തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ഡിസിപി ചൈത്രയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടി എടുക്കില്ലെന്ന് ഏതാണ്ടുറപ്പായി. ഹൈക്കോടതിയുടെ നിരീക്ഷണമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഈ സാഹചര്യത്തിലാണ് ചൈത്രയ്ക്കെതിരെ നടപടി എടുക്കാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാരിനുണ്ടാകുന്നത്.ചൈത്രയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍നിന്നു പിന്‍വലിച്ചിരുന്നു. കോടതി നിലപാട് അനുകൂലമല്ലെന്നു കണ്ടാണു കൊച്ചിയിലെ ‘പബ്ലിക് ഐ’ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്.റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചിരുന്നു. ചൈത്രയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന് കട്ടായം പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സിഐടിയു ജില്ലാ സെക്രട്ടറി വി ശിവന്‍ കുട്ടിയ്ക്കും കനത്ത തിരിച്ചടിയാവുകയാണ് കോടതി വിധി. ഹൈക്കോടതിയിലെ നിരീക്ഷണങ്ങള്‍ ജില്ലാ നേതൃത്വത്തെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തും. ചൈത്രയ്ക്കെതിരെ നടപടി എടുത്താല്‍ അത് വലിയ കോടതി വിമര്‍ശനത്തിന് ഇടയാക്കുമെന്നും വിശദീകരിക്കും. അതുകൊണ്ട് തല്‍കാലം ചൈത്രയ്ക്കെതിരെ…
Read MoreTag: cpm
പുലിയ്ക്കു പിറന്നത് പൂച്ചക്കുട്ടിയാവില്ലല്ലോ ! സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ അച്ഛന്റെ മകള്‍ ! തലശ്ശേരിയില്‍ പാര്‍ട്ടി ഗുണ്ടകളെ അടിച്ചമര്‍ത്തിയതോടെ ഭരണപക്ഷത്തിന്റെ നോട്ടപ്പുള്ളിയായി; ചൈത്ര തെരേസ ജോണ്‍ ആരെന്നറിഞ്ഞാല്‍ റെയ്‌ഡൊക്കെ വെറും നിസ്സാരം…
പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെപ്പറ്റിയാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത്. സിപിഎം ഭരിക്കുമ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ ഭരിക്കുന്നത് സഖാക്കളാണെന്ന ആക്ഷേപം നിലനില്‍ക്കെ തന്നെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള സിപിഎം ഓഫീസില്‍ പൊലീസ് പരിശോധന നടന്നത്. അക്രമികളെ പിടിക്കാന്‍ വേണ്ടി ചൈത്ര നടത്തി ശ്രമം പരാജയപ്പെട്ടത് കൂടെ ഒറ്റുകാര്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. ഈ സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിക്കുകയും ഡിജിപി വിശദീകരണം തേടുകയും ചെയ്തതോടെ സൈബര്‍ ലോകത്തിന്റെ പിന്തുണ ഈ കോഴിക്കോട്ടുകാരിയായ ഐപിഎസുകാരിക്ക് ലഭിച്ചു. യഥാര്‍ഥത്തില്‍ ആരാണ് ചൈത്ര തെരേസ ജോണ്‍ എന്നറിഞ്ഞാല്‍ ഈ റെയ്‌ഡൊക്കെ എത്ര നിസ്സാരമെന്ന് നമുക്ക് മനസ്സിലാകും. വമ്പന്മാരായ സ്വര്‍ണക്കടത്തുകാരെ പോലും കൂസാത്ത അച്ഛന്റെ ധീരയായ മകളാണ് ചൈത്ര. അതുകൊണ്ടു കൊണ്ട് മുഖ്യമന്ത്രിയുടെ ഭാഷയില്‍ പഞ്ഞാല്‍…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐക്കാരെ കുടുക്കിയപ്പോള്‍ സ്‌റ്റേഷനിലേക്ക് പാര്‍ട്ടിക്കാര്‍ ഇരച്ചെത്തി; സ്‌റ്റേഷന്‍് ആക്രമിച്ചവരെ പിടികൂടാനുള്ള നീക്കം പോലീസുകാര്‍ തന്നെ ഒറ്റി; പാര്‍ട്ടിക്കാരെ തൊട്ടപ്പോള്‍ പിണറായിയ്ക്കും പൊള്ളി; യുവഐപിഎസുകാരി ചൈത്ര തോറ്റുപോയതിങ്ങനെ…
