഷണരീതിയാണ് പാര്‍ട്ടിയെയും പിണറായി സര്‍ക്കാരിനെയും പേടിപ്പെടുത്തുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കേസില്‍ പ്രതികളാക്കി. സി.ബി.ഐ. അന്വേഷണത്തിലിരിക്കുന്ന ഫസല്‍ വധക്കേസില്‍ കാരായി ചന്ദ്രനും കാരായി ചന്ദ്രശേഖരനും പ്രതികളാണ്. ടി.പി. വധക്കേസ് സി.ബി.ഐ. അന്വേഷണത്തിനു വിടുന്ന കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ആവശ്യം കോടതി അംഗീകരിച്ചാല്‍ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കമുള്ള ഉന്നത നേതാക്കളിലേക്ക് അന്വേഷണമെത്തിയേക്കും. സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു മോഹനനെ വടകര കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. കണ്ണൂരിനെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ആദ്യം സി.ബി.ഐ. ഏറ്റെടുത്തത് 2006-ലെ ഫസല്‍ വധക്കേസാണ്. രണ്ടാമത്തേത്, പയ്യോളി മനോജ് വധക്കേസ്. പാര്‍ട്ടിക്കോടതി ഒരു മുറിയില്‍ ബന്ദിയാക്കി വിചാരണ ചെയ്താണ് അരിയില്‍ ഷുക്കൂറിനെ വകവരുത്തിയത്.…

Read More

പത്മകുമാര്‍ ഇനി ദേവസ്വംബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇടപെടില്ല ! അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്‌നര്‍ അഴിമതി എന്നിങ്ങനെ പ്രസിഡന്റിനെ പൂട്ടാന്‍ സകല ആയുധങ്ങളും തയ്യാറാക്കി പാര്‍ട്ടി…

തിരുവനന്തപുരം: സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഇഷ്ടങ്ങള്‍ക്കു വിരുദ്ധമായുള്ള പ്രസ്താവനകള്‍ നടത്തുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൂച്ചുവിലങ്ങിടാനുള്ള സമഗ്രപദ്ധതിയുമായി പാര്‍ട്ടി. അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയ ആയുധങ്ങളാണ് പത്മകുമാറിനെതിരേ പ്രയോഗിക്കാനായി പാര്‍ട്ടി കരുതി വച്ചിരിക്കുന്നത എന്നാണ് വിവരം. ഇതുപയോഗിച്ച് പത്മകുമാറിനെ പാര്‍ട്ടിയുടെ വിനീത വിധേയനാക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇനി പ്രസിഡന്റ് എ.പത്മകുമാര്‍ കാര്യമായി ഇടപെടില്ലയെന്ന കാര്യവും ഏകദേശം ഉറപ്പായിട്ടുണ്ട്. പ്രസിഡന്റിനെ കുടുക്കാനുള്ള സുപ്രധാന രേഖകള്‍ ബോര്‍ഡിലെ ഒരു ഉന്നതന്റെ കൈയിലാണുള്ളതെന്നും ഇവയില്‍ ചിലത് സിപിഎം നേതൃത്വത്തിനു കൈമാറിയിട്ടുണ്ടെന്നും ഇതോടെ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഇനി പ്രസിഡന്റ് കൈ കടത്തില്ലെന്നും ഉറപ്പായി. ദേവസ്വം ബോര്‍ഡ് കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വന്‍ അഴിമതിക്കു പുറമേ ശബരിമലയില്‍ അരവണയ്ക്കു കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് അടക്കം നിരവധി തെളിവുകള്‍ പാര്‍ട്ടി…

Read More