തിരുവനന്തപുരം: പ്രതികള്‍ ഡിവൈഎഫ്‌ഐക്കാരായാല്‍ നോക്കിയും കണ്ടും കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ ഇങ്ങനെ പറ്റുമെന്ന് ഇപ്പോള്‍ യുവ ഐപിഎസുകാരി ചൈത്ര തെരേസ ജോണിന് ഇപ്പോള്‍ മനസ്സിലായിക്കാണും. മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞതിനത്തുടര്‍ന്നുണ്ടായ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡാണ് ഡിസിപി ചൈത്രയുടെ സ്ഥാനചലനത്തിനു വഴിവെച്ചത്. ഇതിനു മൂലകാരണമായതാകട്ടെ ഒരു പീഡനക്കേസും. ബന്ധുവും അയല്‍വാസിയുമായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മെഡിക്കല്‍ കോളേജ് ഈറോഡ് കളത്തില്‍ വീട്ടില്‍ സജീവ്, ഇയാളുടെ അയല്‍വാസിയായ ശ്രീദേവ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് ബുധനാഴ്ച രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇരയായ പെണ്‍കുട്ടിയുടെ വീട്ടുകാരും അറസ്റ്റിലായവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ പരാതിയില്‍ ഡിവൈഎഫ് ഐ നേതാക്കള്‍ക്ക്…
Read Moreജയിലില്‍ പോകാന്‍ ശിവന്‍കുട്ടിയ്ക്കും ആനാവൂരിനും മടി ! ആര്‍പിഎഫിനു മുമ്പില്‍ അടിയറവു പറഞ്ഞ് സിപിഎം; തിരുവനന്തപുരത്ത് ബിജെപിക്കാരുമായി സമവായത്തിലെത്തിയെന്ന് സൂചന; കുടുങ്ങുന്നത് പാര്‍ട്ടികളിലെ അണികള്‍ മാത്രം…
തിരുവനന്തപുരം: നേതാക്കള്‍ തമ്മില്‍ പാര്‍ട്ടിമറന്ന് കൈകോര്‍ത്തപ്പോള്‍ ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താല്‍, തൊഴിലാളി സംഘടനകളുടെ സംയുക്ത ദേശീയപണിമുടക്ക് എന്നിവയോടനുബന്ധിച്ചു നടന്ന അക്രമങ്ങളില്‍ പ്രതികളാവുക ബിജെപിയിലെയും സിപിഎമ്മിലെയും അണികള്‍ മാത്രമെന്നു സൂചന. എസ്ബിഐ ആക്രമണകേസില്‍ ഉള്‍പ്പെടെ പ്രധാന സിപിഎം നേതാവിനെ ഒഴിവാക്കും.പൊതുമുതല്‍ നശീകരണം ഗൗരവമായെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതും സ്വകാര്യസ്വത്ത് നശീകരണത്തിനെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതും നേതാക്കള്‍ക്കു കുരുക്കായി. സമരങ്ങളുടെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അകത്തിടാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനു പക്ഷേ ആദ്യ ഇരകളായി കിട്ടിയതു സിപിഎമ്മുകാരെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയവര്‍ക്കെതിരെയും കേസുകള്‍ വന്നതോടെയാണു സമവായത്തിനു ധാരണയായതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു ദേശീയപണിമുടക്കിന്റെ പേരില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ. ശാഖ അടിച്ചുതകര്‍ത്ത കേസില്‍ രണ്ട് എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളാണ് ആദ്യപ്രതികള്‍. പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്) വ്യാപകമായി…
Read Moreപാര്‍ട്ടിക്കു താല്‍പര്യമുള്ള മുതലാളിമാര്‍ക്കെതിരേയുള്ള സമരങ്ങള്‍ ഏതു വിധേനയും പൊളിക്കേണ്ടതാണ് ! ഏംഗല്സിന്റെ ‘പ്രകൃതിയുടെ വൈരുധ്യാത്മകത’ പലര്‍ക്കും വൈകിയേ മനസ്സിലാകൂ; ആലപ്പാട് സമരത്തില്‍ നുണപ്രചാരണം നടത്തുന്ന സഖാക്കന്മാരെ പൊളിച്ചടുക്കി ഹരീഷ് വാസുദേവന്‍…
കൊല്ലം: ആലപ്പാട്ടെ പരിസ്ഥിതി സമരത്തെ പിന്തുണച്ച് കേരളമാകെ മുമ്പോട്ടു വരുമ്പോള്‍ ഇതിനെ സംശയത്തോടെ കാണുന്ന പലരുമുണ്ട്. മന്ത്രി മേഴ്സി കുട്ടി അമ്മയുടെ വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. പല സിപിഎമ്മുകാരും ആലപ്പാട് സമരത്തെ പിന്തുണയ്ക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ആലപ്പാടുകാര്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് വിശദീകരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ ഹരീഷ് വാസുദേവന്‍. ഹരീഷിന്റെ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം സൈലന്റ് വാലി സംരക്ഷണ സമരത്തിന് CPM ഉം CPI യും ഒക്കെ തുടക്കത്തില്‍ എതിരായിരുന്നു എന്നു സമരത്തിന് നേതൃത്വം നടത്തിയവര്‍ പറഞ്ഞിട്ടുണ്ട്. അണിനിരന്നവരെ കേവലപരിസ്ഥിതി വാദികള്‍ എന്നല്ല, തീവ്രവാദികള്‍ എന്നാണ് വിളിച്ചത്. CIA യുടെ വിദേശപണം പറ്റുന്നവരാണ് സമരക്കാര്‍ എന്നുവരെ ആക്ഷേപമുണ്ടായി. സമരം വിജയിച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞു, എതിര്‍ത്തവരില്‍ പലരും പരസ്യമായി ഖേദം പ്രകടിപ്പിച്ചു. അത്രയും പാരിസ്ഥിതിക…
Read Moreറെയില്‍വേ പോലീസിന് എന്ത് ശിവന്‍കുട്ടി എന്ത് ആനാവൂര്‍ നാഗപ്പന്‍! പിണറായിയുടെ ബലത്തില്‍ കേരളാപോലീസിനോടു കളിക്കുന്ന കളി റെയില്‍വേ പോലീസിനോടു കളിച്ച നേതാക്കന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്…
തിരുവനന്തപുരം: ഭരണപക്ഷത്തിന്റെ അജ്ഞാനുവര്‍ത്തികളായാണ് കേരളാപോലീസ് എന്നും പ്രവര്‍ത്തിക്കുന്നത്. ഭരണപക്ഷ സംഘടനകളും നേതാക്കന്മാരും ചെയ്യുന്ന അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. രണ്ട് ദിവസം പൊതു പണിമുടക്ക് നടത്തുമ്പോഴും ഇടത് നേതാക്കളുടെ മനസ്സില്‍ ഈ ചിന്തയായിരുന്നു. അതുകൊണ്ട് തന്നെ വാഹനം തടഞ്ഞും കടകള്‍ അടപ്പിച്ചും അവര്‍ നിരത്തുകളില്‍ നിറഞ്ഞു. ഒടുവില്‍ ഒരു വെറൈറ്റിയ്ക്കു വേണ്ടി തീവണ്ടിയും അങ്ങ് തടഞ്ഞു. എല്ലാ പ്രധാന സ്റ്റേഷനുകളിലും ട്രെയിന്‍ തടയല്‍ നടന്നു. എന്നാല്‍ റെയില്‍വേ പൊലീസിന് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്)കേരള സര്‍ക്കാരുമായി ബന്ധമില്ലെന്ന് സമരക്കാര്‍ ആരും ഓര്‍ത്തില്ല. ഇതിനാല്‍ തന്നെ പ്രമുഖ സിപിഎം നേതാക്കള്‍ അടക്കമുള്ളവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. പണിമുടക്കിന്റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ തീവണ്ടി തടഞ്ഞ സംഭവത്തില്‍ നേതാക്കള്‍ക്കെതിരേ ആര്‍.പി.എഫ്. കേസെടുത്തു. പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ മൂന്നു വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണസേന കേസെടുത്തത്. തിരുവനന്തപുരത്ത്…
Read Moreപുറമേ പിണറായിയെ വാഴ്ത്തുന്നുണ്ടെങ്കിലും പിന്നില്‍ നിന്നു കുത്താന്‍ അണിയറനീക്കമോ ? സിപിഎമ്മില്‍ പിണറായിക്കെതിരേ രഹസ്യനീക്കമെന്നു സൂചന…
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുറമെ പുകഴ്ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ പല പ്രമുഖരും പിണറായിക്കെതിരേ രഹസ്യനീക്കം നടത്തുന്നതായി സൂചന. ഒരു കാലത്ത് അച്യുതാനന്ദനെ പുകഴ്ത്തിയ പല ആളുകളും അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തിയിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു പിണറായിയും. ഇപ്പോള്‍ പിണറായിയെയും കാത്തിരിക്കുന്നത് അതേ അവസ്ഥയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതിനെക്കാള്‍ ബിജെപിക്കെതിരെ തന്റെ ശക്തി തെളിയിക്കുക എന്ന വാശിയാണ് പിണറായിയെ നയിച്ചത്. തങ്ങള്‍ക്കൊപ്പം നിന്നവര്‍ കൂടി അകന്നതായി സിപിഎം കരുതുന്നു. ബിജെപിയ്ക്കാണ് ഇതു നേട്ടമായതെന്നും അവര്‍ കരുതുന്നു. ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിന്റെ മകനും കോട്ടയം എസ്പിയുമായ ഹരിശങ്കറിനെയാണ് പിണറായി ഓപ്പറേഷന്‍ കനകബിന്ദു ഏല്‍പ്പിച്ചിരുന്നത്. ഡിസംബര്‍ 24ന് ശബരിമലയിലെത്തിയ കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും അന്നു തന്നെ കോട്ടയം എസ്.പി. പ്രത്യേകം സ്ഥലം കണ്ടത്തി പാര്‍പ്പിച്ചു. ഇതിനെല്ലാം പിണറായിയുടെ ആശീര്‍വാദമുണ്ടായിരുന്നു. എന്നാല്‍ കോടിയേരി ഇക്കാര്യങ്ങളൊന്നും…
Read Moreഓഫീസിലെത്തി ഒപ്പിട്ട ശേഷം ഒട്ടുമിക്ക സര്‍ക്കാരുദ്യോഗസ്ഥരും മുങ്ങി ! പ്രായപൂര്‍ത്തിയാവാത്തവരെ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന കോടതിനിര്‍ദ്ദേശം പലയിടത്തും കാറ്റില്‍ പറത്തി; പലയിടത്തും മതില്‍ മുറിഞ്ഞത് പാര്‍ട്ടിയ്ക്കും ക്ഷീണമായി…
ഓഫീസ് സമയം ഓണാഘോഷം വേണ്ടെന്നും ഫയലുകളില്‍ ഉറങ്ങുന്നത് ജീവനുകളാണെന്നും മുമ്പ് പറഞ്ഞ ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വനിതാമതിലിന്റെ ദിവസം മാത്രം അത് അങ്ങനെയല്ലെന്ന് പിണറായി പറയാതെ പറഞ്ഞതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം അത് അനുസരിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലെത്തിയ സാധാരണക്കാര്‍ വലയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ വരെയുള്ള ഓഫീസുകള്‍ക്ക് അപ്രഖ്യാപിത അവധിയായിരുന്നു ഇന്നലെ. സ്‌കൂളുകള്‍ക്കും അവധി നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്കും അധികാരം നല്‍കിയതോടെ സ്‌കൂള്‍ കുട്ടികളും വനിതാ മതിലിന്റെ ഭാഗമായി. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന കോടതിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയായിരുന്നു ഇത്. വനിതാ ഐഎഎസ് ഉദ്യോഗസ്ഥരും കളക്ടര്‍മാരും മതിലിന്റെ ഭാഗമായി. എല്ലാ ജില്ലകളിലും മിക്കവാറും വനിതാ ഉദ്യോഗസ്ഥരെല്ലാം ഉച്ചയ്ക്കു ശേഷം അവധിയായിരുന്നു. മതിലിന് ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചതാവട്ടെ സര്‍ക്കാര്‍ വാഹനങ്ങളും. ഇതോടെ ഉച്ചയ്ക്കു ശേഷം സര്‍ക്കാര്‍ ഓഫീസുകളില്‍…
Read Moreആശുപത്രിയ്‌ക്കെന്നും പറഞ്ഞ് നടന്‍ ശ്രീനിവാസന്റെ കൈയ്യില്‍ നിന്നും ചുളുവിലയ്ക്ക് ഭൂമി വാങ്ങി ! ആശുപത്രിയുടെ നഷ്ടം നികത്താന്‍ ആദ്യം ഭൂമി വന്‍വിലയ്ക്ക് മറിച്ചു വിറ്റു പിന്നെ ആശുപത്രിയും; പുറത്തു വരുന്നത് വന്‍തട്ടിപ്പിന്റെ കഥകള്‍…
പേരാവൂര്‍ സഹകരണ ആശുപത്രി വില്‍പ്പനയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത്. ഏരിയാ കമ്മിറ്റി അംഗത്തെ കരുവാക്കി തടിയൂരാന്‍ ശ്രമിച്ച നേതാക്കള്‍ ഒടുവില്‍ കുടുങ്ങിയത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു.പരാതി ഒതുക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലായത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്കു വിറ്റതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍ മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മിഷനെയാണു ജില്ലാ കമ്മിറ്റി നിയോഗിച്ചത്. വില്‍പന നടക്കുമ്പോള്‍ സഹകരണ സംഘം പ്രസിഡന്റായിരുന്ന കെ.പി.സുരേഷ്‌കുമാറിനെതിരെ മാത്രം നടപടിയെടുക്കാനുള്ള അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ അംഗീകരിച്ചു പരാതി അവസാനിപ്പിക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ കച്ചവടത്തിലും സാമ്പത്തികതിരിമറിയിലും മറ്റു ചില നേതാക്കള്‍ക്കും പങ്കുണ്ടെന്നു പരാതി ലഭിച്ചതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…
Read Moreഓര്‍ഡറിനൊപ്പം സൗജന്യ ചപ്പാത്തി നല്‍കാഞ്ഞതില്‍ കലിമൂത്ത് സിപിഎംകാരനായ പിതാവും മകനും ചപ്പാത്തിക്കടക്കാരനെ തല്ലിച്ചതച്ചു ! പരാതി ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍…
ചപ്പാത്തിക്കടയില്‍ കടന്ന് കടക്കാരനായ യുവാവിനെ തല്ലിച്ചതച്ച സിപിഎം പ്രവര്‍ത്തകനും മകനുമെതിരേ കേസെടുത്തു.ഓര്‍ഡര്‍ നല്‍കിയ ചപ്പാത്തിയോടൊപ്പം സ്ഥിരമായി നല്‍കാറുള്ള സൗജന്യ ചപ്പാത്തി നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ കടക്കാരനെ ആക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്തായി.. ബാലരാമപുരം വഴിമുക്കിലെ ചപ്പാത്തിക്കടയില്‍ 11നു രാത്രി 9 മണിയോടെയാണ് സംഭവം. ഹോട്ടല്‍ നടത്തുന്ന റഊഫ്, മകന്‍ റാഷിദ് എന്നിവര്‍ക്കെതിരെയാണ് പരാതി. മലപ്പുറം സ്വദേശിയായ മുനീറിനെ മര്‍ദ്ദിച്ച് അവശനാക്കുന്ന വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്. മുനീറിന് തലയ്ക്ക് മൂന്ന് തുന്നലുണ്ട്. അതേസമയം ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ബാലരാമപുരം പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. റഊഫ് സമീപത്ത് നടത്തുന്ന കുടുംബശ്രീ ഹോട്ടലിലേക്ക് ഈ കടയില്‍ നിന്നാണ് സ്ഥിരമായി ചപ്പാത്തി വാങ്ങിയിരുന്നത്. ഹര്‍ത്താല്‍ ദിവസമായ 11 ന് മറ്റ് കടകള്‍ തുറക്കാത്തതിനാല്‍ ചപ്പാത്തിക്ക് ഓര്‍ഡര്‍ കൂടുതലായിരുന്നു. അതിനാല്‍ അന്ന് റഊഫ് ഓര്‍ഡര്‍ നല്‍കിയ 80 ചപ്പാത്തിയോടൊപ്പം മൂന്നെണ്ണം മാത്രമാണ്…
Read More